Month: January 2026

  • Breaking News

    അതൊക്കെയങ്ങ് ബീഹാറില്; ഇവിടെ നടക്കില്ല കേട്ടോ; കുട്ടിപിടിത്തവും പട്ടിക്കണക്കും പിന്നെ പഠിപ്പിക്കലും; ബീഹാറില്‍ അധ്യാപകര്‍ക്ക് പുതിയ പണികിട്ടി: സ്‌കൂള്‍ പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കണം; വിചിത്ര ഉത്തരവിനെതിരെ വ്ന്‍ പ്രതിഷേധം

      പാറ്റ്‌ന: പാറ്റ്‌നയിലാണെങ്കിലും പറ്റണ പണിയേ തരാവൂ എന്ന് അധ്യാപകര്‍. ഒരു സുപ്രഭാതത്തില്‍ കയ്യില്‍കിട്ടിയ ഉത്തരവ് വായിച്ച് അന്തംവിട്ടിരിക്കുകയാണ് ബീഹാറിലെ മാഷ്മ്മാരും ടീച്ചര്‍മ്മാരും. പഠിപ്പിക്കാനുള്ള സയന്‍സിന്റെയും കണക്കിന്ററെയുമൊക്കെ പോര്‍ഷന്‍ എങ്ങിനെ തീര്‍ക്കും, എന്തൊക്കെ പഠിപ്പിക്കണം, പരീക്ഷയാവാറായല്ലോ, കഴിഞ്ഞ പരീക്ഷകളുടെ പേപ്പറുകള്‍ നോക്കിക്കൊടുക്കേണ്ടേ എന്ന് നൂറുകൂട്ടം കാര്യങ്ങള്‍ ചിന്തിച്ച് തലപുണ്ണാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ബീഹാറിലെ രോഹ്താസ് ജില്ലയിലെ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഒരു പുതിയ ഇണ്ടാസ് കിട്ടിയത്. എന്താണ് ഉത്തരവെന്ന് വായിച്ചപ്പോഴാണ് പഠിപ്പിക്കുന്നതിന് പുറമെ പട്ടിക്കണക്കു കൂടി തപ്പിയെടുക്കണമെന്ന നിര്‍ദ്ദേശമാണ് ഉത്തരവില്‍. വായിച്ചതോടെ ടീച്ചേഴ്‌സ് റൂമില്‍ എല്ലാവരും താടിക്കു കയ്യും കൊടുത്തിരുന്നു. ഇതെന്ത്, ഇതെങ്ങിനെ, എന്നായി ഏവരുടേയും ചിന്തയും ചോദ്യവും . ബിഹാറിലെ രോഹ്താസ് ജില്ലയില്‍ അധ്യാപകരോട് സ്‌കൂള്‍ പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവിട്ടിരിക്കുന്നത്. തെരുവുനായ്ക്കള്‍ക്കായി സംരക്ഷണ കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായാണത്രെ അധ്യാപകരെക്കൊണ്ട് ഈ വിവരശേഖരണം. സെന്‍സസ് ജോലികള്‍, വോട്ടര്‍ പട്ടിക പുതുക്കല്‍, ജാതി സര്‍വ്വേ തുടങ്ങിയ ഒട്ടനവധി അനധ്യാപക ജോലികള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന ബിഹാറിലെ…

    Read More »
  • Breaking News

    എളുപ്പമഴിക്കാനാകില്ല മാങ്കൂട്ടത്തിലേ കുരുക്കുകള്‍: രാഹുലിനെതിരായ ബലാത്സംഗ കേസ്: പരാതിക്കാരിയെ കക്ഷി ചേര്‍ത്തു; അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി

      കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള കുരുക്കുകള്‍ എളുപ്പമഴിയില്ലെന്നുറപ്പായി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിയെ കക്ഷി ചേര്‍ത്തതോടെ നടപടികള്‍ നീളുമെന്നുറപ്പായി. മറുപടി സത്യവാങ്മൂലം നല്‍കാന്‍ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനമെടുക്കുക. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടിയതായി ഹൈക്കോടതി അറിയിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മില്‍ ഉണ്ടായതെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമായിരുന്നു രാഹുലിന്റെ വാദം. ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനായി രാഹുല്‍…

    Read More »
  • Breaking News

    ഇസ്ലാമോഫോബിയ ചര്‍ച്ച വീണ്ടും; സിപിഎമ്മിന് തലവേദനയായി എ.കെ.ബാലന്റെ ഡയലോഗ്; ഏറ്റുപിടിച്ച് യുഡിഎഫ്

      തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഇസ്ലാമോഫഫോബിയ ചര്‍ച്ച സജീവമാകുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് എ.കെ.ബാലന്റെ പ്രസ്താവന തലവേദനയുമാകുന്നു. വീണുകിട്ടിയ അവസരം ആയുധമാക്കി യുഡിഎഫും സജീവം. ജമാ അത്തെ ഇസ്ലാമിക്കെതിരെയുള്ള ബാലന്റെ പ്രസ്താവനയാണ് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന എ.കെ.ബാലന്റെ പ്രസ്താവന എല്‍ഡിഎഫിനുള്ളിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ബാലന്റെ പ്രസ്താവന അനവസരത്തിലായെന്നും തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ ഇത് ഒഴിവാക്കാമായിരുന്നുവെന്നും പൊതുവെ ഇടതുപക്ഷത്തിനുള്ളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. സംഭവം ഗൗരവത്തില്‍ തന്നെ യുഡിഎഫ് ഏറ്റുപിടിക്കുമെന്നും വര്‍ഗീയതയാണ് സിപിഎം പ്രചരിപ്പിക്കുന്നതെന്ന ആരോപണം ശക്തമാകുമെന്നും ഇടതുപക്ഷം ആശങ്കപ്പെടുന്നുണ്ട്. ബാലന്റേത് വര്‍ഗീയ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞുകഴിഞ്ഞു. സിപിഐ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കൂടി ആവശ്യപ്പെട്ട് സതീശന്‍ എല്‍ഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എകെ ബാലന്റെ ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള പ്രസ്താവനയെ സിപിഎം അനുകൂലിക്കുന്നുണ്ടോ എന്നും സതീശന്‍ ചോദിച്ചിട്ടുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കും എന്ന…

    Read More »
  • Movie

    ശിവകാർത്തികേയൻ ചിത്രം പരാശക്തിയുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് കരസ്ഥമാക്കി: ചിത്രം ജനുവരി 10ന് തിയേറ്ററുകളിലേക്ക്

    ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കരസ്ഥമാക്കി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്.അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. പൊങ്കൽ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ എഡിറ്റിംഗ്: സതീഷ് സുരിയ കലാ സംവിധാനം: എസ്. അണ്ണാദുരൈ നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ സൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്, അളഗിയകൂത്തൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

    Read More »
  • Movie

    സംഭവം അദ്ധ്യായം ഒന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

    കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്നമിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ സെന്തിൽ കൃഷ്ണാ. അസ്സിം ജമാൽ, എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. : ഏറെ ശ്രദ്ധ നേടിയ സംഭവം എന്ന ഷോർട്ട് ഫിലിമിനെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്‌ന റഷീദ്, ചായഗ്രഹണം നവീൻ നജോസ്, എഡിറ്റിങ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ എന്നിവരാണ്.…

    Read More »
  • Movie

    മലയാള സിനിമയിൽ പുതുചരിത്രം; പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു, 100 കോടി രൂപയുടെ ബിഗ് ഡീൽ

    മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ ഒപ്പ് വെച്ച് നടൻ നിവിൻ പോളി. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസ് ആയുമാണ് 100 കോടി രൂപ ചെലവിൽ ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഡീൽ നിവിൻ പോളി ഒപ്പ് വെച്ചത്. പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിൻ പോളിയും ചേർന്നാകും ഈ ചിത്രങ്ങൾ നിർമ്മിക്കുക. ബോക്സ് ഓഫീസ് വിജയങ്ങൾ നേടിയ വമ്പൻ ചിത്രങ്ങളും അവാർഡുകൾ സ്വന്തമാക്കിയ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളും ഒരുപോലെ നിർമ്മിച്ചു കൊണ്ട്, ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രതിഭകൾക്കൊപ്പം നിലകൊള്ളുന്ന സിനിമാ നിർമ്മാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അരങ്ങേറ്റ ചിത്രമായ ഓങ്കാര മുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ പ്യാർ കാ പഞ്ചനാമ 1 & 2, ദൃശ്യം 1 & 2, റെയ്ഡ് 1 & 2, ഷൈതാൻ, നിലവിൽ നിർമ്മാണത്തിലിരിക്കുന്ന…

    Read More »
  • Movie

    അടിമുടി ദുരൂഹതകളും സസ്‌പെന്‍സും; ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ വേറിട്ട ശ്രമവുമായി “രഘുറാം”; റിലീസ് തീയതി പ്രഖ്യാപിച്ചു.. ചിത്രം ജനുവരി 30ന് തിയേറ്ററുകളിലേക്ക്…

    പ്രമുഖ സംവിധായകൻ സൈനു ചാവക്കാടൻ മലയാളത്തിൽ ഒരുക്കുന്ന പുതിയ ആക്ഷൻ ത്രില്ലറാണ് രഘുറാം. ചിത്രം ജനുവരി 30ന് റിലീസിന് ഒരുങ്ങിയെന്ന പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കി. സെലസ്റ്റിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന വ്യത്യസ്തമായ ഈ ആക്ഷൻ ത്രില്ലറിൽ തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇതിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകിയ സൂചന. ആകാംക്ഷ നിറയ്ക്കുന്ന ആക്ഷൻ സീനുകളും, വൈകാരികമായ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലുടനീളം സസ്‌പെന്‍സും ദുരൂഹതകളും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറില്‍ തന്നെ സൂചന നല്‍കുന്നുണ്ട്. കർണാടക, ഭൂതത്താൻകെട്ട്, വയനാട് എന്നിവിടങ്ങിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ, അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രാധ രവി,…

    Read More »
  • Breaking News

    മുകേഷ് സിനിമയില്‍ സജീവമാകും; ഇക്കുറി മുകേഷിന് കൊല്ലത്ത് സീറ്റില്ല; സിപിഎം പകരക്കാരെ തേടുന്നു; ചിന്ത ജെറോമിനും എസ്.ജയമോഹനും സാധ്യത

      കൊല്ലം: സിനിമയില്‍ സജീവമാകാന്‍ മുകേഷ് ഒരുങ്ങുന്നു. കാരണം ഇനി കൊല്ലത്ത് മുകേഷിന് മത്സരിക്കാന്‍ ഇത്തവണ സീറ്റു കൊടുക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. അതോടെയാണ് മുകേഷ് സിനിമയില്‍ സജീവമാകാന്‍ പോകുന്നത്. പൊളിറ്റിക്കല്‍ ഗ്ലാമറിനു ശേഷം സിനിമയുടെ താര ഗ്ലാമറിലേക്ക് മുകേഷ് തിരിച്ചെത്തുമ്പോള്‍ കൊല്ലം സീറ്റില്‍ മത്സരിപ്പിക്കാന്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ തേടുകയാണ്. മുകേഷിന് പകരം ആരെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്. ഏവര്‍ക്കും സ്വീകാര്യനായ ഒരാളെ തന്നെ കൊല്ലത്ത് നിര്‍ത്തി മത്സരിപ്പിച്ച് ജയിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മുകേഷിന്റെ രണ്ടു ടേമും പൂര്‍ത്തിയായതും പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കണമെങ്കില്‍ പൊതു സ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷത്തിന് പരീക്ഷിച്ചേ മതിയാകൂ. കൊല്ലത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹന്റെ പേര് കൊല്ലത്ത് പരിഗണിക്കുന്നുണ്ട്. തൊഴിലാളി നേതാവെന്ന നിലയില്‍ ജനങ്ങള്‍ക്കിടയിലുള്ള ബന്ധം ജയമോഹന് മുന്‍തൂക്കം നല്‍കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുന്‍ ജില്ലാ…

    Read More »
  • Breaking News

    മുറിയുടെ മുറിവുകള്‍ ഉണങ്ങുന്നു; തര്‍ക്കപിണക്കങ്ങള്‍ക്കൊടുവില്‍ പ്രശാന്ത് മുറിയൊഴിയുന്നു; പുതിയ ഓഫീസ് മരുതുംകുഴിയില്‍; ശ്രീലേഖയ്ക്ക് ഇനി ശാസ്തമംഗലത്തെ കെട്ടിടം ഉപയോഗിക്കാം

      തിരുവനന്തപുരം: മുറിയെ ചൊല്ലിയുള്ള മുറിവുകള്‍ ഉണങ്ങുന്നു. ആര്‍. ശ്രീലേഖയും വി.കെ.പ്രശാന്ത് എംഎല്‍എയും തമ്മിലുള്ള മുറിത്തര്‍ക്കം ഒത്തുതീരുമ്പോള്‍ ഒരു മഴ പെയ്‌തൊഴിഞ്ഞ ശാന്തത. ഓഫീസ് മുറിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രശാന്ത് തന്റെ മുറിയില്‍ നിന്ന് മാറാന്‍ നിശ്ചയിച്ചതോടെയാണ് അശാന്തമായിരുന്ന അന്തരീക്ഷത്തിന് ശ്രീത്വം വെച്ചത്. ബിജെപി നേതാവും കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയുമായുള്ള തര്‍ക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ ഓഫീസ് ഒഴിയുമ്പോള്‍ രാഷ്ട്രീയതര്‍ക്കം കൂടിയാണ് തീരുന്നത്. ശാസ്തമംഗലത്തെ ഓഫീസാണ് എംഎല്‍എ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവര്‍ത്തനം മാറ്റാനാണ് തീരുമാനം. നേരത്തെ, ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തര്‍ക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഉടലെടുത്തത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ കൗണ്‍സിലര്‍ ഓഫീസും വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലര്‍ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ്…

    Read More »
  • Breaking News

    ‘പണം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് ഉള്ളതെങ്കില്‍ പണം തന്നെയാണ് ഏറ്റവും പ്രധാനം’; മണി ഈസ് നോട്ട് ഹാപ്പിനെസ് എന്നു പറയുന്നത് പരിഹാസ്യം; നൂറു രൂപ ഇല്ലാത്തതിന്റെ പേരില്‍ 10-ാം ക്ലാസിലെ ഫോട്ടോ എടുക്കാന്‍ കഴിയാത്തവരുണ്ട്; അവര്‍ക്ക് എന്താണു പിന്നെ സന്തോഷമെന്നും വര്‍ഷ രമേശ്

    കൊച്ചി: പണമുണ്ടായിട്ടു മാത്രം കാര്യമില്ല, സമാധാനം കൂടി വേണമെന്ന് ഉപദേശം നല്‍കുന്നവരാണ് എല്ലാവരും. എന്നാല്‍, പണമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്ന് ഉപദേശിക്കുന്നവര്‍ക്ക് മറുപടിയുമായി നടിയും അവതാരകയും ഇന്‍ഫ്‌ലുവന്‍സറുമായ വര്‍ഷ രമേശ്. പണം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് ജീവിതത്തിലുള്ളതെങ്കില്‍ അവിടെ പണം തന്നെയാണ് ഏറ്റവും പ്രധാനമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെ വര്‍ഷ ഓര്‍മിപ്പിക്കുന്നു. പൈസയ്ക്ക് പൈസ തന്നെ വേണമെന്നും കടവും ലോണും കൊണ്ട് വീര്‍പ്പുമുട്ടുന്നവന്റെ മുന്നില്‍ ചെന്ന് ‘പണമല്ല സന്തോഷം’ എന്ന് പറയുന്നത് പരിഹാസ്യമാണെന്ന് അവര്‍ പറയുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീയായാലും പുരുഷനായാലും കുടുംബത്തിലും സമൂഹത്തിലും അന്തസ്സുണ്ടാകണമെങ്കില്‍ സ്വന്തമായി ഒരു ജോലിയും വരുമാനവും വേണമെന്ന് വര്‍ഷ വിഡിയോയില്‍ പറയുന്നു. പണമുണ്ടാകുന്നത് കൊണ്ട് ഒരു മനുഷ്യന്റെ ജീവിതത്തിലുണ്ടാകുന്ന സന്തോഷങ്ങള്‍ എന്തൊക്കെയെന്നും വര്‍ഷ കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്. സ്വന്തം അമ്മയ്ക്ക് സഹായമായി പണം നല്‍കുന്നതിലും, പണ്ട് വിലക്കൂടുതല്‍ കാരണം അച്ഛന്‍ വേണ്ടെന്നുവെച്ച സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ സാധിക്കുന്നതിലൂടെയും അനുഭവിക്കുന്ന സന്തോഷം വലുതാണ്. അനിയനും…

    Read More »
Back to top button
error: