Breaking NewsLead News

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ; വിള്ളലുണ്ടാക്കാന്‍ ബിജെപി ശ്രമം, ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നെങ്കില്‍ പുറത്തു നിന്നും പിന്തുണയ്ക്കുമെന്ന് വാഗ്ദാനം

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി ശ്രമം. വിഘടിച്ചു നില്‍ക്കുന്ന ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചാല്‍ പിന്തുണ നല്‍കാന്‍ ബിജെപി. ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന് സദാനന്ദ ഗൗഡ.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധാരമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം മുതലെടുക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.. അതേസമയം കര്‍ണാടകാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കര്‍ണാകടയി ലെ തര്‍ക്കങ്ങളില്‍ സിദ്ധാരാമയ്യയുടെ നിലപാടില്‍ രാഹുല്‍ ഗാന്ധി അസംതൃപ്തനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റ ധാരണയില്ലെന്നും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നുമുള്ള സിദ്ധാരാമയ്യയുടെ പരസ്യപ്രസ്താവനയിലും രാഹുല്‍ നേതാക്കളെ അതൃപ്തി അറിയിച്ചു.

Signature-ad

കര്‍ണ്ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡി കെ ശിവകുമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ നവംബര്‍ 29ന് ശിവകുമാര്‍ ഡല്‍ഹിക്ക് തിരിക്കുമെന്നും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേയ്ക്ക് പോയ ശിവകുമാര്‍ അനുകൂലികളായ എംഎല്‍എമാരെ തല്‍ക്കാലം നേതൃമാറ്റമില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

സിദ്ധാരാമയ്യയോടും ഡി കെ ശിവകുമാറിനോടും സംസാരിക്കുമെന്നും അതുവരെ പ്രശ്‌നങ്ങള്‍ വഷളാക്കരുതെന്നും രാഹുല്‍ഗാന്ധി അറിയിച്ചിട്ടുണ്ട്. നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രതിസന്ധി കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ ഭിന്നത സൃഷ്ടിക്കുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുണ്ട്. സിദ്ധാരമയ്യയെ മാറ്റുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായ ജാതി സമവാക്യങ്ങളെ എതിരാക്കരുതെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Back to top button
error: