Month: December 2025

  • Breaking News

    ‘ഹോംസ്റ്റേയിലേക്ക് കൊണ്ടുപോകാന്‍ രാഹുലിനൊപ്പമെത്തിയത് ഫെന്നി നൈനാന്‍’; തടഞ്ഞച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്ന ‘കമിതാക്കള്‍ക്കിടയില്‍’ ഇതൊക്കെ സ്വാഭാവികമാണെന്ന് പറഞ്ഞുകൊണ്ട് പീഡനം

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരേ ഉയര്‍ന്നിരിക്കുന്ന പുതിയ ലൈംഗികാപവാദത്തില്‍ യുവതിയുടെ പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍. 23 കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഹോംസ്‌റ്റേയില്‍ ഇട്ടാണ് പീഡിപ്പിച്ചതെന്നും ഹോംസ്‌റ്റേയിലേക്ക് കൊണ്ടുപോകാന്‍ രാഹുലിനൊപ്പം എത്തിയത് ഫെന്നി നൈനാന്‍ ആണെന്നും പരാതിയില്‍ പറയുന്നു. ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി ഒരു മുറിയിലേക്ക് കടന്നപ്പോള്‍ ഒന്നും സംസാരിക്കുകപോലും ചെയ്യാതെ രാഹുല്‍ ബലം പ്രയോഗിച്ച് താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും താന്‍ തയ്യാറല്ലെന്നും സമയം ആവശ്യമാണെന്നും വ്യക്തമായി പറഞ്ഞ് എതിര്‍പ്പറിയിച്ചതോടെ വിവാഹം കഴിക്കാന്‍ പോകുന്ന ‘കമിതാക്കള്‍ക്കിടയില്‍’ അത്തരം അടുപ്പം സ്വാഭാവികമാണെന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ”രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന ലൈംഗിക വേട്ടക്കാരന്‍ തന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്ത് യുവതികളെ വശീകരിക്കാനും വഞ്ചിക്കാനും ചൂഷണം ചെയ്യാനും ശ്രമിക്കുന്നു. അയാളുടെ പെരുമാറ്റം പൊതുജന വിശ്വാസത്തിന്‍മേലുള്ള ഗുരുതരമായ ലംഘനവും തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയുടെ ഉത്തരവാദിത്തങ്ങളുമായി പൊരുത്തപ്പെടാത്തതുമാണ്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയായ അവിവാഹിതയായാണ് ഞാന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരു…

    Read More »
  • Breaking News

    കാറില്‍ ഹോംസ്‌റ്റേയില്‍ എത്തിച്ചു ബലംപ്രയോഗിച്ചു ; രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും ആരോപിച്ച് മറ്റൊരു യുവതിയും ; രാഹുലിനും പ്രിയങ്കയ്ക്കും പരാതി നല്‍കി

    തിരുവനന്തപുരം: ലൈംഗികാപവാദകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പോലീസ് നെട്ടോട്ടമോടുമ്പോള്‍ പാലക്കാട് എംഎല്‍എയ്ക്ക് എതിരേ സമാന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത് വന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കള്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു. അതേസമയം ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ നിലവില്‍ ഒളിവില്‍ തുടരുകയാണ്. രാഹുല്‍ കര്‍ണാടകയിലുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മൂന്ന് കാറുകളിലായി കേരളാ അതിര്‍ത്തിയിലേക്കും പിന്നീട് തമിഴ്‌നാട്ടിലേക്കും അവിടുന്ന് കര്‍ണാടത്തിലേക്കും രാഹുല്‍ മാങ്കൂട്ടത്തില്‍ പോയെന്നാണ്…

    Read More »
  • Breaking News

    കള്ളനും പോലീസു ഒളിച്ചുകളിയും തുടരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാനാകാതെ പോലീസ്; അന്വേഷണ നീക്കങ്ങള്‍ ചോരുന്നുവെന്ന സംശയം ബലപ്പെടുന്നു; തിരച്ചിലിന് പുതിയ സംഘത്തെ നിയോഗിക്കാന്‍ ആലോചന

      പാലക്കാട്: ലൈംഗീക പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന തിരച്ചിലും അന്വേഷണവും ഫലം കാണാതെ തുടരുന്നു. രാഹുലിനെ തൊടാനാകാതെ കേരള പോലീസ് വിഷമിക്കുമ്പോള്‍ പോലീസ് നീക്കങ്ങള്‍ ചോരുന്നുവെന്ന സംശയം ബലപ്പെടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് പോലീസ് അന്വേഷണത്തിന്റെ കാര്യങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് കി്ട്ടുന്നുണ്ടെന്നാണ് പോലീസിലെ ഒരു വിഭാഗം കരുതുന്നത്. ഈ സാഹചര്യത്തില്‍ രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണ സംഘത്തെ മാറ്റാനുള്ള സാധ്യതയും വര്‍ധിച്ചു. ഇത്രയും പ്രമുഖനായ ഒരു ജനപ്രതിനിധിക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്ര ദിവസം ഒളിച്ചു കഴിയാമെങ്കില്‍ അത് കേരളപോലീസിന് നാണക്കേടു തന്നെയാണെന്നും ആക്ഷേപമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് രാഹുലിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തമിഴ്‌നാട് അതിര്‍ത്തിഗ്രാമങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ താമസിച്ചത് ബാഗല്ലൂരിലെ റിസോര്‍ട്ടിലാണെന്ന വിവരം പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അങ്ങോട്ട് പാഞ്ഞെത്തുമ്പോഴേക്കും രാാഹുല്‍ റിസോര്‍ട്ടില്‍ നിന്ന് കടന്നുകളഞ്ഞു. ഇതാണ് പോലീസിനകത്തെ ചാരന്‍മാരെക്കുറിച്ച് സംശയം വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. രാഹുല്‍ കര്‍ണാടകയിലേക്ക്…

    Read More »
  • Breaking News

    ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്; വ്യക്തി ഹത്യ നടത്തുന്നുവെന്നും ആരോപണം; നിയമപരമായി നേരിടും; ഇതെല്ലാം ഇഡിയുടെ തെരഞ്ഞെടുപ്പുകാല തന്ത്രം;

        പത്തനംതിട്ട: കിഫ്ബി മസാല ബോണ്ട് കേസില്‍ നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് കാലത്തെ ഇ ഡിയുടെ തന്ത്രമാണെന്നും ഇ ഡിക്കു മുന്നില്‍ ഹാജരാകില്ലെന്നും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക്. തെരഞ്ഞെടുപ്പ് ആയപ്പോള്‍ ഇ ഡി കലാപരിപാടിയുമായി ഇറങ്ങിയിരിക്കയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. മസാല ബോണ്ട് സംബന്ധിച്ച കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കയാണ് ഇഡി. ആദ്യം നോട്ടീസ് വന്നത് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ്. കഴിഞ്ഞ ലോക്സഭാ കാലത്ത് വീണ്ടും നോട്ടീസ് വന്നു. തെരഞ്ഞെടുപ്പ് കാലത്ത് നോട്ടീസ് അയക്കുന്നത് ഇഡിയുടെ പതിവാണ്. ഇപ്പോള്‍ ഈ തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും നോട്ടീസ് വന്നിരിക്കുന്നു. ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള ഇഡിയുടെ തന്ത്രമാണിതെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആദ്യം ഇവരുടെ വാദം മസാല ബോണ്ട് ഇറക്കാന്‍ കിഫ്ബിക്ക് അവകാശമില്ല എന്നായിരുന്നു. എന്നാല്‍ മസാല ബോണ്ടിന് അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്കിനാണ് അവകാശമെന്നതും അതിന് കിഫ്ബിക്ക് അനമുതി നല്‍കിയെന്നും വ്യക്തമാക്കുന്ന തെളിവ് ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തന്നോട് ഹാജരാകാന്‍…

    Read More »
  • Breaking News

    ആപ്പിള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ല; സഞ്ചാര്‍ സാഥി ആപ്പില്‍ ആപ്പിലായി ബിജെപി; ബിഗ് ബ്രദറിന് എല്ലാം അറിയാനുള്ള നീക്കമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കെ.സി.വേണുഗോപാല്‍ എം.പി

      ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്ന സഞ്ചാര്‍ സാഥി ആപ്പില്‍ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ആപ്പിള്‍. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ ആപ്പിള്‍ സഹകരിക്കില്ലെന്നും ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക പ്രതികരണം ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ ആപ്പിള്‍ കമ്പനി നേരിട്ടറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.   അതിനിടെ സഞ്ചാര്‍ സാഥി ആപ്പ് വിവാദത്തില്‍ വ്യക്തത വരുത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാമെന്നാണ് മന്ത്രി അറിയിച്ചത്. സൈബര്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ്…

    Read More »
  • Breaking News

    പരാതികള്‍ തീരുന്നില്ലല്ലോ; രാഹുല്‍ സെല്‍ തുടങ്ങേണ്ടി വരുമോ പോലീസില്‍; മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി; ക്രൂരമായി പീഡിപ്പിച്ചെന്ന് പ്രിയങ്കയ്ക്കും രാഹുല്‍ഗാന്ധിക്കും പരാതി നല്‍കി

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നല്‍കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പോലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇ-മെയില്‍ മുഖേന യുവതി നേതാക്കള്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു.

    Read More »
  • Breaking News

    ആകാശം യുദ്ധഭൂമി; വ്യോമാക്രമണങ്ങള്‍ക്ക് കുറവില്ല: ഒരു വര്‍ഷത്തിനിടെ ഇസ്രായില്‍ സിറിയയില്‍ നടത്തിയത് ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍

      ദമാസ്‌കസ് : സിറിയയുടെ ആകാശം യുദ്ധഭൂമിക്ക് സമം. തുടരുന്ന വ്യോമാക്രണങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രായില്‍ സിറിയയില്‍ നടത്തിയത് ആയിരത്തിലേറെ വ്യോമാക്രമണങ്ങളാണ്. മുന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പതനത്തിനുശേഷം ഒരു വര്‍ഷത്തിനിടെ സിറിയയില്‍ ഇസ്രായില്‍ ആയിരത്തിലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി സിറിയന്‍ വിദേശ മന്ത്രാലയത്തിലെ ഗവേഷകന്‍ ഉബൈദ ഗദ്ബാനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്രായിലിന്റെ ഭാഗത്തുനിന്ന് ഉറപ്പുകളും കടന്നുകയറ്റങ്ങള്‍ നിര്‍ത്തലാക്കലും ഞങ്ങള്‍ ആഗ്രഹിക്കുന്നു. സിറിയയെ ദുര്‍ബലപ്പെടുത്തുകയാണ് ഇസ്രായിലി ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഗദ്ബാന്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ തെക്കന്‍ സിറിയയിലെ ബെയ്ത് ജിനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദമാസ്‌കസിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രാമത്തിലേക്ക് ഇസ്രായില്‍ സൈനിക പട്രോളിംഗ് നടത്തിയ കടന്നുകയറ്റത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 13 ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് ഗ്രാമത്തില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം ആയിരക്കണക്കിന് സിറിയക്കാര്‍ രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ പ്രധാന ചത്വരങ്ങളില്‍ ഒത്തുകൂടി ഇസ്രായിലി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും സിറിയന്‍ ഐക്യത്തെ പിന്തുണച്ചും…

    Read More »
  • Breaking News

    സിപിഎം കോളടിച്ചു; ഇ ഡി – ബിജെപി സ്‌പോണ്‍സേര്‍ഡ് ഗംഭീര പ്രചരണമാമാങ്കം; ഇതിലും നല്ല പ്രചരണം ഇടതുപക്ഷത്തിന് ഇനി സ്വപ്്‌നങ്ങളില്‍ മാത്രം; ഇഡി ഈ പാര്‍ട്ടിയുടെ ഐശ്വര്യം

    തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് സിപിഎമ്മിനു വേണ്ടി കേന്ദ്രനേതാക്കളൊന്നും കേരളത്തിലെത്തിയിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള ഇ.ഡി പാര്‍ട്ടി സിപിഎമ്മിന്റെ വികസപ്രവര്‍ത്തനങ്ങളുടെ പ്രചരണം ഗംഭീരമായി നടത്തി. സിപിഎമ്മിന്റെ കേന്ദ്രനേതാക്കള്‍ വന്ന് കേരളത്തില്‍ പ്രചരണം നടത്തി തൊണ്ടപൊട്ടി പ്രസംഗിക്കുന്നതിനേക്കാള്‍ വേഗത്തിലും എളുപ്പത്തിലും ഇഡി നടത്തിയ പ്രചാരണവേല സിപിഎം കേരളഘടകത്തെ മാത്രമല്ല ദേശീയ ഘടകത്തേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.   കേരളത്തില്‍ സിപിഎം നടത്തിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് സിപിഎമ്മിനേക്കാള്‍ കൃത്യതയിലും വ്യക്തതയിലും ഇഡി തയ്യാറാക്കിയ നോട്ടീസ് തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ സിപിഎം അങ്ങെടുക്കുമോ എന്ന് തോന്നിപ്പിക്കുന്നതാണ്. തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് പറയും പോലെ ഇഡി വള്ളി സിപിഎമ്മിന്റെ കാലില്‍ ചുറ്റിയെന്ന് വേണമെങ്കില്‍ പറയാം. നാട്ടില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തങ്ങള്‍ തന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ അത് കള്ളക്കഥയാണെന്നോ പ്രചരണതന്ത്രമാണെന്നോ ജനങ്ങള്‍ കരുതുമായിരുന്നു. എന്നാലിപ്പോള്‍ ബിജെപി ഭരിക്കുന്ന കേന്ദ്രത്തില്‍ നിന്നും വാറോലയുമായെത്തിയ കേന്ദ്രഅന്വേഷണ ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി സിപിഎം കേരളത്തില്‍ നടത്തിയ വികസനപദ്ധതികള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു.   ഇതിലപ്പുറം ഇനിയെന്തുവേണം.…

    Read More »
  • Movie

    അടിനാശം വെള്ളപ്പൊക്കം ഡിസംബർ പന്ത്രണ്ടിന്

    കാംബസ് പശ്ചാത്തലത്തിലൂടെ ഫുൾ ഫൺത്രില്ലർ ജോണറിൽ ഏ. ജെ. വർഗീസ് സംവിധാനം ചെയ്യുന്ന അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഡിസംബർ പന്ത്രണ്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പി. ഈ ചിത്രംനിർമ്മിക്കുന്നു. ആർ. ജയചന്ദ്രൻ, എസ്.ബി. മധു, താരാ അതിയാടത്ത് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് . ഒരു വശത്ത് കാംബസ് പ്രധാന പശ്ചാത്തലമാകുമ്പോൾത്തന്നെ കാംബസ്സിനു പുറത്തും ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. രണ്ടു ഭാഗങ്ങളും ഒന്നിക്കുന്നിടത്തു നിന്നാണ് ചിത്രത്തിന് പ്രധാന വഴിത്തിരിവുണ്ടാകുന്നത്. യുവതംലമുറക്ക് കാതലായ സന്ദേശങ്ങൾ കൂടി പകർന്നുകൊങ്ങാണ് ചിത്രം കടന്നു വരുന്നത്. കാംബസ്സിൻ്റെ രസച്ചരടുകൾ കോർത്തിണക്കുമ്പോൾ ത്തന്നെ അതിനെ കൊണ്ടെത്തിക്കുന്നത് ഗൗരവമായ വിഷയങ്ങളിലാണ്. അതാണ് ചിത്രത്തെ കാംബുള്ളതാക്കി മാറ്റുന്നതും. ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും ചിത്രം ഏറെ ആകർഷകമാകുന്നു. ഷൈൻ ടോം ചാക്കോ,, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ,മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ…

    Read More »
  • Movie

    സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം” ട്രെയ്‌ലർ പുറത്ത്; ചിത്രം ഡിസംബർ 12 ന്

    സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിൻ്റെ ട്രെയ്‌ലർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്. ഗംഭീര ദൃശ്യങ്ങളും പ്രകടനങ്ങളും ഉൾപ്പെടുന്ന ഒരു വമ്പൻ സിനിമാനുഭവം ആണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.…

    Read More »
Back to top button
error: