Month: January 2026

  • Breaking News

    ട്രംപ് പറഞ്ഞ അപ്പാച്ചെ അല്ല, അണിയറയില്‍ ഒരുങ്ങുന്നത് പ്രചണ്ഡ്; മലനിരകളിലെ യുദ്ധത്തിന് മിടുമിടുക്കന്‍; സിയാച്ചിനില്‍ പോലും ലാന്‍ഡിംഗ്; ധ്രുവാസ്ത്രും ഘടിപ്പിക്കും; കാര്‍ഗില്‍ യുദ്ധം പാഠമായി

    ന്യൂഡല്‍ഹി: അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്ക് ഇന്ത്യ വമ്പന്‍ ഓര്‍ഡര്‍ നല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം പൊളിച്ചടുക്കി ഇന്ത്യ. ഇന്ത്യ 68 ഹെലിക്കോപ്റ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെന്നും ഒന്നുപോലും കിട്ടിയില്ലെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. എന്നാല്‍, ആറെണ്ണം മാത്രമാണ് ഓര്‍ഡര്‍ ചെയ്തതെന്നും അപ്പാച്ചെയെക്കാള്‍ ‘പ്രചണ്ഡ്’ ഹെലികോപ്റ്ററാണ് തദ്ദേശിയമായി നിര്‍മിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. 2020-ല്‍ ഇന്ത്യന്‍ ആര്‍മിക്കായി 6 അപ്പാച്ചെ (എഎച്ച്64ഇ) ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടത്. ഏകദേശം 930 മില്യണ്‍ ഡോളറിന്റെ (അനുബന്ധ ഉപകരണങ്ങള്‍ ഉള്‍പ്പെടെ) ഈ കരാര്‍ പ്രകാരം 2025 ഡിസംബറോടെ 6 ഹെലികോപ്റ്ററുകളും ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. ഇവ ജോധ്പൂര്‍ ബേസില്‍ വിന്യസിച്ചിട്ടുമുണ്ട്. അതേസമയം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന 156 ‘പ്രചണ്ഡ്’ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ (എല്‍സിഎച്ച്) വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ 66 എണ്ണം വ്യോമസേനയ്ക്കുള്ളതാണ്. മാറ്റുരയ്ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്ക് ഹെലികോപ്റ്ററാണ് അപ്പാച്ചെയെങ്കില്‍, ലോകത്തിലെ ഏറ്റവും ഉയരത്തില്‍ പറന്ന് യുദ്ധം ചെയ്യാന്‍ കെല്‍പ്പുള്ള പോരാളിയാണ് ഇന്ത്യയുടെ പ്രചണ്ഡ്. ഇവ…

    Read More »
  • Breaking News

    ഏതു ജോലിക്കും അപ്പുറം രാജ്യം ഒന്നാമത്; ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍നിന്ന് ഇന്ത്യന്‍ അവതാരക പുറത്തേക്ക്; കായിക രംഗത്തും കലാപത്തീ; സത്യസന്ധതയുള്ള കളിയുടെ ആത്മാവിനുവേണ്ടി നിലകൊള്ളുമെന്ന് റിധിമ

    ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബി‌പി‌എൽ) നിന്ന് പിന്മാറി ഇന്ത്യൻ കായിക അവതാരക റിധിമ പഥക്.  പിന്മാറിയത് വ്യക്തിപരമായ തീരുമാനമാണെന്നും സംഘാടകർ തന്നെ പുറത്താക്കിയതല്ലെന്നും അവര്‍ വ്യക്തമാക്കി. ബിപിഎല്ലില്‍ നിന്നും റിധിമയെ പുറത്താക്കിയതായി ചില ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്​തിരുന്നു. ഇതിനോടായിരുന്നു പ്രതികരണം. വ്യക്തിപരമായ മൂല്യങ്ങളും ദേശീയ വികാരങ്ങളുമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് അവർ പറഞ്ഞു. ‘എനിക്ക് രാജ്യമാണ് എന്നും ഒന്നാമത്. ​ഏതൊരു ജോലിക്കുമപ്പുറം, ക്രിക്കറ്റിനെ വിലമതിക്കുന്നു. സത്യസന്ധതയോടും ബഹുമാനത്തോടും അതിയേറെ ആവേശത്തോടെയും വർഷങ്ങളായി സ്​പോർട്സിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. അത് മാറില്ല. സത്യസന്ധതയ്ക്കും കളിയുടെ ആത്മാവിനും വേണ്ടി ഞാൻ നിലകൊള്ളുന്നത് തുടരും,’ റിധിമ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടയിലാണ് റിധിമയുടെ പിന്മാറ്റം. ബംഗ്ലാദേശിൽ ഇന്ത്യൻ വംശജരെ ആക്രമിക്കുകയും, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തുകയും​ ചെയ്തതിന്റെ തുടർച്ചയായാണ് ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദങ്ങളിൽ വിള്ളൽ വീണത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഐപിഎൽ സ്ക്വാഡിൽ…

    Read More »
  • Breaking News

    റഷ്യന്‍ പതാകയുള്ള കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; അറ്റ്‌ലാന്റിക്കില്‍ നാടകീയ രംഗങ്ങള്‍; രൂക്ഷമായി പ്രതികരിച്ച് റഷ്യ; നിയമവിരുദ്ധ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് യുഎസ് നേവി കമാന്‍ഡ്; വെനസ്വേലയെ ചൊല്ലി രാജ്യാന്തര ബന്ധങ്ങളിലും ഉലച്ചില്‍

    കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റിന്റെ അറസ്റ്റിനു പിന്നാലെ കൊമ്പുകോര്‍ത്ത റഷ്യയ്‌ക്കെതിരേ അമേരിക്കയുടെ അസാധാരണ നടപടി. വെനസ്വേലയില്‍നിന്ന് എണ്ണ കടത്തുന്നെന്ന് ആരോപിച്ചു റഷ്യന്‍ പതാകയുള്ള എം.ടി. സോഫിയ എന്ന കപ്പല്‍ അറ്റ്‌ലാന്റിക്കില്‍വച്ചു യുഎസ് പിടിച്ചെടുത്തു. ഇതിന്റെ വീഡിയോ അടക്കം അമേരിക്കന്‍ സൈന്യം ‘എക്‌സി’ല്‍ പോസ്റ്റ് ചെയ്തു. റഷ്യയുഎസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി വിവരമില്ല. രണ്ടാഴ്ച പിന്തുടര്‍ന്നശേഷം മാരിനേര എന്ന കപ്പല്‍ നേരത്തേ പിടിച്ചെടുക്കാന്‍ ശ്രമം നടന്നിരുന്നു. കപ്പലിനു സംരക്ഷണം നല്‍കാന്‍ റഷ്യ യുദ്ധകപ്പലുകളും അന്തര്‍വാഹിനിയും അയച്ചിരുന്നു. ബെല്ല 1 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കപ്പല്‍ അടുത്തിടെയാണ് മാരിനേര എന്നു പേരു മാറ്റിയത്.   In a pre-dawn action this morning, the Department of War, in coordination with the Department of Homeland Security, apprehended a stateless, sanctioned dark fleet motor tanker without incident. The interdicted vessel, M/T Sophia, was operating…

    Read More »
  • Breaking News

    ഒപ്പിടാന്‍ മറന്നു; ആര്‍. ശ്രീലേഖയുടെ വോട്ട് അസാധു! മേയറാക്കാത്തതിലുള്ള പ്രതിഷേധമെന്ന് പ്രതിപക്ഷം

    തിരുവനന്തപുരം: കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടര്‍ന്ന് വോട്ട് അസാധുവായത്. തന്നെ മേയറാക്കാത്തതിലുള്ള പരിഭവം ആര്‍. ശ്രീലേഖ പരസ്യമാക്കിയതിന് പിന്നാലെയാണ് സംഭവം ആകെ എട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഏഴ് കമ്മിറ്റികളിലും ശ്രീലേഖ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നഗരാസൂത്രണ കമ്മിറ്റിയിലെ വോട്ടെടുപ്പില്‍ ബാലറ്റിന് പിന്നില്‍ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടര്‍ന്നാണ് വോട്ട് അസാധുവായത്. സാധാരണ ഗതിയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഇത്തരം പിഴവുകള്‍ സംഭവിക്കാറുണ്ടെങ്കിലും, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ആര്‍. ശ്രീലേഖയെപ്പോലൊരാള്‍ ബാലറ്റില്‍ ഒപ്പിടാന്‍ മറന്നുപോയത് സ്വാഭാവികമല്ലെന്നാണ് എതിര്‍കക്ഷികള്‍ ആരോപിക്കുന്നത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തില്‍ ബിജെപി ചരിത്ര വിജയം നേടിയപ്പോള്‍, മേയര്‍ സ്ഥാനത്തേക്ക് ആര്‍. ശ്രീലേഖയുടെ പേര് സജീവമായി ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ അവസാന…

    Read More »
  • Movie

    ‘താരസുകി റാം..’; മോഹൻ ജി- റിച്ചാർഡ് ഋഷി കൂട്ടുകെട്ടിലെ പാൻ ഇന്ത്യൻ ചിത്രം ‘ദ്രൗപതി 2’ലെ വീഡിയോ ഗാനം പുറത്ത്…

    സംവിധായകൻ മോഹൻ ജി, യുവതാരം റിച്ചാർഡ് ഋഷിയെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ്രൗപതി 2’ലെ പുതിയ ഗാനം പുറത്ത്. ജിബ്രാൻ വൈബോധ സംഗീതം പകർന്ന “താരസുകി റാം..” എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഈ ചിത്രത്തിലെ ആദ്യ ഗാനത്തിൻ്റെ വീഡിയോ പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ജിബ്രാൻ, ഗോൾഡ് ദേവരാജ്, ഗുരു ഹരിരാജും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് സംവിധായകൻ തന്നെയാണ്. വിശ്വാസവും ശക്തിയും ഒരുമിക്കുന്ന ആഘോഷത്തെ അലങ്കാരമായിട്ടല്ല, മറിച്ച് ആഖ്യാന ഭാഷയായിട്ടാണിത് ദ്രൗപതി 2 ലെ “താരസുകി റാം” എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ചരണങ്ങളെ ചുറ്റിപ്പറ്റിയുള്ള തരസുകി റാം, കാഴ്ചയ്ക്കും ബോധ്യത്തിനും ഇടയിൽ സുഗമമായി നീങ്ങുന്നു. താളാത്മക തീവ്രത, വ്യാപ്തിയും ശക്തിയും ഉൾക്കൊള്ളുന്ന ഒരു ദൃശ്യഭാഷ എന്നിവയാൽ പ്രമുഖ കൊറിയോഗ്രാഫർ തനിക ടോണി നൃത്തസംവിധാനം നിർവഹിച്ച ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെടുന്നു. നേതാജി പ്രൊഡക്ഷൻസിന്റെ…

    Read More »
  • Movie

    മുഴുനീള റോഡ് മൂവി എച്ച്.ടി.5′ (H.T.5) ചിത്രീകരണം ആരംഭിച്ചു

    നർമ്മവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി ‘എച്ച്.ടി.5’ (H.T.5)-ന്റെ ചിത്രീകരണം ജനുവരി ഏഴ് ബുധനാഴ്ച കല്ലേലി ഫോറസ്റ്റിൽ ആരംഭിച്ചു. പ്രശസ്ത പരസ്യചിത്ര സംവിധായകനും, മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘പരോൾ’ എന്ന ചിത്രത്തിന്റെ സംവിധായകനുമായ ശരത്ത് സന്ദിത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഡൊവിൻസ് എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രമേയം തികച്ചും അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ അവിചാരിതമായി ഒരു വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തമായി തുടങ്ങുന്ന ഈ യാത്ര പിന്നീട് ഉദ്വേഗജനകമായ സംഭവങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു. പ്രേക്ഷകർക്ക് കൗതുകവും ആകാംക്ഷയും പകരുന്ന രീതിയിലുള്ള കഥാപുരോഗതിയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. താരനിരയും അണിയറപ്രവർത്തകരും ‘മാർക്കോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു തിലക്, പ്രശസ്ത കന്നഡ-തമിഴ് താരം സമ്പത്ത് രാജ്, രാഹുൽ മാധവ്, സുധീർ കരമന എന്നിവർക്കൊപ്പം…

    Read More »
  • Lead News

    റിലയൻസ് ജിയോ നവംബർ മാസത്തിൽ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തു; കേരളത്തിലും വളർച്ച

    കൊച്ചി / ന്യൂഡൽഹി: ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ 2025 നവംബർ മാസത്തിൽ ഉപഭോക്തൃ വളർച്ച തുടർന്നു, 12 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തു.സജീവ ഉപയോക്തൃ എണ്ണത്തിലും ജിയോ തന്നെയാണ് മുന്നിൽ. കേരളത്തിൽ 41000 പുതിയ വരിക്കാരെയാണ് ജിയോ നേടിയത്. ഇൻഡസ്ട്രിയിലെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 34 ലക്ഷം കുറഞ്ഞപ്പോൾ പോസറ്റീവ് വളർച്ച റിപ്പോർട്ട് ചെയ്ത ഏക ഓപ്പറേറ്റർ ജിയോ മാത്രമാണ് . പ്രധാനമായി, വൊഡാഫോൺ ഐഡിയയ്ക് 22 ലക്ഷം .സജീവ ഉപയോക്താക്കളെ നഷ്ടപ്പെട്ടു, എയർടെലിന്റെ ആക്ടീവ് ഉപയോക്തൃ എണ്ണം 17 ലക്ഷം കുറഞ്ഞു. ജിയോയുടെ മാർക്കറ്റ് ഷെയർ വളർച്ചയും ശ്രദ്ധേയമായി; 22 ടെലികോം സർക്കിളുകളിൽ 17 ലും സജീവ ഉപഭോക്താക്കളെ നേടുന്നതിൽ ജിയോ മുന്നിലെത്തി, ഏറ്റവും വലിയ വളർച്ച ജമ്മു & കശ്മീർ, പഞ്ചാബ് പ്രദേശങ്ങളിൽ രേഖപ്പെടുത്തി. ബ്രോഡ്ബാൻഡ് വിഭാഗത്തിലും ജിയോ ആധിപത്യം നിലനിർത്തി. മൊബൈൽ ബ്രോഡ്ബാൻഡ്,…

    Read More »
  • Breaking News

    കടിക്കാതിരിക്കാൻ നായയ്ക്ക് ഇനി കൗൺസിലിങ് കൂടി കൊടുക്കാനേ ബാക്കിയുള്ളു…കോടതി പരിസരങ്ങളിലും സ്‌കൂളുകളിലും ആശുപത്രികളിലും എന്തിനാണ് നായ്ക്കളുടെ ആവശ്യം? മൃ​ഗ സ്നേഹികളെ പരിഹസിച്ചും ചോദ്യങ്ങൾ ചോദിച്ചും സുപ്രിംകോടതി

    ന്യൂഡൽഹി: തെരുവുനായകളുടെ പെരുമാറ്റം നിങ്ങൾക്ക് വായിച്ചെടുക്കാൻ പറ്റുമോ? രാവിലെ അത് എന്ത് മാനസികാവസ്ഥയിലാണെന്ന് നിങ്ങൾക്കറിയാമോ?… ഇതൊന്നു മുൻകൂട്ടി വായിച്ചെടുക്കാൻ പറ്റില്ലെങ്കിൽ സ്‌കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ നിന്ന് അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് മൃ​ഗസ്നേഹിക്കളോട് സുപ്രീം കോടതി. കടിച്ചുകീറാനുള്ള അവസ്ഥയിലാവുമ്പോൾ അവയുടെ പെരുമാറ്റം ആർക്കും വായിച്ചെടുക്കാൻ കഴിയില്ല. സുപ്രിംകോടതിയുടെ പരിഷ്‌കരിച്ച ഉത്തരവ് സ്ഥാപനപരമായ സ്ഥലങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്നും പൊതുറോഡുകളിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. അപകടകാരികളായ നായ്ക്കളെ പെരുമാറ്റംകൊണ്ടു മാത്രം തിരിച്ചറിയുന്നത് അസാധ്യമാണ്. അതുപോലെ റോഡുകളിലും തെരുവുകളിലും നായ്ക്കളുടെ ജനസംഖ്യയെ നിയന്ത്രിക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ‘നായ്ക്കളുടെ കടി മാത്രമല്ല പ്രശ്നെ. അവ ഉണ്ടാക്കുന്ന മറ്റു ഭീഷണികൾ കൂടിയുണ്ട്, പേവിഷബാധ, അപകടങ്ങളുൾപ്പെടെ. ഇതൊക്കെ എങ്ങനെ തിരിച്ചറിയാൻ കഴിയും? രാവിലെ ഏത് നായ എന്ത് മാനസികാവസ്ഥയിൽ ആയിരിക്കുമെന്ന് നിങ്ങൾക്കറിയില്ല.’ ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. കടിക്കാതിരിക്കാൻ…

    Read More »
  • Breaking News

    തൃശൂരില്‍ സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിച്ചവര്‍ക്ക് വാര്യരുടെ മോഹം ഇടിത്തീയാകുന്നു; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്ദീപ് വാര്യര്‍ റെഡി; തൃശൂര്‍ കിട്ടിയാല്‍ നല്ലതെന്ന് മനസിലൊരു മോഹം; തൃശൂരിലെ കോണ്‍ഗ്രസുകാര്‍ സമ്മതിക്കുമോ

        പാലക്കാട്: തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിക്കാനുള്ള മോഹവുമായി സന്ദീപ് വാര്യര്‍ കളത്തിലിറങ്ങുമ്പോള്‍ തൃശൂരില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിയ തൃശൂരിലെ കോണ്‍ഗ്രസുകാര്‍ ഞെട്ടുകയാണ്. പാലക്കാട് നിന്ന് വാര്യരെ തൃശൂരിലേക്ക് സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നാല്‍ തൃശൂരിലെ കോണ്‍ഗ്രസിനകത്ത് അടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അല്ലെങ്കില്‍ തന്നെ തൃശൂര്‍ കോണ്‍ഗ്രസിനുള്ളില്‍ അടിപിടിയും ചേരിപ്പോരും രൂക്ഷമാണ്. ഇതിനിടയില്‍ പുറത്തുനിന്ന് സ്ഥാനാര്‍ത്ഥി കൂടിയെത്തിയാല്‍ എന്താകും അവസ്ഥയെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ചോദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത് കോണ്‍ഗ്രസിന് അപ്രതീക്ഷിതമല്ല. വാര്യര്‍ ബിജെപി വിട്ടുവന്നതിന്റെ ഉപകാരസ്മരണയായി കോണ്‍ഗ്രസ് എവിടെയെങ്കിലും സീറ്റുകൊടുക്കുമെന്നും ഉറപ്പാണ്. എവിടേക്കായിരിക്കും സന്ദീപ് വരിക എന്നതായിരുന്നു ഏവരും കാത്തിരുന്നിരുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തൃശൂര്‍ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. ഇതാണ് സന്ദീപിന്റെ താത്പര്യം തൃശൂരാണെന്ന് സൂചന നല്‍കിയത്. ബിജെപിയിലായിരിക്കെ…

    Read More »
  • Breaking News

    പറയാനുള്ളതെല്ലാം പച്ചയ്ക്ക് വിളിച്ചു പറഞ്ഞ ശേഷം തിരുത്തിയാല്‍ എല്ലാം ശരിയാകുമോ; അജയകുമാറിനെതിരെ സിപിഐയില്‍ കടുത്ത രോഷം: പരാമര്‍ശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം; നടപടിയാണ് വേണ്ടതെന്ന് സിപിഐ

      പാലക്കാട്: ഒരാളെക്കുറിച്ച് മോശമായതെല്ലാം പൊതുജനമധ്യത്തില്‍ വിളിച്ചുപറഞ്ഞ ശേഷം സോറി പറഞ്ഞ് തിരുത്തിയാല്‍ എല്ലാം ശരിയായി എന്ന് കരുതുന്നുണ്ടോ എന്ന് സിപിഎമ്മിനോട് ശക്തമായ ചോദ്യമുയര്‍ത്തി സിപിഐ. വൃത്തികേടെല്ലാം വിളിച്ചുകൂവി അവസാനം ഒരു സോറി പറച്ചലില്‍ എല്ലാം തീരുമെന്ന് കരുതുന്നത് ശരിയല്ലെന്നും സിപിഐക്കുള്ളില്‍ അഭിപ്രായമുയര്‍ന്നു.   സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സിപിഎം നേതാവ് എസ്.അജയകുമാറിന്റെ പരാമര്‍ശമാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. അജയകുമാറിന്റെ പരാമര്‍ശം തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു രംഗത്തെത്തിയിട്ടുണ്ടെങ്കിലും സിപിഐയുടെ കലിപ്പ് തീര്‍ന്നിട്ടില്ല. സിപിഐയും സിപിഎമ്മും തമ്മിലുള്ളത് സഹോദര ബന്ധമാണെന്ന് സുരേഷ് ബാബു പറഞ്ഞെങ്കിലും ബിനോയ് വിശ്വത്തെ അവഹേളിച്ചു സംസാരിച്ച അജയ്ബാബുവിന്റെ വാക്കുകള്‍ സിപിഐക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. സിപിഐയുമായുള്ള തങ്ങളുടെ സഹോദര ബന്ധത്തെ എതിര്‍ക്കുന്നതോ വ്രണപ്പെടുത്തുന്നതോ ആയ പ്രസ്താവനകള്‍ സിപിഎമ്മില്‍ നിന്നുണ്ടായാലും സഹിക്കില്ലെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞാണ് സിപിഎം അജയകുമാറിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല.…

    Read More »
Back to top button
error: