Month: November 2025
-
Breaking News
ജാമ്യഹര്‍ജ്ജിയിലെ വാദങ്ങള്‍ പൊളിച്ച് യുവതിയുടെ മൊഴി ; രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം, വിവാഹബന്ധം നീണ്ടത് ഒരു മാസം ; യുവതിക്കെതിരേ സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കി രാഹുല്‍
തിരുവനന്തപുരം: ലൈംഗികാപവാദ കേസില്‍ തനിക്കെതിരേ പരാതി നല്‍കിയ യുവതിക്കെ തിരേ സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതി നല്‍കാന്‍ മറ്റൊ രാള്‍ യുവതിയെ സമ്മര്‍ദ്ദപ്പെടുത്തുന്നതിന്റെ രേഖകള്‍ സമര്‍പ്പിച്ചു. ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്ന തിനുള്ള തെളിവുകളും രാഹുല്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം. അതി നിടെ കേസില്‍ ഒളിവിലുള്ള രാഹുല്‍ ഇന്നലെയാണ് തിരുവനന്തപുരത്ത് വഞ്ചിയൂര്‍ എത്തി യിരുന്നു. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്ത മാക്കി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി പെണ്‍കുട്ടിയുടെ മൊഴി. രാഹുലിന്റെ ജാമ്യ ഹര്‍ജ്ജിയിലെ വാദങ്ങളെ പൊളിക്കുന്നതാണ് യുവതിയുടെ നിര്‍ണായക മൊഴി. രാഹു ല്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായി പെണ്‍കുട്ടിയുടെ മൊഴി. ഡിവോഴ്സ് ആയ തിനാല്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കില്ല. കുഞ്ഞുണ്ടെങ്കില്‍ വീട്ടില്‍ വിവാഹത്തിന് സമ്മതി ക്കുമെന്ന് വിശ്വസിപ്പിച്ചു. ഗര്‍ഭം…
Read More » -
Breaking News
മോദിയേയും ബിജെപിയേയും പുകഴ്ത്തി പുകഴ്ത്തി ശശി തരൂരിന് മതിയായില്ല ; മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മത വിവേചനമില്ല ; കേരള സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ വികസനം നടപ്പാക്കിയത് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനേയും നരേന്ദ്രമോദിയെയും നിരന്തരം പുകഴ്്ത്തിപറയുന്നത് പതിവാക്കി മാറ്റിയിട്ടുള്ള കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വീണ്ടും ഞെട്ടിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയപരിപാടികളെ വാഴ്ത്തിയാണ് തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലെന്നാണ് ശശിതരൂര്‍ എം.പി. യുടെ ഭാഷ്യം. ബിജെപിയുടെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് മോദിയോട് നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. പി എം ശ്രീയില്‍ കാവിവല്‍ക്കരണം കാണുന്നില്ല. സിലബസില്‍ പ്രശ്നമുണ്ടെങ്കില്‍ സംസ്ഥാനം പുതിയ സിലബസ് നടപ്പാക്കിയാല്‍ മതിയെന്നും പറഞ്ഞു. കേരള സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ വികസനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയെന്നും തൊഴിലില്ലായ്മ ഇനിയും പരിഹരിക്കണമെന്നും യുപിഎ സര്‍ക്കാറിന്റെ പല പദ്ധതികളും മോദി സര്‍ക്കാര്‍ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശുചിത്വഭാരത പദ്ധതി അടക്കം മോദി സര്‍ക്കാരിന്റെ ചില പരിപാടികള്‍ക്ക് പിന്തുണയുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ വകുപ്പിന് പുറത്തുള്ള വിഷയങ്ങളില്‍ സംസാരിക്കാന്‍ അധികാരമില്ലായിരുന്നു എന്നും പറഞ്ഞു. പൗരത്വ നിയമഭേദഗതിയോട് വിയോജിപ്പുണ്ട്. മോദി സര്‍ക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാല്‍ മതിയോ? രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍…
Read More » -
Breaking News
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് തിലകന്‍ ആഗ്രഹിച്ചിരുന്നു ; നാടകം സിനിമയാക്കുന്നതിലെ പരാജയം ഭയന്ന് അദ്ദേഹം സിനിമ ചെയ്യാന്‍ കൂട്ടാക്കിയില്ലെന്നും ഷമ്മി തിലകന്‍
ജോസ് പെല്ലിശ്ശേരി ചാലക്കുടി സാരഥിക്ക് വേണ്ടി സംവിധാനം ചെയ്ത നാടകം സിനിമയാക്കാ നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ഒരു പുലയന്‍ തമ്പുരാനാകുന്ന കഥയാണത്. അച്ഛന്‍ സംവിധാനം ചെയ്യുകയും ഞാന്‍ സഹസംവിധാനം ചെയ്യുകയും ചെയ്ത നാടകം ആയിരുന്നു അത്. ഇത് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യില്ലെന്ന് പറഞ്ഞതായും വ്യക്തമാക്കി. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷമ്മി തിലകന്‍. ”മമ്മൂട്ടിയെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അച്ഛന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കൈനകരി തങ്കരാജ് അഭിനയിച്ച ഒരു നാടകമുണ്ടായിരുന്നു. ഒരു പുലയന്‍ തമ്പുരാനാകുന്ന കഥയാണത്. അച്ഛന്‍ സംവിധാനം ചെയ്യുകയും ഞാന്‍ സഹസംവിധാനം ചെയ്യുകയും ചെയ്ത നാടകമാണത്. ഇത് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യില്ലെന്ന് പറഞ്ഞു. അദ്ദേഹം പേടിച്ച് പോയി.” കാരണം പലപ്പോഴും നാടകം സിനിമയാക്കുമ്പോള്‍ സിനിമ പരാജയപ്പെടുക പതിവാണ്. അതില്‍ ആകെ വിജയിച്ചിട്ടുള്ളത് കാട്ടുകുതിരയാണ്. അങ്ങനെ ഒരു അവസ്ഥയില്‍ മമ്മൂക്കയ്ക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്‍ അത് ഡ്രോപ്പ് ചെയ്തത്. അല്ലെങ്കില്‍ അച്ഛന് അത് മമ്മൂട്ടിയെ…
Read More » -
Breaking News
എംഎല്‍എ മാത്യു ടി തോമസിനും തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല ; 1984 മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തിട്ടുണ്ട് ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് എംഎല്‍എ
പത്തനംതിട്ട: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം വന്നപ്പോള്‍ തിരുവല്ല എംഎല്‍എ മാത്യു ടി തോമസിനും പണികിട്ടി. എംഎല്‍എയും ഭാര്യയും വോട്ടര്‍പട്ടികയിലില്ല. 2002ലെ വോട്ടര്‍ പട്ടികയിലാണ് എംഎല്‍എയുടെയും ഭാര്യ അച്ചാമ്മ അലക്സിന്റെയും പേര് ഇല്ലാത്തത്. എസ്ഐആറുമായി ബന്ധപ്പെട്ട എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുന്ന ഘട്ടത്തിലാണ് പേരില്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടത്. 1984 മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ താനും ഭാര്യയും വോട്ട് ചെയ്തിട്ടുണ്ട്. സാങ്കേതികമായി പേര് ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല എന്ന വിവരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും ഉടന്‍ തന്നെ കമ്മീഷന് പരാതി നല്‍കുമെന്നും പറഞ്ഞു. 2002ലെ തന്റെയും ഭാര്യയുടെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമുണ്ട്. വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന കാര്യം ഞെട്ടലുണ്ടാക്കിയെന്നും പറഞ്ഞു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രദേശത്തെ ബൂത്ത് ലെവല്‍ ഓഫീസറാണ് മാത്യു ടി തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടര്‍പട്ടികയിലില്ലെന്ന കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മാത്യു ടി തോമസ് അറിയിച്ചു. ആറ് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും അഞ്ച് തവണ എംഎല്‍എ ആവുകയും…
Read More » -
Breaking News
നാടാകെ മാങ്കൂട്ടത്തിലിനെ തെരയുമ്പോള്‍ എല്ലാവരേയും വെട്ടിച്ച് രാഹുല്‍ തലസ്ഥാനത്ത്; ഒളിവില്‍ നിന്നുമെത്തി രാഹുല്‍ അഭിഭാഷകന്റെ ഓഫീസിലെത്തി; മുന്‍കൂര്‍ ജാമ്യത്തിന്റെ വക്കാലത്ത് ഒപ്പിട്ടു; അന്തം വിട്ട് പോലീസ്
തിരുവനന്തപുരം: നാടുമുഴുവന്‍ പോലീസും സിപിഎം – ബിജെപി പ്രവര്‍ത്തകരും ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു പൂച്ചക്കുഞ്ഞു പോലുമറിയാതെ രാഹുല്‍ തലസ്ഥാനത്തെത്തി അഭിഭാഷകന്റെ ഓഫീസില്‍ ചെന്ന് മുന്‍ജാമ്യാപേക്ഷയുടെ വക്കാലത്തില്‍ ഒപ്പിട്ടു വീണ്ടും മുങ്ങി. രാഹുല്‍ ഇന്നലെയാണ് തിരുവനന്തപുരത്തെത്തി ഇത്രയും അഭ്യാസം കാണിച്ചത്. തനിക്കെതിരെ അതിജീവിത പരാതി കൊടുത്ത അതേ തിരുവനന്തപുരത്തു വെച്ചു തന്നെ അഭിഭാഷകനെ കണ്ട് വക്കാലത്ത് ഒപ്പിട്ട് രാഹുല്‍ വീണ്ടും ഒളിവില്‍ പോയെന്നത് പോലീസിന് കനത്ത നാണക്കേടായിട്ടുണ്ട്. രാഹുലിനെ പോലെ ഇത്രയും പ്രശസ്തനായ ഒരാള്‍ തിരുവനന്തപുരത്ത് അഭിഭാഷകനെ കാണാനെത്തിയെന്നത് നാടാകെ തിരച്ചില്‍ വ്യ്പിപ്പിച്ചിരുന്ന പോലീസിന് കണ്ടെത്താനായില്ലെന്ന് ആഭ്യന്തരവകുപ്പിനും നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നലെയാണ് തിരുവനന്തപുരത്തെത്തി തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ട് ഒരിക്കല്‍ കൂടി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനായാണ് ഇന്നലെ രാഹുല്‍…
Read More » -
Breaking News
ഇതാണ് കോണ്‍ഗ്രസ് വീക്ഷണം; കുറ്റാരോപിതന്‍ കോണ്‍ഗ്രസുകാരന്‍ ആണെങ്കില്‍ വീക്ഷണവും മാറും; രാഹുലിനെ പോലെയുള്ള യുവ നേതാക്കള്‍ വളര്‍ന്നു വരുന്നതില്‍ സിപിഎമ്മിന് ഭീതിയെന്ന് വീക്ഷണത്തിലെ മുഖപ്രസംഗം; രാഹുലിനെ താരതമ്യം ചെയ്്തത് ഉമ്മന്‍ചാണ്ടിയോട്
കണ്ണൂർ: ഇതാണ് കോൺഗ്രസ് വീക്ഷണം – കുറ്റാരോപിതൻ കോൺഗ്രസുകാരൻ ആണെങ്കിൽ വീക്ഷണവും മാറും. രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ള യുവ നേതാക്കൾ വളർന്നു വരുന്നതിൽ സിപിഎമ്മിന് ഭീതിയാണെന്നാണ് വീക്ഷണത്തിന്റെ ഇന്നത്തെ മുഖപ്രസംഗം. കോൺഗ്രസിൽ ചെന്നിത്തലയും സതീശനും മുരളിയും അടക്കമുള്ളവർ രാഹുലിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും എതിർക്കുകയും ചെയ്യുമ്പോൾ കോൺഗ്രസ് മുഖപത്രത്തിന് രാഹുലിനെ സംരക്ഷിക്കാതിരിക്കാൻ ആവുന്നില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മുഖപ്രസംഗം രാഹുൽ സംരക്ഷണ മുദ്രാവാക്യങ്ങളാൽ നിറഞ്ഞതാണ്. കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയുമ്പോഴും കോൺഗ്രസ് മുഖപത്രം രാഹുലിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തിൽ ലേഖനമുള്ളത്. കോൺഗ്രസ് നേതാക്കൾ പരസ്യമായി തള്ളിപ്പറയുമ്പോഴും മുഖപത്രം പിന്തുണയാണ് നൽകുന്നത്. രാഹുലിൻ്റെ തലമുറയിൽപ്പെട്ട ഒരു പറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎമ്മിന് ഭീതി പടർത്തിയിരിക്കുകയാണ്. രാഷ്ട്രീയ സർഗാത്മകതയും…
Read More » -
Breaking News
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ചത് മൂന്നാം പ്രതി മണികണ്ഠൻ; മദ്യപിച്ച് ബഹളമുണ്ടാക്കിയ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് തൊട്ടു പിന്നാലെ ആത്മഹത്യാശ്രമം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇയാളെ പോ lലീസ് വീട്ടിലേക്ക് പറഞ്ഞു വിട്ടു. നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ പ്രതികൾ. ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന…
Read More » -
Movie
‘കാട്ടാളനി’ലൂടെ മോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി ദുഷാര വിജയൻ
ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറാനൊരുങ്ങി തമിഴ് താരം ദുഷാര വിജയൻ. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ബോൾഡായതും സ്വാഭാവികവുമായ പ്രകടനങ്ങളാണ് സമീപകാല സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. ഇപ്പോഴിതാ ദുഷാര വിജയനെ ‘കാട്ടാളൻ’ സിനിമയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്. ‘സാർപട്ട പരമ്പരൈ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ദുഷാര വിജയൻ സിനിമാലോകത്ത് പ്രശസ്തയായത്. ഈ ചിത്രത്തിലെ അവരുടെ സ്വാഭാവികമായതും ശക്തവുമായ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. കൂടാതെ ‘വീര ധീര സൂരൻ’, ‘വെട്ടൈയൻ’ , ‘രായൻ’ തുടങ്ങിയ വമ്പൻ ചിത്രങ്ങളിലും ദുഷാര സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന്…
Read More » -
Breaking News
‘സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ കാമം തോന്നാത്ത കുടുംബത്തില്‍ പിറന്ന പെണ്ണിന് ധൈര്യപൂര്‍വം ഇങ്ങനെ നില്‍ക്കാം’; അതിജീവിതയെ അപമാനിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്; ‘അവിഹിത ഗര്‍ഭത്തിന് സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍ കഴിയില്ല’
തിരുവനന്തപുരം: ലൈഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ അപമാനിച്ചും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു ബിനു. രാഹുലിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് കുറിപ്പ്. ‘സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കാമം തോന്നാത്ത കുടുംബത്തില്‍ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂര്‍വ്വം ഏത് സാഹചര്യത്തിലും ഇങ്ങനെ നില്‍ക്കാം’ എന്നാണ് ബിന്ദു ബിനു കുറിച്ചത്. പിന്നാലെ മറ്റൊരു പോസ്റ്റില്‍ സര്‍ക്കാറിനെതിരെയും ബിന്ദു രംഗത്തെത്തി. ‘ഒരു അവിഹിത ഗര്‍ഭത്തിനും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെ മറയ്ക്കാന്‍ കഴിയില്ല, അതിന് ശ്രമിക്കുകയും വേണ്ട’ എന്നാണ് ബിന്ദു കുറിച്ചത്. മുന്‍പും രാഹുലിനെ പിന്തുണച്ചും സര്‍ക്കാറിനെ വിമര്‍ശിച്ചും അതീജിവിതയെ അപമാനിച്ചും ബിന്ദു രംഗത്തെത്തിയിരുന്നു. ‘തല്ക്കാലം ഗര്‍ഭിണിയെ പ്രസവിക്കാന്‍ വിടാം. പക്ഷെ അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട കള്ളന്മാര്‍ അത് അങ്ങനെ മുങ്ങി പോകാന്‍ ഉള്ള വിഷയം അല്ലല്ലോ’, ‘ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം…’ എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് വാളില്‍ ഇപ്പോളുമുണ്ട്. മുന്‍പ് പങ്കുവച്ച മറ്റൊരു…
Read More »
