Month: September 2025

  • Breaking News

    ഓണാഘോഷത്തില്‍ സിപിഎം എംഎല്‍എ; കായംകുളം യൂത്ത് കോണ്‍ഗ്രസില്‍ വിവാദം, എന്തായാലും പ്രതിഭയുടെ പരിപാടി വൈറല്‍

    ആലപ്പുഴ: കായംകുളത്ത് യൂത്ത് കോണ്‍ഗ്രസില്‍ വിവാദം. ഓണാഘോഷത്തില്‍ സിപിഐഎം എംഎല്‍എ യു പ്രതിഭയ ക്ഷണിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം. വിഷയത്തില്‍ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരിതിരിഞ്ഞ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് പ്രവര്‍ത്തകര്‍. സിപിഐഎമ്മുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ പ്രതിഭയെ ക്ഷണിച്ചതിനാണ് ഒരു വിഭാഗത്തിന് അതൃപ്തി. ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം. കമ്മറ്റി പിരിച്ചുവിടാന്‍ ശ്രമിക്കുന്നത് പ്രവര്‍ത്തകരുടെ കേസിനെ കുറിച്ച് പോലും തിരക്കാത്തവരെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിമര്‍ശനം. പാര്‍ട്ടി കേസില്‍ പ്രതികളാകാനും അടികൊള്ളാനും തങ്ങള്‍ മാത്രമാണെന്നും പിരിച്ചുവിടണമെന്നത് ഇത്തിരി കൂടി പോയെന്നുമുള്ള വിമര്‍ശനം വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഉയരുന്നുണ്ട്. അടുത്തിടെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിന് പിന്നില്‍ സിപിഐഎമ്മാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഈ പ്രശ്നങ്ങള്‍ക്കിടയില്‍ ഓണാഘോഷത്തില്‍ എംഎല്‍എയെ പങ്കെടുപ്പിച്ചതാണ് പ്രശ്നമായത്. കോണ്‍ഗ്രസ് ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഓണാഘോഷത്തിലായിരുന്നു പ്രതിഭയെ പങ്കെടുപ്പിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും കെ സി വേണുഗോപാലിനും…

    Read More »
  • Breaking News

    ‘ഇരുപതുകാരി മല്ലിക അല്‍പ്പം മോഡേണാണ്, ഇന്ദ്രജിത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍! ഇവരാണോ യുവനടിമാരെ കുറ്റപ്പെടുത്തുന്നത്?’

    അമ്പത് വര്‍ഷത്തില്‍ ഏറെയായി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാണ് മല്ലിക സുകുമാരന്‍. നടി, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, സഹസംവിധായിക തുടങ്ങി നിരവധി റോളുകളില്‍ തിളങ്ങിയിട്ടുള്ള മല്ലിക എഴുപതാം വയസിലും സിനിമയിലും സീരിയലിലും സജീവമാണ്. വീട്ടില്‍ ചടഞ്ഞ് കൂടിയിരിക്കുന്നതിനോട് താല്‍പര്യമില്ലാത്ത നടിയുടെ അഭിമുഖങ്ങള്‍ക്കും പ്രേക്ഷകര്‍ ഏറെയാണ്. എല്ലാ സമൂഹിക വിഷയങ്ങളിലും ഇടപെടുകയും സംസാരിക്കുകയും ചെയ്യാറുണ്ട് താരപത്‌നി. അവയില്‍ ചിലത് വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വഴിവെച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മല്ലിക സുകുമാരന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വീഡിയ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചര്‍ച്ചയാവുകയുമാണ്. 1978ല്‍ പുറത്തിറങ്ങിയ ജയിക്കാന്‍ ജനിച്ചവന്‍ സിനിമയില്‍ നിന്നുള്ള ?ഗാനരം?ഗമാണത്. മല്ലികയും നടന്‍ സോമനും തമ്മിലുള്ള റൊമാന്‍സാണ് ചാലക്കമ്പോളത്തില്‍ വെച്ച് നിന്നെ കണ്ടപ്പോള്‍ എന്ന ഈ ഗാനരംഗത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രേം നസീര്‍, എംജി സോമന്‍, ജയന്‍, ഷീല തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്. റാണി എന്ന കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ നടിക്ക് വെറും 22 വയസ് മാത്രമെ പ്രായമുള്ളു. ഡീപ്പ് നെക്കില്‍ മഞ്ഞ നിറത്തിലുള്ള…

    Read More »
  • Breaking News

    മദ്യപിച്ച് വാഹനപരിശോധന, പിഴ ആവശ്യപ്പെട്ടു; പാവപ്പെട്ടവരെ ഉപദ്രവിക്കാതെ കക്കാന്‍ പൊയ്ക്കൂടെയെന്ന് നാട്ടുകാര്‍, MVD ഉദ്യോഗസ്ഥനെ പിടികൂടി പോലീസിലേല്‍പ്പിച്ചു

    കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍. എറണാകുളം ആര്‍ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തിട്ടുണ്ട്. തൃക്കാക്കര തോപ്പില്‍ ജങ്ഷനില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തൃക്കാക്കരയില്‍ മത്സ്യവില്‍പ്പന നടത്തുകയായിരുന്ന കുടുംബത്തില്‍നിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും. ഒരു യുവതിയും കുടുംബവും മത്സ്യവില്‍പന നടത്തിവരികയായിരുന്നു. മത്സ്യവില്‍പ്പന നടത്തുന്നതിന് തൊട്ടടുത്ത് തന്നെ ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോള്‍ തന്റെ ഭര്‍ത്താവിന്റേതാണെന്ന് യുവതി മറുപടിനല്‍കി. ഇതോടെ, ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തില്‍ ഗുഡ്‌സ് കയറ്റി എന്നാണ് പരാതിയെന്നും മൂവായിരം രൂപ പിഴയടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ മദ്യപിച്ചിട്ടുണ്ട്…

    Read More »
  • Breaking News

    പ്രണയിച്ചു വിവാഹിതരായവര്‍ തമ്മില്‍ കലഹം തുടങ്ങിയത് ഒരുമിച്ചു ജീവിതം തുടങ്ങിയതോടെ; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മീരയുടെ മരണം; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മുറിവുകളോ ഇല്ല

    പാലക്കാട്: പുതുപ്പരിയാരം പൂച്ചിറയില്‍ യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സി.എന്‍. പുരം സ്വദേശിനി മീരയാണ് (32) മരിച്ചത്. ഭര്‍ത്താവ് അനൂപിന്റെ പൂച്ചിറയിലെ വീട്ടിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അനൂപും മീരയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, മീരയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലീസ്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു. രണ്ടാംവിവാഹക്കാരാണ് അനൂപും മീരയും. ഒരുവര്‍ഷംമുന്‍പാണ് ഇരുവരും പ്രണയിച്ച് കല്യാണം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ, വിവാഹവാര്‍ഷികം കഴിഞ്ഞിരുന്നു. വിവാഹവാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് വാട്സാപ്പില്‍ സ്റ്റാറ്റസ് വെയ്ക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്ച സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍, അന്ന് രാത്രി 11 മണിയോടെ അനൂപെത്തി മീരയെ പുതുപ്പരിയാരത്തെ തന്റെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവന്നു.…

    Read More »
  • Breaking News

    ഉറ്റ അനുയായി ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചു; അമേരിക്കയ്ക്ക് ഇരുണ്ടനിമിഷമെന്നും ക്രൂരതകാട്ടിയവരെ വിടില്ലെന്നും രോഷത്തോടെ ട്രംപ്

    വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി വെടിയറ്റ് മരിച്ചു. ‘ടേണിങ് പോയിന്റ് യുഎസ്എ’ എന്ന സംഘടനയുടെ സ്ഥാപകനായ ചാര്‍ലി കിര്‍ക്ക്(31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കവെയായിരുന്നു വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ ദുഃഖവും രോഷവും രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് അമേരിക്കയ്ക്ക് ഇരുണ്ടനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഏറെ സ്നേഹിച്ച രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച ദേശസ്നേഹിയെന്നാണ് ചാര്‍ളി കിര്‍ക്കിനെ ട്രംപ് വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നീതിയ്ക്കും വേണ്ടി സംസാരിച്ച കിര്‍ക്ക് അമേരിക്കയിലെ ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമായി. വര്‍ഷങ്ങളായി തീവ്ര ഇടതുപക്ഷക്കാര്‍ ചാര്‍ളിയെപ്പോലെയുള്ള അമേരിക്കക്കാരെ നാസികളോടും ലോകത്ത് കൂട്ടക്കൊല നടത്തിയവരോടും താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രഭാഷണങ്ങളാണ് ഇന്ന് രാജ്യത്ത് കാണുന്ന തീവ്രവാദത്തിന്റെ ഉത്തരവാദി. ഇത് ഇപ്പോള്‍ അവസാനിപ്പിക്കണം. ഈ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ തന്റെ ഭരണകൂടം കണ്ടെത്തും. അവര്‍ക്ക് ധനസഹായം നല്‍കുന്നവരെയും അവരെ…

    Read More »
  • Breaking News

    യുഎസ് നടുങ്ങിയ ദിനം, ലോകവും; സെപ്തംബര്‍ 11 ന്റെ ഓര്‍മയില്‍…

    ന്യൂയോര്‍ക്ക്: 24 വര്‍ഷം മുന്‍പ് ഇതുപോലൊരു സെപ്തംബറിലെ പതിനൊന്നാം തീയതിയാണ് ലോകരാഷ്ട്രീയത്തെ മാറ്റിമറിച്ച ഭീകരാക്രമണം യുഎസിലുണ്ടായത്. അമേരിക്കയുടെ അഭിമാനസ്തംഭങ്ങളായിരുന്ന ലോകവ്യാപാര കേന്ദ്രവും പെന്റഗണ്‍ ആസ്ഥാനവുമാണ് അന്ന് തകര്‍ന്നത്. പക്ഷേ അമേരിക്കയ്ക്കത് യുദ്ധം തുടങ്ങാനുള്ള ഒരു കാരണമായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഭീകരതക്കെതിരായ യുദ്ധം എന്നുവിളിച്ച് പരമാധികാര രാജ്യങ്ങളില്‍ കടന്നുകയറുകയായിരുന്നു അമേരിക്ക. ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്ററും വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആസ്ഥാന മന്ദിരവുമാണ് 2001 സെപ്തംബര്‍ 11 ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞത്. അമേരിക്കയില്‍ നിന്ന് തന്നെ റാഞ്ചിയ വിമാനങ്ങള്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. 110 നിലകളിലായി ലോകവ്യാപാരകേന്ദ്രത്തിലുണ്ടായിരുന്ന 2595 പേരും വിമാനങ്ങളിലെ 265 പേരും പെന്റഗണിലെ 125 പേരും അടക്കം ആകെ മുവ്വായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ് അമേരിക്കയില്‍ പ്രവേശിച്ചതെന്നും ഇതില്‍ 19 പേര്‍ ചേര്‍ന്നാണ് ചാവേര്‍ ആക്രമണം നടത്തിയത് എന്നും എഫ്ബിഐ പറഞ്ഞു. ഇവര്‍ അല്‍ഖാഇദ ഭീകരരാണെന്നും സൂത്രധാരന്‍ ഉസാമ ബിന്‍ലാദനാണെന്നും അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷ്…

    Read More »
  • Breaking News

    ”നേപ്പാളില്‍ എന്താണ് നടക്കുന്നതെന്ന് കണ്ടില്ലേ? നമ്മുടെ ഭരണഘടനയില്‍ നമുക്ക് അഭിമാനമുണ്ട്”

    ന്യൂഡല്‍ഹി: നമ്മുടെ അയല്‍രാജ്യമായ നേപ്പാളില്‍ എന്താണ് നടക്കുന്നതെന്ന് കണ്ടില്ലേയെന്ന് സുപ്രീംകോടതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെയും മറ്റ് കക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കുന്നതിനിടെയാണ്, നേപ്പാളിലെ പ്രക്ഷോഭം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഈ ചോദ്യമുന്നയിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ ചീഫ് ജസ്റ്റിസ് പ്രകീര്‍ത്തിക്കുകയും ചെയ്തു. നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിലാണ് സുപ്രീംകോടതിയില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്. കേസില്‍ 9-ാം ദിവസത്തെ വാദം കേള്‍ക്കലിനിടെയാണ് ചീഫ് ജസ്റ്റിസ് നേപ്പാളിലെ പ്രക്ഷോഭം പരാമര്‍ശിച്ചത്. ‘നമ്മുടെ ഭരണഘടനയില്‍ നമുക്ക് അഭിമാനമുണ്ട്… നമ്മുടെ അയല്‍ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ…. നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടു.’ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് വിക്രം നാഥും ചീഫ് ജസ്റ്റിസ് ഗവായിയുടെ പരാമര്‍ശങ്ങളെ പിന്തുണച്ചു. ബംഗ്ലാദേശിലും സമാനമായ പ്രക്ഷോഭം കഴിഞ്ഞ വര്‍ഷം അരങ്ങേറിയിരുന്നതായി ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.…

    Read More »
  • Breaking News

    കിടുവ പിടച്ച കടുവ! എക്സൈസ് ഓഫീസ് റെയ്ഡില്‍ കണ്ടെത്തിയത് അളവില്‍ കൂടുതല്‍ മദ്യം; പോലീസ് കേസെടുത്തു

    കോഴിക്കോട്: എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ വിജിലന്‍സ് റെയ്ഡില്‍ അളവില്‍ കൂടുതല്‍ മദ്യം കണ്ടെത്തിയതിന് നടക്കാവ് പോലീസ് കേസെടുത്തു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ മിന്നല്‍പ്പരിശോധന നടത്തിയപ്പോഴാണ് അളവില്‍ കൂടുതല്‍ മദ്യം രേഖകളില്ലാതെ സൂക്ഷിച്ചതായി കോഴിക്കോട് ഉത്തരമേഖലാ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി കണ്ടെത്തിയത്. ഓപ്പറേഷന്‍ സേഫ് സിപ്പ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍പ്പരിശോധനയുടെ ഭാഗമായിട്ടാണ് ഇവിടെയും പരിശോധന നടന്നത്. സെപ്റ്റംബര്‍ രണ്ടിന് രാത്രി 7.30-നായിരുന്നു സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സ് സംഘമെത്തിയത്. ജില്ലയിലെ മറ്റ് എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ഇതേ ദിവസം പരിശോധയുണ്ടായി. വടകര, പേരാമ്പ്ര, കൊടുവള്ളി, താമരശ്ശേരി എന്നീ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും പരിശോധനയുണ്ടായി. പേരാമ്പ്ര സര്‍ക്കിള്‍ ഓഫീസിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥന് 10,000 രൂപ ഗൂഗിള്‍ പേയായി കള്ളുഷാപ്പില്‍നിന്ന് അയച്ചുകൊടുത്തതായി കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതില്‍ വിശദപരിശോധന തുടരുകയാണ്. കോഴിക്കോട് സര്‍ക്കിള്‍ ഓഫീസില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 14 കുപ്പി മദ്യമാണ് കണ്ടെടുത്തത്. എക്‌സൈസ്…

    Read More »
  • Breaking News

    വേടനെ വേട്ടയാടുന്നു: നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന, സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

    കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമം എന്നാണ് പരാതിയില്‍ പറയുന്നത്. വേടന്റെ സഹോദരനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിര്‍ദേശമെന്നും തനിക്ക് നല്ല വിശ്വാസമുണ്ടെന്നും സമയം കിട്ടിയാല്‍ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഇന്നലെ പറഞ്ഞിരുന്നു. ബലാത്സംഗ കേസില്‍ അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങവെ ആയിരുന്നു വേടന്റെ പ്രതികരണം. എവിടെയും താന്‍ പോകില്ലെന്നും പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വേടന്‍ പറഞ്ഞു. ”നല്ല വിശ്വാസമുണ്ട്. എനിക്കൊരു സമയം കിട്ടട്ടെ. എല്ലാത്തിനും മറുപടി പറയും. കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിര്‍ദേശം. നിങ്ങളാരും പേടിക്കാതിരിക്കുക. കോടതിയുടെ പരിഗണനയിലിരിക്കുന്ന…

    Read More »
  • Breaking News

    യുഎഇക്കെതിരേ സിക്‌സര്‍ അഭിഷേകം! 27 പന്തില്‍ കളി തീര്‍ത്ത് ഇന്ത്യ; തുടക്കം കസറി; ഒമ്പതു വിക്കറ്റിന്റെ ഗംഭീര ജയം

    ദുബായ്: എത്ര ബോളില്‍ ജയിക്കാന്‍ കഴിയും? മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യന്‍ ടീമിനോടുള്ള ആരാധകരുടെ ചോദ്യം ഇതുമാത്രമായിരുന്നു. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടത്തില്‍ യുഎഇയ്‌ക്കെതിരെ 58 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 27 ബോളില്‍ കളി തീര്‍ത്തു. ഒന്‍പതു വിക്കറ്റിന്റെ ഗംഭീര വിജയം. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (9 പന്തില്‍ 20*), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (2 പന്തില്‍ 7*) എന്നിവര്‍ ചേര്‍ന്നാണ് വിജയ റണ്‍ നേടിയത്. ഓപ്പണര്‍ അഭിഷേക് ശര്‍മ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങി. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറുമായി തുടങ്ങിയ ട്വന്റി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മ മൂന്നു സിക്‌സും രണ്ടു ഫോറും അടിച്ചു. ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 1 സിക്‌സും രണ്ടു ഫോറുമായി പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് ഒരു സിക്‌സ് നേടി. ആദ്യം ബാറ്റു ചെയ്ത് യുഎഇ 13.1 ഓവറില്‍…

    Read More »
Back to top button
error: