Month: September 2025

  • Breaking News

    കാഫാ നോഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഒമാനെയും ഇന്ത്യ പരാജയപ്പെടുത്തി ; പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിയ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി, ഷൂട്ടൗട്ടില്‍ ജിതിന്‍ എംഎസും ലക്ഷ്യംകണ്ടു

    ന്യൂഡല്‍ഹി: കാഫ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഒമാനെ പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയവും അധിക സമയവും പൂര്‍ത്തിയാകുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് ഒമാന്‍ വലചലിപ്പിച്ചു. അല്‍ യഹ്‌മദിയായിരുന്നു സ്‌കോറര്‍. ഗോള്‍വല ചലിപ്പിക്കുന്നത് നോക്കിനില്‍ക്കാനെ ഇന്ത്യന്‍ സംഘത്തിന് കഴിഞ്ഞുള്ളൂ. 81ാം മിനിറ്റില്‍ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. രാഹുല്‍ ഭേക്കെയുടെ ഷോട്ട് ഹെഡറിലൂടെ ഉദാന്ത സിങ് വലയിലാക്കുകയായിരുന്നു. പിന്നാലെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോളുമായി സമനില പാലിച്ചു. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്കായി രാഹുല്‍ ഭേക്കെ, ലാലിയന്‍സുവാല ചങ്തെ, ജിതിന്‍ എം എസ് എന്നിവര്‍ ലക്ഷ്യംകണ്ടു.  

    Read More »
  • Breaking News

    നേപ്പാളില്‍ ജെന്‍സീയുടെ പ്രതിഷേധം; തെരുവിലിറങ്ങിയത് ആയിരങ്ങള്‍ ; പോലീസ് വെടിവെയ്പില്‍ മരണം 19 ആയി ഉയര്‍ന്നു ; സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തമന്ത്രി രാജിവെച്ചു

    കാഠ്മണ്ഡു: സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരേ ജെന്‍സി വിഭാഗത്തിലെ യുവാക്കള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പില്‍ മരണം 19 ആയി. 300 ലേറെ പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു. തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിക്ക് രാജി സമര്‍പ്പിച്ചു. സ്ഥിതിഗതി രൂക്ഷമായതിനെ തുടര്‍ന്ന് ന്യൂ ബനേശ്വറില്‍ സൈന്യത്തെ വിന്യസിപ്പിച്ചു. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഓലി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം. സര്‍ക്കാര്‍ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്നാണ് യുവാക്കള്‍ പറയുന്നത്. കാഠ്മണ്ഡു, പൊഖാറ, ബുടാവല്‍, ഭൈരഹവ, ഭരത്പൂര്‍, ഇറ്റഹരി, ദാമക് തുടങ്ങിയയിടങ്ങളിലാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്. രാജ്യത്ത് പുതിയ നിയമപ്രകാരം സമൂഹമാധ്യമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് നിരോധനമെന്ന് സര്‍ക്കാര്‍…

    Read More »
  • Breaking News

    ആശുപത്രിയില്‍ വെച്ച് എലികടിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു ; മൃതദേഹം സംസ്‌ക്കാരത്തിനായി തുറന്നപ്പോള്‍ നാലുവിരലുകള്‍ കാണാനില്ലായിരുന്നു ; എലി കടിച്ച് മരിച്ച രണ്ട് നവജാതശിശുക്കളില്‍ ഒരാള്‍

    ഇന്‍ഡോര്‍: ആശുപത്രിയില്‍ എലി കടിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മൃതദേഹം സംസ്‌കാരത്തിനായി തുറന്നപ്പോഴാണ് നാല് വിരലുകള്‍ പൂര്‍ണമായി എലി കടിച്ചതായി മാതാപിതാക്കള്‍ കണ്ടത്. ധാര്‍ ജില്ലയിലെ രൂപപാത ഗ്രാമത്തില്‍ നിന്നുള്ള കുട്ടി, ജന്മനാ ഉള്ള സങ്കീര്‍ണ്ണതകള്‍ക്ക് ചികിത്സയിലിരിക്കെ ഇന്‍ഡോറിലെ എം.വൈ. ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ എലി കടിച്ച് മരിച്ച രണ്ട് നവജാതശിശുക്കളില്‍ ഒരാളാണ്. ‘സംസ്‌കാരത്തിന് തയ്യാറെടുക്കാന്‍ പൊതിഞ്ഞ തുണി മാറ്റിയപ്പോഴാണ് ഞങ്ങള്‍ കൈ ശ്രദ്ധിച്ചത്. കുഞ്ഞിന്റെ നാല് വിരലുകള്‍ പൂര്‍ണ്ണമായും കടിച്ചെടുത്ത നിലയിലായിരുന്നു,’ പിതാവ് ദേവ്റാം പറഞ്ഞു. ഓഗസ്റ്റ് 30-നാണ് ധാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് കുഞ്ഞ് ജനിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനാല്‍ ഇന്‍ഡോറിലെ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ മഞ്ജുവിന്റെ ആരോഗ്യനില മോശമായതിനാല്‍ കുഞ്ഞിന് ശരിയായ പരിചരണം ലഭിക്കുമെന്ന് വിശ്വസിച്ച് പിതാവ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ ആരോപണങ്ങളോട് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചില്ല. ഗോത്രവര്‍ഗ്ഗ സംഘടനയായ ജയ് ആദിവാസി യുവ ശക്തി ആശുപത്രി സൂപ്രണ്ടിനെയും മറ്റ് മുതിര്‍ന്ന…

    Read More »
  • Breaking News

    മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എ മാര്‍ക്കും ഭാര്യയ്ക്ക് പുറമേ ഇന്‍ചാര്‍ജ്ജ് വൈഫുകള്‍ വേറെയുണ്ടെന്ന പരാമര്‍ശം ; പണ്ഡിതവേഷം ധരിച്ച പരമനാറിയെന്ന് ആക്ഷേപിച്ച് സിപിഎമ്മിന്റെ മറുപടി

    കോഴിക്കോട്: വിവാദപ്രസംഗത്തിന്റെ പേരില്‍ സമസ്ത ഇ.കെ. വിഭാഗം നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വിക്കെതിരേ സിപിഐഎം പ്രപ്രതിഷേധം. പണ്ഡിത വേഷം ധരിച്ച നാറിയെന്നാണ് സിപിഐഎം വിശേഷിപ്പിച്ചത്. ഇഎംഎസിനെയും ജനപ്രതിനിധികളെയും അവഹേളിച്ചു എന്നാരോപിച്ചാണ് നദ്വിക്കെതിരെ പ്രതിഷേധം നടന്നത്. കോഴിക്കോട് മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെ ഇഎംഎസിന്റെ മാതാവ് 11 വയസ്സുള്ളപ്പോള്‍ വിവാഹിതയായ ആളാണെന്ന് പറഞ്ഞ് കൗമാര വിവാഹത്തെ ന്യായീകരിക്കുകയും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ഭാര്യയ്ക്ക് പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്ന് ആക്ഷേപിക്കുകയും ചെയ്തതാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്. ഇസ്‌ളാമിക വിശ്വാസത്തില്‍ പുരുഷന്റെ ആരോഗ്യസ്ഥിതിയും താല്‍പ്പര്യവും അനുസരിച്ച് ഒന്നിലധികം ഭാര്യമാരെ അനുവദിക്കുന്നുണ്ടെന്നും നദ്‌വി പറഞ്ഞു. മടവൂരില്‍ നടന്ന പ്രതിഷേധത്തില്‍ പണ്ഡിത വേഷം ധരിച്ച നാറിയാണ് നദ്വിയെന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖില്‍ അഹമ്മദ് വിമര്‍ശിച്ചത്. ” ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല എന്നാണ് നദ്വി…

    Read More »
  • Breaking News

    പറഞ്ഞത് തെറ്റായിപ്പോയെന്ന് തിരിച്ചറിയുന്നു, ബാഹ്യശക്തികളുടെ സമ്മര്‍ദ്ദമാണ് തന്നെക്കൊണ്ട് അങ്ങിനെ പറയിച്ചത് ; കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയ നേതാവ് ഒരാഴ്ച തികയും മുമ്പ് തിരിച്ചുവന്നു

    പാലക്കാട്: അഭിപ്രായഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് എതിര്‍പാളയത്തിലേക്ക് പോയ നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പഴയ പാര്‍ട്ടിയിലേക്ക് ക്ഷമാപണം നടത്തി തിരിച്ചുവന്നു. പാലക്കാട്ടെ കോണ്‍ഗ്രസുകാരനായ റിയാസ് തച്ചമ്പാറയാണ് എതിര്‍ഭാഗത്ത് പോയി ചേര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയെത്തിയത്. കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു റിയാസ് പാര്‍ട്ടിവിട്ടത്. എന്നാല്‍ അത് തന്റെ മാനസീക പ്രയാസങ്ങള്‍ മൂലമായിരുന്നെന്നും കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ തനിക്ക് കഴിയില്ലെന്നും പ്രസ്താവിച്ചുകൊണ്ടാണ് തിരിച്ചുവന്നത്. ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ് ഡിസിസി പ്രസിഡന്റിനെതിരെ പറഞ്ഞതെന്നും അതില്‍ എ തങ്കപ്പനോട് ക്ഷമാപണം നടത്തുന്നു എന്നും മറ്റൊരു പാര്‍ട്ടിയില്‍ തനിക്ക് പോകാന്‍ കഴിയില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് തച്ചമ്പാറ മണ്ഡലം പ്രസിഡന്റായിരുന്നു റിയാസ്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് വിട്ട് എതിര്‍ ചേരിയിലേക്ക് പോയ റിയാസ് സിപിഐഎം ഏരിയാ സെന്റര്‍ അംഗം കെ…

    Read More »
  • Breaking News

    ബീഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജന തര്‍ക്കം മുറുകുന്നു ; ബിജെപിയെക്കാള്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ നേടാന്‍ നിതീഷ്‌കുമാര്‍ ; ഇന്‍ഡ്യാ സഖ്യത്തില്‍ പുതിയ രണ്ടു പാര്‍ട്ടികള്‍ കൂടി

    ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ട് അധികാര്‍ യാത്ര ഉള്‍പ്പെടെ നടത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള കളം തെളിഞ്ഞു നില്‍ക്കുമ്പോള്‍ ഇന്‍ഡ്യാ മുന്നണിയുടെ ശോഭയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രതിസന്ധിയുണ്ടാക്കുന്നു. ഭരണം നടത്തുന്ന എന്‍ഡിഎ സഖ്യത്തിലും ഇന്‍ഡ്യാ മുന്നണികളിലും സീറ്റ് വിഭജനചര്‍ച്ചകള്‍ പ്രശ്നമാകുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയ്ക്കും നിതീഷ്‌കുമാറിന്റെ മുന്നണിയും തമ്മിലാണ് തര്‍ക്കം. ആര്‍ക്ക് സീറ്റ് കൂടുതല്‍ നല്‍കണമെന്ന കാര്യത്തിലാണ് തര്‍ക്കം. ബിജെപിയെക്കാള്‍ ‘കുറഞ്ഞത് ഒരു സീറ്റെങ്കിലും കൂടുതല്‍’ മത്സരിക്കണമെന്നാണ് കഴിഞ്ഞദിവസം നിതീഷ്‌കുമാറിന്റെ പാര്‍ട്ടി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ തന്നെ പാര്‍ട്ടി തലവനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രാജ്പൂര്‍ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ ‘ഏകപക്ഷീയമായി’ പ്രഖ്യാപിക്കുകയും ചെയ്തത് ബിജെപിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്് ശനിയാഴ്ച ബക്സറില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍, മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയും നിന്ന വേദിയില്‍ നിതീഷ്, പട്ടികജാതി (എസ്സി) സംവരണ മണ്ഡലമായ രാജ്പൂരിലെ ജെഡിയു സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി സന്തോഷ് കുമാര്‍ നിരാലയെ പ്രഖ്യാപിച്ചു. 2020ല്‍ 115,…

    Read More »
  • Breaking News

    ആദ്യഭാര്യ ഉപേക്ഷിച്ചു പോയി; രണ്ടാംഭാര്യയ്ക്ക് കുട്ടികളില്ല, സഹോദരിയെയും കല്യാണംകഴിച്ചു ; മൂന്നാമത്തെ ഭാര്യയ്ക്ക് ഇഷ്ടം കാമുകനുമായി ജീവിക്കാന്‍, രണ്ടുപേരും ചേര്‍ന്ന് 60 കാരനെ കൊന്നു

    ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ കിണറ്റില്‍ ഒരാളുടെ മൃതദേഹം ചാക്കിലും പുതപ്പിലും കെട്ടിയ നിലയില്‍ കണ്ടെത്തി. അനുപ്പുര്‍ ജില്ലയിലെ സക്കറിയ ഗ്രാമത്തിലാണ് സംഭവം. 60 കാരനായ ഭയ്യാലാല്‍ രജക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൂന്നാംഭാര്യയും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. ഭയ്യാലാല്‍ മൂന്ന് തവണ വിവാഹിതനായിരുന്നു. ആദ്യ ഭാര്യ അവനെ ഉപേക്ഷിച്ചു പോയി. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ഗുഡ്ഡി ബായിക്ക് കുട്ടികളില്ലായിരുന്നു. അനന്തരാവകാശികളെ തേടി, ഭയ്യാലാല്‍ വിമല എന്നറിയപ്പെടുന്ന ഗുഡ്ഡിയുടെ ഇളയ സഹോദരി മുന്നിയെ വിവാഹം കഴിച്ചു. മുന്നിയില്‍ രണ്ട് കുട്ടികളുണ്ടായി. അതിനിടയിലാണ് വസ്തു ഇടപാടുകാരന്‍ നാരായണ്‍ ദാസ് കുശ്വാഹയുമായി മുന്നി പ്രണയത്തിലായത്. ഇരുവരും തമ്മില്‍ അവിഹിതബന്ധവും നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, മുന്നിയുടെയും ലല്ലുവിന്റെയും അവിഹിതബന്ധം വളരെ തീവ്രമായതിനാല്‍ ഇരുവരും തങ്ങളുടെ പാത വെട്ടിമാറ്റാന്‍ ഭയ്യാലാലിന്റെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. 25 കാരനായ ധീരജ് കോള്‍ എന്ന തൊഴിലാളിയെയാണ് ലല്ലു…

    Read More »
  • Breaking News

    ആഗോള അയ്യപ്പസംഗമത്തിന്റെ ഉദ്ദേശം ശബരിമലമാസ്റ്റര്‍പ്ലാന് വിദേശനിക്ഷേപം സ്വീകരിക്കല്‍ ; ഭക്തരായ സ്‌പോണ്‍സര്‍മാരില്‍ നിന്നും പണം കണ്ടെത്തി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും

    കൊച്ചി: ആഗോള അയ്യപ്പസംഗമത്തിലൂടെ ശബരിമല മാസ്റ്റര്‍പ്ലാന് വിദേശനിക്ഷേപം സ്വീകരിക്കുയാണ് ഉദ്ദേശമെന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ഭക്തരായ സ്‌പോണ്‍സര്‍മാരില്‍ നിന്നും പണം കണ്ടെത്തി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഉദ്ദേശമെന്നും ശബരിമലയെ ആഗോള തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറുപടി. ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മറ്റന്നാള്‍ മറുപടി നല്‍കാനാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നടപടി. ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. ഹര്‍ജി ഡിവിഷന്‍ ബെഞ്ച് മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. മതേതര സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്താന്‍ പാടില്ലെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ മറ മാത്രമെന്നുമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയ വാദം. എന്നാല്‍…

    Read More »
  • Breaking News

    അന്ന് ദൈവദൂതനെ പോലെ അവതരിച്ചു, ഈ കഥ ലോകമറിയണം: മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസയുമായി കാതോലിക്കാ ബാവ; ‘എളിയവന്റെ പ്രത്യാശയാകുന്നു എന്നതുകൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നത്’

    മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കൊവിഡ് മഹാമാരിക്കിടയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ജീവകാരുണ്യ പ്രസ്ഥാനങ്ങളിലൊന്നായ ‘പ്രിയ പ്രതിഭ’യുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായപ്പോള്‍ മമ്മൂട്ടി സഹായിച്ചതിനെ പറ്റിയുള്ള കുറിപ്പാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. എളിയവന്‍റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്നും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം പ്രിയപ്പെട്ട മമ്മൂട്ടിക്കുള്ള ഒരു ദിനം വൈകിയ ആശംസയാണിത്. ഇന്നലെ മുഴുവൻ ആശംസകളുടെ മഴയായിരുന്നുവല്ലോ. ഇന്ന് മരംപെയ്യട്ടെ. ലോകമറിയാനായി ഇനി പറയുന്ന കഥയാണ് അദ്ദേഹത്തിനായുള്ള ആശംസാവാചകങ്ങൾ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള അനേകം ജീവകാരുണ്യ പ്രസ്ഥാനങ്ങളിലൊന്നാണ് ‘പ്രിയ പ്രതിഭ’ എന്ന പേരിലുള്ള കറിപൗഡർ നിർമ്മാണം. കച്ചവടമല്ല ലക്ഷ്യം. ഒരുപാട് പേരുടെ വിശപ്പ് മാറ്റാനും വേദനിക്കുന്നവർക്ക് സൗഖ്യം നൽകാനുമുള്ള ദൗത്യം. വിവിധ ശാരീരിക വൈകല്യങ്ങളാൽ മറ്റു ജോലികളൊന്നും ചെയ്യാൻ സാധിക്കാതെ സഭയ്ക്ക് കീഴിൽ പുനരധിവസിപ്പിക്കപ്പെട്ടവരെ പരിശീലിപ്പിച്ചാണ് കറിപൗഡർ നിർമാണത്തിന്…

    Read More »
  • Breaking News

    ‘സരിനെതിരേ പേരിനൊരു പെണ്ണുകേസ് വേണ്ട; വെല്ലുവിളി ഏറ്റെടുക്കുന്നു’; ‘ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്കാന്‍’ വെല്ലുവിളിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്കെതിരേ പരാതി നല്‍കി ഡോ. സൗമ്യ സരിന്‍

    പാലക്കാട്: സിപിഎം നേതാവ് ഡോ. പി. സരിന് എതിരെ ആരോപണം ഉന്നയിച്ച ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതായി ഡോ. സൗമ്യ സരിന്‍. ശനിയാഴ്ച മാനനഷ്ട കേസ് അയച്ചുവെന്നും ആരോപണത്തെ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് സൗമ്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സരിന് എതിരായ ആരോപണം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും ഏറ്റെടുത്ത് ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് വ്യക്തമാകുമെന്നും സൗമ്യ എഴുതി. ‘ധൈര്യമുണ്ടെങ്കിൽ പോയി മാനനഷ്ടത്തിന് കേസ് കൊടുക്ക്, കേസ് കൊടുത്താൽ എല്ലാ തെളിവുകളും പുറത്തു വിടും എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. മാനനഷ്ടത്തിന് കേസ് കൊടുക്കാൻ വലിയ ധൈര്യമൊന്നും വേണ്ട. ആരോപിക്കപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടില്ലെന്ന അവനവനിൽ ഉള്ള വിശ്വാസം. പങ്കാളികൾ എന്ന നിലയിൽ ഞങ്ങൾക്ക് പരസ്പരം ഉള്ള വിശ്വാസം എന്നി മതി’ എന്നും കുറിപ്പിലുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം   ഞങ്ങൾ മാനനഷ്ടത്തിന് നോട്ടിസ് അയച്ചു!  ഓണത്തിരക്കൊക്കെ ഒന്ന് ഒതുങ്ങിയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് വരാം. എന്റെ ഭർത്താവ്…

    Read More »
Back to top button
error: