Breaking NewsKeralaLead Newspolitics

ഷാഫി പറമ്പിലിന് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് നടത്തിയ കോണ്‍ഗ്രസ്പ്രകടനം ; 75,000 രൂപയുടെ നഷ്ടം കണക്കാക്കി പോലീസ് ; ടി.സിദ്ദിഖ് എംഎല്‍എയടക്കം 100 പേര്‍ക്കെതിരേ കേസ്

കോഴിക്കോട് : ഷാഫി പറമ്പിലിന് പരിക്കേറ്റതിന് പിന്നാലെ കോഴിക്കോട് യൂത്ത്‌കോണ്‍ഗ്ര സിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് പോലീസ്.

ടി.സിദ്ദിഖ് എംഎല്‍എയ്ക്കും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ അടക്കം 100 പേര്‍ക്കെതിരേ കേസെടുത്തു. 75000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് കാണിച്ച് പിഡിപിപി ആക്ട് പ്രകാരമായിരുന്നു കേസെടുത്തത്. ഡിസിസി ഓഫീസിന് മുന്നില്‍ നിന്നും സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസിലേക്കായിരുന്നു പ്രതിഷേധമാര്‍ച്ച് നടന്നത്. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഓഫീസിന്റെ ഗേറ്റ് തര്‍ത്തതായിട്ടും 75,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും പോലീസ് ഇട്ട എഫ്‌ഐആറില്‍ പറയുന്നു. 100 പേര്‍ക്കെതിരേ കസബ പോലീസാണ് കേസെടുത്തത്.

Signature-ad

നേരത്തേ ഷാഫിക്ക് പരിക്കേറ്റ സംഭവത്തിന് ആസ്പദമായ പ്രകടനം നടത്തിയതിന്റെ പേരില്‍ പേരാമ്പ്ര പോലീസ് കേസെടുത്തിരുന്നു. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കു മാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതി രെയുമാണ് കേസ്.  സംഘര്‍ഷ ത്തില്‍ സിപിഐഎം നേതാക്കളായ കെ സുനില്‍, കെ കെ രാജന്‍ എന്നിവര്‍ക്കെതിരെയും കണ്ടാല റിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: