Month: September 2025
-
Breaking News
കടകംപള്ളി സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തേക്കില്ല; സ്ത്രീ വെളിപ്പെടുത്തലോ പരാതിയോ നല്‍കണം; അല്ലെങ്കില്‍ പരാതിക്കാരന്‍ തെളിവു നല്‍കണം: രാഹുലിനെതിരേ അന്വേഷണം മുറുക്കി ക്രൈം ബ്രാഞ്ച്; ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം: മന്ത്രിയായിരിക്കെ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തേക്കില്ല. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ഗര്‍ഭച്ഛിദ്രം നടത്തിയ ആശുപത്രി കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം. രാഹുലിനെതിരായ നടപടി തിടുക്കത്തിലെന്ന എ ഗ്രൂപ്പ് വാദം കോണ്‍ഗ്രസ് നേതൃത്വം തള്ളി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും പൊലീസിന് ലഭിച്ചത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലെ പരാതികളാണ്. രാഹുലിനെതിരെ കേസെടുത്തെങ്കിലും സി.പി.എം എം.എല്‍.എയുടെ കാര്യത്തില്‍ അത് പറ്റില്ലെന്നാണ് പൊലീസ് നിലപാട്. അപമാനിക്കപ്പെട്ട സ്ത്രീ നേരിട്ട് പരാതിയോ വെളിപ്പെടുത്തലോ നടത്തുകയോ പരാതിക്കാരനായ ഡി.സി.സി അംഗം തെളിവ് ഹാജരാക്കുകയോ ചെയ്താലേ കടകംപള്ളിക്കെതിരെ കേസെടുക്കാനാവൂവെന്നാണ് പൊലീസ് വാദം. എന്നാല്‍ ഗര്‍ഭച്ഛിദ്ര ശബ്ദരേഖയടക്കം പുറത്തുവന്നതുകൊണ്ട് ഗുരുതര സാഹചര്യം ബോധ്യപ്പെട്ടതിനാലാണ് രാഹുലിനെതിരെ കേസെടുത്തതെന്നും ന്യായീകരിക്കുന്നു. അതിനിടെ ഗര്‍ഭച്ഛിദ്രം തന്നെ രാഹുലിനെതിരെ ആയുധമാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ശബ്ദരേഖയിലെ യുവതി ഗര്‍ഭച്ഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയിലെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച സൂചന. അവിടെ നിന്ന് വിവരം ശേഖരിച്ച ശേഷം യുവതിയെ മൊഴിയെടുക്കാനായി സമീപിക്കും. അതോടൊപ്പം…
Read More » -
Breaking News
75 ാം ജന്മദിനത്തോടനുബന്ധിച്ച് നരേന്ദ്രമോദിയുടെ ചോക്‌ളേറ്റ് ശില്‍പ്പമൊരുക്കി വിദ്യാര്‍ത്ഥികള്‍ ; ഉപയോഗിച്ചത് 55 കിലോഗ്രാമില്‍ അധികം ഡാര്‍ക്ക് ചോക്ലേറ്റും 15 കിലോഗ്രാം വൈറ്റ് ചോക്ലേറ്റും
ഭൂവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഭുവനേശ്വറിലെ ഒരു കൂട്ടം ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ ചോക്ലേറ്റ് ശില്‍പ്പം നിര്‍മ്മിച്ചു. 70 കിലോഗ്രാം ഭാരമുള്ള ഈ ശില്‍പ്പം, 55 കിലോഗ്രാമില്‍ അധികം ഡാര്‍ക്ക് ചോക്ലേറ്റും 15 കിലോഗ്രാം വൈറ്റ് ചോക്ലേറ്റും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. നഗരത്തിലെ പ്രൊഫഷണല്‍ ബേക്കിംഗ് ആന്‍ഡ് ഫൈന്‍ പാറ്റിസെറി സ്‌കൂളായ ക്ലബ് ചോക്ലേറ്റിലെ 15 വിദ്യാര്‍ത്ഥികളാണ് ഈ കലാസൃഷ്ടിക്ക് പിന്നില്‍. അധ്യാപകരായ രാകേഷ് കുമാര്‍ സാഹു, രഞ്ജന്‍ പരിദ എന്നിവരുടെ നേതൃത്വത്തില്‍ ഏഴ് ദിവസം കൊണ്ടാണ് ഈ ശില്‍പ്പം പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന, ഓപ്പറേഷന്‍ സിന്ദൂര്‍, സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ നേട്ടങ്ങളും ഈ ശില്‍പ്പത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ജന്മദിനങ്ങള്‍ പലപ്പോഴും പ്രധാന പ്രഖ്യാപനങ്ങളോടെയാണ്ആ ഘോഷിക്ക പ്പെടുന്നത്. 2023-ല്‍, കരകൗശലത്തൊഴിലാളികള്‍ക്കായി പി.എം. വിശ്വകര്‍മ്മ യോജന അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2022-ല്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ…
Read More » -
Breaking News
കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ; ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത് 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളും
ബംഗലുരു: കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 14.8 കിലോഗ്രാം സ്വര്‍ണ്ണവുമായി രാണ്യ റാവു പിടിയിലായിരുന്നു. ദുബായില്‍ നിന്ന് എത്തിയ പ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. നടിക്ക് പുറമെ, ഹോട്ടലുടമ തരുണ്‍ കൊണ്ടരാജുവിന് 63 കോടിയും, ജ്വല്ലറി ഉടമകളായ സാഹില്‍ സക്കറിയ ജെയിന്‍, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്ക് 56 കോടി വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്കെ തിരേ 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത്. ഈ വര്‍ഷം ജൂലൈയില്‍ കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ഗ്‌ലിങ് ആക്റ്റ് പ്രകാരം രാണ്യ റാവുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയും വിധി ച്ചിരുന്നു. ഈ കേസില്‍…
Read More » -
Breaking News
ഡല്‍ഹി കലാപക്കേസില്‍ ആര്‍ക്കും ജാമ്യമില്ല, അഞ്ച് വര്‍ഷമായി ജയിലിലുള്ള ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെയും കൂട്ടുപ്രതികളായ ഒമ്പത് പേരുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജെഎന്‍യു ഗവേഷകന്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. കലാപവുമായി ബന്ധപ്പെട്ട് ഗൂഡാലോചന കേസിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യമില്ല. ഒമ്പത് പ്രതികളുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ളവര്‍ അഞ്ച് വര്‍ഷമായി ജയിലിലാണ്. തസ്ലീം അഹമ്മദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്. ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മുഹമ്മദ് സലീം ഖാന്‍, ഷിഫ ഉര്‍ റഹ്മാന്‍, അതര്‍ ഖാന്‍, മീരാന്‍ ഹൈദര്‍, ഷദാബ് അഹമ്മദ് അബ്ദുള്‍ ഖാലിദ് സെയ്ഫി, ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസുമാരായ നവീന്‍ ചൗള, ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ഈ കലാപത്തില്‍ 50-ല്‍ അധികം ആളുകള്‍ മരിക്കുകയും 700-ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനയില്‍ പങ്കാളികളാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമുമെന്നാണ് ഡല്‍ഹി പോലീസ്…
Read More » -
Breaking News
സനാതനധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം വിളിച്ചാലും ഹിന്ദുവിശ്വാസികള്‍ പിണറായിയെ വിശ്വസിക്കില്ല ; അയ്യപ്പസംഗമം മുസ്ലിം പ്രീണനം കൊണ്ട് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളെ പിടിച്ചുനിര്‍ത്താന്‍
മലപ്പുറം: അയ്യപ്പ സംഗമത്തിന് പകരം സനാതന ധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം എന്ന് വിളിച്ചാലും ഇവിടത്തെ ഹിന്ദു വിശ്വാസികള്‍ പിണറായി വിജയനെ വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. മുസ്ലിം പ്രീണനം കൊണ്ട് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനുള്ള അവസാന അടവാണ് പിണറായിയുടെ അയ്യപ്പസംഗമമെന്നും പറഞ്ഞു. ഭൂരിപക്ഷം ഹിന്ദുക്കളും സിപിഐഎം വിട്ടുകൊണ്ടിരിക്കുകയാണ്. അത് മനസിലാക്കിയാണ് പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ശബരിമല ആചാരങ്ങള്‍ക്ക് എതിരെ പിണറായി വിജയന്‍ നിന്ദ്യമായ പ്രവര്‍ത്തികളാണ് നടത്തിയത്. അയ്യപ്പ സംഗമം ഹിന്ദു വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള പിണറായി വിജയന്റെ വ്യാമോഹമാണെന്ന് പറഞ്ഞു. ഇനി ശരണമയ്യപ്പാ എന്ന് പിണറായി വിളിച്ചിട്ടും കാര്യമില്ല. രഹ്ന ഫാത്തിമയേയും ബിന്ദു അമ്മിണിയേയും പോലെയുള്ളവരെ ശബരിമലയില്‍ കയറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളെ അപമാനിക്കുകയാണ് ചെയ്തതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ‘മിസ്റ്റര്‍ പിണറായി, ദൈവനിഷേധികളായ നിങ്ങള്‍ക്ക് ഇതിലൊക്കെ എന്ത് കാര്യം’ എന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. നേരത്തേ ആഗോള അയ്യപ്പ സംഗമത്തിനെതിരെ…
Read More » -
Breaking News
എഐജിയുടെ വാഹനം ഇടിച്ചു, പരിക്കേറ്റ അതിഥി തൊഴിലാളിയെ പ്രതിയാക്കി തിരുവല്ല പൊലീസ് ‘മാതൃകയായി’
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ്. പൊലീസ് ആസ്ഥാനത്തെ എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച് പരിക്കേറ്റ അതിഥി തൊഴിലാളിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എഐജി വി ജി വിനോദ് കുമാറിന്റെ സ്വകാര്യ വാഹനമാണ് തിരുവല്ല എംസി റോഡില്‍ കുറ്റൂരില്‍ വെച്ച് അതിഥി തൊഴിലാളിയെ ഇടിച്ചത്. ഓഗസ്റ്റ് 30 ന് രാത്രി 10.50നാണ് അപകടമുണ്ടായത്. എഐജിയുടെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുത്തശേഷമാണ് കാല്‍നട യാത്രക്കാരനായ അതിഥി തൊഴിലാളിക്കെതിരെ പൊലീസ് കേസെടുക്കുന്നത്. തിരുവനന്തപുരത്തു നിന്നും എഐജിയുടെ വാഹനം കുറ്റൂരിലേക്കുള്ള വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. അതിഥി തൊഴിലാളിക്ക് തലയിലും മുഖത്തും തോളിലും പരിക്കേറ്റിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ ബോണറ്റ്, വീല്‍ ആര്‍ച്ച് തുടങ്ങിയവയ്ക്ക് കേടുപാടുണ്ടായതായും എഫ്ഐആറില്‍ പറയുന്നു. പരിക്കേറ്റയാളെ പ്രതിയാക്കിയ നടപടി പൊലീസിനുള്ളിലും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Read More » -
Breaking News
അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം കൊന്നൊടുക്കിയത് 1,400-ലധികം പേരെ ; ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആയിരുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി ; മണ്‍കുടിലുകള്‍ക്കും മരവീടുകള്‍ക്കുമിടയില്‍ ഇനിയും ആളുകള്‍
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 1,400. പരിക്കേറ്റത് 3,000-ത്തിലധികം പേര്‍ക്കാണെന്ന് താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബിഹുള്ള മുജാഹിദ് എക്‌സില്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച രാത്രി വൈകിയാണ് പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മലയോര പ്രദേശങ്ങളില്‍ ഉണ്ടായത്. ഭൂകമ്പം ഉണ്ടാകുമ്പോള്‍ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തകര്‍ന്ന മണ്‍കുടിലുകള്‍ക്കും മരവീടുകള്‍ക്കുമിടയില്‍ ഇപ്പോഴും ധാരാളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ദുര്‍ഘടമായ ഭൂപ്രകൃതിയും തകര്‍ന്ന റോഡുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സമുണ്ടാക്കുന്നുണ്ട്. അതിനാല്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വ്യോമമാര്‍ഗ്ഗമുള്ള തിരച്ചിലിനെയാണ് അധികൃതര്‍ ആശ്രയിക്കുന്നത്. ഇതൊരു ‘സമയത്തിനെതിരെയുള്ള പോരാട്ടമാണ്’ എന്ന് ഒരു യുഎന്‍ ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ചു. കൂടുതല്‍ വിദൂര പ്രദേശങ്ങളിലേക്ക് എത്താന്‍ കഴിയുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം എ.പി.യോട് പറഞ്ഞു. താലിബാന്‍ 2021-ല്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. വരള്‍ച്ച, വ്യാപകമായ പട്ടിണി, അന്താരാഷ്ട്ര സഹായത്തിന്റെ കുറവ് എന്നിവ…
Read More » -
Breaking News
78 വയസ്സുകാരിയെ കടന്നുപിടിച്ചു; 13 വയസ്സുകാരന്‍ അറസ്റ്റില്‍!
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 78 വയസ്സുകാരിയെ കടന്നുപിടിച്ച സംഭവത്തില്‍ 13 വയസ്സുകാരന്‍ അറസ്റ്റില്‍. കെന്റക്കി ലൂയിസ്‌വില്ലെയിലെ വീടിന് പുറത്ത് ഇരിക്കുകയായിരുന്ന ജാന്‍ ഫ്‌ലെച്ചറിനാണ് ദുരനുഭവം നേരിട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സമീപത്തെ പാര്‍ക്കിലേക്കുള്ള വഴി ചോദിച്ചാണ് 13 വയസ്സുള്ള കുട്ടി വൃദ്ധയെ സമീപിച്ചത്. പിന്നീട് കുട്ടി വൃദ്ധയുടെ പിന്‍വശത്ത് പല തവണ സ്പര്‍ശിക്കുകയായിരുന്നു. ഞെട്ടലോടെ ദുരനുഭവം നേരിട്ട വൃദ്ധ എത്രയും വേഗം ഇവിടെ നിന്ന് പോകാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കുട്ടി സംഭവസ്ഥലത്ത് നിന്ന് പോയത്. ആരെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടോയെന്നും കുട്ടി അന്വേഷിച്ചിരുന്നതായി വൃദ്ധ വെളിപ്പെടുത്തി. ലൂയിസ്‌വില്ലെ മെട്രോ പൊലീസ് പീഡനശ്രമം ചുമത്തിയാണ് 13 വയസ്സുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം നടന്ന പ്രദേശത്ത് താമസിക്കുന്ന വ്യക്തിയല്ല പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കുട്ടി തന്നെ അനുചിതമായി സ്പര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന ഞെട്ടലിലാണ് ജാന്‍ ഫ്‌ലെച്ചര്‍. വിചിത്രമായ സംഭവത്തില്‍ അസ്വസ്ഥയായിട്ടും തനിക്ക് ഭയമില്ലെന്ന് ജാന്‍ ഫ്‌ലെച്ചര്‍ പറഞ്ഞു. 55 വര്‍ഷമായി…
Read More » -
Breaking News
സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ; എതിര്‍സമുദായക്കാര്‍ തങ്ങളുടെ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി ; പന്ത്രണ്ടാം നൂറ്റാണ്ടിലെ സന്യാസിയെ നിന്ദിച്ചെന്ന് ആരോപിച്ച് കര്‍ണാടകത്തില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി
ബംഗലുരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ കവിയും സന്യാസിയുമായ നിജ ശരണ അംബിഗര ചൗഡയ്യയെ എതിര്‍ സമുദായത്തില്‍പെട്ടവര്‍ ആക്ഷേപിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ കോലി, കബ്ബലിഗ, തല്‍വാര്‍ സമുദായക്കാരാണ് വന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തങ്ങളുടെ നേതാവിനെയും സമുദായത്തെ തന്നെയും അധിക്ഷേപിച്ച വര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. വന്‍തോതില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ സുഭാഷ് സര്‍ക്കിളില്‍ റോഡ് ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വാല്‍മീകി സമുദായത്തിലെ നേതാക്കള്‍ അംബിഗര ചൗഡയ്യയ്ക്കും കോലി, കബ്ബലിഗ, തല്‍വാര്‍ വിഭാഗങ്ങള്‍ക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രതികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നും അവരെ സമൂഹത്തില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജാതി സംബന്ധമായ വിഷയങ്ങളും നേതാക്കള്‍ ഉന്നയിച്ചു. കോലി, കബ്ബലിഗ, കബ്ബര്‍, ബെസ്ത, അംബിഗ തുടങ്ങിയ ഉപജാതികളെ പട്ടികവര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍ ഈ സമുദായങ്ങള്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള…
Read More »
