Breaking NewsKeralaLead Newspolitics

ആന്തൂര്‍ നഗരസഭയില്‍ രണ്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ലാതെ ജയം ; എം വി ഗോവിന്ദന്റെ വാര്‍ഡായ മോറാഴയിലും പൊടിക്കുണ്ട് വാര്‍ഡിലുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ രണ്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ലാതെ ജയം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാര്‍ഡായ മോറാഴയിലും പൊടിക്കുണ്ട് വാര്‍ഡിലുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

പത്തൊമ്പതാം വാര്‍ഡായ പൊടിക്കുണ്ട് കെ പ്രേമരാജന്‍, രണ്ടാം വാര്‍ഡായ മൊറാഴയില്‍ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Signature-ad

മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഐ വി ഒതേനന്‍, ആറാം വാര്‍ഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു. അടുവാപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചത് ശ്രദ്ധേയമായി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് എതിര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പോലും കഴിഞ്ഞില്ല.

Back to top button
error: