Month: September 2025
-
Breaking News
പാകിസ്താനില്‍ ചാവേറാക്രമണ പരമ്പരങ്ങള്‍; മൂന്ന് സ്‌ഫോടനങ്ങളില്‍ 25 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്താനില്‍ വിവിധ ഇടങ്ങളിലായി ചൊവ്വാഴ്ച നടന്ന സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലോചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്ഫോടനങ്ങളുണ്ടായത്. മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ക്വറ്റയിലെ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 14 പേരും ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നടന്ന സ്ഫോടനത്തില്‍ ഏഴുപേരും കൊല്ലപ്പെട്ടു. ബലോചിസ്താന്‍ നാഷണല്‍ പാര്‍ട്ടിയുടെ റാലിക്കിടെയാണ് ക്വറ്റയില്‍ സ്ഫോടനം നടന്നത്. നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയ പരിപാടിക്കിടെ നടന്ന സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കുണ്ട്. ചിലരുടെ നില ഗുരുതരമാണ്. പാര്‍ട്ടി നേതാവായ അഖ്താര്‍ മെങ്ഗാള്‍ പ്രസംഗിച്ചതിന് ശേഷം വേദി വിടുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ബലൂചിസ്താനില്‍ കൂടുതല്‍ അവകാശങ്ങളും നിക്ഷേപങ്ങളും ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് റാലി നടത്തിയത്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ പാകിസ്താനിലെ അര്‍ധസൈനിക വിഭാഗത്തിലുള്‍പ്പെട്ടെ സൈനികരാണ്. സൈനിക വാഹനങ്ങളുടെ കോണ്‍വോയ് കടന്നുപോകുന്നതിനിടെയാണ് ഇതിലേക്ക് വാഹനം ഇടിച്ചുകയറ്റി സ്്ഫോടനം നടത്തിയത്. ബലൂചിസ്താനില്‍ നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഖൈബര്‍…
Read More » -
Breaking News
അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് പുല്ലുവില! ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ; ക്രൂഡ് ഓയില്‍ വില കുറച്ചു
മോസ്‌കോ: അമേരിക്കയുടെ പ്രതികാര നടപടികള്‍ തുടരുന്നതിനിടെ ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ. ക്രൂഡ് ഓയില്‍ വില കുറച്ചു. ബാരലിന് നാല് ഡോളര്‍ വരെയാവും കുറയുക. ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിലരെ അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ നടപടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണ വിറ്റ് നേടുന്ന പണമാണ് റഷ്യ യുക്രൈന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം. ഇന്ത്യക്കെതിരെയുള്ള തീരുവ വര്‍ധനവില്‍ അമേരിക്കയുടെ നടപടിയെ ന്യായീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും രംഗത്തെത്തിയിരുന്നു. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനാണ് ഇന്ത്യയ്ക്കെതിരെ തീരുവ പ്രഖ്യാപിച്ചതെന്നും യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് തീരുവയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞ…
Read More » -
Breaking News
10,000 കിട്ടാതെ വണ്ടി കിട്ടില്ല! കൊച്ചിയില്‍ സ്റ്റേഷനില്‍വെച്ച് കൈക്കൂലി വാങ്ങിയ എസ്ഐ അറസ്റ്റില്‍
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ അറസ്റ്റില്‍. മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഗോപകുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി പതിനായിരം രൂപയാണ് എസ്ഐ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ തനിക്ക് പതിനായിരം രൂപ നല്‍കണമെന്നാണ് വാഹന ഉടമയോട് എസ്ഐ പറഞ്ഞിരുന്നത്. പണം കിട്ടാതെ ഒരിക്കലും വാഹനം വിട്ടുതരില്ലെന്നും എസ്ഐ ഉറപ്പിച്ചുപറഞ്ഞിരുന്നു. ഇതോടെയാണ് വാഹന ഉടമ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് സംഘം കൈമാറിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്റ്റേഷനിലെത്തി. ഇദ്ദേഹം എസ്ഐ ഗോപകുമാറിന് പണം കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം എസ്ഐയെ വളയുകയും കൈയോടെ പിടികൂടുകയുമായിരുന്നു. മരട് സ്റ്റേഷനുമായി ബന്ധപ്പെട്ട് നേരത്തേയും പല പരാതികളുയര്‍ന്നിരുന്നു. ഇതിനിടെയാണ് കൈക്കൂലിക്കേസില്‍ എസ്ഐയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എസ്ഐ ഗോപകുമാറിന്റെ വീട്ടിലടക്കം പരിശോധന നടത്തുമെന്നും വിജിലന്‍സ് പറഞ്ഞു.
Read More » -
Breaking News
‘ആഗോള അയ്യപ്പ സംഗമ’ത്തിന് ബദലുമായി സംഘപരിവാര്‍; പന്തളത്ത് ‘അയ്യപ്പ സംഗമം’ സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ശബരിമലയിലെ പന്തളത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദല്‍ സംഗമവുമായി സംഘപരിവാര്‍. ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ അയ്യപ്പ സംഗമത്തിനെതിരെ ബിജെപി രാഷ്ട്രീയ പ്രചാരണവും നടത്തും. ബദല്‍ സംഗമത്തിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷന്‍ ആര്‍.വി ബാബു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ് സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും വഞ്ചിക്കുന്നതുമായ നിലപാടുകളാണ് നാളിതുവരെ സിപിഐഎമ്മും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികള്‍ക്കൊപ്പമാണ് എന്നുള്ളത് സിപിഐഎമ്മിന്റെ അവസരവാദപരമായ നിലപാടാണെന്നും ആര്‍ വി ബാബു പറഞ്ഞു. സിപിഐഎമ്മിന് ഒരുകാലത്തും ഹൈന്ദവവിശ്വാസങ്ങളെ മാനിക്കാനാവില്ല. ഹിന്ദുവിരുദ്ധതയില്‍ ഊന്നിക്കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന് ഹിന്ദു വിശ്വാസത്തിനൊപ്പം നില്‍ക്കാനാവില്ല. ഇതെല്ലാം പാര്‍ട്ടിയുടെ അടവ് നയവും അവസരവാദവുമാണ്. വിശ്വാസികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അയ്യപ്പ വിശ്വാസം സംരക്ഷിക്കാനായി സമരം ചെയ്തവര്‍ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കട്ടെയെന്നും ആര്‍ വി ബാബു പറഞ്ഞു. അതേസമയം,…
Read More » -
Breaking News
പ്രധാനമന്ത്രിയെ വധിച്ചതിനു തിരിച്ചടിച്ച് ഹൂതികള്‍; ഇസ്രയേലിന്റെ രണ്ടു കപ്പലുകള്‍ ചെങ്കടലില്‍ ആക്രമിച്ചെന്ന് അവകാശവാദം; കടലിനു മുകളില്‍ വട്ടമിട്ട് ഡ്രോണുകള്‍; സൗദിയുടെ തീരത്ത് നടന്നത് അത്യപൂര്‍വ നീക്കം; വിവരം നല്‍കുന്നത് റഷ്യയെന്നും റിപ്പോര്‍ട്ട്
കെയ്‌റോ: യെമനിലെ ഹൂതികളുടെ പ്രധാനമന്ത്രിയടക്കം 12 ഉന്നതരെ വധിച്ചതിന്റെ പ്രതികാരമെന്നോണം വടക്കന്‍ ചെങ്കടലില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ തകര്‍ത്തു. രണ്ടു ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഹൂതികള്‍ അവകാശപ്പെട്ടു. എപ്പോഴാണ് ആക്രമണം നടത്തിയതെന്ന വിവരം ഇപ്പോഴും പുറത്തുവിട്ടിട്ടില്ലെന്ന് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. കടല്‍ ചരക്കുനീക്കവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നും ആക്രമണത്തിനു സ്ഥിരീകരണമില്ല. അധിനിവേശ പലസ്തീനിലേക്കു കപ്പലുകള്‍ പ്രവേശിപ്പിക്കരുതെന്ന മുന്നറിയിപ്പു മറികടന്ന കപ്പലുകളാണു തകര്‍ത്തതെന്നാണു ഹൂതികളുടെ അവകാശവാദം. ഞായറാഴ്ച ഇസ്രയേലി ഉടമസ്ഥതയിലുള്ള സ്‌കാര്‍ലറ്റ് റേ എന്ന എണ്ണ ടാങ്കറും ഹൂതികള്‍ തകര്‍ത്തിരുന്നു. സാധാരണ ആക്രമണങ്ങള്‍ നടക്കാത്ത സൗദി തീരത്തിനു സമീപത്തായിരുന്നു ആക്രമണം. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു മറുപടിയെന്നോണമാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകളെ ലക്ഷ്യമിട്ട് 2023 മുതല്‍ ആക്രമണം തുടങ്ങിയത്. അതേസമയം, ചെങ്കടലില്‍ ചരക്കു നീക്കം നടത്തുന്ന കപ്പലുകളെക്കുറിച്ചുള്ള വിവരം നല്‍കുന്നത് റഷ്യയാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ആവശ്യമായ ഉപഗ്രഹ ചിത്രങ്ങളാണ് ഇറാന്‍ മുഖേന റഷ്യ നല്‍കിയതെന്നും ഈ വഴിയുള്ള ചരക്കുനീക്കത്തെ…
Read More » -
Breaking News
സൈനിക മേധാവിയുടെ നിര്‍ദേശം വീണ്ടും തള്ളി; ഗാസയില്‍ ആക്രമണം കടുപ്പിക്കാന്‍ റിസര്‍വ് സൈന്യത്തെ വിളിച്ചുവരുത്തി ഇസ്രയേല്‍; 40,000 പേര്‍ ക്യാമ്പിലേക്ക്; പലര്‍ക്കും അതൃപ്തി; മന്ത്രിസഭയില്‍ രൂക്ഷമായ വാക്കേറ്റമെന്നും റിപ്പോര്‍ട്ട്
ജെറുസലേം/കെയ്‌റോ: ഗാസ സിറ്റിയില്‍ രൂക്ഷമായ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഇസ്രയേലി സൈന്യത്തിലേക്ക് റിസര്‍വ്ഡ് സൈനികര്‍ തിരിച്ചെത്തി തുടങ്ങി. ഗാസ പദ്ധതിയുമായി ബന്ധപ്പെട്ട് സൈനിക മേധാവികളും നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുമായി അഭിപ്രായ വ്യത്യാസം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ്ഡ് സൈനികരെ തിരിച്ചുവിളിച്ചത്. നടപടികള്‍ക്കു വേഗം കൂട്ടുകയെന്നതാണ് നെതന്യാഹുവിന്റെ നീക്കത്തിനു പിന്നില്‍. പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവുമൊടുവിലെ കണക്കുകള്‍ അനുസരിച്ച് ചൊവ്വാഴ്ച മാത്രം നൂറുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 35 പേര്‍ ഗാസ സിറ്റിയിലുള്ളവരാണ്. ഇസ്രയേലി റേഡിയോയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 40,000 റിസര്‍വ് സൈനികര്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണു പറയുന്നത്. രണ്ടുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നെതന്യാഹു ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയത്. നിലവില്‍ ഗാസയുടെ 75 ശതമാനം നിയന്ത്രണവും ഇസ്രയേലിന്റെ കൈകളിലാണ്. ഞായറാഴ്ച ചേര്‍ന്ന കാബിനറ്റ് മീറ്റിംഗില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യമുന്നയിച്ച ആര്‍മി ചീഫ് ഇയാല്‍ സമീറിന്റെ വാക്കുകള്‍ മന്ത്രിസഭയില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മന്ത്രിമാരും നെതന്യാഹുവും തമ്മില്‍ ചൂടേറിയ വാക്കേറ്റവുമുണ്ടായി. നാലു…
Read More » -
Breaking News
ഇലക്ട്രിക് വാഹനമെന്ന സ്വപ്‌നത്തിനു തുരങ്കം വയ്ക്കുന്ന ജി.എസ്.ടി. പരിഷ്‌കാരം; നികുതി കുത്തനെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ചര്‍ച്ചകള്‍; ആഡംബര കാറുകള്‍ക്ക് 40 ശതമാനം നികുതി വര്‍ധന ഉറപ്പ്; വിദേശ കമ്പനികള്‍ക്ക് തിരിച്ചടിയാകും
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധിച്ചതിനു പിന്നാലെ ഇലക്ട്രിക് കാറുകളിലേക്കു നീങ്ങിത്തുടങ്ങിയ വിപണിക്ക് ജി.എസ്.ടി. പരിഷ്‌കാരം തിരിച്ചടിയാകാന്‍ സാധ്യത. നിലവില്‍ ആഡംബര ഇലക്ട്രിക് കാറുകള്‍ക്കും ഹൈബ്രിഡ് കാറുകള്‍ക്കും നികുതി വര്‍ധിപ്പിക്കാനുള്ള നീക്കമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇന്ത്യയില്‍ ആഡംബരക്കാറുകളില്‍ ഏറെയും വിദേശ ബ്രാന്‍ഡുകളുടെയാണ്. ടെസ്്ല, മെഴ്‌സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ബിവൈഡി എന്നിവയാണ് ഇന്ത്യയില്‍ നിലവില ആഡംബര ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നത്. നിലവില്‍ 40 ലക്ഷത്തിനു മുകളില്‍ വിലയുള്ള കാറുകളുടെ നികുതി വര്‍ധനയാണു ലക്ഷ്യമിടുന്നത്. നിലവില്‍ 20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് അഞ്ചു ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇതു 18 ശതമാനത്തിലേക്ക് എത്തിക്കും. 40 ലക്ഷത്തിനു മുകളില്‍ വിലയുള്ളവയ്ക്ക് 28 ശതമാനവും ജി.എസ്.ടി. ലക്ഷ്യമിടുന്നു. ഇവ സമൂഹത്തില്‍ ഉയര്‍ന്ന സാമ്പത്തിക വരുമാനമുള്ളവരാണ് ഉപയോഗിക്കുന്നത് എന്നതും ഇറക്കുമതി ചെയ്യുന്നവയാണ് ഇവയിലേറെയെന്നതുമാണ് ജി.എസ്.ടി. കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്. 28 ശതമാനം ജി.എസ്.ടി. മോദി സര്‍ക്കാര്‍ ഒഴിവാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇവികളുടെ നികുതി 18 ശതമാനത്തില്‍ എത്തിക്കുന്നതിനൊപ്പം ഇലക്ട്രിക്…
Read More » -
Breaking News
ആഗോള അയ്യപ്പസംഗമത്തിന് സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരത്തെയും നേരിട്ട് ക്ഷണിക്കും ; എതിര്‍ക്കുന്നവരെയും ഒപ്പം നിര്‍ത്താന്‍ ദേവസ്വംബോര്‍ഡ് ; വി.ഡി. സതീശന്‍ കൂടിക്കാഴ്ചയ്ക്ക് പോലും തയ്യാറായില്ല
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടവരുടേയും സാന്നിദ്ധ്യം ഉറപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ബിജെപി ശക്തമായി പരിപാടിയെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ എതിര്‍ത്ത് നില്‍ക്കുന്നവരുടെ പിന്തുണ കൂടി ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ് ദേവസ്വം പ്രസിഡന്റും മറ്റംഗങ്ങളും. സുരേഷ്‌ഗോപിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കം. എതിര്‍ത്ത് നില്‍ക്കുന്നവരെ അടക്കമുള്ളവരെ നേരിട്ട് ക്ഷണിക്കാനാണ് ഉദ്ദേശം. പന്തളം കൊട്ടാരവുമായി ഓണത്തിന്റെ പിറ്റേന്ന് തന്നെ ചര്‍ച്ച നടത്താനും സുരേഷ്‌ഗോപിയെ ഉത്രാടത്തിന്റെ അന്നും നേരിട്ട് ക്ഷണിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും. അതേസമയം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എതിര്‍പ്പ് പരസ്യമാക്കി. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാന്‍ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. കന്റോണ്‍മെന്റ് ഹൗസില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ എത്തിയെങ്കിലും ഇവരെ കാണാന്‍ പ്രതിപക്ഷ നേതാവ് കൂട്ടാക്കിയില്ല. സംഘാടക സമിതിയുടെ ഉപരക്ഷാധികാരി പ്രതിപക്ഷ നേതാവാണ്. എന്നാല്‍ ഈ തീരുമാനത്തിലും വി.ഡി. സതീശന് എതിര്‍പ്പുണ്ട്.…
Read More » -
Breaking News
ഓണാഘോഷത്തിന് പോകരുതെന്ന് പറഞ്ഞിട്ടും ബഷീറുദ്ദീന്‍ നിന്നില്ല ; അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍ ; ഫോണില്‍ നിന്നും വാട്‌സാപ്പ് ചാറ്റ് കണ്ടെത്തി
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സുഹൃത്തിന്റെ വീട്ടില്‍ അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി നടക്കാവ് പോലീസാണ് കണ്ണാടിക്കല്‍ സ്വദേശിയായ ആണ്‍സുഹൃത്ത് ബഷീറുദ്ധീനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അത്തോളി സ്വദേശിനി ആയിഷ റഷയെ ബഷീറുദ്ധീന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. ജിം ട്രെയ്‌നറാണ് ബഷീറുദ്ദീന്‍. യുവതിയെ മരണമടഞ്ഞതായി കണ്ടെത്തിയതിന് പിന്നാലെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ബഷീറുദ്ദീനെതിരേ നേരിട്ട് കുറ്റം ചുമത്താന്‍ തക്കവിധത്തിലുള്ള തെളിവുകള്‍ കിട്ടിയിരുന്നില്ല. എന്നാല്‍ പിന്നീട് ആയിഷ ബഷീറുദ്ദീന് അയച്ച വാട്‌സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായി ആ സന്ദേശം. ബഷീറുദ്ദീന്‍ ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാല്‍ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത്…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തിനെ ഗര്‍ഭം കലക്കിയാക്കി വിക്കി പീഡിയ പേജ്; മലയാളം പ്രൊഫൈല്‍ പേജ് എഡിറ്റ് ചെയ്ത് അജ്ഞാതര്‍; പദവിയുടെ മുന്‍ഗാമി എന്ന വിഭാഗത്തില്‍ ഷാഫി പറമ്പിലിനും അധിക്ഷേപം
തിരുവനന്തപുരം: ഒന്നിലേറെ ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കഠിനമായി അധിക്ഷേപിച്ച് വിക്കിപീഡിയ പേജ് അജ്ഞാതര്‍ എഡിറ്റ് ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള മലയാളം പ്രൊഫൈല്‍ പേജിലാണ് എഡിറ്റ് നടന്നിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേരിനൊപ്പം ‘ഗര്‍ഭം കലക്കി’ എന്നുകൂടി ചേര്‍ത്തിരിക്കുന്നു. നിയമസഭാംഗം എന്നാണ് പദവി. പദവിയുടെ താഴെ മുന്‍ഗാമി എന്ന സ്ഥാനത്ത് ഷാഫി പറമ്പിലിന്‍റെ പേരുണ്ട്. അതിനൊപ്പം ‘വലിയ കോഴി’ എന്നും ചേര്‍ത്തു. മറ്റ് വിവരങ്ങളെല്ലാം മുന്‍പുള്ളതുപോലെ തന്നെയാണ്. രാഹുലിനോട് കടുത്ത വിരോധമുള്ളവരാണ് എഡിറ്റിന് പിന്നിലെന്ന് വ്യക്തം. ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ കഴിയുന്ന പ്ലാറ്റ്ഫോം ആണ് വിക്കിപീഡിയ. റജിസ്ട്രേഡ് യൂസര്‍മാര്‍ക്കും റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും കണ്ടന്‍റ് എഡിറ്റ് ചെയ്യാന്‍ കഴിയുമെന്ന വിക്കിപീഡിയ തന്നെ പറയുന്നു. ഇവരെ വിക്കിപീഡിയന്‍ എന്നോ എഡിറ്റര്‍ എന്നോ ആണ് വിളിക്കാറ്. ചിലയിനം കണ്ടന്‍റ് എഡിറ്റ് ചെയ്യാന്‍ പ്രത്യേക പെര്‍മിഷന്‍ ആവശ്യമുണ്ട്. രാഹുലിനെക്കുറിച്ചുള്ള പേജില്‍ രണ്ടോമൂന്നോ വാക്കുകള്‍ മാത്രമാണ് മാറ്റിയിട്ടുള്ളത്. യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം, നിര്‍ബന്ധിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചുവെന്ന ആരോപണമാണ്…
Read More »