Month: September 2025

  • Breaking News

    കുലുക്കി താഴെയിട്ടു, കുത്തിമലര്‍ത്തി; മദപ്പാടിലായ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

    ആലപ്പുഴ: ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ രണ്ടാം പാപ്പാനായ പെരുനാട് പൊറ്റിന്‍കര പള്ളിക്കല്‍ നഗര്‍ സുനില്‍കുമാര്‍ (മണികണ്ഠന്‍-40) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് പാപ്പാന്‍മാരെ കുത്തിയത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 11.30ഓടെ ആയിരുന്നു മുരളീധരന്‍ നായര്‍ മരിച്ചത്. മദപ്പാടിലായിരുന്ന സ്‌കന്ദനെ ഇന്നലെയാണ് ഒന്നാം പാപ്പാന്‍ പ്രദീപും രണ്ടാം പാപ്പാന്‍ സുനില്‍കുമാറും ചേര്‍ന്ന് അഴിച്ചത്. രാവിലെ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെത്തിച്ച ശേഷം സമീപത്തുള്ള ഇല്ലത്തു തീറ്റ എടുക്കാന്‍ കൊണ്ടുപോയി. അവിടെ പുരയിടത്തില്‍ വച്ച് ആനപ്പുറത്ത് ഇരുന്ന രണ്ടാം പാപ്പാന്‍ സുനില്‍കുമാറിനെ കുലുക്കി താഴെയിട്ടു കുത്തുകയായിരുന്നു. വയറുഭാഗത്ത് കുത്തേറ്റ സുനില്‍കുമാറിനെ, ആനയെ പിന്തിരിപ്പിച്ചതിനു ശേഷമാണ് ആശുപത്രിയിലേക്കു മാറ്റിയത്. തുടര്‍ന്ന് ഇല്ലത്തെ പുരയിടത്തില്‍ ശാന്തനായി നിന്ന ആനയെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് എത്തിയ പാപ്പാന്‍മാരുടെ സംഘവും എലിഫന്റ് സ്‌ക്വാഡും ചേര്‍ന്ന് തളച്ചു. പരിശോധനയില്‍ ആന…

    Read More »
Back to top button
error: