Month: December 2025

  • Breaking News

    ചിത്രത്തിന്റെ ക്ലൈമാക്സ് കാണാത്ത അമ്മ : കിരീടവും ചെങ്കോലും താളവട്ടവും കാണില്ലെന്ന് ശഠിച്ച അമ്മ: ലാലുവിനെ തല്ലുന്നത് സഹിക്കാൻ കഴിയാത്ത പൊന്നമ്മ

    ചിത്രത്തിന്റെ ക്ലൈമാക്സ്     കൊച്ചി : മലയാളികൾ നെഞ്ചോട് ചേർത്ത് മോഹൻലാലിന്റെ പല നല്ല ചിത്രങ്ങളും അമ്മ ശാന്തകുമാരി കണ്ടിട്ടില്ല. തീയറ്ററുകളിൽ ഒരു വർഷം തുടർച്ചയായി പ്രദർശിപ്പിച്ച മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ചിത്രം എന്ന സിനിമയുടെ ക്ലൈമാക്സ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി കണ്ടിട്ടില്ല. മോഹൻലാലിന്റെ ആരാധകർ അല്ലാത്തവർ പോലും തേങ്ങലടക്കി വിതുമ്പിക്കൊണ്ട് കണ്ടുതീർത്ത ചിത്രത്തിന്റെ ക്ലൈമാക്സ് ലാലുവിന്റെ അമ്മയ്ക്ക് കാണാൻ തീരെ ഇഷ്ടമില്ലായിരുന്നു. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രത്തെ തൂക്കിക്കൊല്ലാനായി പോലീസ് ഓഫീസർ കൊണ്ടുപോകുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. പ്രിയപ്പെട്ട എല്ലാവരോടും യാത്ര പറഞ്ഞ് മോഹൻലാൽ മരണത്തിലേക്ക് പോകുന്ന ആ രംഗം മോഹൻലാലിന്റെ അമ്മയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ക്ലൈമാക്സ് ആകുമ്പോൾ അമ്മ എഴുന്നേറ്റു പോകുമായിരുന്നത്രെ.       അതുപോലെതന്നെ മോഹൻലാലിന്റെ മികച്ച ചിത്രങ്ങളായ കിരീടവും ചെങ്കോലും താളവട്ടവും അമ്മ ശാന്തകുമാരി കണ്ടിട്ടില്ല. ഈ മൂന്ന് സിനിമകളുടെയും കഥ കേട്ടപ്പോൾ തന്നെ അമ്മയ്ക്ക്…

    Read More »
  • Movie

    സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം പൂർത്തിയായി

    സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം പൂർത്തിയായി. 55 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം, കൊച്ചിയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് പൂർത്തിയായത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്. കൊടുങ്ങലൂരും പരിസര പ്രദേശങ്ങളിലും ആയിരുന്നു “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും. ചിത്രം മധ്യവേനലവധിക്കാലത്ത് തീയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ഛായാഗ്രഹണം…

    Read More »
  • Movie

    രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’; ജഗപതി ബാബു ക്യാരക്ടർ പോസ്റ്റർ പുറത്ത്

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ വേഷമിടുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രത്തിനാണ് ജഗപതി ബാബു ഈ ചിത്രത്തിൽ ജീവൻ നൽകുന്നത് എന്ന് ക്യാരക്ടർ പോസ്റ്റർ സൂചിപ്പിക്കുന്നു. വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്. അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അപ്പലസൂരി എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. കന്നഡ സൂപ്പർതാരം…

    Read More »
  • Breaking News

    ഏഴാം ക്ലാസുകാരൻ ഫർഹാന് കിട്ടി മന്ത്രി വക അവധി: അവധിക്കാലത്ത് ക്ലാസ് എടുക്കുന്നു എന്ന പരാതിയുമായി വിദ്യാഭ്യാസമന്ത്രിയെ ഫോണിൽ വിളിച്ച് ഏഴാം ക്ലാസുകാരൻ : യു എസ് എസിന്റെ ക്ലാസ് ആണെന്ന് അമ്മ : വെക്കേഷന് ക്ലാസ്സ് വേണ്ട കളിച്ചോട്ടെ എന്ന് മന്ത്രി : ഞാനാണ് വിളിച്ചതെന്ന് ആരോടും പറയല്ലേ എന്ന് ഫർഹാൻ  

        കോഴിക്കോട്: ഹലോ വിദ്യാഭ്യാസ മന്ത്രി അല്ലേ… ഈ വെക്കേഷൻ സമയത്ത് കളിക്കാൻ സമ്മതിക്കുന്നില്ല… ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്… ഒന്ന് ഇടപെട്ട് കളിക്കാൻ വിടുമോ…   വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് വന്ന ഒരു കൊച്ചു മിടുക്കന്റെ ഫോൺ കോളാണിത്. അവധിക്കാലത്ത് ക്ലാസുകൾ വേണ്ടെന്ന് മന്ത്രി പറഞ്ഞത് അവനും കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്കൂളിൽ ക്രിസ്മസ് അവധിക്കാലത്ത് ക്ലാസ് വച്ചപ്പോൾ അവൻ നേരെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ചു അത്രയേ ഉള്ളൂ.     അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട ഏഴാം ക്ലാസുകാരൻ കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാനെന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് .   കളിക്കാൻ കിട്ടുന്ന സമയം ക്ലാസിൽ ഇരിക്കാൻ പറഞ്ഞാൽ ഒരു ഏഴാം ക്ലാസുകാരന് അത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാകും. അതായിരുന്നു ഫർഹാന്റെ പ്രശ്നവും.   വിദ്യാഭ്യാസ തിരുവനന്തപുരത്തെ ഓഫീസിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് കുട്ടി ഫോണിൽ വിളിച്ചത്. അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നുവെന്നും കളിക്കാൻ സമ്മതിക്കുന്നില്ലെന്നും കുട്ടി…

    Read More »
  • Breaking News

    റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് ഫലം പ്രഖ്യാപിച്ചു; 5,100 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി

    ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 146 പേര്‍ ഭിന്നശേഷിവിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കൊച്ചി: റിലയന്‍സ് സ്ഥാപക ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ 93ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്, റിലയന്‍സ് ഫൗണ്ടേഷന്‍ 2025-26 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി യുവപ്രതിഭകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, ഈ വര്‍ഷം 5,100 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ഫൗണ്ടേഷന്റെ വിശാലമായ ദൗത്യം ഊട്ടിയുറപ്പിക്കുന്നതാണ് വാര്‍ഷിക പ്രഖ്യാപനം. ഒരു വലിയ, ദീര്‍ഘകാല ദേശീയ സംരംഭത്തിന്റെ ഭാഗമാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പുകള്‍. 2022ല്‍, ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത എം അംബാനി, 10 വര്‍ഷത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടുള്ള പ്രതിബദ്ധതയുടെ സമര്‍പ്പണത്തിന്റെ ഭാഗമായി, ഫൗണ്ടേഷന്‍ ഇന്നുവരെ 33,471 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. 2025-26 വര്‍ഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ മത്സരാധിഷ്ഠിതമായിരുന്നു;…

    Read More »
  • Movie

    ”നിങ്ങളെ കുറച്ചുകൂടി അടുത്തറിയാൻ എനിക്ക് വല്ലാത്തൊരു കൊതി!’;’ രാജാസാബി’ന്‍റെ അത്ഭുത ലോകം തുറന്ന് ട്രെയിലർ 2.0 പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ

    കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ അത്ഭുതം ജനിപ്പിക്കുന്ന ട്രെയിലർ 2.0 പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂർത്തങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ജനുവരി 9നാണ് ‘രാജാസാബ്’ വേൾഡ് വൈഡ് റിലീസ്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ആദ്യ ട്രെയിലർ സൂചന നൽകിയിരുന്നു. രണ്ടാമത്തെ ട്രെയിലർ സിനിമയുടെ കൂടുതൽ സർപ്രൈസുകളിലേക്ക് വെളിച്ചം വീശുന്നതാണ്. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലർ അടിവരയിടുന്നുണ്ട്. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലർ ഏവരിലും രോമാഞ്ചം ജനിപ്പിക്കുന്നതാണ്. സിനിമയിലെ ഗാനങ്ങളും ക്യാരക്ടർ പോസ്റ്ററുകളും…

    Read More »
  • Movie

    യാഷിന്റെ ‘ടോക്സികിൽ എലിസബത്തായി ഹുമ ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ റിലീസായി

    2026ൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ റോക്കിംഗ് സ്റ്റാർ യാഷ് അവതരിപ്പിക്കുന്ന ചിത്രം ടോക്സിക് വീണ്ടും പ്രേക്ഷകരുടെ കൗതുകം ഇരട്ടിപ്പിക്കുന്നു. ചിത്രത്തിൽ ‘എലിസബത്ത്’ എന്ന കഥാപാത്രമായി ഹുമാ ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. എല്ലായ്പ്പോഴും പ്രതീക്ഷകൾ മറികടക്കുന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹിമയുടെ ഈ പ്രവേശനം ‘ടോക്സിക്’ എന്ന ഇരുണ്ട ലോകത്ത് രഹസ്യവും ആകർഷണവും ശാന്തമായ ഭീഷണിയും നിറഞ്ഞ ഒരു കഥാപാത്രത്തെ സൂചിപ്പിക്കുന്നു. ദീർഘകാലം ഓർമ്മയിൽ നിലനിൽക്കുന്ന പ്രകടനമായിരിക്കും ഇതെന്ന സൂചനയാണ് ക്യാരക്റ്റർ പോസ്റ്റർ നൽകുന്നത്. വർഷങ്ങളായി ഹുമാ ഖുറേഷി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശക്തമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. തീവ്രമായ സാമൂഹിക നാടകങ്ങൾ മുതൽ വ്യത്യസ്തമായ കഥാഖ്യാനങ്ങൾ, ഡാർക്ക് ത്രില്ലറുകൾ, മുഖ്യധാരാ സിനിമകൾ വരെ എല്ലാ വിഭാഗങ്ങളിലും സ്വതസിദ്ധമായ അഭിനയമുദ്ര പതിപ്പിക്കാൻ ഹുമാ ഖുറേഷിക്ക് സാധിച്ചിട്ടുള്ള ഹുമാ ഖുറേഷി ഇന്ന് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എലിസബത്തായി ഹുമയുടെ ക്യാരക്ടർ പോസ്റ്റർ തന്നെ വൈരുദ്ധ്യങ്ങളുടെ മനോഹരമായ…

    Read More »
  • Breaking News

    മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും: ഫലം വന്ന് വൈകാതെ കാലുമാറിയ അംഗങ്ങൾക്കെതിരെ നടപടിക്ക് സാധ്യത:  കാലു മാറിയ കോൺഗ്രസ് സംഘങ്ങൾ  കമ്മീഷനോട്  മറുപടി പറയണം

    മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷ     തൃശൂർ: കേരളമൊട്ടാകെ ശ്രദ്ധിച്ച മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ. തെരഞ്ഞെടുപ്പ് ഫലം വന്ന് വൈകാതെ കാലുമാറിയ മറ്റത്തൂരിലെ കോൺഗ്രസ് അംഗങ്ങൾ കമ്മീഷനോട് മറുപടി നൽകണം.     മറ്റത്തുരിലെ കാല് മാറിയ കോൺഗ്രസ് അംഗങ്ങൾക്കെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. . കാലുമാറ്റം സംബന്ധിച്ച പരാതി ഇന്ന് രാവിലെ 11നു കമ്മീഷൻ പരിഗണിക്കും. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സെക്രട്ടറി ജോയ് കൈതാരത്ത് കൊടുത്ത പരാതിയിലാണ് നടപടി. പണ്ട് മറ്റത്തൂർ പഞ്ചായത്ത് അംഗമായിരുന്നു ഇദ്ദേഹം.   മറ്റത്തൂർ സംഭവം 1999 ലെ കേരള ലോക്കൽ അതോറിറ്റീസ് ( കാലുമാറ്റം തടയൽ) നിയമത്തിൻ്റെ പരിധിയിൽ വന്നു. മത്സരിപ്പിച്ച പാർടി വിടുകയോ പാർടിയുടെ വിപ്പ് ലംഘിക്കുകയോ ചെയ്താൽ ഈ നിയമത്തിൻ്റെ പിടി വീഴും.    

    Read More »
  • Breaking News

    പിണറായി വിജയനെ ഇനിയും കളത്തിൽ ഇറക്കുന്നതിനോട് സിപിഐക്ക് അതൃപ്തി എന്ന് സൂചന:  ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന വിമർശനവുമായി സിപിഐ: മുഖ്യമന്ത്രിയുടെ ചില നിലപാടുകളിൽ ജനങ്ങൾക്ക് സംശയമെന്നും വിലയിരുത്തൽ  

    പിണറായി വിജയനെ ഇനിയും കളത്തിൽ     തിരുവനന്തപുരം: വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ ക്യാപ്റ്റൻസിയിൽ തെരഞ്ഞെടുപ്പ് നേരിടാൻ സിപിഐക്ക് അതൃപ്തിയെന്ന് സൂചന.     പിണറായി തന്നെ ക്യാപ്റ്റനായി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെ നയിക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴാണ് സിപിഐ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്     ഭരണവിരുദ്ധവികാരത്തിനുപുറമേ, ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന ഗുരുതര വിമർശനമാണ് സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്.   തദ്ദേശതെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യുട്ടീവ് യോഗങ്ങളിലാണ് ഈ കുറ്റപ്പെടുത്തൽ. ചിലകാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാടുകളിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നാണ് യോഗങ്ങളിലെ ഗൗരവപ്പെട്ട വിമർശനം. വെള്ളാപ്പള്ളിയോടുള്ള ആഭിമുഖ്യവും ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. വെള്ളാപ്പള്ളിയെ തുടർച്ചയായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.   ശബരിമല തിരിച്ചടിയായെന്നും പിഎം ശ്രീയിൽ ഒപ്പിട്ടതു വിനയായെന്നും ആവർത്തിച്ച് കുറ്റപ്പെടുത്തി കൊണ്ടാണ് സിപിഐ മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം ശക്തമാക്കിയിരിക്കുന്നത്. .   ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടും ഫലം…

    Read More »
  • Breaking News

     തീ കണ്ടുണർന്ന് കൊച്ചി:  ബ്രോഡ്‌വെയിൽ കടകൾ കത്തി നശിച്ചു : തീയണച്ചത് ഒന്നരമണിക്കൂറിന് ശേഷം 

          കൊച്ചി: എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടുത്തം. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് നഗരത്തെ ഞെട്ടിച്ച അഗ്നിബാധ ഉണ്ടായത്.   തീപ്പിടിത്തത്തിൽ ഒരുകട പൂർണമായും ഏതാനും കടകൾ ഭാഗികമായും കത്തിനശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തെ നാലുനിലകെട്ടിടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ തീപ്പിടിത്തമുണ്ടായത്. ഏകദേശം ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.     കളിപ്പാട്ടങ്ങളും ഫാൻസി ഉത്പന്നങ്ങളും വിൽക്കുന്ന കടകളിലും ഇവരുടെ ഗോഡൗണുകളിലുമാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ ഒരുമുറിയിൽ കൂട്ടിയിട്ടിരുന്ന ആക്രിവസ്തുക്കളിൽനിന്നാണ് തീപടർന്നതെന്നാണ് കരുതുന്നത്. ഇത് പിന്നീട് സമീപത്തെ കടകളിലേക്കും പടരുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശത്തെ കച്ചവടക്കാരും ചുമട്ടുത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഏകദേശം ഒന്നരമണിക്കൂറിന് ശേഷം പുലർച്ചെ മൂന്നരയോടെയാണ് തീ പൂർണമായും അണച്ചത്.”

    Read More »
Back to top button
error: