Month: October 2025
-
Breaking News
രണ്ടുമാസമായി പണിപ്പുരയില്‍; കൃത്യമായ ഹോംവര്‍ക്ക് നടത്തിയിട്ടാണ് പ്രഖ്യാപനം; ചെയ്യാന്‍ കഴിയുന്നതേ പറയൂ; ജനങ്ങള്‍ക്കുമേല്‍ അമിത ഭാരം കെട്ടിവയ്ക്കില്ലെന്നും ധനമന്ത്രി ബാലഗോപാല്‍
തിരുവനന്തപുരം: ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാമെന്നതില്‍ നല്ല ആത്മവിശ്വാസമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍ പറഞ്ഞു. ധനവകുപ്പ് കൃത്യമായ ഹോംവര്‍ക്ക് ചെയ്തിട്ടാണ് മുഖ്യമന്ത്രി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്. രണ്ട് മാസത്തോളമായി ഇതിന്റെ പണിപ്പുരയിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വെറുതെ വാ?ഗ്ദാനങ്ങള്‍ നല്‍കില്ല. പറയുന്നത് ചെയ്യുമെന്നും, ചെയ്യാവുന്നതേ പറയൂ എന്നുള്ള വിശ്വാസം ജനങ്ങള്‍ക്കുണ്ട്. സാധാരണ ജനങ്ങളോടുള്ള പ്രതിബന്ധതയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഉത്തരവാദിത്തമാണ് ധനവകുപ്പിനുള്ളത്. പദ്ധതികള്‍ നടപ്പാക്കാന്‍ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം കെട്ടിവയ്ക്കില്ല. കേരളത്തിന് കിട്ടാനുള്ള പണം വാങ്ങിയെടുക്കണം. ഇനി അവതരിപ്പിക്കാനുള്ളത് പൂര്‍ണ ബജറ്റല്ല. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുന്‍പ് പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ അത് വെറുതെ പറഞ്ഞ് പോകുന്നതാണെന്ന് പ്രചാരണമുണ്ടാകും. എന്നാല്‍, പറഞ്ഞവ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാരിന് ഇപ്പോള്‍ തെളിയിക്കാനാകും. നവംബര്‍ ഒന്ന് മുതല്‍ പദ്ധതികള്‍ പ്രാബല്യത്തില്‍ വരികയാണ്. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തില്‍ ഒന്നും…
Read More » -
Breaking News
‘1500 കോടി രൂപയ്ക്ക് ഇടതുപക്ഷത്തിന്റെ ശുദ്ധത കളയുന്നെന്നു വിലപിച്ച സിപിഎം നന്നാക്കികള്‍ ഉച്ചകഴിഞ്ഞ് പ്ലേറ്റ് തിരിച്ചു’; പെന്‍ഷന്‍, സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ വിമര്‍ശനങ്ങളെ പരിഹസിച്ച് ഇടതു ഹാന്‍ഡിലുകള്‍; ഉമ്മന്‍ചാണ്ടിയുടെ കാലത്തെ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ത്തതും ഇടതുപക്ഷമെന്ന് ഓര്‍മപ്പെടുത്തല്‍
കൊച്ചി: കേവലം 1500 കോടി രൂപയ്ക്കുവേണ്ടി ഇടതുപക്ഷത്തിന്റെ ശുദ്ധത കളയുന്നെന്ന് ഉച്ചവരെ വാദിച്ചവര്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അടക്കമുള്ള സൗജന്യങ്ങള്‍ വര്‍ധിപ്പിച്ചതിലൂടെ പണം എങ്ങനെ കണ്ടെത്തുമെന്ന് ഉച്ചകഴിച്ചു വിലപിക്കുന്നത് ബഹുരസമെന്ന പരിഹാസ പോസ്റ്റുമായി ഇടതു ഹാന്‍ഡിലുകള്‍. ജനസംഖ്യയിലെ ഉയര്‍ന്ന വയോജന ചേരുവയും അവരുടെ കൂടിയ ആശ്രിതത്വ നിരക്കും, സ്ത്രീകളുടെ കാണാപ്പണിയും കുറഞ്ഞ തൊഴില്‍ പങ്കാളിത്ത നിരക്കും, വിദ്യാ സമ്പന്നരുടെ തൊഴില്‍ രാഹിത്യം, ഇവ മൂന്നും കേരളത്തിന്റെ മൂന്നു പ്രധാന ചലഞ്ചുകളാണ് . അവയെ അഭിസംബോധന ചെയ്യാന്‍ ഇടതുപക്ഷം കഴിഞ്ഞ പത്തു കൊല്ലമായി നടത്തുന്ന പരിശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ബോധ പൂര്‍വ്വമായ ഇടപെടലുകളാണ് ഇവ എന്നു മനസിലാക്കേണ്ടതുണ്ട്. ആശമാര്‍ക്ക് പ്രതിമാസം 21000 രൂപ സംസ്ഥാനം കൊടുക്കാന്‍ എന്തു പ്രയാസം എന്നു ചോദിച്ച് അതിനുള്ള പണം ബജറ്റ് ചെലവ് കുറച്ചാല്‍ പോരേ എന്നു ചോദിച്ച ഒരു പറ്റം പണ്ഡിതന്മാരും ശുദ്ധതയുള്ള ഇടതുപക്ഷക്കാരും തന്നെയാണ് ഇന്നലെ പ്രഖ്യാപിച്ച ചെലവിനുള്ള കാശ് എവിടെ എന്നു ചോദിച്ച് ഇറങ്ങിയിട്ടുള്ളത്…
Read More » -
Breaking News
ഏഴു വയസുകാരിയെ പട്ടിണിക്കിട്ടു കൊന്ന കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്; മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ അദിഥി അനുഭവിച്ചത് കൊടും പീഡനം; കീഴ്‌കോടതിയില്‍ പരാജയപ്പെട്ട കേസ് ഹൈക്കോടതിയില്‍ തെളിയിച്ച് പ്രോസിക്യൂഷന്റെ മികവ്
കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച 2013-ലെ അദിതി എസ്. നമ്പൂതിരി വധക്കേസിൽ, 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിധി വന്നിരിക്കുന്നു. അദിതിയുടെ പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൂടാതെ, ഇരുവരും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2013-ൽ അദിഥി ക്രൂരമായ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിലാക്കുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. ആദ്യം കൊലക്കുറ്റം തെളിയിക്കാൻ കീഴ്ക്കോടതിയിൽ പ്രോസിക്യൂഷന് സാധിക്കാതെ വന്നതിനെ തുടർന്ന് പ്രതികൾക്ക് മൂന്നുവർഷം കഠിനതടവ് മാത്രമാണ് ലഭിച്ചത്. ഈ ശിക്ഷാ കാലയളവിന് ശേഷം പുറത്തിറങ്ങിയ പ്രതികൾക്കെതിരെ അദിഥിയുടെ പിതൃസഹോദരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യ ഭാര്യ (അദിതിയുടെ അമ്മ) ഒരു അപകടത്തിൽ മരിച്ച ശേഷമാണ് ഇദ്ദേഹം റംല ബീഗത്തെ വിവാഹം കഴിക്കുകയും ദീപിക അന്തർജ്ജനം എന്ന പേര് നൽകുകയും ചെയ്തത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അവന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നുവെന്നും നാട്ടുകാർ ഓർത്തെടുത്തു.…
Read More » -
Breaking News
രോഗം മാറാനായി മന്ത്രവാദത്തിനു തയാറായില്ല; ഭാര്യയുടെ മുഖത്ത് മീന്‍കറിയൊഴിച്ച് ഭര്‍ത്താവ് സജീര്‍
മന്ത്രവാദത്തിന് വഴങ്ങാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറിയൊഴിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. കൊല്ലം ചടയമംഗലം സ്വദേശിനിയായ രാജീലയ്ക്കാണ്. മുഖത്തും കഴുത്തിലുമായി ഗുരുതരമായി പൊള്ളലേറ്റത്. ഭർത്താവ് സജീറാണ് ഈ ക്രൂരകൃത്യം ചെയ്തത്. രോഗം മാറാതിരുന്നതിനെ തുടർന്ന് രാജീലയും സജീറും ചേർന്ന് ഒരു മന്ത്രവാദിയുടെ അടുത്ത് പോയിരുന്നു. അവിടെനിന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം ചില മന്ത്രവാദപരമായ കാര്യങ്ങൾ വീട്ടിൽ വെച്ച് ചെയ്യണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടു. മുഖത്ത് ഭസ്മം തേക്കുക, മുടി പിരുത്തിയിടുക തുടങ്ങിയ കാര്യങ്ങളാണ് രാജീലയോട് ചെയ്യാൻ നിർബന്ധിച്ചത്. എന്നാൽ ഈ മന്ത്രവാദംകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ് രാജീല ഈ കാര്യങ്ങൾ ചെയ്യാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ സജീർ അടുക്കളയിൽ തിളപ്പിച്ചുവെച്ചിരുന്ന മീൻകറി എടുത്ത് രാജീലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. മീൻകറിയുടെ ചൂടിൽ രാജീലയുടെ മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റു. ഉടൻതന്നെ രാജീലയെ അഞ്ചലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവർ ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ…
Read More » -
Breaking News
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ആരൊക്കെ? ഒരുവശത്ത് ഓസ്‌ട്രേലിയ; വമ്പന്‍ പ്രവചനവുമായി ഡേവിഡ് വാര്‍ണര്‍
പെര്‍ത്ത്: അടുത്തവര്‍ഷത്തെ് ടി20 ലോകകപ്പില്‍ ആരു ഫൈനലില്‍ എത്തുമെന്നതില്‍ പ്രവചനം നടത്തി ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് അടുത്ത വര്‍ഷം ആദ്യം ടൂര്‍ണമെന്റ്. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ദൗത്യമാണ് സൂര്യകുമാര്‍ യാദവിനും സംഘത്തിനു മുന്നിലുള്ളത്. മറുഭാഗത്തു മുന്‍ ജേതക്കളായ ഓസീസ് കിരീടം തിരിച്ചുപിടിക്കാനുള്ള പടയൊരുക്കത്തിലുമാണ്. 2023ല്‍ ഇന്ത്യയില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പ് ഫൈനലിന്റെ റീപ്ലേയ്ക്കാണ് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് സാക്ഷ്യം വഹിക്കുകയെന്നാണ് ഡേവിഡ് വാര്‍ണറുടെ വമ്പന്‍ പ്രവചനം. അന്നു രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യയെ തകര്‍ത്തെറിഞ്ഞ് പാറ്റ് കമ്മിന്‍സിന്റെ ഓസ്ട്രേലിയന്‍ ടീം കപ്പടിച്ചത്. ഗ്രൂപ്പുഘട്ടത്തിലടക്കം ഓസീസിനെ തകര്‍ത്തെറിഞ്ഞ് ടൂര്‍ണമെന്റിലെ ഒരു കളി പോലു തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യ പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു. ആറു വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഓസീസ് തങ്ങളുടെ ആറാം ലോകിരീടത്തില്‍ മുത്തമിട്ടത്. അടുത്ത ടി20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയും ഓസ്ട്രേലിയയും കൊമ്പുകോര്‍ക്കുമെന്നു പ്രവചിച്ചെങ്കിലും ഇതില്‍ ആരാവും ജയിക്കുകയെന്നു…
Read More » -
Breaking News
സംസ്ഥാനത്ത് 2026ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഞായറാഴ്ച ആയതിനാല്‍ ഈസ്റ്ററും ശിവരാത്രിയും ദീപാവലിയും പട്ടികയിലില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് 2026ലെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹ വ്യാഴവും ഉള്‍പ്പെടുത്തി. മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിലവില്‍ പെസഹ വ്യാഴം ചേര്‍ത്തിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. അവധി ദിവസങ്ങള്‍ ഇങ്ങനെ: ജനുവരി 2 മന്നം ജയന്തി,ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20 ഈദുല്‍ ഫിത്ര്, ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍ 3 ദുഃഖവെള്ളി, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, മേയ് 1 മേയ് ദിനം, മേയ് 27 ബക്രീദ്,ജൂണ്‍ 25 മുഹറം, ഓഗസ്റ്റ് 12 കര്‍ക്കടകവാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/ നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 27, മൂന്നാം ഓണം, ഓഗസ്റ്റ് 28 നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണഗുരു സമാധി,…
Read More » -
Breaking News
പിഎം ശ്രീ: കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നു കേന്ദ്രം; വ്യക്തത ലഭിച്ചാല്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം; സിപിഐയുടെ പിടിവാശിയില്‍ നഷ്ടമാകുന്നത് എസ്എസ്എയുടെ ഈ വര്‍ഷത്തെ തുക; സ്‌കോളര്‍ഷിപ്പുകള്‍ അടക്കം വൈകും
ന്യൂഡല്‍ഹി: പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിവില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. വ്യക്തത ലഭിച്ചശേഷം തുടര്‍ നടപടിയെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, പി.എം. ശ്രീ പദ്ധതിയില്‍നിന്ന് പിന്‍മാറാന്‍ കേരളം തീരുമാനിച്ചാല്‍ സമഗ്ര ശിക്ഷാ അഭിയാന്റെ ഫണ്ട് തടയാന്‍ കേന്ദ്രത്തിന് കഴിയും. പഞ്ചാബിനും സമാനമായി കേന്ദ്രം ഫണ്ട് തടഞ്ഞിരുന്നു. പിഎം ശ്രീ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം കരാര്‍ റദ്ദാക്കാനും പിന്‍വലിക്കാനും അധികാരമുള്ളത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ക്ക് മാത്രമാണ്. പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്ന് പഞ്ചാബ് അറിയിച്ചതിന് പിന്നാലെ എസ്എസ്എയ്ക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞിരുന്നു. 515 കോടി രൂപ തടഞ്ഞതോടെ 2024 ജൂലൈ 26ന് പദ്ധതിയില്‍ ചേരാന്‍ പഞ്ചാബ് സന്നദ്ധത അറിയിക്കുകയായിരുന്നു. മുന്നണിയോ മന്ത്രിസഭയോ ചര്‍ച്ചചെയ്താതെ കേന്ദ്ര ഫണ്ട് നേടിയെടുക്കാനുള്ള തന്ത്രം എന്നു പറഞ്ഞ് ഒപ്പിട്ട പി.എം.ശ്രീ കരാറാണ് ഊരാക്കുടുക്കാവുന്നത്. പി.എം.ശ്രീ കരാര്‍ താല്‍ക്കാലികമായി നിറുത്തിവെക്കാം എന്നല്ലാതെ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറാന്‍ സംസ്ഥാന…
Read More » -
Breaking News
ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 109; 52 കുട്ടികള്‍; വീടുകളും സ്‌കൂളുകളും റസിഡന്‍ഷ്യല്‍ ബ്ലോക്കുകളും നിലം പൊത്തി; വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ പുനരാരംഭിച്ചെന്ന് ഇസ്രയേല്‍
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 109 ആയി. 52കുട്ടികളും 23 സ്ത്രീകളുമടക്കമുള്ളവരാണ് 24 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസ സിറ്റി, വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ, ബുറൈജ്, നുസൈറാത്ത്, തെക്കന്‍ ഗാസയിസെ ഖാൻ യൂനിസ് എന്നിവിടങ്ങളിലെ വീടുകൾ, സ്കൂളുകൾ, റെസിഡൻഷ്യൽ ബ്ലോക്കുകൾ എന്നിവ ആക്രമണങ്ങളിൽ തകർന്നതായാണ് റിപ്പോര്‍ട്ട്. 250 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പുനഃരാരംഭിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. ഹമാസ് ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടതാണ് ആക്രമണത്തിന് കാരണമെന്നാണ് ഇസ്രയേല്‍ വാദം. വെടിനിർത്തൽ കരാർ പ്രകാരം ഗാസയ്ക്കുള്ളിലെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള പ്രദേശം വേർതിരിക്കുന്ന ‘യെല്ലോ ലൈനിന്’ സമീപമുള്ള റാഫയിലുണ്ടായ ആക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ബന്ദികളെയും ബന്ദികളുടെ മൃതദേഹങ്ങളും തിരികെ നൽകുന്നതിനുള്ള നിബന്ധനകൾ ഹമാസ് ലംഘിച്ചുവെന്നും ഇസ്രയേല്‍ പറയുന്നു. എന്നാല്‍ ഹമാസ് ഈ വാദങ്ങള്‍ തള്ളിയിരുന്നു. ആക്രമണവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും ഇസ്രയേൽ കരാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഹമാസ് ആരോപിച്ചു. വെടിനിർത്തൽ കരാര്‍ പാലിക്കാന്‍ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഹമാസ്…
Read More » -
Breaking News
ഗെയിം ചേഞ്ചർ ആയി ഹൈക്കമാൻഡ്, തീരുമാനങ്ങൾ വ്യക്തവും ശക്തവും!! എന്തുകൊണ്ടാണ് കേവലം ഒരു മീറ്റിങ്ങിന് കേരളാ രാഷ്ട്രീയത്തെ തന്നെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നത്? നോക്കിയാലോ…
കോൺഗ്രസിൽ നടക്കുന്ന രഹസ്യ സ്വഭാവമുള്ള ചർച്ചകൾ പോലും മാധ്യമങ്ങൾക്ക് ചോർത്തി കിട്ടാറുണ്ട് എന്ന ആക്ഷേപം ഏറെ നാളായി കോൺഗ്രസിനെതിരെ എതിർ പാർട്ടി പ്രവർത്തകർ ഉന്നയിക്കാറുള്ളതാണ്. ഒരു പരിധി വരെ ഇത് ശരിയാണെന്ന് പൊതുജനവും വിശ്വസിക്കുന്നുണ്ട്. എന്നാൽ ആ വിമർശങ്ങനെ തലകീഴായി മറിച്ച ദിവസമായിരുന്നു ഇന്നലെ. കേരളത്തിലെ എല്ലാ പ്രധാന നേതാക്കൾക്കും ഡൽഹിയിൽ പ്രത്യേക യോഗത്തിനെത്തിയപ്പോൾ എന്തിന് വേണ്ടിയാണ് ഇത്തരം ഒരു അടിയന്തര മീറ്റിങ് എന്നറിയാതെ കുഴയുന്ന മാധ്യങ്ങളെയാണ് നാം കണ്ടത്. പതിവുപോലെ ഇടതു അനുകൂല മാധ്യങ്ങൾ എന്തൊക്കെയോ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു എന്നല്ലാതെ ഇന്നലത്തെ ചർച്ചയെ പറ്റി മാധ്യങ്ങൾ പൂർണമായും ‘ക്ലൂലെസ്സ്’ ആയിരുന്നു എന്ന് തന്നെ പറയാം. ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ മീറ്റിങ്ങിന് എന്താണ് ഇത്ര പ്രാധാന്യം? കേവലം ഒരു മീറ്റിങ്ങിനെ ഇത്ര ഗൗരവത്തിൽ നാം കാണേണ്ടതുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം: ഇന്നലെ നടന്ന മീറ്റിംഗിനെ അടുത്ത നിയസഭ തിരഞ്ഞെടുപ്പിലെ ‘ഗെയിം ചേഞ്ചർ’ എന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നതാണ്. എന്തുകൊണ്ടാണ്…
Read More »
