Month: October 2025
-
Breaking News
കൃഷിമന്ത്രിക്കെതിരേ എസ്എഫ്‌ഐയും വിദ്യാഭ്യാസമന്ത്രിക്കെതിരേ എഐവൈഎഫും ; മന്ത്രിമാര്‍ക്കെതിരേ മുഖ്യമന്ത്രിയും മുഖ്യമന്ത്രി ബിജെപിക്കാരനായെന്ന് സിപിഐയും ; കേരളത്തിന്റെ ഗതികേട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നമ്പര്‍വണ്‍ പദവി അവകാശവാദത്തെ പരിഹസിച്ച് യൂത്ത്‌കോണ്‍ഗ്രസ് നേതാവ് അബിന്‍വര്‍ക്കി. കൃഷിമന്ത്രിക്കെതിരേ എസ്എഫ്‌ഐയും വിദ്യാഭ്യാസമന്ത്രിക്കെതിരേ എഐവൈഎഫും സമരം നടത്തുകയും മുഖ്യമന്ത്രി യോഗം ബഹിഷ്‌ക്കരിക്കുകയും ചെയ്തിട്ടും നമ്പര്‍ വണ്ണാണെന്ന് അവകാശപ്പെടുന്നെന്ന് അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം. പി എംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. സിപിഐക്കാരനായ കൃഷി വകുപ്പ് മന്ത്രി രാജിവെക്കാന്‍ എസ്എഫ്‌ഐ സമരം ചെയ്യുന്നു. സിപിഎംകാരനായ വിദ്യാഭ്യാസ മന്ത്രിക്കെതിരേ എഐഎസ്എഫ് സമരം ചെയ്യുന്നു, മുഖ്യമന്ത്രി ബിജെപിക്കാരുടെ ആളായി മാറിയെന്ന് സിപിഐയും പറയുന്നു, മന്ത്രിമാര്‍ക്ക് ഭരിക്കാനറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുന്നു. എന്നിട്ടും സര്‍ക്കാര്‍ നമ്പര്‍ വണ്‍ വണ്‍ ആണെന്നാണ് അവകാശവാദമെന്നും ഇത് കേരളത്തിന്റെ ഗതികേടാണെന്നും അബിന്‍ വര്‍ക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത് എസ്.എഫ്.ഐ കാര്‍ഷിക വകുപ്പ് മന്ത്രി രാജി വെക്കാന്‍ സമരം ചെയ്യുന്നു. എ.ഐ.എസ്.എഫ് വിദ്യാഭ്യാസ മന്ത്രി രാജി വെക്കാന്‍ സമരം ചെയ്യുന്നു. സി.പി.ഐ പറയുന്നു മുഖ്യമന്ത്രി പി എം ശ്രീ വഴി ശ്രീ.…
Read More » -
Breaking News
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം ; തൃശൂര്‍ രണ്ടാമതും കണ്ണൂര്‍ മൂന്നാമതും ; അത്‌ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി
തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരം. 1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോള്‍ കിരീടം നേടിയത്. 892 പോയിന്റ് നേടി തൃശൂര്‍ റണ്ണറപ്പ് ട്രോഫിയും 892 പോയിന്റുമായി മൂന്നാം സ്ഥാനം കണ്ണൂരും നേടി. പുരസ്‌കാരം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സമ്മാനിച്ചു. അത്ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി. അത്ലറ്റിക്‌സ് മത്സരത്തിന്റെ അവസാനം 4 – 100 മീറ്റര്‍ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കള്‍ ആക്കിയത്. ഒരു മീറ്റ് റെക്കോര്‍ഡ് അടക്കം മൂന്നു സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാംപ്യന്മാരായത്. ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്സില്‍ 649 പോയിന്റുകളാണ് തിരുവനന്തപുരം നേടിയെടുത്തത്. അക്വാടിക്‌സിലെ 149 പോയിന്റുകള്‍ തൃശൂര്‍ ജില്ലാ രണ്ടാമത് എത്തിച്ചു. 212 പോയിന്റുകളോടെ…
Read More » -
Breaking News
സര്‍ക്കാര്‍ ഇടങ്ങളില്‍ പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം ഹൈക്കോടതി സ്റ്റേ ചെയ്തു ; ഇത് ആര്‍എസ്എസിനെ ഒതുക്കാന്‍ കൊണ്ടുവന്ന പരിപാടിയെന്ന് ബിജെപി ; കര്‍ണാടകാസര്‍ക്കാരിന് തിരിച്ചടി
ബെംഗളൂരു: പൊതുസ്ഥലങ്ങളില്‍ പത്തിലധികം ആളുകളുടെ ഒത്തുചേരലുകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിയ ഉത്തരവ് ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. സ്വകാര്യ സംഘടനകള്‍, അസോസിയേഷനുകള്‍ അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വത്തോ പരിസരമോ ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്് ഒക്ടോബര്‍ 18 നായിരുന്നു. ഇതിനെതിരേ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു. തീരുമാനം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു ആരോപണം. പൊതുസ്ഥലങ്ങളില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ് വന്നത്. ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെ പേര് സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഉത്തരവിലെ വ്യവസ്ഥകള്‍ ഹിന്ദു വലതുപക്ഷ സംഘടനയുടെ റൂട്ട് മാര്‍ച്ചുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് പറയപ്പെടുന്നു. സ്‌കൂള്‍ പരിസരങ്ങളും അനുബന്ധ കളിസ്ഥലങ്ങളും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് കഴിഞ്ഞ ബിജെപി…
Read More » -
Breaking News
ഒരു കുതിരയ്ക്ക് വില 15 കോടി രൂപ, എരുമയുടെ വിലയോ 23 കോടിയും ; രാജസ്ഥാനിലെ പുഷ്‌കര്‍മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് കോടികളുടെ മൂല്യമുള്ള ആയിരക്കണക്കിന് കന്നുകാലികള്‍
ജയ്പൂര്‍: ഇന്ത്യയില്‍ ഒരു കുതിരയുടെ വില 15 കോടിയെന്ന് കേട്ടാല്‍ ഞെട്ടുമോ? അപ്പോള്‍ ഒരു എരുമയുടെ വില 23 കോടിയെന്ന് കേട്ടാലോ? രാജസ്ഥാനിലെ വാര്‍ഷിക പുഷ്‌കര്‍ കന്നുകാലി മേളയില്‍ കൊണ്ടുവന്ന ചണ്ഡീഗഡില്‍ നിന്നുള്ള ഒരു കുതിരയ്ക്കും രാജസ്ഥാനില്‍ നിന്നുള്ള ഒരു എരുമയ്ക്കുമാണ് ഞെട്ടിക്കുന്ന ഈ വില. ഈ വര്‍ഷം, മേള ആയിരക്കണക്കിന് മൃഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ഗാരി ഗില്ലിന്റെ ഉടമസ്ഥതയിലുള്ള ചണ്ഡിഗഡില്‍ നിന്നുള്ള രണ്ടര വയസ്സുള്ള ഒരു കുതിരയ്ക്കാണ് ഈ വില. ഈ വര്‍ഷത്തെ മേളയിലെ മാര്‍ക്യൂ മൃഗങ്ങളില്‍ ഒന്നാണ് ഈ യുവ കുതിര. ‘രണ്ടര വയസ്സുള്ള ഒരു കുതിരയായ ഷഹബാസ് ഒന്നിലധികം ഷോകളില്‍ വിജയിച്ചിട്ടുണ്ട്, കൂടാതെ ഒരു അഭിമാനകരമായ വംശത്തില്‍ പെട്ടയാളുമാണ്,’ ഗില്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ കവറിംഗ് ഫീസ് 2 ലക്ഷം രൂപയാണ്, അദ്ദേഹത്തിന്റെ ചോദിക്കുന്ന വില 15 കോടി രൂപയാണ്. 9 കോടി രൂപ വരെ ഓഫറുകള്‍ ലഭിച്ചു.’ കുതിരയുടെ പ്രജനനച്ചെലവ് മാത്രം 2 ലക്ഷം രൂപയാണ്. വിലയേറിയ…
Read More » -
Breaking News
എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടപ്പാക്കുന്നത് ശരിയല്ല ; നീതിപൂര്‍വകവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി അജണ്ടയെന്ന് വി.ഡി. സതീശന്‍
തിരുവനന്തപുരം: നീതിപൂര്‍വകവും സത്യസന്ധവുമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് എസ്‌ഐ ആറെന്ന് സംശയിക്കണമെന്നും 23 വര്‍ഷമായി വോട്ടു ചെയ്യുന്നവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഇല്ലാതാക്കുന്ന മായാജാലമാണ് എസ്.ഐ. ആറെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനവിധി അട്ടിമറിക്കാനുള്ള നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടുനില്‍ക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) പ്രഖ്യാപിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം അംഗീകരി ക്കാനാകില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണം. തദ്ദേശ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന് ഔദ്യോഗിക മായി ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കാതിരുന്നത് ദൗര്‍ഭാഗ്യ കര മാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയും ഉദ്യോഗസ്ഥ വിന്യാസ ത്തില്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി ഉണ്ടാകുകയും ചെയ്യുമെന്നതായിരിക്കും പരിണിത ഫലം. സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ്…
Read More » -
Breaking News
എങ്ങിനെയെങ്കിലും പ്രശ്‌നം പരിഹരിച്ചെടുക്കാന്‍ സിപിഐഎം നെട്ടോട്ടം ; പിഎംശ്രീയില്‍ പന്ത് ഇപ്പോള്‍ സിപിഐയുടെ കോര്‍ട്ടില്‍ ; എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു
തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം ഉറപ്പായതോടെ ഈ നീക്കം ഒഴിവാക്കാനാണ് തിരക്കിട്ട സമവായ നീക്കവുമായി സിപിഐഎം. പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി മന്ത്രി കെ രാജനെ വിളിച്ചു. നാളെ സിപിഐഎം- സിപിഐ ചര്‍ച്ച നടന്നേക്കും. സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട സമവായ നീക്കങ്ങള്‍ക്കുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയും. പ്രശ്നത്തിന് പരിഹാരം കണ്ടേ മതിയാകൂവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് വരുന്നത് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കണമെന്നാണ് സിപിഐയുടെ നിലപാട്. അതുവരെ മറ്റൊരു നടപടിയിലേക്കും പോകരുതെന്നാണ് സിപിഐയുടെ ആവശ്യം. മന്ത്രിസഭ ഉപസമിതി പിഎം ശ്രീ പദ്ധതിയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് ജനുവരിയോടെ സമര്‍പ്പിക്കാമെന്ന നിര്‍ദേശമാണ് സിപിഐഎം മുന്നോട്ടുവെ ക്കുന്നത്. എന്നാല്‍ കാര്യങ്ങളെ നീട്ടിക്കൊണ്ടുപോകാനാണ് ഇതെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഐഎം വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. അതേസമയം സിപിഐ അടിയന്തരമായി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുകയാണ്. സിപിഎം മുന്നോട്ടുവച്ച…
Read More » -
Breaking News
നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സെക്രട്ടേറിയേറ്റില്‍ തീരുമാനം ; ഇടതുമുന്നണി ഐക്യം ഏതെങ്കിലും വിധത്തില്‍ തകര്‍ന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് സിപിഐ
തിരുവനന്തപുരം : പിഎംശ്രീ പദ്ധതിയില്‍ തട്ടി സിപിഐഎം സിപിഐ ബന്ധത്തില്‍ വലിയ ഉലച്ചില്‍. നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് സിപിഐ തീരുമാനം. പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ട് മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതാകും നല്ലതെന്നാണ് സിപിഐയുടെ നിലപാട്. ധരാണപത്രം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കണമെന്നാണ് സിപിഐ യുടെ ആവശ്യം. അതുവരെ സിപിഐഎമ്മിന്റെ ഒരു നിലപാടും അംഗീകരിക്കേണ്ടതില്ലെന്നാണ് സിപിഐ തീരുമാനം. അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമായത്. ഇടതുമുന്നണി ഐക്യം തകര്‍ന്നാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന ചര്‍ച്ചകളാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. മന്ത്രിസഭ ഉപസമിതി എന്ന നിര്‍ദേശത്തോട് യോജിക്കേണ്ട തില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു. നാല് മന്ത്രിമാരും ഇതേ നിലപാട് സ്വീകരിച്ചു. സിപിഐ മുന്നോട്ടുവെച്ച നിലപാടിനോട് യോജിച്ചില്ലെങ്കില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്. രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിര്‍ദേശവുമായി വീണ്ടും സിപിഐഎം സിപിഐയെ സമീപിച്ചു. ജനറല്‍ സെക്രട്ടറി എം.എ ബേബിയാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്. നിര്‍ദ്ദേശം തള്ളിക്കളയാന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മന്ത്രിസഭാ…
Read More » -
Breaking News
തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കം ; തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയെന്ന്് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിഹാര്‍ എസ്ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്നും പറഞ്ഞു. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. എസ്ഐആറിനെതിരെ നിയമസഭയില്‍ യോജിച്ചു പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാംഘട്ട എസ്ഐആര്‍ പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാന്‍ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്നതായിരുന്നു 2024ലെ വോട്ടര്‍ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവര്‍ തന്നെയാണ് ബിഹാറില്‍ 65 ലക്ഷം പേരെ…
Read More » -
Breaking News
മുരാരി ബാബുവിനെ ചോദ്യം ചെയ്യുക ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി, ശബരിമലയിലെത്തിച്ച് തെളിവെടുപ്പു നടത്തും? മുരാരി ബാബു നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ട് കോടതി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ നാലു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. അതേസമയം മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്താൽ തട്ടിപ്പിനെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. ഇതിനിടെ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോറ്റിയുമായി കേരളത്തിലെ തെളിവെടുപ്പും ഉടൻ പൂർത്തിയാക്കും. ഗൂഢാലോചനയിൽ മുരാരി ബാബുവിന് വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Read More »
