Breaking NewsIndiaLead News

വിസയുടെ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്കില്ല, സിറിയയില്‍ സ്വവര്‍ഗ്ഗപ്രണയം അനുവദനീയമല്ല ; ഇന്ത്യയില്‍ പഠിക്കാന്‍ വന്ന 29 കാരന്‍ ഡേറ്റിംഗ് ആപ്പിലൂടെ പ്രണയത്തിലായ ഇന്ത്യാക്കാരനൊപ്പം രണ്ടുവര്‍ഷമായി ഗുജറാത്തില്‍ ; രണ്ടുപേര്‍ക്കും എയ്ഡ്‌സ്

രാജ്‌കോട്ട്: സ്വവര്‍ണ്ണപ്രണയിക്കൊപ്പം അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞു വരികയാ യിരുന്ന സിറിയക്കാരനെ ഗുജറാത്തില്‍ നിന്നും പോലീസ് പിടികൂടി. ഗുജറാത്തിലെ ദ്വാരക ജില്ലയിലെ ദേവഭൂമി നഗരത്തിലെ കംഭാലിയയില്‍ നിന്നും തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വിസാ കാലാവധികഴിഞ്ഞ് രണ്ടുവര്‍ഷമായി മറ്റൊരാള്‍ക്കൊപ്പം അനധികൃതമായി താമസി ച്ചു വരികയായിരുന്നു ഇയാള്‍. സ്വന്തം നാട്ടില്‍ സ്വവര്‍ഗ്ഗപ്രണയം അനുവദനീയമല്ലാ ത്തിനാ ലാണ് ഇന്ത്യയില്‍ കൂട്ടുകാരനൊപ്പം കഴിയുന്നതെന്നും വിട്ടുപിരിയാന്‍ വയ്യെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

വിസാ കാലാവധി പൂര്‍ത്തിയായപ്പോള്‍ സിറിയയിലേക്ക് മടങ്ങുന്നതിന് പകരം കംഭാലിയയി ലേക്ക പോയതിന് കാരണം ഡേറ്റിംഗ് ആപ്പില്‍ കണ്ടെത്തിയ ഒരാളുമായുള്ള പ്രണയമായി രുന്നു. കംഭാലിയയില്‍ സ്‌കൂള്‍ നടത്തുന്ന ഇയാളുമായി ഓണ്‍ലൈന്‍ വഴി പ്രണയത്തിലായി. പിന്നീട് സിറിയക്കാരന് സ്‌കൂളിലെ ക്ലറിക്കല്‍ ജോലിയും താമസിക്കാനുള്ള സൗകര്യവും നല്‍കി. ഇയാള്‍ നല്‍കിയ യുഎന്‍എച്ച്‌സിആര്‍ റഫ്യൂജി കാര്‍ഡ് അധികൃതര്‍ പരിശോധിച്ചു വരികയാണ്. ഇന്ത്യയില്‍ പ്രണയിയെ കണ്ടെത്തയതും സിറിയയില്‍ സ്വവര്‍ഗ്ഗപ്രണയം അനുവദനീയമല്ലാത്തതിനാലുമാണ് ഇയാള്‍ സിറിയയിലേക്ക് മടങ്ങാതിരുന്നതെന്ന് പോലീസ് കണ്ടെത്തി. വൈദ്യ പരിശോധനയില്‍ ഇയാള്‍ക്ക് എച്ച്‌ഐവി കണ്ടെത്തിയിട്ടുണ്ട്.

Signature-ad

29 കാരനായ ഇയാള്‍ കംഭാലിയയിലുള്ള മറ്റൊരു സ്വര്‍ഗ്ഗാനുരാഗിയുമായി ബന്ധമുണ്ടാ യിരുന്നു. അയാള്‍ക്കൊപ്പം രണ്ടുവര്‍ഷമായി ഇന്ത്യയില്‍ താമസിക്കുകയായിരുന്നു. രണ്ടു പേരും എച്ച്‌ഐവി പോസിറ്റീവാണ്. ഇയാള്‍ മറ്റാരൊക്കെയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന അന്വേഷണത്തിലാണ് പോലീസ്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അനുസരി ച്ചാണ് സിറിയക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിറിയയിലെ മെഡിറ്ററേനിയന്‍ തീരദേശ മായ ജാബ്‌ലേയില്‍ നിന്നുള്ളയാളാണ് സിറിയക്കാാരന്‍. ഇയാളുടെ കയ്യില്‍ നിന്നും മൂന്ന് സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ടെങ്കിലും മതിയായ വിസ കാണിക്കാനായി രുന്നില്ല. 2020 മാര്‍ച്ച് 14 ന് ഇയാളുടെ സ്റ്റുഡന്റ് വിസ അവസാനിക്കുകയും ചെയ്തിരുന്നു.

ഈ വിസ പുതുക്കേണ്ട അവസാന കാലാവധി 2023 ജൂലൈ 5 ആയിരുന്നു. 2018 ല്‍ രാജ്‌കോട്ടിലെ ഒരു സ്വകാര്യ സര്‍വകലാശാല നല്‍കിയ സ്‌കോളര്‍ഷിപ്പില്‍ 2019 ലാണ് ഇയാള്‍ ഇന്ത്യയില്‍ എത്തിയത്. കംപ്യൂട്ടര്‍ സയന്‍സില്‍ ഇയാള്‍ ബിരുദം നേടുകയും ചെയ്തിട്ടുണ്ട്. വിസയുടെ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ തുടരുന്ന ഇയാള്‍ രാജസ്ഥാനിലെ ചിറ്റോര്‍ഗറില്‍ മാസ്‌റ്റേഴ്‌സ് ബിരുദത്തിന് നോക്കുകയായിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി പ്രവേശനം നിഷേധിക്കുകയായിരുന്നു.

Back to top button
error: