Month: December 2025

  • Breaking News

    നടിക്കെതിരായ മാര്‍ട്ടിന്റെ വീഡിയോ അപ്‌ലോഡ് ചെയ്ത വയനാട് സ്വദേശി അറസ്റ്റില്‍; ഇരുന്നൂറിലധികം അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

    തൃശൂര്‍: നടിക്കെതിരായ ആക്രമണക്കേസില്‍ അതിജീവിതയുടെ അന്തസ് ഹനിക്കുന്ന തരത്തില്‍ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ വീഡിയോ അപ് ലോഡ് ചെയ്ത വയനാട് സ്വദേശി അറസ്റ്റില്‍. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ച സംഭവത്തില്‍ തൃശൂര്‍ സിറ്റി പോലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തിന്റെ ഭാഗമായി പ്രതിയുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല. വീഡിയോ ഷെയര്‍ ചെയ്ത ഇരുന്നൂറിലധികം സൈറ്റുകള്‍ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ക്കെിതിരേയും കര്‍ശന നടപടിയെടുക്കുമെന്നു തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍. ദേശ്മുഖ് അറിയിച്ചു.  

    Read More »
  • Breaking News

    ജയം ദുഃഖമാണുണ്ണി തോൽവിയല്ലോ സുഖപ്രദം : തൃശൂരിലെ കോൺഗ്രസുകാർ വിലപിക്കുന്നു: ലാലിയുടെ പത്രസമ്മേളനം ആയുധമാക്കി സിപിഎം 

        ഇതിലും ഭേദം തോൽക്കുകയായിരുന്നു എന്ന് കോൺഗ്രസ് നേതാക്കൾ തൃശൂരിൽ പറയുന്നു. പത്തു വർഷത്തിനുശേഷം കൈവന്ന കോർപ്പറേഷൻ ഭരണം ഇപ്പോൾ കുരങ്ങിന് പൂമാല കിട്ടിയത് പോലെയായി. മേയർ ആരാകണം എന്ന തർക്കം പരസ്യമായി തെരുവിലേക്ക് എത്തുന്നു.     തൃശൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലൂർ ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് പരസ്യമായി രംഗത്ത് വന്നുതോടെ കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയർസ്ഥാനത്തെ ചൊല്ലി കോൺഗ്രസ് നാണം കെടുകയാണ്.   പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണം ഉന്നയിച്ച് ലാലി ജയിംസ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉറഞ്ഞുതുള്ളുമ്പോൾ കോർപ്പറേഷനിലെ കൊട്ടിഘോഷിച്ച് വിജയം പോലും വിലയില്ലാതാവുകയാണ്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി ജെയിംസ് തുറന്നടിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വം പണം വാങ്ങി…

    Read More »
  • Movie

    അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ ആയി എത്തുന്ന ഈ തനിനിറം ജനുവരി പതിനാറിന്.

    അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി , കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ,ഈ തനിനിറം എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിച്ച് രെതീഷ്നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനവരി പതിനാറിന് പ്രദർശനത്തിനെ ത്തുന്നു. മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി , എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കെ. മധു ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട് , ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്. പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയി ലാണ് ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം…

    Read More »
  • Breaking News

    അവരെക്കുറിച്ച് അന്നേ ഞാൻ പറഞ്ഞതല്ലേ: അന്നാരും വിശ്വസിച്ചില്ലല്ലോ: ഇനിയെങ്കിലും ഒന്ന് വിശ്വസിക്കുവെന്ന് പത്മജ വേണുഗോപാൽ

      തൃശൂർ: മേയർ സ്ഥാനത്തിനു വേണ്ടി കോൺഗ്രസിൽ അടിയും ഇടിയും നടക്കുമ്പോൾ കോൺഗ്രസ് വിട്ടുപോയവർ ചിരിക്കുകയാണ്. ജനം ജയിപ്പിച്ചു വിട്ടാലും അധികാരത്തിലേറാൻ അടിപിടിയും കടിപിടിയും കൂടുന്ന കോൺഗ്രസുകാർ എത്രയൊക്കെ പഠിച്ചാലും കൊണ്ടാലും വഴിക്ക് പോകില്ല എന്നാണ് വോട്ടർമാർക്ക് മനസ്സിലാകുന്നത്.   കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജാ വേണുഗോപാൽ എന്ന കരുണാകര പുത്രി അച്ഛന്റെ തട്ടകമായ തൃശൂരിൽ കോൺഗ്രസ് തമ്മിലടിക്കുന്നത് കണ്ട് അന്ന് താൻ പറഞ്ഞതെല്ലാം സത്യമായില്ലേ എന്ന് ചോദിക്കുകയാണ്.   മേയർ സംബന്ധിച്ച് തൃശ്ശൂരിൽ ഉടലെടുത്തിട്ടുള്ള വാക്കു തർക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഒന്നും പുതിയതല്ല എന്നാണ് പത്മജ പറയുന്നത്.   അവരെക്കുറിച്ചൊക്കെ അന്ന് ഞാൻ പറഞ്ഞതല്ലേ അന്ന് ആരും വിശ്വസിച്ചില്ലല്ലോ ഇനിയെങ്കിലും ഒന്ന് വിശ്വസിക്കു എന്നാണ് പത്മജയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.   പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം     ഓരോ ദിവസം ഓരോ വാർത്തകൾ. മേയർ സ്ഥാനത്തെ ചൊല്ലി കൊച്ചിയിൽ അടി, തൃശ്ശൂരിൽ അടി. ഇവർക്ക് വോട്ട്…

    Read More »
  • Breaking News

    ആക്രമിക്കപ്പെടുന്ന ക്രൈസ്തവരുടെ രക്ഷയ്ക്ക് ആയുധമേന്തി ട്രംപ് : ഇന്ത്യൻ ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ നൈജീരിയയിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട ഭീകരരെ തീർത്ത് ട്രംപ് 

        വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപക്ഷേ ക്രിസ്ത്യാനികളിൽ ചിലരെങ്കിലും ആഗ്രഹിച്ചു പോകും. നൈജീരിയയിലെ ക്രൈസ്തവർക്ക് നേരെ ഐഎസ്ഐ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന് പറഞ്ഞ് ട്രംപ് നൈജീരിയയിലെ ഐഎസ്ഐ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്ന പരാതിയും ആരോപണവും ഭീഷണിയും നിലനിൽക്കുമ്പോഴാണ് അങ്ങ് അമേരിക്കയിൽ ക്രൈസ്തവരുടെ രക്ഷയ്ക്കായി ട്രംപ് ആയുധം എടുത്തിരിക്കുന്നത്     നൈജീരിയയിലെ ഐഎസ്‌ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അവകാശപ്പെടുമ്പോൾ അതിന് കാരണമായി പറയുന്നത് നൈജീരിയയിലെ ക്രൈസ്തവരെ ഐഎസ്‌ഐഎസ് ലക്ഷ്യം വെയ്ക്കുന്നുവെന്നും അതിക്രമങ്ങൾ വർധിക്കുന്നുവെന്നുമാണ്. ഇത് ആരോപിച്ചായിരുന്നു ആക്രമണം. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ഭീകരകേന്ദ്രങ്ങളെയാണ് യു എസ് ആക്രമിച്ചത്.   ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തൻ്റെ നിർദ്ദേശപ്രകാരം പടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് ശക്തമായ ആക്രമണം നടത്തിയെന്നും വർഷങ്ങളായി അവർ നിരപരാധികളായ ക്രൈസ്തവരെ കൊല്ലുകയാണെന്നും ട്രംപ്…

    Read More »
  • Movie

    ടോട്ടൽ ചിരി മയം! നാദിർഷ – വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്, ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ

    പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസിന്‍റെ രസികൻ ടീസർ പുറത്ത്. രസകരമായൊരു ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് ടീസർ സൂചന നൽകുന്നുണ്ട്. ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസിൻറെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. സിനിമയുടെ ത്രീഡി ക്യാരിക്കേച്ചർ മോഡലിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്,, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്,…

    Read More »
  • Movie

    പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘ആശ’യുടെ സെക്കൻഡ് ലുക്ക് പുറത്ത്

    മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ സെക്കൻഡ് ലുക്ക് പുറത്ത്. പ്രവചനാതീതമായ മുഖഭാവങ്ങളുമായാണ് ഉർവശിയേയും ജോജുവിനേയും പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളായിരിക്കും പ്രേക്ഷകർക്ക് ‘ആശ’യിലൂടെ അവതരിപ്പിക്കുന്നതെന്ന് പോസ്റ്റർ സൂചന നൽകുന്നുണ്ട്. അങ്ങേയറ്റം സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രമായാണ് ചിത്രത്തിൽ ഉർ‍വശി എത്തുന്നത്. പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഉർവശിയുടെ തീക്ഷ്ണമായ നോട്ടം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ജോജു ജോർജും മുൻപെങ്ങും കാണാത്ത വിധത്തിലുള്ള വേറിട്ടൊരു ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ‘പണി’ ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് ‘ആശ’. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ…

    Read More »
  • Breaking News

    ക്രിസ്മസ് തലേന്ന് കോണ്‍ഗ്രസുകാരും സുരേഷ്‌ഗോപിയും തമ്മില്‍ വാക്‌പോര്; യേശു നേരിട്ടതിനേക്കാള്‍ വലിയ സഹനമാണ് ഉത്തരേന്ത്യയില്‍ ജനം നേരിടുന്നതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസ്; കയ്യോടെ മറുപടി നല്‍കി സുരേഷ്‌ഗോപി; ഉത്തരേന്ത്യയില്‍ നാടകം കളിക്കുന്നത് ആരാണെന്ന് കോണ്‍ഗ്രസുകാരോട് ചോദിച്ചാല്‍മതിയെന്ന് സുരേഷ്‌ഗോപി; പിന്തുണച്ച് നടന്‍ ദേവനും

      തൃശൂര്‍: ക്രിസ്മസ് തലേന്ന് തൃശൂരില്‍ നടന്ന ഒരു റസിഡന്‍സ് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് ഒരു സിനിമ കാണുന്ന ഫീലായിരുന്നു. കോണ്‍ഗ്രസുകാരും സുരേഷ്‌ഗോപിയും തമ്മിലുള്ള ഡയലോഗടികള്‍ക്ക് ഒരു സിനിമ കാണുന്ന രസമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്ത് കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസും കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപിയും അങ്ങോട്ടുമിങ്ങോട്ടു കസറിയപ്പോള്‍ കണ്ടിരുന്നവര്‍ക്കും കേട്ടിരുന്നവര്‍ക്കും രസമായിരുന്നുവത്രെ. ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങളായിരുന്നു ഡയലോഗിലെ വിഷയം. ഉത്തരേന്ത്യയില്‍ ജനം നേരിടുന്നത് യേശു നേരിട്ടതിനേക്കാള്‍ വലിയ സഹനമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു വര്‍ഗീസ് തുറന്നടിച്ചത് സഹിക്കവയ്യാതെയാണ് സുരേഷ്‌ഗോപി മറുപടിയുമായെത്തിയത്. ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി കോണ്‍ഗ്രസ് കൗണ്‍സിലര്‍ രൂക്ഷ വിമര്‍ശനം നടത്തുമ്പോള്‍ത്തന്നെ സുരേഷ്‌ഗോപി ചുട്ട മറുപടി നല്‍കുമെന്ന് ഇത് കണ്ടും കേട്ടുകൊണ്ടുമിരുന്നവര്‍ക്ക് തോന്നിയിരുന്നു. ബൈജു വര്‍ഗീസ് പ്രസംഗം അവസാനിപ്പിച്ച ഉടന്‍ തന്നെ സുരേഷ്‌ഗോപി എഴുനേറ്റ് മൈക്കിനടുത്തെത്തി ബൈജുവിന് മറുപടി നല്‍കിയതോടെയാണ് രംഗം കൊഴുത്തത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമങ്ങളാണ് ഉത്തരേന്ത്യയില്‍ നടക്കുന്നതെന്നായിരുന്നു കൗണ്‍സിലറായ കോണ്‍ഗ്രസ്…

    Read More »
  • Breaking News

    ക്രിസ്മസ് പുലരിയില്‍ കര്‍ണാടകയില്‍ വന്‍ ദുരന്തം; നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി സ്ലീപ്പര്‍ ബസ് കത്തി; ചിത്രദുര്‍ഗയില്‍ 17 പേര്‍ മരിച്ചു; റോഡിലെ ഡിവൈഡറിനു മുകളിലൂടെ നിയന്ത്രണം വിട്ട് എതിര്‍ റോഡിലേക്ക് പാഞ്ഞുവന്ന ലോറി ബസ്ിനെ ഇടിച്ചു തകര്‍ത്തു

      ബംഗളുരു: ക്രിസ്മസ് പുലരിയില്‍ കര്‍ണാടകയില്‍ വന്‍ദുരന്തം. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കണ്ടെയ്‌നര്‍ ലോറി സ്ലീപ്പര്‍ ബസില്‍ വന്നിടിച്ച് 17 പേര്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് കണ്ടെയ്‌നര്‍ ലോറിയിടിച്ച് സ്ലീപ്പര്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ച് പതിനേഴു പേര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് ഗോകര്‍ണത്തേക്ക് പോവുകയായിരുന്ന ബസിലുണ്ടായിരുന്ന 29 യാത്രക്കാരില്‍ 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ ചിത്രദുര്‍ഗയിലെ ഹിരിയൂരിലെ ദേശീയപാത 48ലാണ് അപകടമുണ്ടായത്. ഏഴു പേര്‍ തീപിടിച്ച ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ടുവെന്ന് പറയുന്നു. ഇത് സ്ഥിരീകരിച്ചിട്ടില്ല. റോഡിനു നടുവിലുള്ള ഡിവൈഡറിനു മുകളിലൂടെയാണ് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറുവശത്തെ റോഡില്‍ നിന്നും ബസ് കടന്നുപോയിരുന്ന റോഡിലേക്ക് പാഞ്ഞുവന്ന് ഇടിച്ചു കയറിയത്. റോഡിലെ സെന്‍ട്രല്‍ ഡിവൈഡറിലേക്കാണ് ലോറി ആദ്യം പാഞ്ഞുകയറിയത്. നിയന്ത്രണം നഷ്്ടപ്പെട്ടതോടെ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ലീപ്പര്‍ കോച്ചിന് തീപിടിക്കുകയും നിരവധി യാത്രക്കാര്‍ അതിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. രക്ഷപ്പെട്ടവര്‍ക്ക് പരിക്കേല്‍ക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.…

    Read More »
  • Breaking News

    സിനിമാപോസ്റ്ററല്ല ആരോഗ്യമന്ത്രിയുടെ പോസ്റ്റ്; എന്തൊക്കെയോ അതിലുണ്ട്; ദുരൂഹതയും നിഗൂഢതയും നിറഞ്ഞ ഒരു പോസ്റ്റിട്ട് മന്ത്രി വീണ ജോര്‍ജ്; കവി ഉദ്ദേശിച്ചതും മന്ത്രി ഉദ്ദേശിച്ചതും എന്താണ്; എക്കോ സിനിമ പോലെ ദുരൂഹമായ പോസ്്റ്റ്

      തിരുവനന്തപുരം: സോഷ്യല്‍മീഡിയ കൂലങ്കുഷമായി ചര്‍ച്ച ചെയ്യുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇട്ട ആ ദുരൂഹ പോസ്റ്റിനെക്കുറിച്ച്. പലതും പറയാനുള്ളതിന്റെയും പുറത്തുവരാനിരിക്കുന്നതിന്റെയും സൂചനകള്‍ ഉള്ളിലൊളിപ്പിച്ചാണ് വീണ ജോര്‍ജ് പോസ്്റ്റിട്ടിരിക്കുന്നത്. പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചു വെച്ചു. സത്യത്തിന്റെ ചുരുള്‍ അഴിയുമോ?- എന്നാണ് മന്ത്രിയിട്ട പോസ്റ്റ്. എന്തിനെക്കുറിച്ചാണെന്നും ആരെക്കുറിച്ചാണെന്നും യാതൊരു സൂചനയും നല്‍കാതെ മൂന്നേമൂന്ന് വാചകങ്ങള്‍ മാത്രമാണ് ഈ പോസ്്റ്റിലുള്ളത്. അതുകൊണ്ടുതന്നെ വലിയ ചര്‍ച്ചയാണുണ്ടായിരിക്കുന്നത്. പോസ്റ്റിനു താഴെ കമന്റുകളും സംശയങ്ങളും ചോദ്യങ്ങളും നിറയുകയാണ്. എന്തിനെക്കുറിച്ചുള്ളതാണ് മന്ത്രിയുടെ പോസ്‌റ്റെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഏതു സത്യത്തിന്റെ പൊരുളാണ് അഴിയേണ്ടതെന്നും ആളുകള്‍ക്കറിയണം. കൂടുതല്‍ പേരും സൂചിപ്പിച്ചിട്ടുള്ളത് ശബരിമല സ്വര്‍ണക്കൊള്ള കേസിനെക്കുറിച്ചാണ് മന്ത്രി പോസ്റ്റിട്ടിരിക്കുന്നത് എന്നാണ്. ഇതിലെ ചില സത്യങ്ങളും വെളിപ്പെടുത്തലുകളും അടുത്ത ദിവസം പുറത്തുവരുമെന്നും പലരും സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുടെ പോസ്റ്റെന്നതുകൊണ്ടു തന്നെ സ്വര്‍ണക്കൊള്ളയാണ് ആ സത്യവിഷയമെന്ന് ആളുകള്‍ കരുതുന്നു. അന്ന് യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ കാണാനും മാത്രം എന്ത് ബന്ധമാണ്…

    Read More »
Back to top button
error: