ഓണപ്പാച്ചിലിനിടെ യാത്രാദുരിതം; കേരള എക്‌സ്പ്രസ് 4 മണിക്കൂര്‍ ‘ലേറ്റ്’; നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു
കോട്ടയം: ഓണപ്പാച്ചിലിനിടെ യാത്രാദുരിതം ഇരട്ടിയാക്കി വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു. ബിലാസ്പൂര്‍ – തിരുനെല്‍വേലി എക്‌സ്പ്രസ് (22619) രണ്ടുമണിക്കൂറാണു വൈകിയോടുന്നത്. ബിലാസ്പൂരില്‍ നിന്ന് രാവിലെ 8:15 നാണ് ട്രെയിന്‍ യാത്ര തുടങ്ങിയത്. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരം വരെ പോകുന്ന കേരള എക്‌സ്പ്രസ് (12626) അഞ്ചുമണിക്കൂര്‍ വൈകിയോടുകയാണ്. ദിബ്രുഗറില്‍നിന്ന് കന്യാകുമാരി വരെ പോകുന്ന വിവേക് എക്‌സ്പ്രസ് (22504) 4 മണിക്കൂര്‍ വൈകിയോടുകയാണ്.
അതേസമയം മംഗളൂരുവില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് (16605) 18 മിനിറ്റും പരശുറാം എക്‌സ്പ്രസ് (16649) 22 മിനിറ്റും മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് (16345) 33 മിനിറ്റും വൈകിയോടുകയാണ്. കന്യാകുമാരിയില്‍നിന്ന് മംഗളൂരുവിലേക്ക് പോകുന്ന പരശുറാം (16650) 23 മിനിറ്റും വൈകിയോടുന്നു.






