Sports

റോയ്കൃഷ്ണ കേരളാസൂപ്പര്‍ലീഗിലേക്ക് ; സൂപ്പര്‍താരത്തെ തട്ടകത്തിലെത്തിച്ചത് മലപ്പുറം ഫുട്‌ബോള്‍ ക്ലബ് ; ഗോളടി മെഷീന്‍ വരുന്നതോടെ മുന്നറ്റം കരുത്താര്‍ജ്ജിക്കും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണ കേരളാസൂപ്പര്‍ലീഗിലേക്ക് വരുന്നു. സൂപ്പര്‍താരത്തെ തട്ടകത്തിലെത്തിച്ചത് മലപ്പുറം ഫുട്‌ബോള്‍ ക്ലബാണ്. വേഗത, കൃത്യമായ ഫിനിഷിംഗ്, ലീഡര്‍ഷിപ്പ് ഇവയൊക്കെയാണ് ഈ ഫിജിയന്‍ സ്‌ട്രൈക്കറെ വ്യത്യസ്തനാക്കുന്നത്. റോയ് കൃഷ്ണ കൂടി വരുന്നതോടെ മലപ്പുറത്തിന്റെ മുന്നേറ്റം കൂടുതല്‍ കരുത്താര്‍ജിക്കും.

‘സൂപ്പര്‍ ലീഗ് കേരളയുടെ ഈ സീസണില്‍ മലപ്പുറം എഫ്സിക്കായി സൈന്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇങ്ങനെയൊരു കരാര്‍ എനിക്ക് നല്‍കിയതില്‍ ക്ലബിനോട് ഒരുപാട് നന്ദിയുണ്ട്, ഈ ലീഗിന്റെ ആവേശവും ആരാധകരുടെ ഊര്‍ജ്ജവും നേരിട്ട് അനുഭവിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ തിരിച്ചെത്താനും വളരെ പെട്ടെന്ന് തന്നെ കളത്തിലിറങ്ങാനും ഞാന്‍ ആഗ്രഹിക്കുന്നു’ റോയ് കൃഷ്ണ വ്യക്തമാക്കി.

Signature-ad

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ബഗാന്‍, ബെംഗളൂരു എഫ്സി, ഒഡീഷ എഫ്സി തുടങ്ങിയ കളിച്ച ടീമുകള്‍ക്കെല്ലാം മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ എ-ലീഗില്‍ നിന്ന് കൊല്‍ക്കത്തന്‍ ക്ലബായ എടികെ മോഹന്‍ബഗാനില്‍ എത്തിയ കൃഷ്ണ 2019-20 (15 ഗോള്‍, 6 അസിസ്റ്റ്), 202021 (14 ഗോള്‍,8 അസിസ്റ്റ്) സീസണുകളില്‍ ഐഎസ്എല്‍ ടോപ് സ്‌കോറര്‍ ആയിരുന്നു. 202122 സീസണില്‍ 7 ഗോളും 4 അസിസ്റ്റും നേടിയിട്ടുണ്ട്. 2019-20 സീസണില്‍ ഐഎസ്എല്‍ കിരിടം നേടുകയും 2020-21 സീസണില്‍ റണ്ണര്‍ അപ്പാവുകയും ചെയ്തു.മോഹന്‍ ബഗാന് വേണ്ടി 71 മത്സരങ്ങളില്‍ നിന്നായി 39 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

മോഹന്‍ ബഗാനില്‍ നിന്നും നേരെപോയത് ബെംഗളൂരു എഫ്.സിയിലേക്കായിരുന്നു. 2022-23 ഐഎസ്എല്‍ സീസണില്‍ 22 മത്സരങ്ങളില്‍ നിന്നും 6 ഗോളുകളും 5 അസിസ്റ്റും നേടി. ബെംഗളൂരുവിനൊപ്പം 2022ല്‍ ഡ്യൂറന്‍ഡ് കപ്പ് നേടുകയും 2023ല്‍ സൂപ്പര്‍ കപ്പില്‍ റണ്ണര്‍അപ്പാവുകയും ചെയ്തു. പിന്നീട് ഒഡീഷ എഫ്‌സിയിലേക്ക് ചേക്കേറിയ താരം 202324 സീസണില്‍ മാത്രം 13 ഗോളുകള്‍ നേടി ഒരു സീസണില്‍ ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡ് സ്വന്തമാക്കി. രണ്ട് സീസണുള്‍പ്പെടെ ഒഡീഷയ്ക്ക് വേണ്ടി ആകെ 47 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും 6 അസിസ്റ്റും നേടിയിട്ടുണ്ട്.

Back to top button
error: