Month: September 2025

  • Breaking News

    എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നല്‍കട്ടെ; ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

    ന്യൂഡല്‍ഹി : ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെയെന്ന് നരേന്ദ്രമോദി ആശംസാസന്ദേശത്തില്‍ കുറിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ള കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ആശംസകള്‍ നേരുന്നതായി രാഷ്ട്രപതി കുറിച്ചു. ഓണം പുതിയ വിളവെടുപ്പിന്റെ സന്തോഷം മാത്രമല്ല, കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു സവിശേഷ ഉദാഹരണമാണ്. ഈ ആഘോഷം മതസാമുദായിക വിശ്വാസങ്ങള്‍ക്കപ്പുറം ഒരുമയുടേയും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രാധാന്യം വിളിച്ചോതുക കൂടി ചെയ്യുന്നുവെന്നും രാഷ്ട്രപതി സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. മലയാളത്തിലുള്ള പ്രധാനമന്ത്രിയുടെ ഓണസന്ദേശം ഇപ്രകാരമാണ്. എല്ലാവര്‍ക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകള്‍! ഈ മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്‌കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തില്‍ സൗഹാര്‍ദ്ദം വളര്‍ത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാനും സഹായിക്കട്ടെ.…

    Read More »
  • Breaking News

    മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, ചിത്രം 25ന് വേൾഡ് വൈഡ് റിലീസിന്

    കൊച്ചി: തീക്ഷ്ണമായ കണ്ണുകളും നെഞ്ചിൽ തറയ്ക്കുന്ന നോട്ടവുമായി മഹേന്ദ്രൻ എന്ന കഥാപാത്രമായി മനോജ് കെ ജയൻ, ചുണ്ടിൽ തിരുകിയ സിഗരറ്റിലേക്ക് തീ പകരവേ ആരെയോ രൂക്ഷമായി നോക്കുന്ന കമൽ മുഹമ്മദ് എന്ന വേഷത്തിൽ കലാഭവൻ ഷാജോൺ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയിലെ ക്യാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവരുകയാണ്. ഈ മാസം 25നാണ് ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്. വിനീത് തൻറെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായി എത്തുന്നതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയിലുമാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ‘ഫേസസ് ഓഫ് കരം’ എന്ന ടാഗ് ലൈനിലാണ് സിനിമയിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ്…

    Read More »
  • Breaking News

    റൊട്ടി, ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങിയവയ്ക്ക് വില കുറയും ; ചരക്ക് സേവന നികുതിയില്‍ പരിഷ്‌കരണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി ; ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമെന്ന് മോദി

    ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയില്‍ വരുത്തിയ പുതിയ മാറ്റത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ പരിഷ്‌കരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഇടത്തരക്കാരുടെ പോക്കറ്റില്‍ കൂടുതല്‍ പണമെത്തിക്കുമെന്നും പല ഉത്പന്നങ്ങളുടെയും നികുതി കുറയ്ക്കുമെന്നും റൊട്ടി, ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള നാല് നികുതി സ്ലാബുകള്‍ക്ക് പകരം രണ്ട് സ്ലാബുകള്‍ സെപ്റ്റംബര്‍ 22-ന് നിലവില്‍ വരും. ‘നവരാത്രിയുടെ ആദ്യ ദിവസം മുതല്‍ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത്തവണത്തെ ധന്‍തേരാസ് കൂടുതല്‍ ഊര്‍ജ്ജസ്വലമാകും. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ പരിഷ്‌കാരമാണിത്,’ പ്രധാനമന്ത്രി മോദി പറഞ്ഞു. ഡല്‍ഹിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. അടുത്ത തലമുറ ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ‘ഡബിള്‍ ധമാക്ക’ ദീപാവലിക്കും ഛത്ത് പൂജയ്ക്കും മുമ്പ് ചെങ്കോട്ടയില്‍ നിന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നു എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ലളിതമായ നികുതി സമ്പ്രദായം, പൗരന്മാരുടെ ജീവിതനിലവാരം…

    Read More »
  • Breaking News

    ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി പ്രത്യയശാസ്ത്ര ശത്രുവും ; നാട്ടുകാരെ നേരില്‍ കാണാന്‍ ടിവികെ നേതാവ് വിജയ് ; സെപ്റ്റംബര്‍ 13 മുതല്‍ റോഡ് ഷോകളും ബഹുജന സമ്പര്‍ക്ക പരിപാടിയും

    ചെന്നൈ: തെരഞ്ഞെടുപ്പ് തൊട്ടടുത്ത നില്‍ക്കേ തമിഴ്‌നാട്ടില്‍ രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ട് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്ക് നേരിട്ട് എത്തിക്കാന്‍ സംസ്ഥാന പര്യടനത്തിനൊരുങ്ങുകയാണ് നടന്‍. സെപ്തംബര്‍ 13 മുതല്‍ ‘മീറ്റ് ദി പീപ്പിള്‍’ പരിപാടിയുമായിട്ടാണ് താരമെത്തുന്നത്. റോഡ്‌ഷോകളും ബഹുജന സമ്പര്‍ക്ക് പരിപാടികളും ഉള്‍പ്പെടെയുള്ള പ്രചരണങ്ങളുമായി 10 ജില്ലകളില്‍ പര്യടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. 2026-ല്‍ തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകും എന്നും ടിവികെയ്ക്ക് ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി പ്രത്യയശാസ്ത്ര ശത്രുവുമാണെന്നും വിജയ് നേരത്തേ പറഞ്ഞിരുന്നു. തമിഴക വെട്രി കഴകം ആര്‍ക്കും തടയാന്‍ കഴിയാത്ത ശബ്ദവും ശക്തിയുമാണെന്ന് വിജയ് പറഞ്ഞു. തമിഴ്നാട്ടില്‍ സൂര്യന്‍ അസ്തമിക്കുകയാണെന്നും ഇനി ചന്ദ്രോദയമാണെന്നും വിജയ് പറഞ്ഞിരുന്നു. സംസ്ഥാന വ്യാപക ‘മീറ്റ് ദി പീപ്പിള്‍’ പര്യടനം തിരുച്ചിറപ്പളളിയില്‍ നിന്നാണ് ആരംഭിക്കുക. വിജയ് 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം മധുരയില്‍ നടന്ന ടിവികെയുടെ…

    Read More »
  • Breaking News

    രാഷ്ട്രീയപരിപാടിയല്ലെന്ന് തെളിയിക്കണം, സമവായത്തിന് എല്ലാ ആയുധങ്ങളുമെടുത്ത് നെട്ടോട്ടം ; ആഗോള അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ വീട്ടിലെത്തി ക്ഷണിച്ച് സംഘാടകര്‍

    തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തെ കോണ്‍ഗ്രസും ബിജെപിയും രൂക്ഷവിമര്‍ശനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുഐക്യവേദി സമാന്തര വിശ്വാസസംഗമം പന്തളത്ത് നടത്താനും നോക്കുമ്പോള്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെ പരിപാടിയിലേക്ക് ഔപചാരികമായി ക്ഷണിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് പരിപാടിക്ക് ക്ഷണിച്ചത്. പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു. പരമാവധി സമവായമുണ്ടാക്കി പരിപാടി നല്ല നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാന ത്തിന്റെ ഭാഗമായാണ് ക്ഷണം. നേരത്തേ പരിപാടിക്കെതിരേ വിമര്‍ശനം ഉന്നയിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള രാഷ്ട്രീയനാടകമെന്നാണ് വിമര്‍ശിച്ചത്. കോണ്‍ഗ്രസും പരിപാടിയെ വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു. ശബരിമലയിലെ യുവതീപ്രവേ ശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂ ലവും ഇതേ വിഷയത്തില്‍ എടുത്തിട്ടുള്ള കേസുകളും സര്‍ക്കാര്‍ പിന്‍വലി ക്കുമോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. പത്തുവര്‍ഷക്കാല ത്തിനിടയില്‍ അവസാന വര്‍ഷം എന്തിനാണ് സര്‍ക്കാര്‍ ഇത്തരമൊരു പരിപാടിയുമായി…

    Read More »
  • Breaking News

    യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവം അങ്ങിനെ വിടാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല ; പോലീസുകാരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്തു നല്‍കി

    തിരുവനന്തപുരം: വി എസ് സുജിത്തിനെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം വന്‍ വിവാദമാക്കി കോണ്‍ഗ്രസ്. പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം എന്നാവശ്യപ്പെട്ടു വീടുകളിലേക്ക് നടത്തിയ മാര്‍ച്ചിനും പ്രതിഷേധത്തിനും പിന്നാലെ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. എസ്‌ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും വി ഡി സതീശന്‍ നേരത്തേ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കത്ത് നല്‍കിയത്. തീവ്രവാദികള്‍പ്പോലും ഇതുപോലത്തെ ക്രൂരത ചെയ്യില്ലെന്നും മര്‍ദ്ദിച്ച അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍പ്പോലുമില്ലെന്നും വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സുജിത്ത് സ്റ്റേഷനില്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണെന്നും ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാര്‍ ചെയ്തതെന്നും സതീശന്‍ ആരോപിച്ചിരുന്നു. നിലവിലെ ഡിഐജി പ്രതികള്‍ക്കൊപ്പമാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. മര്‍ദ്ദിച്ചിട്ടും മര്‍ദ്ദിച്ചിട്ടും മതിവരാത്ത രീതിയില്‍ സുജിത്തിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി. അതുംപോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. സുജിത്തിനെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ പോലീസുകാരന്‍ സജീവന്റെയും…

    Read More »
  • Breaking News

    സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതി ; ഇരയെ വിവാഹം കഴിക്കാന്‍ കോടതിയുടെ നിര്‍ദേശം ; ജയിലില്‍വെച്ച് പോലീസുകാര്‍ നോക്കി നില്‍ക്കേ വിവാഹം ചെയ്തു

    പാറ്റ്‌ന: സഹോദരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായ തടവു കാരന്‍ ജയിലിനുള്ളില്‍ യുവതിയെ വിവാഹം ചെയ്തു. ബീഹാറിലെ മധുബനി ജില്ലയി ലെ ജയിലിലാണ് വേറിട്ടൊരു വിവാഹം നടന്നത്. അസാധാരണമായ ഈ വിവാഹ ത്തിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയത് ജയില്‍ അധികൃതരാണ്. ജയില്‍ ജീവനക്കാര്‍ വിവാഹ ത്തിന് സാക്ഷികളായപ്പോള്‍ അന്തേവാസികള്‍ വരന്റെ ആളുകളായി രംഗത്ത് വന്നു. ഇര യുടെ ഭര്‍ത്താവ് നേരത്തേ മരണമടഞ്ഞതിനെ തുടര്‍ന്ന് വിധവയായിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച പട്‌ന ഹൈക്കോടതി, ഇരുവരുടെയും വിവാഹം നടന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതി വിവാഹത്തിനായി കീഴ്ക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കോടതി ഉത്തരവ് പാലിച്ച് ജയിലില്‍ വെച്ച് വിവാഹം നടത്തിയെന്ന് ജയില്‍ സൂപ്രണ്ട് ഓം പ്രകാശ് ശാന്തി ഭൂഷണ്‍ പറഞ്ഞു. യുവതിയുടെ ഭര്‍ത്താവും പ്രതിയുടെ സഹോദരനുമായ ആള്‍ 2022-ല്‍ മരിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും അടുക്കുകയും ഒരുമിച്ച് താമസി ക്കാന്‍ തുടങ്ങുകയും…

    Read More »
  • Newsthen Special

    മെസ്സിയുടെ വാക്കുകള്‍ വിരമിക്കലിന്റെ സൂചനയോ? ; നാളെ രാവിലെ നടക്കുന്ന വെനസ്വേലയുമായുള്ള മത്സരം അവസാന ലോകകപ്പ് യോഗ്യതാമത്സരമെന്ന് താരം ; ലോക കായികമാമാങ്കത്തില്‍ കളിക്കും

    ബ്യൂണസ് ഐറിസ്: ഒടുവില്‍ ലോകം മുഴുവനുമുള്ള ആരാധകരെ നിരാശയിലാക്കി ഇതിഹാസതാരം ലിയോണേല്‍ മെസ്സിയില്‍ നിന്നും ആ വാര്‍ത്തയും വരികയാണ്. ലയണല്‍ മെസ്സി തന്റെ അവസാന ഹോം ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടില്‍ വെനസ്വേലയ്ക്ക് എതിരേയുള്ള മത്സരം താരത്തിന്റെ അവസാന യോഗ്യതാമത്സരം ആയിരിക്കുമെന്ന് താരം തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മോണ്യുമെന്റലിലാണ് മത്സരം നടക്കുന്നത്. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയും ബ്രസീലും ഇക്വഡോറും ഇതിനോടകം തന്നെ അടുത്ത ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ‘ഇത് എന്റെ അവസാന യോഗ്യതാ മത്സരമായതിനാല്‍ എനിക്കിതൊരു പ്രത്യേക മത്സരമായിരിക്കും’ എന്ന് മെസ്സി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നിരുന്നാലും, ഭാവിയില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നതിനെക്കുറിച്ച് അദ്ദേഹം തള്ളിക്കളഞ്ഞില്ല. അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന് മെസ്സി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മിയാമിയില്‍ ക്ലബ്ബിനായി കളിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പാണ്. അര്‍ജന്റീനയും വെനസ്വേലയും തമ്മിലുള്ള മത്സരം ഇന്ത്യന്‍ സമയം സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച പുലര്‍ച്ചെ 5…

    Read More »
  • Breaking News

    കോളനി കാലമൊക്കെ കഴിഞ്ഞെന്ന് ട്രംപിനോട് പുടിന്‍ ; സമ്മര്‍ദ്ദപ്പെടുത്തി ഇന്ത്യയേയും ചൈനയേയും വരുതിയില്‍ നിര്‍ത്താന്‍ നോക്കേണ്ട ; ഏഷ്യയിലെ വന്‍ ശക്തികളെ ഇങ്ങിനെയല്ല പരിപാലിക്കേണ്ടത്

    മോസ്‌ക്കോ: സാമ്പത്തീക സമ്മര്‍ദ്ദത്തിലൂടെ ഏഷ്യയിലെ രണ്ടുവമ്പന്മാരെ വരുതിയില്‍ നിര്‍ത്താന്‍ നോക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉപദേശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍. ഏഷ്യയിലെ രണ്ടു വലിയ ശക്തികളെ വരുതിയി നിര്‍ത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും റഷ്യയുടെ പങ്കാളികളായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ദുര്‍ബ്ബലരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പുടിന്റെ പ്രതികരണം.  ഇന്ത്യയോടും ചൈനയോടും ഈ രീതിയില്‍ പെരുമാറരുതെന്നും 150 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്കും ശക്തമായ സമ്പദ്വ്യവസ്ഥയുള്ള ചൈനയ്ക്കും എതിരേ തിരിയുമ്പോള്‍ ആ വലിയ രാജ്യങ്ങളുടെ നേതൃത്വത്തിന് എങ്ങിനെയൊക്കെ പ്രതികരിക്കാന്‍ കഴിയുമെന്ന കാര്യം കൂടി മനസ്സില്‍ വെയ്ക്കണമെന്ന് പുടിന്‍ പറഞ്ഞു. കൊളോണിയല്‍ യുഗവും കോളനിവാഴ്ചയുമെല്ലാം കഴിഞ്ഞെന്ന് അമേരിക്ക മനസ്സിലാക്കണ മെന്നും ഇന്ത്യയുടേയും ചൈനയുടേയും രാഷ്ട്രീയ ബോദ്ധ്യങ്ങള്‍ക്ക് ചരിത്രത്തിന്റെ കൂടി പിന്തുണയും സ്വാധീനവും ഉണ്ടെന്നും ഇരു രാജ്യങ്ങളും കോളനി വാഴ്ചയുടെ ഇരുണ്ട കാലത്ത് നിന്നും പ്രതിരോധിച്ച് മുന്നിലേക്ക വന്നവരാണെന്നും പുടിന്‍ പറഞ്ഞു. പങ്കാളികളായ രാജ്യങ്ങ ളോട് ഈ…

    Read More »
  • Breaking News

    രാജ്യത്ത് കസ്റ്റഡിമരണങ്ങള്‍ കുടുന്നു ;  2025 ല്‍ ഏഴു മാസത്തിനിടയില്‍ 11 മരണങ്ങള്‍ ; സ്‌റ്റേഷനില്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതില്‍ കേസെടുത്ത് സുപ്രീംകോടതി  

    ന്യൂഡല്‍ഹി: രാജ്യത്ത് കസ്റ്റഡിമരണങ്ങള്‍ കുടുന്ന സാഹചര്യത്തില്‍ പോലീസ് സ്‌റ്റേഷനുകളിലെ സിസിടിവി പ്രവര്‍ത്തനരഹിതമാകുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണനയ്ക്കെടുത്തത്. 2025 ല്‍ 11 മരണങ്ങള്‍ നടന്നെന്ന ദൈനിക് ഭാസ്‌ക്കര്‍ പത്രത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേസെടുത്തത്. പോലീസ് സ്‌റ്റേഷനില്‍ പ്രവര്‍ത്തനക്ഷമമായ സിസിടിവികളുടെ അഭാവമെന്ന് തലക്കെട്ടിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജി. പോലീസ് സ്‌റ്റേഷനില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് സുപ്രീംകോടതി നേരത്തേ നിര്‍ബ്ബന്ധമാക്കിയിരുന്നു. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ ഓഫീസ് അടക്കം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ സ്‌റ്റേഷനുകളിലും ക്യാമറ വേണമെന്നാണ് പറഞ്ഞിരുന്നത്. രാജ്യത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലും രാത്രി കാഴ്ച ക്യാമറകളുള്ള സിസിടിവി സ്ഥാപിക്കാന്‍ കോടതി 2020 ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴ് എട്ട് മാസത്തിനുള്ളില്‍ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചതായിട്ടാണ് ദൈനിക് ഭാസ്‌ക്കര്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറഞ്ഞത്. കേരളത്തില്‍ കുന്നംകുളം സ്‌റ്റേഷനില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവിന് പോലീസിന്റെ കയ്യില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍…

    Read More »
Back to top button
error: