വിട്ടുനില്‍ക്കുന്നെന്ന വിമര്‍ശനം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ; വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനചടങ്ങില്‍ പങ്കെടുക്കും

തൃശ്ശൂര്‍: പുന:സംഘടനയെ തുടര്‍ന്ന് വിട്ടുനില്‍ക്കുന്നെന്ന വിമര്‍ശനം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വ്യക്തിപരമായ ഒരു ആവശ്യത്തിന് പോയതാണെന്നും കെപിസിസി വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനചടങ്ങില്‍ പങ്കെടുക്കുമെന്നും അറിയിച്ചു. ഏഴ് മണിയോടെയാവും കെ മുരളീധരന്‍ പരിപാടിക്കെത്തുക.
പരിപാടിയില്‍ പങ്കെടുക്കാനായി കെ മുരളീധരന്‍ ഗുരുവായൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് കാറി പുറപ്പെട്ടിരിക്കുകയാണ്. വ്യക്തിപരമായ കാരണത്താല്‍ വിശ്വാസ സംരക്ഷണ യാത്ര സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു കെ മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചിരുന്നതായിട്ടാണ് വിവരം. ജാഥ ക്യാപ്റ്റന്മാരില്‍ ഒരാളാണ് മുരളീധരന്‍.
പുനഃസംഘടനയിലെ അതൃപ്തി കാരണമാണ് കെ മുരളീധരന്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നായിരുന്നു നേരത്തേ ആക്ഷേപം. എന്നാല്‍ ഇതെല്ലാം തള്ളിയാണ് മുരളീധരന്‍ പന്തളത്ത് എത്തുന്നത്. ഇന്നലെയാണ് നാല് ക്യാപ്റ്റന്മാര്‍ നയിച്ച വിശ്വാസ സംഗമയാത്ര ചെങ്ങന്നൂരില്‍ സംഗമിച്ചത്. കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹ്നാന്‍ എന്നിവരാണ് ജാഥ ക്യാപ്റ്റന്മാര്‍. യാത്രയ്ക്ക് ശേഷം കെ മുരളീധരന്‍ ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു.
രണ്ട് മണിക്കാണ് ഗുരുവായൂരില്‍ നിന്നും പുറപ്പെട്ടിരുന്നു. ഏഴ് മണിയോടെയാവും പരിപാടിക്ക് എത്തുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നേരിട്ട് കെ മുരളീധരനെ വിളിച്ച് സംസാരിക്കുകയായിരുന്നു.






