Month: January 2026

  • Breaking News

    സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പരസ്യബോർഡുകളിലെല്ലാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ ആന ബോർഡിൽ മാത്രം മതിയോ എന്ന് പ്രസക്തമായ ചോദ്യം: നാട്ടാനക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കാത്തതിൽ ആശങ്കയുമായി പൂരത്തിന്റെ നാട്ടിലുള്ളവർ

      തൃശൂർ: തൃശൂരിലേക്ക് വിരുന്നെത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് ഉയർത്തിയിരിക്കുന്ന പ്രചരണ ബോർഡുകളിൽ എല്ലാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ നിറഞ്ഞു നിൽപ്പുണ്ടെങ്കിലും നാട്ടാനക്ഷമം പരിഹരിക്കാൻ സർക്കാർ നടപടി എടുക്കാത്തതിൽ പൂരത്തിന്റെ നാട്ടിലുള്ളവർക്ക് ആശങ്കയേറെ.   ഇതുമായി ബന്ധപ്പെട്ട് തൃശൂർ പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട് ഫേയ്സ്ബുക്കിൽ ഇട്ട ഒരു ഓർമ്മപ്പെടുത്തൽ കുറിപ്പ് ചർച്ചയായി കഴിഞ്ഞു. നാട്ടാനക്ഷാമം പരിഹരിക്കാൻ സർക്കാർ ഒരു ശ്രമവും നടത്താത്തതിൽ വിഷമം പ്രകടിപ്പിച്ചുകൊണ്ടാണ് ബൈജു സേവ് പൂരം എന്ന ഓർമ്മപ്പെടുത്തലോടെ പോസ്റ്റ് ഇട്ടിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ – പരിപാടി സർക്കാർ ആയിക്കോട്ടെ സ്വാകാര്യമായിക്കോട്ടെ അറിയിപ്പ് ഉള്ള ബോർഡിൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ മസ്റ്റാ…. എന്നാൽ ഈ ആന എഴുന്നള്ളിപ്പ് നിലനിൽക്കാൻ, ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് നാട്ടാന ക്ഷാമം പരിഹരിച്ചു സംരക്ഷിക്കാൻ സർക്കാരുകളോ മറ്റുള്ളവരോ ഒരു ശ്രമവും നടത്തുന്നില്ല എന്നത് ഏറെ ദുഃഖകരമായ യാഥാർഥ്യം ആണ്. ഈ നിലക്ക് മുന്നോട്ട് പോകുകയാണെങ്കിൽ കുറച്ചു കാലത്തിനു…

    Read More »
  • Breaking News

    ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ: ആരാധകരെ ശാന്തരാകുവിൻ : ചിന്ന ദളപതി വരപ്പോറേൻ: ഒടുവിൽ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കാൻ ഹൈക്കോടതി ഉത്തരവ്

          ചെന്നൈ : ഇത് താൻ സൂപ്പർ ക്ലൈമാക്സ്, ഇന്ത ക്ലൈമാക്സ്ക്ക്‌ ശേഷം താൻ സിനിമ തുടങ്കപ്പോറേൻ… തമിഴ്നാട്ടിലും കേരളത്തിലും വിജയ് ആരാധകർ ആവേശത്തിമർപ്പിലാണ്. കാത്തിരിപ്പുകൾക്കൊടുവിൽ ജനനായകൻ റിലീസ് ഇല്ല എന്നറിഞ്ഞതിന്റെ സങ്കടത്തിലും വിഷമത്തിലും ഇരിക്കുന്നതിനിടെ തങ്ങളുടെ നായകന്റെ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടതോടെയാണ് വിജയ് ആരാധകർ ആവേശത്തിന്റെ കൊടുമുടി കയറിയത്. വൻകയ്യടികളോടെയും ആർപ്പുവിളികളോടെയും പുഷ്പവൃഷ്ടിയോടെയും ആണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ജനനായകന്റെ വരവ് വീണ്ടും ആരാധകർ ആഘോഷമാക്കുന്നത്. ഒന്നോ രണ്ടോ ദിവസം വൈകിയാലും തങ്ങളുടെ സൂപ്പർതാരത്തിന്റെ വരവ് ഒരു ഒന്നൊന്നര വരവായിരിക്കുമെന്ന് അവർ പറയുന്നു. നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കേഷൻ കേസിൽ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് സെൻസർ ബോർഡിന് നിർദേശം നൽകി. ഇത്തരം കേസുകൾ തെറ്റായ…

    Read More »
  • Breaking News

    മുഖ്യമന്ത്രിയുടെ തള്ളലുകളെ തള്ളി താഴെയിട്ട് ദീപിക : ക്രൈസ്തവർ വെറും പോഴരല്ലെന്ന് ഓർമ്മപ്പെടുത്തി എഡിറ്റോറിയൽ : പിണറായിക്കെതിരെ പരിഹാസങ്ങളുടെ കൂരമ്പ് 

      കോട്ടയം : സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് ദീപിക ദിനപത്രം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ തള്ളലുകളെ അപ്പാടെ തള്ളി താഴെയിട്ടാണ് ദീപിക മുഖപ്രസംഗത്തിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. ക്രൈസ്തവർ വെറും പോഴരല്ലെന്ന ഓർമ്മപ്പെടുത്തലും മുഖപ്രസംഗത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാക്കുകളെ പരിഹാസത്തിന്റെ കൂരമ്പുകൾ ഏയ്താണ് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക എതിരിടുന്നത്. കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ന്യൂ​ന​പ​ക്ഷം വെ​റും പോ​ഴ​രാ​ണെ​ന്ന മ​ട്ടി​ലാ​ണ് ജെ ബി കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​തും ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​തുമെന്ന് ദീപിക മുഖപ്രസംഗം ആരോപിച്ചു. സം​സ്ഥാ​ന​ത്തെ ക്രൈ​സ്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ-​സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് 2023 മേ​യ് 17ന് ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. സ​ർ​ക്കാ​ർ അ​ന​ങ്ങി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ പെ​ട്ടെ​ന്നു…

    Read More »
  • Breaking News

    കേരളത്തിൽ നിന്ന് 351 വിദ്യാർത്ഥികൾ റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അർഹരായി

    കൊച്ചി , 08 .01 .2026 റിലയന്‍സ് സ്ഥാപക ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ 93ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്, റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 2025-26 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകൾക്ക് കേരളത്തിൽ നിന്നുള്ള 351 വിദ്യാർത്ഥികൾ അർഹരായി. കഴിഞ്ഞ വർഷം 226 കുട്ടികളാണ് കേരളത്തിൽ നിന്ന് സ്‌കോളര്‍ഷിപ്പിന് അർഹരായത്. മൊത്തം 5,100 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. ഒരു വലിയ, ദീര്‍ഘകാല ദേശീയ സംരംഭത്തിന്റെ ഭാഗമാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പുകള്‍. 2022 ല്‍, ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത എം അംബാനി, 10 വര്‍ഷത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 33,471 സ്‌കോളര്‍ഷിപ്പുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. സ്‌കോളര്‍ഷിപ്പ് ലഭിച്ചവരില്‍ 83% പേര്‍ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 146 പേര്‍ ഭിന്നശേഷിവിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.

    Read More »
  • Movie

    കാത്തിരിപ്പിനൊടുവിൽ ‘രാജാസാബ്’ ഇന്ന് തിയേറ്ററുകളിൽ

    പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ നാളെ തിയേറ്ററുകളിൽ. ഒരു വേറിട്ട രീതിയിലുള്ള സിനിമയാണെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. സിനിമയുടെ കേരള വിതരണാവകാശം ഗോകുലം മൂവീസിനാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ആദ്യ ട്രെയിലർ സൂചന നൽകിയിരുന്നു. രണ്ടാമത്തെ ട്രെയിലർ സിനിമയുടെ കൂടുതൽ സർപ്രൈസുകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചാണ് ചിത്രമെത്തുന്നത്. സിനിമയുടെ ട്രെയിലറും ഗാനങ്ങളും…

    Read More »
  • Movie

    ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിൽ

    സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിൽ. ബിജു മേനോൻ്റേയും ജോജു ജോർജ്ജിൻ്റെയും വേറിട്ട അഭിനയ മുഹൂർത്തങ്ങളുമായാണ് ചിത്രം പുറത്തിറങ്ങുന്നതാണ് ടീസർ നൽകിയിട്ടുള്ള സൂചന. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലതുവശത്തെ കള്ളൻ’. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ്…

    Read More »
  • Breaking News

    ഡോ ടി വിനയകുമാർ പി ആർ സി ഐ ഗവേർണിംഗ് കൌൺസിൽ ചെയർമാൻ.

    പബ്ലിക് റിലേഷൻസ് കൌൺസിൽ ഓഫ് ഇന്ത്യ ( PRCI ) ഗവേർണിങ് കൌൺസിൽ ചെയർമാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു. മുൻ ദേശീയ പ്രസിഡന്റായ വിനയകുമാർ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്. കൊച്ചിയിലെ ഗൈഡ് അഡ്വർട്ടിസിങ് & പി ആർ സ്ഥാപകനും സീനിയർ പാർട്ണറും, കോമ് വെർട്ടിക്ക ചെയർമാനും ആണ് കഴിഞ്ഞ 46 വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിനയകുമാർ. ഗവേർണിങ് കൗൺസിലിന്റെ പുതിയ ഡയറക്ടർമാരായി ചിന്മയി പ്രവീൺ, കെ. രവീന്ദ്രൻ, അരിജിത് മജുംദാർ, ഡോ ബി കെ രവി, രവി മഹാപത്ര ടി എസ് ലത, സി ജെ സിംഗ് എന്നിവരെ നിയമിച്ചു. എം ബി ജയറാം, ശ്രീനിവാസ് മൂർത്തി, ഗീത ശങ്കർ, എസ് നരേന്ദ്ര, ഡോ കെ ആർ വേണുഗോപാൽ എന്നിവർ ഡയറക്ടർമാരായി തുടരും. പ്രശാന്ത് വേണുഗോപാൽ ആണ് പുതിയ YCC ( യങ്‌ കമ്മ്യൂണിക്കേറ്റർസ് ക്ലബ്ബ്) ചെയർമാൻ. പശുപതി ശർമ്മ നാഷണൽ എക്സിക്യൂട്ടീവിന്റെ സെക്രട്ടറി ജനറലും,…

    Read More »
  • Breaking News

    ഉണ്ണിയെ മത്സരിപ്പിച്ചാൽ അറിയാം ഊരിലെ വോട്ട് : സുരേഷ് ഗോപിയെ തൃശൂർക്കാർ ജയിപ്പിച്ച പോലെ ഉണ്ണി മുകുന്ദനെ പാലക്കാട്ടുകാർ ജയിപ്പിക്കുമോ : പാലക്കാട് ഉണ്ണി മുകുന്ദന് ജയസാധ്യത എന്ന് ബിജെപി വിലയിരുത്തൽ 

          പാലക്കാട് : തമിഴ്നാട്ടിലെ പോലെ കേരളത്തിലും സിനിമയും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി മാറുന്നു. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർത്ഥിയാക്കി കളത്തിലിറക്കാൻ ബിജെപി ക്യാമ്പിൽ നീക്കങ്ങൾ തകൃതി. ഉണ്ണി മുകുന്ദനും ആയി ബിജെപി നേതൃത്വം ഇക്കാര്യം നേരിട്ട് സംസാരിച്ചില്ലെങ്കിലും പാർട്ടിക്കകത്ത് മിണ്ടിയും പറഞ്ഞും ഉണ്ണിയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. പാലക്കാട് അടക്കം പല പ്രമുഖരുടെയും പേരുകൾ പ്രാഥമിക പട്ടികയിൽ ഉണ്ടെങ്കിലും ഉണ്ണി മുകുന്ദന് വിജയ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ . എന്തടിസ്ഥാനത്തിലാണ് പാലക്കാട് ഉണ്ണി മുകുന്ദന് വിജയസാധ്യത ഉണ്ടെന്ന് ബിജെപി കരുതുന്നത് എന്ന് ചോദിക്കുമ്പോൾ സിനിമാതാരം എന്ന നിലയിൽ ഉണ്ണി മുകുന്ദൻ്റെ പ്രശസ്തിയും ആളുകൾക്കുള്ള ഇഷ്ടവും വോട്ടായി മാറുമെന്നാണ് വിലയിരുത്തുന്നതെന്ന് ബിജെപി നേതൃത്വം പറയുന്നു. . തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളിലെ സ്ഥിതിയെ കുറിച്ചും സ്ഥാനാർത്ഥി സാധ്യതയെ കുറിച്ചും പഠിക്കുന്നതിനായി നിയോഗിച്ച ഏജൻസിയാണ് പാലക്കാട് ഉണ്ണി മുകുന്ദൻ്റെ പേര് നിർദേശിച്ചത്.…

    Read More »
  • Breaking News

    ഭൂഗോളത്തിന്റെ സ്പന്ദനം മാത്രമല്ല ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പന്ദനവും മാത്തമാറ്റിക്സ് ആണ് : സംഗമത്തിന്റെ കണക്ക് ബോധിപ്പിക്കാത്തതിൽ ഹൈക്കോടതിക്ക് കടുത്ത എതിർപ്പ് : ഒരു മാസത്തിനകം കണക്ക് ബോധിപ്പിച്ചില്ലെങ്കിൽ നടപടി എന്നും കോടതി

      കൊച്ചി : ഭൂഗോളത്തിന്റെ സ്പന്ദനം മാത്രമല്ല ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പന്ദനവും മാത്തമാറ്റിക്സ് ആണെന്ന് ബുദ്ധിയുള്ളവർക്കെല്ലാം മനസ്സിലാകും. എന്തായാലും ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ബോധിപ്പിക്കാത്തത് എന്ത് എന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ ദേവസ്വം ബോർഡിന് അടുത്തിടെ ഇറങ്ങിയ ഒരു സിനിമയുടെ പേര് പോലെ എന്തൊക്കെയോ പറയേണ്ടി വന്നു. ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ ചെല്ലും ചിലവും കണക്കും സമര്‍പ്പിക്കാത്തതിൽ ദേവസ്വം ബോർഡിനോട് കടുത്ത അതൃപ്തിയാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയപ്പോൾ വരവ്, ചെലവ് കണക്കുകൾ ഉൾപ്പെടെ 45 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എത്ര പേർ പങ്കെടുത്തു, താമസ സൗകര്യം, സംഭാവന അടക്കം എല്ലാ കണക്കുകളും സമർപ്പിക്കാനും നിർദേശിച്ചിരുന്നു…     എന്നാൽ കണക്കുകൾ ബോധിപ്പിക്കാതെ വീണ്ടും സമയം നീട്ടി ചോദിച്ചതാണ് ജസ്റ്റിസുമാരായ രാജാ വിജയരാകുവാനും, കെ.വി.ജയകുമാറും അടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ അതൃപ്തിക്ക് കാരണമായത്. മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും ബില്ലുകൾ ഓഡിറ്റ്…

    Read More »
  • Breaking News

    സിപിഎം വെള്ളാപ്പള്ളിയെ വിടില്ലെന്ന് ഉറപ്പായി : വെള്ളാപ്പള്ളിയുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ച് പിന്മാറേണ്ടി വന്ന ഗതികേടിൽ സിപിഐ : എന്തു കേട്ടാലും പറഞ്ഞാലും മറുപടി പറയേണ്ടെന്ന് തീരുമാനം: ആർക്കും കൊട്ടാവുന്ന ചെണ്ടയായി സിപിഐ മാറുകയാണോ എന്ന് പാർട്ടിക്കുള്ളിൽ തന്നെ ചോദ്യം

          തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ നമ്മൾ തിരിച്ചൊന്നും പറയേണ്ട എന്ന തീരുമാനത്തിലേക്ക് സിപിഐ എത്തിയതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവന്നിരുന്ന വാക് പോരാട്ടത്തിന് താൽക്കാലിക വെടി നിർത്തലായി. എന്നാൽ എന്ത് കേട്ടാലും പറഞ്ഞാലും ഒന്നും തിരിച്ചു പറയേണ്ടതില്ല എന്ന നിലപാടിനോട് സിപിഐക്കുള്ളിൽ ചിലർക്ക് കടുത്ത വിയോജിപ്പുണ്ട് .അങ്ങനെ ആർക്കും കൊട്ടാവുന്ന ഒരു ചെണ്ടയായി സിപിഐ മാറുകയാണോ എന്ന് ചോദ്യമാണ് അവരുന്നയിക്കുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തരം കിട്ടുമ്പോൾ എല്ലാം സിപിഐ ക്കെതിരെ വായിൽ തോന്നിയതെല്ലാം വിളിച്ചുപറയുന്നുണ്ടെന്നും ഇടതുമുന്നണിയിൽ സിപിഎമ്മിലെ ചില നേതാക്കളും വെള്ളാപ്പള്ളിയുടെ അതേ വഴിയിലാണ് പോകുന്നതെന്നും ഇതിനോടൊന്നും തിരിച്ചു പ്രതികരിക്കേണ്ട എന്നത് കഷ്ടമാണെന്നും സിപിഐയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. എന്നാൽ സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനം ഒന്നും മിണ്ടണ്ട എന്നതായത് കൊണ്ട് തീരുമാനത്തിൽ എതിർപ്പുള്ളവരും മൗനം പാലിക്കുകയാണ്. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളിൽ മറുപടി നൽകേണ്ടതില്ലെന്നാണ് സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളിൽ…

    Read More »
Back to top button
error: