KeralaNEWS

എതിര്‍കക്ഷിയെ കേള്‍ക്കാതെ തീരുമാനം എടുക്കുന്നത് സ്വാഭാവിക നീതിക്ക് എതിര് ; പരിധിവിട്ട് തീരുമാനം എടുക്കുന്നു, കേരളാഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: പരിധിക്കപ്പുറത്ത് തീരുമാനങ്ങളെടുക്കുന്നെന്ന് കേരള ഹൈക്കോടതി ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് വീണ്ടും സുപ്രീംകോടതി. നീതിന്യായ വ്യവസ്ഥയു ടെ അച്ചടക്കം കേരളാ ഹൈക്കോടതി ലംഘിക്കുന്നെന്നു വിമര്‍ശിച്ചു. ചിന്മയ മിഷ ന്‍ ട്രസ്റ്റ് വരുത്തിയ 20 ലക്ഷം രൂപ പാട്ടകുടിശിക ഈടാക്കുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു നിരീക്ഷണം.

ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചി ന്റേതാണ് നടപടി. തൃശൂര്‍ ചിന്മയ മിഷനെതിരായ വിജിലന്‍സ് അന്വേഷണ ഉത്തര വ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. വിജിലന്‍സ് അന്വേഷണത്തി നുള്ള നിര്‍ദ്ദേശം എതിര്‍കക്ഷിയെ കേള്‍ക്കാതെയാണ് ഹൈക്കോടതി നല്‍കിയ തെന്നും ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും സുപ്രീംകോടതി വിലയി രുത്തി. ഹര്‍ജി തള്ളുകയോ കൊള്ളുകയോ ചെയ്യാം, പക്ഷേ പ്രതികൂല ഉത്തരവിറ ക്കുമ്പോള്‍ കക്ഷികളെ കേള്‍ക്കണം എന്നും ഹൈക്കോടതികള്‍ക്ക് സുപ്രീംകോ ടതി നിര്‍ദ്ദേശം നല്‍കി.

Signature-ad

പാട്ടകുടിശിക ഈടാക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന ഹൈക്കോ ടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. നേരത്തേ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോട തിക്കെതിരെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. സെഷന്‍സ് കോടതികളെ സമീപി ക്കാതെ പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലായിരുന്നു വിമര്‍ശനം. മറ്റൊരു രാജ്യത്തും ഇല്ലാത്ത നടപടിയെന്നായിരുന്നു അന്ന് വിമര്‍ശിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

1961 ല്‍ ചിന്മയ മിഷന് തൃശൂരിലെ ഭൂമി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിട്ടുനല്‍ കി യതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സുപ്രീംകോടതിയില്‍ എത്തിയത്. 2020 ല്‍ 20 ല ക്ഷം രൂപ ഈടാക്കുന്നത് തടയണം എന്ന ആവശ്യത്തിനെതിരേ ചിന്മായ മിഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും 20 ലക്ഷം രൂപ കുടിശിക നല്‍കണം എന്ന തീരുമാനം ശരിവെക്കുകയും ചെയ്തു. പാട്ടക്കരാറില്‍ വിജിലന്‍സ് അന്വേഷ ണത്തിന് ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെയാണ് സുപ്രീംകോടതി രംഗത്തെ ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: