Month: October 2025

  • Movie

    വിഷ്ണു വിശാൽ ചിത്രം “ആര്യൻ” ബുക്കിംഗ് ആരംഭിച്ചു ; ചിത്രം ഒക്ടോബർ 31 ന് കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

    വിഷ്ണു വിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം “ആര്യൻ” അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ക്റ്റ് ബൈ സോമാറ്റോ എന്നീ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിഷ്ണു വിശാൽ, മാനസാ ചൗധരി എന്നിവരാണ് ഈ ഗാനത്തിൽ വേഷമിട്ടത്. ‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വിഷ്ണു വിശാൽ വീണ്ടുമൊരു…

    Read More »
  • Breaking News

    ദേശീയ പൗരത്വ രജിസ്റ്ററിനോ വോട്ടര്‍പട്ടിക പുതുക്കലിനോ വേണ്ടി മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ ബി.ജെ.പി. നേതാക്കളെ കെട്ടിയിടുക’: ടിഎംസി നേതാവിന്റെ വിവാദപ്രസംഗം

    കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ടറല്‍ റോള്‍ പരിഷ്‌കരണത്തിനായുള്ള സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ സമയത്തോ അല്ലെങ്കില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പരിശോധനയ്ക്ക് വേണ്ടിയോ ആരെങ്കിലും മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടാല്‍ പ്രാദേശിക ബി.ജെ.പി. നേതാക്കളെ കെട്ടിയിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി.) ദേശീയ ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ഞെട്ടിക്കുന്ന പരാമര്‍ശം. എസ്.ഐ.ആര്‍. മൂലവും എന്‍.ആര്‍.സി. നടപടികളെക്കുറിച്ചുള്ള ഭയവും കാരണം ഇവിടെ പാനിഹട്ടിയില്‍ ആത്മഹത്യ ചെയ്‌തെന്ന് പറയപ്പെടുന്ന 57-കാരനായ പ്രദീപ് കര്‍ എന്നയാളുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഈ ‘പരിഭ്രാന്തിയുടെ അന്തരീക്ഷത്തിന്’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറും ആണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘എന്‍.ആര്‍.സി.യെയും എസ്.ഐ.ആറിനെയും കുറിച്ചുള്ള ആശങ്ക കാരണമാണ് കര്‍ മരിച്ചത്. ഷായ്ക്കും കുമാറിനുമെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം,’ അദ്ദേഹം പറഞ്ഞു.…

    Read More »
  • Movie

    ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ടൈറ്റിൽ ട്രാക്ക് നാളെ

    കൊച്ചി: ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റിൽ ട്രാക്ക് നാളെ. ഒക്ടോബർ 30 വൈകുന്നേരം 4.30 നാണ് ഗാനം പുറത്ത് വരുന്നത്. “റേജ് ഓഫ് കാന്ത” എന്ന പേരിൽ ആണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്ത് വരികയും മികച്ച പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. “കണ്മണീ നീ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം ആണ് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നത്. ദുൽഖർ സൽമാൻ, നായിക ഭാഗ്യശ്രീ ബോർസെ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചത്. ‘ദ…

    Read More »
  • Kerala

    ഇൻ്റർനാഷണൽ പുലരി ടി.വി അവാർഡുകൾ പ്രഖ്യാപിച്ചു

    തിരുവനന്തപുരം: മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ്‌ & എന്റർടൈൻമെന്റ് ഇന്റർനെറ്റ്‌ പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടീവിയുടെ മൂന്നാമത് “ഇൻ്റർനാഷണൽ പുലരി ടി വി 2025” അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര, സീരിയൽ, ഡോക്യൂമെന്ററി, ഷോർട്ട്ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ജൂറി ചെയർമാനായും, ചലച്ചിത്ര ടെലിവിഷൻ താരം മിസ്സ് മായാവിശ്വനാഥ്, ചലച്ചിത്ര നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര സീരിയൽ താരം ദീപ സുരേന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ ജൂറി മെമ്പർമാരുമായിട്ടുള്ള പാനലാണ് മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി അവാർഡ് 2025 ജേതാക്കളെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ഇൻറർനാഷണൽ പുലരി ടിവി സിനിമ അവാര്‍ഡ് 2025 ———————————————– മികച്ച ജനപ്രിയ സിനിമ – തുടരും (നിർമ്മാതാവ് – എം. രഞ്ജിത്ത്) മികച്ച സിനിമ – ഉറ്റവർ (നിർമ്മാതാവ് – ഫിലിം ഫാൻ്റസി) മികച്ച…

    Read More »
  • Breaking News

    ഒന്നുമില്ല…സമരം തുടരാന്‍ തന്നെ ആശമാര്‍ ; പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷന്‍ ; 21,000 രൂപ ചോദിച്ചിടത്ത് പ്രതിമാസ ഓണറേറിയം കൂട്ടിയത് 1000 രൂപ

    തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പി ക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെ സമരം തുടരാനുറച്ച് ആശമാര്‍. പരിമിത മായ തുയാണ് വര്‍ധിപ്പിച്ചതെന്നും ആവശ്യപ്പെട്ടത് 21000 രൂപയാണെന്നും അനുവദിച്ചത് എത്രയോ ചെറിയ തുകയായ 1000 രൂപയാണെന്നും കെഎഎച്ച്ഡബ്ല്യു വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അടിയന്തരമായി വിളിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുമെന്നും മിനി വ്യക്തമാക്കി. സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും എസ് മിനി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 400 രൂപ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവര്‍ക്ക് സ്ത്രീസുരക്ഷ പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 33.34 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയത്തില്‍…

    Read More »
  • India

    പ്രദീപ് രംഗനാഥൻ ഹാട്രിക് നേട്ടം സ്വന്തമാക്കി; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബിൽ ഇടംനേടിയ ആദ്യ ഇന്ത്യൻ നടൻ

    കൊച്ചി: നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ തൻ്റെ ആദ്യ മൂന്ന് ചിത്രങ്ങൾ 100 കോടി ക്ലബിലെത്തിച്ച ആദ്യ ഇന്ത്യൻ നടനായി മാറി. ഇതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആണ് താരം ഇടം നേടിയത്. “ലവ് ടുഡേ”, “ഡ്രാഗൺ”, “ഡ്യൂഡ്” എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിൽ ഇടം നേടിയ പ്രദീപ് രംഗനാഥൻ ചിത്രങ്ങൾ. കീർത്തിശ്വരൻ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, “ഡ്യൂഡ്”, ആദ്യ ആഴ്ചയിൽ തന്നെ ആഗോളതലത്തിൽ 100 കോടി കടന്നു. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, കർണാടക എന്നിവിടങ്ങളിൽ ദീപാവലി ബോക്‌സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് ചിത്രം മുന്നേറിയത്. ആദ്യ ദിവസം തന്നെ 22 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. തൻ്റെ ഈ വിജയത്തിൽ പ്രദീപ് രംഗനാഥൻ പ്രേക്ഷകർക്ക് നന്ദി അറിയിച്ചു. ദുബായ്, മലേഷ്യ, സിംഗപ്പൂർ, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ആരാധകർക്കും മാധ്യമങ്ങൾക്കും…

    Read More »
  • Breaking News

    ഏകദിനത്തിന് മറുപടി നല്‍കാനുള്ള ഇന്ത്യയുടെ ആദ്യശ്രമം പാളി ; കാന്‍ബറയില്‍ മഴയൊഴിയുന്നതേയില്ല, ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ടി20 മത്സരം ഉപേക്ഷിച്ചു

    കാന്‍ബറ: ഏകദിനത്തിന് പിന്നാലെ ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കാന്‍ബറയിലെ മനുക ഓവലില്‍ നടന്ന മത്സരത്തിനിടെ രണ്ട് തവണയാണ് മഴ കളി തടസ്സപ്പെടുത്താനെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയില്‍ നില്‍ക്കെ രണ്ടാമതും മഴയെത്തുകയായിരുന്നു. പിന്നീട് മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. 24 പന്തില്‍ 39 റണ്‍സെടുത്ത് നില്‍ക്കുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, 20 പന്തില്‍ 37 റണ്‍സുമായി ശുഭ്മന്‍ ഗില്‍ എന്നിവരായിരുന്നു ക്രീസില്‍. 14 പന്തില്‍ 19 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. താരത്തെ നതാന്‍ എല്ലിസാണ് പുറത്താക്കിയത്. പിന്നാലെ അഞ്ചാം ഓവറിന് ശേഷം മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു. മത്സരം പുനരാരംഭിച്ചതിന് ശേഷം ഗില്‍-സൂര്യ സഖ്യം തകര്‍ത്തടിച്ചു. ഇരുവരും മഴയ്ക്ക് തൊട്ടുമുമ്പ് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍…

    Read More »
  • Breaking News

    പിഎം ശ്രീ തര്‍ക്കം: വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സിപിഐ ഇല്ല; ഇത് എല്‍ഡിഎഫിന്റെ വിജയം, മുഖ്യമന്ത്രി തീരുമാനം പറയുമെന്ന് ബിനോയ് വിശ്വം

    തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് പിന്നാലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്ന് ബിനോയ് വിശ്വം. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്‍ഡിഎഫ് യോഗത്തിലെടുത്ത തീരുമാനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി നേരിട്ടറിയിച്ചു. ഇതിന് പിന്നാലെ ഇന്ന് ചേരുന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐ മന്ത്രിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗം ചേരുകയാണ്. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത്. 22ന് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിക്കുകയും 23ന് ഒപ്പിട്ട് തിരികെ എത്തിക്കുകയും ചെയ്തു. സിപിഐഎം സംസ്ഥാന ദേശീയ ജനറല്‍ സെക്രട്ടറി…

    Read More »
  • Breaking News

    ബീച്ചില്‍ കാറുമായി പോയി ‘റീല്‍’ ഉണ്ടാക്കാന്‍ നോക്കി ആകെ പൊല്ലാപ്പായി ; ഡുമാസ് ബീച്ചിലെ കടല്‍വെള്ളത്തില്‍ ആഡംബര മെഴ്സിഡസ് പൂണ്ടുപോയി; പിന്നാലെ പോലീസ് കേസും എടുത്തു…!!

    വാഹനം കടത്തിവിടാന്‍ വിലക്കുള്ള സുറത്തിലെ ഡുമാസ് ബീച്ചില്‍ കടല്‍വെള്ളത്തില്‍ പൂണ്ടുപോയ ഒരു ആഡംബര കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു. പ്രദേശത്തെ നിയമലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. മണലില്‍ കുടുങ്ങിയ ചുവന്ന മെഴ്സിഡസ് സെഡാന്‍ ക്രെയിന്‍ ഉപയോഗിച്ച് വലിച്ചുനീക്കുന്നതിന്റെ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി. ഇതിനെത്തുടര്‍ന്ന് പ്രാദേശിക അധികാരികള്‍ ഉടന്‍ നടപടിയെടുത്തു. വാഹനങ്ങള്‍ക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, ഡുമാസ് ബീച്ചില്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പ്രത്യേകിച്ച് വേലിയേറ്റ സമയത്തും മഴയ്ക്ക് ശേഷവും നിരവധി കാറുകള്‍ മണലില്‍ കുടുങ്ങുന്നത് ഇവിടെ പതിവാണ്. ഏറ്റവും പുതിയ സംഭവത്തില്‍, ഒരു വ്യക്തി തന്റെ ഹൈ-എന്‍ഡ് മെഴ്സിഡസ് കാര്‍ ബീച്ചിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, വാഹനം കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള മണലില്‍ പെട്ടെന്ന് കുടുങ്ങി. വാഹനം മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും, ഒരു ക്രെയിന്‍ കൊണ്ടുവന്നാണ് കാര്‍ പുറത്തെടുത്തതെന്നും ദൃക്സാക്ഷികള്‍ അറിയിച്ചു. വൈറലായ ഈ വീഡിയോ ഓണ്‍ലൈനില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഉടന്‍ തന്നെ…

    Read More »
  • Breaking News

    ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രേമമൊക്കെ പോയി ; ക്രൂരമായി മര്‍ദ്ദിക്കുന്ന ഭര്‍ത്താവിന് ലൈംഗികത നിഷേധിച്ചു; ഭാര്യയെ രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിഞ്ഞു

    ലക്‌നൗ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സി യില്‍ 26 കാരിയായ യുവതിയെ ഭര്‍ത്താവ് രണ്ട് നില കെട്ടിടത്തിന്റെ മട്ടുപ്പാവില്‍നിന്ന് താഴേ ക്ക് തള്ളിയിട്ടു. മാവു റാനിപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന തീജയെ ഗുരുതരാവ സ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഝാന്‍സി മെഡിക്കല്‍ കോളേജിലേക്ക് യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. യുവാവ് യുവതിയെ പതിവായി മര്‍ദ്ദിക്കുമായിരുന്നെന്നും ബലമായി ലൈംഗിക ബന്ധത്തിന് നിര്‍്ബ്ബന്ധിക്കുകയും ചെയ്യുമായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. 2022-ല്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് കണ്ടുമുട്ടിയ ശേഷമാണ് തീജ മുകേഷ് അഹിര്‍വാറിനെ വിവാഹം കഴിച്ചത്. ഒരു വര്‍ഷം എല്ലാം നന്നായി പോയി, എന്നാല്‍ അതിനുശേഷം അഹിര്‍വാര്‍ കൂടുതല്‍ സമയം വീടുവിട്ട് പുറത്തുതാമസിക്കാന്‍ തുടങ്ങി. തിരികെ വരുമ്പോള്‍ തന്നെ മര്‍ദ്ദിക്കുമായിരുന്നു എന്നും തീജ പറയുന്നു. അതുപോലെ വീട്ടില്‍ വരാതിരുന്നതിന് ശേഷം തിങ്കളാഴ്ച അഹിര്‍വാര്‍ വീട്ടിലെത്തുകയും തന്നെ മര്‍ദ്ദിക്കുകയും ബലമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ചൊവ്വാഴ്ച വീണ്ടും തന്നെ മര്‍ദ്ദിക്കുകയും ലൈംഗിക ബന്ധത്തിന്…

    Read More »
Back to top button
error: