Month: September 2025
-
Breaking News
മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അതിതീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മൂന്നിടത്ത് യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്കും മറ്റ് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ.ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള തീരത്തും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളിലും ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര…
Read More » -
Breaking News
മദ്യപിച്ച് ബഹളം, ‘ഹര ഹര മഹാദേവ’ ചൊല്ലണമെന്ന് ആവശ്യം; ഡല്‍ഹി- കൊല്‍ക്കത്ത വിമാനം മൂന്ന് മണിക്കൂര്‍ വൈകി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ 6ഇ6571 വിമാനത്തില്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ഇന്നലെയായിരുന്നു സംഭവം. വ്യോമയാന പ്രോട്ടോക്കോള്‍ അനുസരിക്കാത്ത യാത്രക്കാരനെ കൊല്‍ക്കത്തയില്‍ എത്തിയതിനുപിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയതെന്ന് ഇന്‍ഡിഗോ അറിയിച്ചു. ക്യാബിന്‍ ക്രൂവിനോടും സഹ യാത്രികരോടും ഇയാള്‍ മോശമായി പെരുമാറി. തര്‍ക്കത്തെ തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂര്‍ വൈകി. സംഭവം ഇങ്ങനെ: 31ഡി സീറ്റിലിരുന്ന യാത്രക്കാരന്‍ മദ്യപിച്ചിരുന്നു. ഇയാള്‍ വിമാനത്തില്‍ കയറിയതിനുപിന്നാലെ ‘ഹര ഹര മഹാദേവ’ എന്നു ചൊല്ലാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചു. സഹയാത്രികരോടും ജീവനക്കാരോടും അഭിഭാഷകനായ ഇയാള്‍ തര്‍ക്കിച്ചു. വിമാനം പറന്നുയര്‍ന്നതിനുപിന്നാലെ ഇയാള്‍ ശീതളപാനീയത്തിന്റെ ഒരു കുപ്പി ഒളിപ്പിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. മദ്യം മണക്കുന്ന ഇയാളെ ജീവനക്കാര്‍ ചോദ്യംചെയ്തതോടെ ആ കുപ്പിയില്‍നിന്ന് ഇയാള്‍ പെട്ടെന്ന് കുടിച്ചു. ഇതോടെ കൊല്‍ക്കത്തയില്‍ വിമാനം ഇറങ്ങിയതിനു പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയായിരുന്നു. അതേസമയം, ഹര ഹര മഹാദേവ എന്ന ചോല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്തതേയുള്ളൂവെന്നാണ് യാത്രക്കാരന്റെ നിലപാട്.…
Read More » -
Breaking News
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്ക് മിസൈലുകളും ഡ്രോണുകളും അടിച്ച് ‘തൂഫാനാക്കി’; യു.എസ് ഭീഷണി അവഗണിച്ച് റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 സംവിധാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; ചൈനീസ് അതിര്‍ത്തിയില്‍ രണ്ടെണ്ണം കൂടി വിന്യസിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യ. ഇതിനായുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആരംഭിച്ചതായി റഷ്യ സ്ഥിരീകരിച്ചു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ‘ടാസ്’ ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളേ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ റഷ്യന്‍ നിര്‍മിത എസ്-400 സംവിധാനം ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റഷ്യന്‍ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി – ടെക്നിക്കല്‍ കോര്‍പ്പറേഷന്‍ മേധാവി ദിമിത്രി ഷുഗയേവ് വ്യക്തമാക്കി. എന്നാല്‍, എത്ര എസ്-400 സംവിധാനങ്ങളാകും വാങ്ങുക എന്നതിനേപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. കുറഞ്ഞത് രണ്ട് എസ്-400 സംവിധാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യ- ചൈന, ഇന്ത്യ- പാക് അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുകയാണ് നിലവില്‍ ഇന്ത്യയുടെ പക്കലുള്ള എസ്-400 സംവിധാനങ്ങള്‍. രണ്ടെണ്ണം ചൈനിസ് അതിര്‍ത്തിയോട് ചേര്‍ന്നും ഒരെണ്ണം പാകിസ്തനില്‍നിന്നുള്ള ആക്രമണങ്ങളെ നേരിടുന്നതിനും വേണ്ടിയാണ് വിന്യസിച്ചിരിക്കുന്നത്. പുതിയതായി വാങ്ങുന്നുണ്ടെങ്കില്‍ ചൈനിസ് അതിര്‍ത്തിയില്‍ രണ്ടെണ്ണം കൂടി വിന്യസിച്ചേക്കും.…
Read More » -
Breaking News
ആനന്ദ് വിശ്വനാഥൻ എന്ന അധ്യാപകനെ 11 വർഷം കുരുക്കിയിട്ടത് നെറികെട്ട രാഷ്ട്രീയ ഗൂഢാലോചനയിൽ ഉരുത്തിരിഞ്ഞ കൊടും ചതി!! ചുക്കാൻ പിടിച്ചതോ ഭരണം കയ്യാളുന്ന പാർട്ടിതന്നെ…
മൂന്നാർ ഗവൺമെന്റ് കോളേജിലെ ബി എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഏതാനും ചില വിദ്യാർത്ഥികൾ കോപ്പിയടിച്ചത് തൊടുപുഴ അഡിഷനൽ ചീഫ് എക്‌സാമിനറായിരുന്ന പ്രഫസർ ആനന്ദ് വിശ്വനാഥൻ കയ്യോടെ പിടികൂടുന്നു. കോപ്പിയടിച്ചതിന്റെ പേരിൽ തങ്ങളെ പിടികൂടിയ അധ്യാപകനെ എസ്എഫ്ഐക്കാരായ വിദ്യാർഥിനികൾ നേരിട്ട വിധം സിനിമ കഥയെക്കാൾ സംഭവബഹുലമാണ്. പരീക്ഷയിൽ ക്രമക്കേട് കാട്ടിയ തങ്ങളെ പിടിക്കൂടിയ അധ്യാപകനോട് ഇവർക്ക് പക തോന്നുകയും തുടർന്ന് അധ്യാപകന്റെ പേരിൽ വിദ്യാർഥിനികൾ വ്യാജ പീഡനം പരാതി ഉന്നയിക്കുന്നു. 2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ അഞ്ചുവരെ ആനന്ദ് വിശ്വനാഥൻ തങ്ങളെ പീഡിപ്പിച്ചതായി ആരോപിച്ച് അഞ്ചു വിദ്യാർഥിനികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകി. ഇതേ തുടർന്ന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആനന്ദ് വിശ്വനാഥന്റെ അവിടെ നിന്ന് ഇങ്ങോട്ടുള്ള പോരാട്ടത്തിന്റെ കഥയാണ് ഇന്ന് നമുക്ക് ചർച്ച ചെയ്യുവാനുള്ളത്. ഒരു ദശാബ്ദത്തിലധികം ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരു അധ്യാപകൻ വേട്ടയാടപ്പെടുന്നു. ഏതാനും ചില വിദ്യാർത്ഥികൾ പകയുടെ പേരിൽ…
Read More » -
Breaking News
ഓണപ്പാച്ചിലിനിടെ യാത്രാദുരിതം; കേരള എക്‌സ്പ്രസ് 4 മണിക്കൂര്‍ ‘ലേറ്റ്’; നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു
കോട്ടയം: ഓണപ്പാച്ചിലിനിടെ യാത്രാദുരിതം ഇരട്ടിയാക്കി വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു. ബിലാസ്പൂര്‍ – തിരുനെല്‍വേലി എക്‌സ്പ്രസ് (22619) രണ്ടുമണിക്കൂറാണു വൈകിയോടുന്നത്. ബിലാസ്പൂരില്‍ നിന്ന് രാവിലെ 8:15 നാണ് ട്രെയിന്‍ യാത്ര തുടങ്ങിയത്. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരം വരെ പോകുന്ന കേരള എക്‌സ്പ്രസ് (12626) അഞ്ചുമണിക്കൂര്‍ വൈകിയോടുകയാണ്. ദിബ്രുഗറില്‍നിന്ന് കന്യാകുമാരി വരെ പോകുന്ന വിവേക് എക്‌സ്പ്രസ് (22504) 4 മണിക്കൂര്‍ വൈകിയോടുകയാണ്. അതേസമയം മംഗളൂരുവില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് (16605) 18 മിനിറ്റും പരശുറാം എക്‌സ്പ്രസ് (16649) 22 മിനിറ്റും മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് (16345) 33 മിനിറ്റും വൈകിയോടുകയാണ്. കന്യാകുമാരിയില്‍നിന്ന് മംഗളൂരുവിലേക്ക് പോകുന്ന പരശുറാം (16650) 23 മിനിറ്റും വൈകിയോടുന്നു.
Read More » -
Breaking News
നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലില്‍ തട്ടിനിന്നു; കട്ടിലിരുന്ന ഗൃഹനാഥന്‍ തെറിച്ചുവീണു
ഇടുക്കി: നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലില്‍ തട്ടിനിന്നതിനാല്‍ അപകടം ഒഴിവായി. ഈ കട്ടിലിരുന്ന ഗൃഹനാഥന്‍ തെറിച്ചുവീണെങ്കിലും കാര്യമായ പരുക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിലാംകണ്ടം തേക്കിലക്കാട്ട് തോമസ്(അച്ചന്‍കുഞ്ഞ്) ആണ് രക്ഷപ്പെട്ടത്. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം റൂട്ടില്‍ വെള്ളിലാംകണ്ടം കുഴല്‍പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. മാട്ടുക്കട്ടയില്‍നിന്ന് വരുകയായിരുന്ന കല്‍ത്തൊട്ടി സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ട് തോമസ് കട്ടിലില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. ഈ കട്ടിലില്‍ ഇടിച്ചാണ് കാര്‍ നിന്നത്. തോമസ് കട്ടിലില്‍നിന്ന് തെറിച്ച് നിലത്തുവീണെങ്കിലും കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തോമസിന്റെ ഭാര്യ മേരിയും അപകട സമയം വീടിനുള്ളില്‍ ഉണ്ടായിരുന്നു. തോമസിനെ ലബ്ബക്കട കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.
Read More » -
Breaking News
52-കാരിയായ കാമുകി നാലു മക്കളുടെ അമ്മ, കഴുത്തുഞെരിച്ച് കൊന്ന് 26-കാരന്‍; ഇന്‍സ്റ്റയില്‍ ഫില്‍ട്ടറിട്ട് പ്രായംകുറച്ച് പറ്റിച്ചെന്ന് മൊഴി
ലഖ്‌നൗ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52-കാരിയായ കാമുകിയെ കൊലപ്പെടുത്തി 26-കാരനായ യുവാവ്. തന്നെ വിവാഹം കഴിക്കണമെന്നും വാങ്ങിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് 52-കാരി സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് യുവാവിന്റെ മൊഴി. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് സംഭവം. നാലു കുട്ടികളുടെ അമ്മയായ സ്ത്രീ പ്രായം കുറച്ച് കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് തന്നെ പറ്റിക്കുകയായിരുന്നുവെന്നും വിവാഹത്തിന് തടസ്സമായത് ഇതാണെന്നും യുവാവ് പറഞ്ഞു. ഓഗസ്റ്റ് 11-നാണ് മെയിന്‍പുരിയിലെ കര്‍പ്പാരി ഗ്രാമത്തില്‍ അജ്ഞാതയായ ഒരു സ്ത്രീയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. കാണാതായവരെ സംബന്ധിച്ച് എവിടെയെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍തേടി. അന്വേഷണത്തിനൊടുവില്‍, സ്ത്രീ ഫറൂഖാബാദ് സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കൊലപാതകം നടത്തിയ ആളെയും തിരിച്ചറിഞ്ഞു. പ്രതിയായ അരുണ്‍ രജ്പുതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 52-കാരിയെ പരിചയപ്പെട്ടതെന്നും ഒന്നര വര്‍ഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും അയാള്‍ പോലീസിനോട്…
Read More » -
Breaking News
സര്‍ക്കാര്‍ ആശുപത്രി ഐസിയുവില്‍ നവജാതശിശുക്കളെ എലി കടിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതര്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് നവജാതശിശുക്കളെ എലി കടിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് സംഭവം. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നായ മഹാരാജ യശ്വന്ത്‌റാവു ചികിത്സാലയ (എംവൈഎച്ച്) യിലാണ് സംഭവം. ഇതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി സൂപ്രണ്ട് ഡോ. അശോക് യാദവ് പിടിഐയോട് സംസാരിച്ചപ്പോള്‍ സംഭവം സ്ഥിരീകരിച്ചു.’കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍, തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഒരു കുഞ്ഞിന്റെ വിരലുകള്‍ എലികള്‍ കടിച്ചു, മറ്റൊരു കുഞ്ഞിന് തലയിലും തോളിലും കടിയേറ്റു,’ അദ്ദേഹം പറഞ്ഞു. അതിനിടെ ഖാര്‍ഗോണ്‍ ജില്ലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞുങ്ങളില്‍ ഒന്നിനെ വൈദ്യസഹായത്തിനായി എംവൈഎച്ച് യിലേക്ക് അയച്ചു. സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിന്, എംവൈഎച്ച് ജീവനക്കാര്‍ക്ക് 24 മണിക്കൂര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രി ജനാലകളില്‍ ശക്തമായ ഇരുമ്പ് വലകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഭക്ഷണാവശിഷ്ടങ്ങള്‍ എലികളെ ആകര്‍ഷിക്കുന്നുണ്ടെന്നും പുറത്തുനിന്നുള്ള ഭക്ഷണം വാര്‍ഡുകളിലേക്ക് കൊണ്ടുവരരുതെന്ന് അറ്റന്‍ഡന്റുമാര്‍ക്ക്…
Read More » -
Breaking News
ലോക്‌സഭയിലേക്ക് ജയിക്കാനായി മാത്രം തൃശൂരിലേക്ക് വോട്ട് മാറ്റി, തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്; സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ്
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തും വോട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ടുള്ളത്. ശാസ്തമംഗലത്തെ 41 ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു. സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പതിറ്റാണ്ടുകളായി തിരുവനന്തപുരത്താണ് താമസിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി, തൃശൂരിലാണ് സ്ഥിരതാമസമെന്ന അസത്യപ്രസ്താവന നല്‍കി വോട്ടു ചേര്‍ക്കുകയായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞതായും അനില്‍ അക്കര പറഞ്ഞു. നേരത്തെ സുരേഷ് ഗോപിയുടെ വോട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നേരത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ്, തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതിയ വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ ശാസ്തമംഗലത്താണ് സുരേഷ്‌ഗോപിക്കും കുടുംബത്തിനും സഹോദരങ്ങള്‍ക്കും വോട്ടുള്ളതെന്ന് കോണ്‍ഗ്രസ് പറയുന്നു.
Read More »
