ഒമ്പത് വര്‍ഷമായി പിണറായി ഇതുവരെ കാണാത്തതരം സിപിഐ ; ഒറ്റക്കെട്ടായി നിന്നപ്പോള്‍ സിപിഐഎമ്മിന് കീഴടങ്ങേണ്ടി വന്നു ; മന്ത്രിമാര്‍ രാജി വെയ്ക്കുമെന്നായപ്പോള്‍ രക്ഷയില്ലാതായി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരേ സിപിഐ യുടെ പ്രതിരോധത്തിന് മുന്നില്‍ ഒടുവില്‍ പിണറായിക്ക് കീഴടങ്ങേണ്ടി വന്നു. രാജയും ബിനോയിയും രാജനും പ്രസാജും അനിലും ചിഞ്ചുറാണിയും മുതല്‍ എവൈഎഫ്-എഐഎസ്എഫ് നേതാക്കള്‍ വരെ ചങ്കുറപ്പോടെ ഒറ്റക്കെട്ടായി വിഷയത്തില്‍ അണിനിരന്നത് സിപിഎമ്മിന് വലിയ അടിയായിപ്പോയി. എല്‍ഡിഎഫ് സര്‍ക്കാരന്റെ രണ്ട് പിണറായി സര്‍ക്കാര്‍ വന്നിട്ട് ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായിരുന്നു.
സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് മുന്നിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുട്ടുമടക്കേണ്ടിവന്നത്. സര്‍ക്കാറിന്റെ നിലനില്പ് തന്നെ അപകടത്തിലായതോടെയാണ് ഫണ്ടല്ല, ആശയമാണ് പ്രധാനമെന്ന സിപിഐ സമീപനത്തിലേക്ക് ഒടുവില്‍ സിപിഎം എത്തുകയായിരുന്നു. ആര്‍എസ്എസ് നയത്തിന് കീഴടങ്ങിയതിലായിരുന്നു സിപിഐയുടെ രോഷം. ദേശീയതലത്തില്‍ ഇടത് പാര്‍ട്ടികള്‍ ഒരുമിച്ച് എതിര്‍ത്ത വിവാദപദ്ധതിയില്‍ രഹസ്യമായി സിപിഎം കീഴടങ്ങിയത് സഹിക്കാവുന്നതിലപ്പുറമായി സിപിഐക്ക്.
സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രിമാര്‍ രാജിക്ക് തയ്യാറായതോടെയാണ് സിപിഐഎം അപകടം മണത്തത്. വിദേശത്ത് നിന്ന് മുഖ്യമന്ത്രി എത്തിയാല്‍ എല്ലാം തീരുമെന്നായിരുന്നു സിപിഎമ്മിന്റെ വിശ്വാസം. പക്ഷേ ആലപ്പുഴ ഗസ്റ്റ് ഹൗസിലെ ഒരു മണിക്കൂര്‍ ചര്‍ച്ചയില്‍ പിണറായി കണ്ടത് ഇതുവരെ കാണാത്ത ബിനോയിയെയും സിപിഐ മന്ത്രിമാരെയു മായിരുന്നു. കാബിനറ്റിലെ തന്റെ സഹപ്രവര്‍ത്തകരായ സിപിഐ മന്ത്രിമാര്‍ രേഖാമൂലം എതിര്‍ത്ത് കത്ത് നല്‍കുമെന്ന് പിണറായി കരുതിയില്ല.






