പുലര്‍ച്ചെ വീടുവളഞ്ഞ കാട്ടാന ജനാല തകര്‍ത്തു; പേടിച്ച് രണ്ടരവയസ്സുകാരി കൊച്ചുമകളുമായി രക്ഷപ്പെടാന്‍ മുറ്റേത്തേക്ക് ചാടിയ മുത്തശ്ശി പെട്ടത് മറ്റൊരാനയ്ക്ക് മുന്നില്‍ ; രണ്ടുപേര്‍ക്കും ദാരുണാന്ത്യം

വാല്‍പ്പാറ: വീടുവളഞ്ഞ കാട്ടാന ജനാല തകര്‍ത്തതിനെ തുടര്‍ന്ന് കുഞ്ഞുമായി രക്ഷപ്പെടാന്‍ ചാടിയ മുത്തശ്ശിയും കൊച്ചുമകളും മറ്റൊരു ആനയുടെ ആക്രമണത്തില്‍ മരിച്ചു. നിരന്തരം വന്യജീവി ആക്രമണത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്ന വാല്‍പ്പാറയില്‍ നിന്നുമാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത. കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയ്ക്കും രണ്ടരവയസ്സുള്ള കുഞ്ഞു മകള്‍ക്കുമാണ് ദാരുണാന്ത്യം ഉണ്ടായത്.
രണ്ടരവയസ്സുകാരി ഹേമശ്രീയും മുത്തശ്ശി അസ്സലയുമാണ് കാട്ടാന ആക്രമണത്തില്‍ കൊല്ല പ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഇവരുടെ വീട്ടില്‍ കാട്ടാന ആക്രമണം ഉണ്ടാകു കയായി രുന്നു. വീടിന് സമീപത്ത് എത്തിയ കാട്ടാന ജനാല തകര്‍ത്തപ്പോള്‍ കുഞ്ഞുമായി രക്ഷപ്പെടാന്‍ മുറ്റത്തേക്ക് ഇറങ്ങിയ മുത്തശ്ശിയും കുഞ്ഞും വീടിന്റെ മുറ്റത്ത് നിന്ന കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
മുത്തശ്ശി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയി ലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു. അതേസമയം ഇവിടെ നിന്നും വന്യജീവികളുടെ ആക്രമണ ത്തിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നത് ആശങ്ക പ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മാസങ്ങള്‍ ആനയ്ക്ക് പുറമേ പുലയുടെയും കരടിയുടേയും ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ ജീവനക്കാരനായ കാളീശ്വരന്‍ കരടിയുടെ ആക്രമ ണത്തിന് ഇരയായിരുന്നു. ബുധനാഴ്ച രാത്രിയില്‍ ബസിറങ്ങി പോകുന്നതിനിടയില്‍ കാളീശ്വ രന്‍ കരടിയുടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. തേയിലത്തോട്ടത്തില്‍ നിന്ന് പാഞ്ഞെത്തിയ കരടി കാളീശ്വരനെ ആക്രമിച്ചു. കരടിയുടെ നഖം കൊണ്ട് കാളീശ്വരന് പരിക്കേറ്റിരുന്നു. ഈ വര്‍ഷം ജൂണില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശിയുടെ നാലരവയസ്സുകാരിയെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു.






