Month: September 2025

  • Kerala

    ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി: മുഖ്യമന്ത്രിക്ക് ഇന്ന് വിവാഹ വാര്‍ഷികം; ക്ഷണക്കത്ത് പങ്കുവച്ച് മന്ത്രി

    തിരുവനന്തപുരം: 46ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ‘ഒരുമിച്ചുള്ള 46 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടോടെ വിവാഹചിത്രം മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തു. മന്ത്രി വി.ശിവന്‍കുട്ടി വിവാഹക്ഷണക്കത്ത് പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്. 1979 സെപ്റ്റംബര്‍ 2 ഞായറാഴ്ചയാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്. തലശേരിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു പിണറായി വിജയന്റെ വിവാഹം. 1979ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനാണു വിവാഹത്തിനു ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. തലശേരി ടൗണ്‍ ഹാളില്‍ വച്ചായിരുന്നു വിവാഹം. 1979 ഓഗസ്റ്റ് ഒന്നിന് ഇറക്കിയ ക്ഷണക്കത്തില്‍ സമ്മാനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു.

    Read More »
  • Breaking News

    ബലാത്സംഗക്കേസില്‍ അറസ്റ്റിലായി, പോലീസ് കസ്റ്റഡിയില്‍ നിന്നും ഒരു പോലീസുകാരനെ വാഹനമിടുപ്പിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു ; ആംആദ്മിപാര്‍ട്ടി എംഎല്‍എ ഇപ്പോള്‍ ഒളിവില്‍

    ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പഞ്ചാബ് എംഎല്‍എ പോലീസിന് നേരെ വെടിയുതിര്‍ത്ത ശേഷം ഒരു പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് വാഹനങ്ങളിലായി രക്ഷപ്പെട്ട എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കുമായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സനൂര്‍ മണ്ഡലത്തിലെ എഎപി എംഎല്‍എയായ ഹര്‍മീത് പഠാന്‍മാജ്രയെ ഇന്ന് രാവിലെ കര്‍ണാലില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ, പഠാന്‍മാജ്രയും കൂട്ടാളികളും പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍, ഇവര്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് എസ്യുവികളിലായി രക്ഷപ്പെട്ടു. പിന്നീട്, പോലീസ് ഫോര്‍ച്യൂണര്‍ വാഹനം തടഞ്ഞു. എന്നാല്‍ എംഎല്‍എ മറ്റൊരു വാഹനത്തിലായിരുന്നതിനാല്‍ ഇപ്പോഴും ഒളിവിലാണ്. എംഎല്‍എയെ പിടികൂടാനായി പോലീസ് സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. ഹരിയാന സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായ ഗുര്‍നാം സിംഗ് ലാഡിയുടെ ദബ്രി ഗ്രാമത്തിലുള്ള വീട്ടില്‍ പഠാന്‍മാജ്ര അഭയം തേടിയതായി സൂചനയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, പോലീസ് വീട്ടിലെത്തിയപ്പോഴേക്കും ഇയാള്‍ മതില്‍…

    Read More »
  • Breaking News

    ‘എന്റെ അമ്മ എന്തു തെറ്റു ചെയ്തു?, അപമാനിച്ചത് രാജ്യത്തെ മുഴുവന്‍ അമ്മമാരെയും സഹോദരിമാരെയും’

    ന്യൂഡല്‍ഹി: മരിച്ചു പോയ തന്റെ അമ്മയെ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ അമ്മ രാഷ്ട്രീയത്തിലൊന്നുമുണ്ടായിരുന്നില്ല. എന്തിനാണ് മരിച്ചു പോയ തന്റെ അമ്മയെ ഇത്തരത്തില്‍ രാഷ്ട്രീയ രംഗത്തേക്ക് വലിച്ചിഴച്ച് അപമാനിക്കുന്നത്. അതിന് തന്റെ അമ്മ എന്തു തെറ്റാണ് ചെയ്തത് ?. ഇത്തരമൊരു രാഷ്ട്രീയവേദിയില്‍ വെച്ച് മരിച്ചു പോയ തന്റെ അമ്മയെ അപമാനിക്കുമെന്ന് സങ്കല്‍പ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘അമ്മയാണ് നമ്മുടെ ലോകം. അമ്മയാണ് നമ്മുടെ ആത്മാഭിമാനം. പാരമ്പര്യത്താല്‍ സമ്പന്നമായ ഈ ബീഹാറില്‍ വെച്ച് ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് കരുതിയില്ല. ബിഹാറിലെ ആര്‍ജെഡി-കോണ്‍ഗ്രസ് യോഗത്തില്‍ വെച്ച് എന്റെ അമ്മയെ അപമാനിച്ചു. ഇത് എന്റെ അമ്മയ്ക്ക് നേരെ മാത്രമുള്ളതല്ല, രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും നേരെയുള്ള അധിക്ഷേപമാണ്. ബിഹാറിലെ ഓരോ അമ്മമാരും ഇതു കേട്ടപ്പോള്‍ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും. എനിക്ക് എത്ര വേദനയുണ്ടായോ അത്രയും വേദന ബിഹാറിലെ ജനങ്ങളും അനുഭവിക്കുന്നുണ്ടെന്ന് അറിയാം. മോദി പറഞ്ഞു. എന്നാല്‍ കുടുംബാധിപത്യത്തില്‍ അഭിരമിക്കുന്നവര്‍ക്ക് ഈ വേദന മനസ്സിലാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍…

    Read More »
  • Breaking News

    ഡേവീസായി വേറിട്ട ലുക്കിൽ നിഷാന്ത് സാഗർ! ഷെയിൻ നിഗവും സാക്ഷിയും ഒന്നിക്കുന്ന ‘ഹാൽ’ സിനിമയിലെ ക്യാരക്ടർ പോസ്റ്റ‍ർ പുറത്ത്, ചിത്രം 12ന് തിയേറ്ററുകളിൽ

    കൊച്ചി: നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാൽ’ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ഡേവീസ് എന്ന കഥാപാത്രമായി എത്തുന്ന നിഷാന്ത് സാഗറിനെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. പ്രണയം നിറച്ച ‘കല്യാണ ഹാൽ…’ എന്ന ഗാനം അടുത്തിടെ ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. ഈ മാസം 12നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഷെയിൻ നിഗത്തിൻറെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആൻറണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ്…

    Read More »
  • Breaking News

    വ്യാജ പീഡന പരാതി, ഗൂഢാലോചന നടന്നത് സിപിഎം ഓഫീസില്‍; ഗുരുതര ആരോപണവുമായി അധ്യാപകന്‍

    ഇടുക്കി: പീഡനക്കേസില്‍ കുറ്റ വിമുക്തനാക്കിയ അധ്യാപകന്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. കോപ്പിയടി പിടിച്ചതിന് സിപിഎം ഓഫീസില്‍ വച്ച് ഗൂഡാലോചന നടത്തി തനിക്കെതിരേ വ്യാജ പീഡന പരാതി നല്‍കുകയായിരുവെന്നും ആനന്ദ ശിവകുമാര്‍ ആരോപിച്ചു. 2014ലിലാണ് മൂന്നാര്‍ ഗവ. കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് ശിവകുമാറിനെതിരേ അഞ്ച് വിദ്യാര്‍ഥിനികള്‍ പീഡന പരാതി നല്‍കിയത്. കേസില്‍ കഴിഞ്ഞ ദിവസമാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ഇദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയത്. ആനന്ദ് ശിവകുമാറിനെതിരെ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. അഞ്ച് വിദ്യാര്‍ഥിനികളായിരുന്നു അധ്യാപകനെതിരായ പരാതിയുമായി രംഗത്തെത്തിയത്. 2014 ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ അഞ്ച് വരെ അധ്യാപകന്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെപ്റ്റംബര്‍ അഞ്ചിന് നടന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ പരാതിക്കാരായ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചത് ആനന്ദ് കുമാര്‍ കണ്ടെത്തി പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ പീഡന പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് സര്‍വ്വകലാശാല അന്വേഷണ കമ്മീഷനോട് തങ്ങള്‍ സിപിഎം ഓഫീസില്‍ വച്ചാണ് പരാതി തയ്യാറാക്കിയതെന്നതടക്കമുള്ള കാര്യങ്ങള്‍ പരാതിക്കാര്‍…

    Read More »
  • Breaking News

    ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? തലവര ഷൂട്ടിംഗ് സമയത്തുണ്ടായ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അർജുൻ അശോകൻ- Video

    ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ സംവിധായകൻ അഖിൽ അനിൽകുമാർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പാലക്കാടിൻറെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിൻറെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘തലവര’ അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ ‘പാണ്ട’ എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്,…

    Read More »
  • Breaking News

    സി.ഇ.ഒമാര്‍ക്ക് കെട്ടകാലം! കീഴുദ്യോഗസ്ഥയുമായി അവിഹിതം; ‘അസ്ട്രോണമറി’നു പിന്നാലെ ‘നെസ്‌ലെ’യിലും നടപടി

    സൂറിച്ച്: സഹപ്രവര്‍ത്തകയുമായുള്ള രഹസ്യ ബന്ധം പുറംലോകമറിഞ്ഞ് അസ്ട്രോണമര്‍ കമ്പനി സിഇഒ ആന്‍ഡി ബൈറണ്‍ പുറത്തായ സംഭവത്തിനു പിന്നാലെ കോര്‍പറേറ്റ് ലോകത്തുനിന്ന് സമാനമായ മറ്റൊരു സംഭവം കൂടി. കീഴുദ്യോഗസ്ഥയുമായി രഹസ്യ ബന്ധം സൂക്ഷിച്ചതിന് സിഇഒ ലോറന്റ് ഫ്രീക്‌സിയെ പുറത്താക്കിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ആഗോള ഭക്ഷ്യോല്‍പന്ന ബ്രാന്‍ഡായ നെസ്‌ലെ. അന്വേഷണത്തിനൊടുവിലാണ് സിഇഒയെ പുറത്താക്കിയതെന്നു നെസ്?ലെ അറിയിച്ചു. ഉപബ്രാന്‍ഡായ നെസ്‌പ്രെസ്സോയുടെ സിഇഒ ഫിലിപ്പ് നവ്‌രാറ്റിലിനെ കമ്പനിയുടെ പുതിയ സിഇഒ ആയി നിയമിക്കുകയും ചെയ്തു. കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് കീഴുദ്യോഗസ്ഥയുമായി രഹസ്യ പ്രണയബന്ധത്തിലേര്‍പ്പെട്ടതിനാണ് ലോറന്റ് ഫ്രീക്‌സിയെ പുറത്താക്കിയതെന്ന് നെസ്ലെ പ്രസ്താവനയില്‍ പറഞ്ഞു. ഇത് അത്യാവശ്യമായ തീരുമാനമാണ്. നെസ്ലെയുടെ മൂല്യങ്ങളും ഭരണനിര്‍വഹണവുമാണ് കമ്പനിയുടെ അടിത്തറ. വര്‍ഷങ്ങളുടെ സേവനത്തിന് ലോറന്റ് ഫ്രീക്‌സിക്ക് നന്ദി അറിയിക്കുന്നു കമ്പനി ചെയര്‍മാന്‍ പോള്‍ ബള്‍ക്ക് പറഞ്ഞു. 40 വര്‍ഷത്തോളം നീണ്ട സേവനത്തിനൊടുവിലാണ് ലോറന്റ് ഫ്രീക്‌സിക്ക് നെസ്ലെയില്‍നിന്നു പടിയിറിങ്ങേണ്ടിവന്നത്. 1986ല്‍ കമ്പനിയിലെത്തിയ ഫ്രീക്‌സി 2014 വരെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങളുടെ മേധാവിയായിരുന്നു. പിന്നീട് ലാറ്റിന്‍ അമേരിക്കന്‍ ഡിവിഷനെയും…

    Read More »
  • Breaking News

    ഇന്‍സ്റ്റ പൊളിയല്ലേ! ഏഴ് വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം റീല്‍സില്‍; ഭാര്യയുടെ പരാതിയില്‍ അറസ്റ്റ്

    ലഖ്നൗ: ഏഴ് വര്‍ഷത്തോളമായി കാണാതായ ഭര്‍ത്താവിനെ ഭാര്യ മറ്റൊരു സ്ത്രീയുമൊത്തുള്ള ഇന്‍സ്റ്റാഗ്രാം റീലില്‍ കണ്ടതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. ബബ്ലു എന്നറിയപ്പെടുന്ന ജിതേന്ദ്ര കുമാറിനെ 2018-ലാണ് കാണാതായത്. 2017-ല്‍ ഷീലു എന്ന യുവതിയുമായി ജിതേന്ദ്ര വര്‍മയുടെ വിവാഹം നടന്നിരുന്നു. വിവാഹംകഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭര്‍തൃഗൃഹത്തില്‍ പീഡനമേല്‍ക്കേണ്ടി വന്നതായി ഷീലു പരാതി നല്‍കിയിരുന്നു. സ്വര്‍ണം നല്‍കാത്തതിന് ഭര്‍തൃഗൃഹത്തില്‍നിന്ന് തന്നെ പുറത്താക്കിയതായും യുവതിയുടെ പരാതിയിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ജിതേന്ദ്ര കുമാറിനെ കാണാതായത്. 2018 ഏപ്രില്‍ 20-ന് ജിതേന്ദ്രയുടെ അച്ഛന്‍ മകനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇയാളെ കുറിച്ച് കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ജിതേന്ദ്രയുടെ കുടുംബം ഷീലുവിനും ബന്ധുക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷീലുവും ബന്ധുക്കളും ജിതേന്ദ്രയെ കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചെന്നടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങളില്‍ കഴിയവെയാണ്…

    Read More »
  • Breaking News

    എനിക്ക് മകന്റെയൊപ്പം ഭക്ഷണം കഴിക്കണമെന്ന് മമ്മുക്ക; ദുല്‍ഖര്‍ ‘ലോക’യുടെ കഥ കേട്ടത് ഇങ്ങനെ…

    ലോക എന്ന സൂപ്പര്‍ഹീറോ ചിത്രം ഇപ്പൊള്‍ ബ്ലോക്ക്ബസ്റ്ററിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, ഒരിക്കല്‍ കൂടി മലയാള സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. പ്രശ്സത താരം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ലോക, കഷ്ടിച്ച് 33 കോടി രൂപയുടെ ബഡ്ജറ്റിലാണ് നിര്‍മിച്ചത്. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച്, ടോട്ടല്‍ കളക്ഷന്‍ എടുത്താല്‍ 80 കോടി ക്ലബ്ബിലേക്ക് കയറാന്‍ ഒരുങ്ങുകയാണ് കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ ഹീറോയായി എത്തുന്ന ചിത്രം. അടുത്തിടെ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, സംവിധായകന്‍ ഡൊമിനിക് അരുണും, ഛായാഗ്രാഹകന്‍ നിമിഷ രവിയും, ലോക സിനിമയുടെ പിറവിയെക്കുറിച്ച് മനസ്സ് തുറന്നു. ഒരുപാട് പ്രൊഡ്യൂസര്‍മാരെ സമീപിച്ചതിന് ശേഷം ഒടുവില്‍ ദുല്‍ഖര്‍ സല്‍മാനോട് കഥ പറഞ്ഞതും, ആ അവസരത്തില്‍ തന്നെ മമ്മൂട്ടിയുമായി നടന്ന രസകരമായ ഒരു ചെറിയ സംഭാഷണത്തെ കുറിച്ചും സംവിധായകന്‍ ഓര്‍ത്തെടുത്തു. ദുല്‍ഖര്‍ സല്‍മാനോട് ലോകയുടെ കഥ പറയുന്നതിന് മുന്‍പ്,…

    Read More »
  • Breaking News

    ലൈംഗിക പരാതി പിന്‍വലിക്കാന്‍ അഭിഭാഷകയ്ക്കുമേല്‍ സമ്മര്‍ദ്ദം, ഭീഷണി; ജഡ്ജിക്ക് സസ്പെന്‍ഷന്‍, മറ്റൊരു ജഡ്ജിക്കെതിരെ അച്ചടക്ക നടപടി

    ന്യൂഡല്‍ഹി: അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ രണ്ട് ജില്ലാ ജഡ്ജിമാര്‍ക്കെതിരെ നടപടി. ഡല്‍ഹി സാകേത് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വനിതാ അഭിഭാഷകയുടെ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി ഫുള്‍ കോര്‍ട്ട് ചേര്‍ന്നാണ് തീരുമാനമെടുത്തത്. മറ്റൊരു ജില്ലാ ജഡ്ജിയായ അനില്‍ കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ജഡ്ജി സഞ്ജീവ് കുമാറിനെ ഉടനടി സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയ കോടതി, മുന്‍കൂര്‍ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകുന്നത് വിലക്കിയിട്ടുമുണ്ട്. ഡല്‍ഹി ഹൈക്കോടതിയില്‍ ജൂലൈ മാസത്തിലാണ് 27 കാരിയായ അഭിഭാഷക, ഹൈക്കോടതി ചീഫ് ജസ്റ്റിസിനും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. ഒരു അഭിഭാഷകനെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയായ അഭിഭാഷകയെ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ അഭിഭാഷകയുടെ സഹോദരനെ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി ഓഡിയോ, ഡിജിറ്റല്‍…

    Read More »
Back to top button
error: