Month: September 2025
-
Breaking News
ഡല്‍ഹിയില്‍ റോഡുകള്‍ തോടുകളായി, വീടുകള്‍ വെള്ളത്തിന് നടുവില്‍ ; മാര്‍ക്കറ്റുകള്‍ ചെളിവെള്ളം നിറഞ്ഞ കുളങ്ങളായി ; കടകളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു, നാലുനേരവും കഴിക്കാന്‍ ബണ്ണും ബിസ്‌ക്കറ്റും മാത്രം…!
ന്യൂഡല്‍ഹി: അതിശക്തമായ മഴയെയും അതിന് പിന്നാലെ യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെയും തുടര്‍ന്ന് ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വന്‍ വെള്ളപ്പൊക്കം. ഇവിടെ താമസിക്കുന്നവര്‍ ജീവനും സാധനങ്ങളും സംരക്ഷിക്കാന്‍ നെട്ടോട്ടം ഓടുകയാണ്. തെരുവുകള്‍ പുഴകളായി മാറിയപ്പോള്‍ കച്ചവടസ്ഥലങ്ങള്‍ ചെളി നിറഞ്ഞ വെള്ളപ്പൊക്കത്തില്‍ മുങ്ങി. മജ്നു കാ ടീലയിലെ കടയുടമകള്‍ മുതല്‍ മദന്‍പൂര്‍ ഖാദറിലെയും ബാദര്‍പൂരിലെയും കുടുംബങ്ങള്‍ വരെ താത്കാലിക അഭയകേന്ദ്രങ്ങളില്‍ വെള്ളം ഇറങ്ങാനായി കാത്തിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് യമുനയിലെ ജലനിരപ്പ് 207 മീറ്ററായിരുന്നു. അധികാരികള്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ഓള്‍ഡ് റെയില്‍വേ ബ്രിഡ്ജ് അടയ്ക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തില്‍ അനേകം വീടുകളും ഒലിച്ചുപോയി. മജ്നു കാ ടീലയില്‍, വെള്ളം കയറിയതിനെ തുടര്‍ന്ന് തിരക്കേറിയ മാര്‍ക്കറ്റ് നിശബ്ദമായി. അനേകം കടകളിലാണ് സാധനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയത്. സാധനങ്ങള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ജോലിയിലാണ് കടക്കാര്‍. മദന്‍പൂര്‍ ഖാദറില്‍ വെള്ളം കയറി കുടിലുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ റോഡരികില്‍ കെട്ടിയ പഴയ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് കീഴിലാണ്…
Read More » -
Breaking News
സസ്‌പെന്റ് ചെയ്തതിന് പിന്നാലെ പാര്‍ട്ടി വിട്ട് വനിതാനേതാവ് കവിത ; തനിക്കെതിരേ ഗൂഡാലോചനയെന്ന് രണ്ട് നേതാക്കള്‍ക്കെതിരേ ആരോപണം ; തെലുങ്കാനയിലെ ബിആര്‍സി യില്‍ ഉള്‍പ്പോര് രൂക്ഷമായി
ഹൈദരാബാദ്: അച്ചടക്കം ലംഘനം ചൂണ്ടിക്കാട്ടി സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ബിആര്‍സി പാര്‍ട്ടിവിട്ട വനിതാനേതാവ് കെ. കവിത എംഎല്‍സി സ്ഥാനവും രാജിവെച്ചു. കഴിഞ്ഞ ദിവസമായിരുന്നു കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ബിആര്‍എസ്സില്‍ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ആഭ്യന്തര കലാപത്തിനിടെയായിരുന്നു സസ്പെന്‍ഷന്‍. ബിആര്‍എസ് നേതാക്കള്‍ക്കെതിരേ കവിത നേരത്തേ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ബിആര്‍എസ് നേതാക്കളായ ടി ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്നും തനിക്കെതിരേ നടന്ന പാര്‍ട്ടി നടപടിയില്‍ പങ്കുണ്ടെന്നും കവിത പറഞ്ഞു. കെസിആറിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ബിആര്‍എസിനെ ബിജെപിയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ചു എന്നും കവിത വിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഉള്‍പ്പോര് ശക്തമാണ്. ഇരുവരും കവിതയുടെ ബന്ധുക്കള്‍ കൂടിയാണ്. തെലങ്കാനയില്‍ അധികാരം നഷ്ടമായതിന് പിന്നാലെ ബിആര്‍എസ് കടന്ന് പോകുന്നത് സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടിയാണ്. പാര്‍ട്ടിക്കകത്ത് കവിതയ്ക്ക് എതിരെ വലിയ വികാരം ഉയര്‍ന്നതിന് പിന്നാലെയാണ് സസ്പെന്‍ഷനിലേക്ക് പാര്‍ട്ടി കടന്നത്.…
Read More » -
Sports
ഐപിഎല്ലില്‍ നിന്നും വിരമിച്ച ആര്‍ അശ്വിന് മുന്നില്‍ പ്രതീക്ഷിച്ച വമ്പന്‍ ഓഫര്‍ ; താരത്തിന് ബിഗ്ബാഷ് ലീഗില്‍ നിന്നും ക്ഷണം ; മെല്‍ബണിലെ രണ്ടു ടീമുകളില്‍ ഒന്നിന് വേണ്ടി താരം കളിച്ചേക്കാന്‍ സാധ്യത
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന് മുന്നിലേക്ക് വമ്പന്‍ ഓഫര്‍. ബിഗ്ബാഷ് ലീഗില്‍ നിന്നും ക്ഷണം ലഭിച്ചിരിക്കു കയാണ് താരത്തിന്. മെല്‍ബണ്‍ കേന്ദ്രീകരിച്ചുള്ള രണ്ടു ടീമുകള്‍ താരത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായിട്ടാണ് ഏറ്റവും പുതിയ വിവരം. താരത്തെ ബിബിഎല്ലില്‍ കളിപ്പിക്കുന്നതിനായി ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ടോഡ് ഗ്രീന്‍ബര്‍ഗ് അശ്വിനുമായി നിലവില്‍ ചര്‍ച്ച നടത്തി വരികയാണ്. മെല്‍ബണ്‍ സ്റ്റാര്‍സ് അല്ലെങ്കില്‍ മെല്‍ബണ്‍ റെനെഗാഡ്സ് ഈ രണ്ട് ടീമുകളില്‍ ഒന്നുമായി താരം കരാര്‍ ഒപ്പുവക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റു ടീമുകളും താരത്തിനായി രംഗത്തെത്താന്‍ സാധ്യതയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് താരം ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിലെ മുഴുവന്‍ ഫോര്‍മാറ്റുകളില്‍ നിന്നും പടിയിറങ്ങിയ താരം വിരമിക്കല്‍ കുറിപ്പില്‍ ബിഗ് ബാഷ് ലീഗടക്കം ലോകത്തിലെ വിവിധ ലീഗുകളില്‍ കളിക്കാനുള്ള താല്‍പര്യം അശ്വിന്‍ പ്രകടിപ്പിച്ചിരുന്നു. ഐപിഎല്‍ പോലെയുള്ള മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന വലിയ ലീഗില്‍ കളിക്കാന്‍ 38 കാരനായ തന്റെ ആരോഗ്യം അനുവദിക്കുന്നില്ലെന്നാണ് അശ്വിന്‍…
Read More » -
Breaking News
തായ്‌ലന്റില്‍ മത്സരത്തിനായി കൊണ്ടുപോയി പീഡനം ; 19 കാരി ഗര്‍ഭിണിയായ സംഭവത്തില്‍ യോഗാ അദ്ധ്യാപകനായി തെരച്ചില്‍ ; ദേശീയമെഡല്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് വീണ്ടും വീണ്ടും ഉപയോഗിച്ചെന്നും ആരോപണം
ബെഗളൂരു : ബെഗളൂരുവില്‍ ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് പത്തൊമ്പത് കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യോഗാ അദ്ധ്യാപകനെ പോലീസ് തെരയുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്. 2024 ല്‍ നടന്ന സംഭവത്തില്‍ പോക്‌സോ ആക്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2019 മുതല്‍ ഇയാളെ അറിയാമെന്നും 2021 മുതല്‍ ഇയാള്‍ തന്റെ യോഗാ പരീശീലകനാണെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. 2024 ഓഗസ്റ്റ് 30 നായിരുന്നു കേസിനാസ്പദമായ സംഭവം. 2023 നവംബറില്‍ ഒരു യോഗാ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പെണ്‍കുട്ടി അധ്യാപകനോടൊപ്പം തായ്ലന്റില്‍ പോയിരുന്നു. അവിടെ വെച്ചായിരുന്നു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിയില്‍ നിന്നും പിന്‍മാറാനായി നിര്‍ബന്ധിച്ചു എന്നും പെണ്‍കുട്ടി മൊഴി നല്‍കി. 2024 ലാണ് പ്രതിയുടെ ഉടമസ്ഥതയിലുള്ള യോഗ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പെണ്‍കുട്ടി ചേരുന്നത്. ദേശീയ മെഡല്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് വാഗ്ദാനം നല്‍കി അയാള്‍ വീണ്ടും പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ ശേഷമാണ് സംഭവം പുറത്തറിയുന്നത്. ഇയാളില്‍ നിന്നും ലൈംഗീക…
Read More » -
Breaking News
വയനാട്ടില്‍ മെഡിക്കല്‍ കോളേജ് വരുന്നു, രാഹുല്‍ഗാന്ധിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമെന്ന് കുറിപ്പിട്ട് പ്രിയങ്കാഗാന്ധി ; ലക്ഷക്കണക്കിന് ജനങ്ങളുടെ അഭ്യര്‍ത്ഥന കേട്ടതില്‍ സന്തോഷമെന്നും കുറിപ്പില്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് വരുന്നതിലൂടെ രാഹുല്‍ഗാന്ധിയുടെ പ്രയത്‌നങ്ങള്‍ ഫലം കണ്ടതായി വയനാട് എം.പി. പ്രിയങ്കാഗാന്ധി. വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ അഭ്യര്‍ത്ഥനയും രാഹുലിന്റെ നിരന്തര പ്രയത്‌നവും ഫലം കണ്ടതായി പ്രിയങ്ക ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതിനു പിന്നാലെയായിരുന്നു പോസ്റ്റ്. ” വയനാട്ടിലെ പൗരന്മാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി ഞങ്ങളെ കേട്ടതിനും നടപടി സ്വീകരിച്ചതിനും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിര്‍മ്മാണം വേഗത്തിലാക്കാനും എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനും വേണ്ട എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും ആവശ്യമുളളവരുടെ വികസനവും പുരോഗതിയുമെന്ന പൊതുലക്ഷ്യത്തിനായി നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം. ഈ ഒരു നിമിഷത്തിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്ന എന്റെ എല്ലാ സഹോദരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍”: പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വയനാട്, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ മെഡിക്കല്‍…
Read More » -
Breaking News
3 സിറ്റിങ് എംഎല്‍എമാര്‍ സഹകരിക്കാന്‍ തയാറായി, ബിജെപി നേതൃത്വം അനുമതി നല്‍കിയില്ല: മേജര്‍ രവി
കൊച്ചി: കേരളത്തിലെ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം സഹകരിക്കാന്‍ തയാറായി തന്നെ സമീപിച്ചിരുന്നുവെന്നു സംവിധായകന്‍ മേജര്‍ രവി. എന്നാല്‍ ബിജെപി നേതൃത്വത്തില്‍നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് ഇക്കാര്യം നടക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു. ”അവര്‍ ഇപ്പോഴും തയാറാണ്. ഒരുപാധിയും ഇല്ലാതെ വരാന്‍ തയാറാണെന്നാണ് അവര്‍ പറഞ്ഞത്. അവരുടെ പാര്‍ട്ടിയില്‍ അവര്‍ തൃപ്തരല്ല” അദ്ദേഹം പറഞ്ഞു. ബിജെപി വൈസ് പ്രസിഡന്റ് പദവിയില്‍ ഉണ്ടായിരുന്നുവെന്നും പാര്‍ട്ടി പദവികള്‍ വേണ്ടെന്നു താന്‍ തന്നെയാണു നേതൃത്വത്തോടു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂരിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി തയാറാവണമെന്നും മേജര്‍ രവി പറഞ്ഞു. ”ശശി തരൂര്‍ ബുദ്ധിജീവിയാണ്, ആഗോള ധാരണയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവിയില്‍ ഇരുന്ന ആളാണ്. ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന ധാരണയുള്ളയാളാണ്. ജനങ്ങള്‍ക്കിടിയില്‍ പ്രശസ്തനാണ്. എന്നാല്‍ ഒരേ മുഖങ്ങള്‍ തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ വ്യത്യസ്ത സ്വഭാവമാണ്. അതു മാറ്റിയെടുക്കണമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തരായ ആളുകള്‍ വേണം. അതുകൊണ്ടാണ്…
Read More » -
Breaking News
അധ്യാപികയുടെ അപകട മരണത്തില്‍ ദുരൂഹതയില്ല; നിയന്ത്രണം തെറ്റിയതെന്ന് സൂചനകള്‍; കുഞ്ഞു മക്കളെയും ഭര്‍ത്താവിനെയും തനിച്ചാക്കി മടക്കം; ആന്‍സി മിസ് ഇനി കണ്ണീരോര്‍മ…
പാലക്കാട്: ഓണാഘോഷത്തിനായി കോളേജിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടര്‍ അപകടത്തില്‍ കോളേജ് അദ്ധ്യാപിക മരിച്ചത് അജ്ഞാത വാഹനമിടിച്ചല്ലെന്ന നിഗമനത്തില്‍ പൊലീസ്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിലേക്ക് എത്തുന്നത്. കോയമ്പത്തൂര്‍ എ.ജെ.കെ കോളേജിലെ അധ്യാപിക ഡോ.എന്‍.എ.ആന്‍സി (36) ആണ് മരിച്ചത്. സിസിടിവി പരിശോധനയില്‍ സ്‌കൂട്ടറിനുപിന്നില്‍ മറ്റ് വാഹനങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ ഡിവൈഡറിലും സുരക്ഷാ കവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പുകമ്പിയിലും ഇടിച്ചുകയറി സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണായിരുന്നു അപകടം എന്ന് പ്രാഥമിക പരിശോധയില്‍ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്താന്‍ ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുമ്പോഴേക്കും അപകട കാരണത്തെക്കുറിച്ച് വ്യക്തത വരുമെന്നാണ് വാളയാര്‍ ഇന്‍സ്പെകടര്‍ എന്‍എസ് രാജീവ് അറിയിച്ചു. കഞ്ചിക്കോട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. ആന്‍സിയുടെ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലും സുരക്ഷാകവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കമ്പികളിലും ഇടിച്ചുകയറി സര്‍വീസ് റോഡിലേക്ക് തെറിച്ചുവീണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആന്‍സിയുടെ…
Read More » -
Breaking News
മൂക്കൊലിപ്പല്ല; ‘സിഎസ്എഫ് റൈനോറിയ’യുള്ളവര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം വരാന്‍ സാധ്യത, ജാഗ്രത
കൊച്ചി: മൂക്കില്‍നിന്ന് വെള്ളമൊലിക്കുന്ന സിഎസ്എഫ് (സെറിബ്രോ സ്‌പൈനല്‍ ഫ്ലൂയിഡ്) റൈനോറിയ അസുഖമുള്ളവരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം എളുപ്പത്തില്‍ വരാന്‍ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍. അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സ തേടിയവരില്‍ മൂന്നുപേര്‍ക്ക് സിഎസ്എഫ് റൈനോറിയ ഉണ്ട്. മരിച്ച സ്ത്രീക്കും ഇതേ രോഗാവസ്ഥയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന സ്രവത്തില്‍നിന്ന് വ്യത്യസ്തമായി വെള്ളത്തിന് സമാനമായ രീതിയിലാണ് സിഎസ്എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക. തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല. മൂക്കിനുള്ളില്‍ അരിപ്പ പോലെ സംരക്ഷിക്കുന്ന ഭാഗമാണ് ക്രിബ്രിഫോം പ്ലേറ്റ്. ദുര്‍ബലമായ ഈ ഭാഗം പൊട്ടുന്നതുവഴിയാണ് സെറിബ്രോ സ്‌പൈനല്‍ ഫ്ലൂയിഡ് പുറത്തേക്ക് ഒഴുകുന്നത്. ഇതുവഴി അമീബ പോലുള്ള അണുക്കള്‍ എളുപ്പത്തില്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വാഹനാപകടങ്ങളിലോ മറ്റോ ആ ഭാഗത്ത് പരിക്കേല്‍ക്കുന്നവരില്‍ ക്രിബ്രിഫോം പ്ലേറ്റ് പൊട്ടി സിഎസ്എഫ് (സെറിബ്രോ സ്‌പൈനല്‍ ഫ്ലൂയിഡ്) റൈനോറിയ വരാന്‍ സാധ്യതയുണ്ട്. ഇതുള്ളവരില്‍ മെനിഞ്ചൈറ്റിസ് വരാനും സാധ്യതയേറെയാണ്. ഇത്തരം അസുഖമുള്ളവര്‍ ചികിത്സ തേടി…
Read More » -
Breaking News
താമസിച്ചാലല്ലേ കുഴപ്പം! 4.5 മണിക്കൂര്‍ മുന്‍പേ വിമാനം പുറപ്പെട്ടു; കരിപ്പൂരില്‍ പ്രതിഷേധിച്ച് യാത്രക്കാരന്‍
കോഴിക്കോട്: സമയക്രമത്തില്‍ മാറ്റം വരുത്തി വിമാനം നാലര മണിക്കൂര്‍ മുന്‍പേ പറന്നു. സമയം മാറ്റിയത് അറിയിച്ചില്ലെന്നു പറഞ്ഞ് ഏതാനും യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വച്ചു. ബെംഗളൂരുവിലേക്ക് ഇന്നലെ രാത്രി 8.30നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകിട്ട് നാലിനു പുറപ്പെട്ടത്. ഇതറിയാതെ എത്തിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്. സമയമാറ്റം അറിയിച്ചിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, യാത്രക്കാരെ വിവരമറിയിച്ചിരുന്നുവെന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്. ടിക്കറ്റ് തുക തിരിച്ചുനല്‍കാമെന്നാണ് പിന്നീട് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചതെന്നു യാത്രക്കാര്‍ പറഞ്ഞു. അതേസമയം, കരിപ്പൂരില്‍ ഒന്നാം തീയതി ഉച്ചയ്ക്ക് 1.40 ന് കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പോകേണ്ട വിമാനമാണ് വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. വിമാനം വൈകിയതോടെ രണ്ട് തുടര്‍ സര്‍വ്വീസുകളും റദ്ദാക്കി. വൈകിട്ട് ഷാര്‍ജയിലേക്ക് പോകേണ്ട വിമാനവും രാത്രി മസ്‌കത്തിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. റദ്ദാക്കല്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചതായി അധികൃതര്‍ അറിയിച്ചു.
Read More » -
Breaking News
യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസിന്റെ ക്രൂരമര്‍ദനം; രണ്ടു വര്‍ഷം നീണ്ട നിയപോരാട്ടം, പൂഴ്ത്തിവെച്ച ദൃശ്യങ്ങള്‍ പുറത്ത്
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസ്സിനാണ് മര്‍ദനമേറ്റത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. സുജിത്ത് നിയമപോരാട്ടം നടത്തിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. കുന്നംകുളം പോലീസാണ് മര്‍ദിച്ചത്. വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2023 ഏപ്രില്‍ മാസം അഞ്ചാം തീയതിയാണ് സംഭവം നടന്നത്. സുഹൃത്തുക്കളോട് പോലീസുകാര്‍ വളരെ മോശമായി പെരുമാറിയതിന് പിന്നാലെ സുജിത്ത് ഇടപെട്ടതാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ സുജിത്തിനെ പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്റ്റേഷനിലെത്തിച്ചയുടനെ അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. ആദ്യം ഒരു മുറിയിലിട്ട് മര്‍ദിക്കുകയും പിന്നീട് മറ്റൊരു മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. നാല് പോലീസുകാര്‍ ചേര്‍ന്നാണ് സുജിത്തിനെ മര്‍ദിക്കുന്നത്. എസ്ഐയായിരുന്ന നുഹ്‌മാന്‍, സിപിഒമാരായിരുന്ന ശശിധരന്‍, സന്ദീപ്, സജീവന്‍ എന്നീ പോലീസുകാരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്. ഇതിന് പിന്നാലെ പോലീസ് സുജിത്തിനെതിരേ കേസെടുക്കുകയും…
Read More »