Breaking NewsKeralaLead Newspolitics

ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ബിജെപിക്ക് വഴങ്ങേണ്ടി വരുന്നു ; 20 വര്‍ഷം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കേണ്ടി വന്നു ; ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് കൈമാറി

പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ആഭ്യന്തരവകുപ്പ് ബിജെപിക്ക് വഴങ്ങി മുഖ്യമന്ത്രി നിതീഷ് കുമാര്‍. കഴിഞ്ഞ 20 വര്‍ഷം കയ്യാളിയ ആഭ്യന്തര വകുപ്പ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് നല്‍കി.

വിജയ് കുമാര്‍ സിന്‍ഹയ്ക്ക് മൈന്‍ ആന്‍ഡ് ജിയോളജി വകുപ്പിനൊപ്പം ലാന്‍ഡ്, റവന്യൂ വകുപ്പും ലഭിച്ചു. മംഗള്‍ പാണ്ഡെ ആരോഗ്യ, നിയമ വകുപ്പുകളുടെ ചുമതല വഹിക്കും, ദിലീപ് ജയ്സ്വാളിനെ വ്യവസായ മന്ത്രിയായി നിയമിച്ചു.

Signature-ad

നിതിന്‍ നബിന്‍ റോഡ് കണ്‍സ്ട്രക്ഷന്‍ വകുപ്പ്, അര്‍ബന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഹൗസിങ് വകുപ്പുകള്‍ ഏറ്റെടുക്കും. രാംകൃപാല്‍ യാദവ് അഗ്രികള്‍ച്ചര്‍ മന്ത്രിയായി, സഞ്ജയ് ടൈഗര്‍ ലേബര്‍ റിസോഴ്‌സസ് ഏറ്റെടുക്കും.

അരുണ്‍ ശങ്കര്‍ പ്രസാദ് ടൂറിസം വകുപ്പ്, ആര്‍ട്ട്, കള്‍ച്ചര്‍ ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഏറ്റെടുക്കും. സുരേന്ദ്ര മേഹ്ത ഏനിമല്‍ ആന്‍ഡ് ഫിഷറീസ് റിസോഴ്‌സസ് വകുപ്പ്, നാരായണ പ്രസാദ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് മേല്‍നോട്ടം വഹിക്കും.

ബിജെപിയുടെ രാമ നിഷാദ് ബാക്ക്വേഡ് ആന്‍ഡ് എക്‌സ്ട്രീമലി ബാക്ക്വേഡ് ക്ലാസ് വെല്‍ഫെയര്‍ വകുപ്പ് മന്ത്രിയായി, ലഖേദാര്‍ പാസ്വാന്‍ സ്‌കെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് സ്‌കെഡ്യൂള്‍ഡ് ട്രൈബ് വെല്‍ഫെയര്‍ വകുപ്പ് ഏറ്റെടുക്കും.

ശ്രേയസി സിംഗ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സ്‌പോര്‍ട്‌സ് വകുപ്പുകള്‍ മേല്‍നോട്ടം വഹിക്കും. പ്രമോദ് ചന്ദ്രവംശി കോഓപ്പറേഷന്‍, എന്‍വയോണ്മെന്റ്- ഫോറസ്റ്റ്- ക്ലൈമറ്റ് ചേഞ്ച് വകുപ്പുകള്‍ ഏറ്റെടുക്കും.

ചിരാഗ് പാസ്വാന്റെ പാര്‍ട്ടി സുഗാര്‍കെയിന്‍ ഇന്‍ഡസ്ട്രി, പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിങ് വകുപ്പുകള്‍ മേല്‍നോട്ടം വഹിക്കും, എച്ച്എഎം പാര്‍ട്ടി മൈനര്‍ വാട്ടര്‍ റിസോഴ്‌സസ് വകുപ്പ് നിലനിര്‍ത്തും. ദീപക് പ്രകാശ് പഞ്ചായത്തി രാജ് മന്ത്രിയായി നിയോഗിക്കപ്പെട്ടു.

 

Back to top button
error: