Month: September 2025

  • Breaking News

    കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, നിര്‍ബന്ധിച്ച് നീന്തല്‍ വേഷത്തില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിപ്പിച്ചു; ദുരനുഭവം വെളിപ്പെടുത്തി മോഹിനി

    സിനിമയില്‍ ഇന്റിമേറ്റ് സീന്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതയായതിന്റെ ദുരനുഭവം തുറന്നുപറഞ്ഞ് നടി മോഹിനി. 1994-ല്‍ പുറത്തിറങ്ങിയ, സംവിധായകന്‍ ആര്‍ കെ സെല്‍വമണിയുടെ തമിഴ് ചിത്രമായ ‘കണ്‍മണി’യിലാണ് താരത്തിന് ദുരനുഭവമുണ്ടായത്. ചിത്രത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കാനും നീന്തല്‍ വസ്ത്രം ധരിച്ച് അഭിനയിക്കാനും തന്നെ നിര്‍ബന്ധിച്ചതായി മോഹിനി വെളിപ്പെടുത്തി. ‘അവള്‍ വികടന്‍’ എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ നിര്‍മാണം മുടങ്ങാതിരിക്കാന്‍ ഒടുവില്‍ മനസില്ലാ മനസോടെ വഴങ്ങിയെന്നും മോഹിനി പറഞ്ഞു. ‘സംവിധായകന്‍ ആര്‍ കെ സെല്‍വമണിയാണ് ഈ നീന്തല്‍ വസ്ത്രം ധരിച്ചുള്ള രംഗം ആസൂത്രണം ചെയ്തത്. എനിക്ക് വളരെ അസ്വസ്ഥത തോന്നി. അത് ചെയ്യാന്‍ സമ്മതമല്ലെന്ന് അറിയിച്ചു, കരഞ്ഞു. അന്ന് ഷൂട്ടിങ് പകുതി ദിവസത്തേക്ക് നിര്‍ത്തിവച്ചു. എനിക്ക് നീന്താന്‍ പോലും അറിയില്ലെന്ന് ഞാന്‍ വിശദീകരിച്ചു. പുരുഷ പരിശീലകരുടെ മുന്നില്‍ പകുതി വസ്ത്രം മാത്രം ധരിച്ച് ഞാന്‍ എങ്ങനെ നീന്തല്‍ പഠിക്കും. അക്കാലത്ത് സ്ത്രീ പരിശീലകര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് അത്…

    Read More »
  • Breaking News

    ഇന്ന് വോട്ടർ പട്ടികയിൽ നിന്നാണ് പേരുവെട്ടിയതെങ്കിൽ നാളെ റേഷൻ കാർഡുകളിൽ നിന്നാകാം!! ഫാസിസ്റ്റ് ഭരണകൂടം എല്ലാ അട്ടിമറിക്കാമെന്ന് കരുതുമ്പോൾ ആ ചിന്തകൾക്ക് മുകളിലൂടെ പ്രതിരോധത്തിന്റെ ജനസാഗരവുമായി നിൽക്കുന്ന രാഹുൽ ഗാന്ധി…

    ബീഹാറിന്റെ തെരുവോരങ്ങളിൽ രാഹുലിനെ കാത്തു നിന്നിരുന്നത് ഹൃദയം തൊടുന്ന കാഴ്ചകൾ ആയിരുന്നു. പ്രായമായ സ്ത്രീകൾ മുതൽ കുട്ടികൾ വരെ രാഹുൽ ഗാന്ധിയെ കാണാനായി റോഡിന്റെ ഇരുഭാഗത്തും തിങ്ങി നിൽക്കുന്നു. അകാരണമായി വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കപ്പെട്ട മനുഷ്യർ, ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടും തൊഴിലില്ലായ്മ കാരണം വീട്ടിലിരിക്കേണ്ടിവരുന്ന യുവാക്കൾ, വിലക്കയറ്റത്തിൽ പൊറുതിമുട്ടിനിൽക്കുന്ന വീട്ടമ്മമാർ ഇങ്ങനെ തടിച്ചുകൂടിയ എല്ലാ മനുഷ്യരുടെയും ഉള്ളിലെ പ്രതീക്ഷയുടെ പേരായിരുന്നു രാഹുൽ ഗാന്ധി എന്നത്. രാഹുലിനോട് സംസാരിക്കാൻ അവർക്ക് ആർക്കും യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല, കാരണം നമ്മുടെ വീട്ടിലെ ഒരാൾ എന്ന തോന്നലാണ് അവർക്കെല്ലാം രാഹുൽ സമ്മാനിച്ചത്. തന്റെ അടുത്തേക്ക് ഓടിയെത്തുന്ന ചെറിയ കുട്ടികളോടും തനിക്കുനേരെ മുർദാബാദ് വിളിച്ചു പ്രതിഷേധിക്കുന്ന ബിജെപി പ്രവർത്തകരോടും രാഹുലിന് ഒരേ സമീപനമാണ്. ഇരു കൂട്ടർക്കും രാഹുൽ വാഗ്ദാനം ചെയ്യുന്നത് മിഠായികളാണ്, അയാൾ അടിമുടി ഒരു സ്നേഹത്തിന്റെ കടയായി മാറുന്ന കാഴ്ച. പ്രഹസനങ്ങളോ നേതാവെന്ന ഭാവമോ രാഹുലിൽ കാണാൻ കഴിയുന്നില്ല എന്നത് തന്നെയാണ്…

    Read More »
  • Breaking News

    വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം; സംയുക്ത മേനോൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

    തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇപ്പോൾ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന സംയുക്ത മേനോൻ്റെ പുതിയ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. സംയുക്തയുടെ ജന്മദിനം പ്രമാണിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഹൈദരാബാദിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ജൂലൈയിൽ ആരംഭിച്ചത്. വിജയ് സേതുപതി, സംയുക്ത മേനോൻ എന്നിവർ പങ്കെടുക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് ചിത്രത്തിൻ്റെ റഗുലർ ഷൂട്ടിംഗ് ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റിൽ തുടങ്ങിയത്. അധികം ഇടവേളകൾ…

    Read More »
  • Breaking News

    ‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാന്‍ പാടില്ല! അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’

    കൊച്ചി: അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍തല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അഞ്ചാലുംമൂടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായും വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തി അതില്‍ പങ്കാളികളായ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. ആദ്യം കുട്ടിയാണ് അധ്യാപകനെ തല്ലി താഴെയിട്ടത്. പിന്നാലെ അധ്യാപകന്‍ എഴുന്നേറ്റ് കുട്ടിയെ തല്ലി. അധ്യാപകന് അടി കിട്ടിയാലും കുട്ടിയെ തല്ലാന്‍ പാടില്ലെന്നാണ് നമ്മുടെ നിലപാടെന്നും മന്ത്രി പറഞ്ഞു. അതേസമയം കെ ടെറ്റ് പാസാകാത്ത എല്ലാ അധ്യാപകരെയും പിരിച്ചുവിടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കിയാല്‍ കേരളത്തില്‍ വലിയ കെടുതികള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡി മര്‍ദന വിവാദത്തിലും മന്ത്രി പ്രതികരിച്ചു. നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. പ്രശ്നങ്ങള്‍…

    Read More »
  • Breaking News

    സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമര്‍ദനം; മരുമകളുടെ പരാതിയില്‍ കന്നഡ സംവിധായകനെതിരേ കേസ്

    ബെംഗളൂരു: പ്രശസ്ത കന്നഡ സംവിധായകന്‍ എസ്. നാരായണിനെതിരേ സ്ത്രീധനപീഡനക്കേസ്. മരുമകള്‍ പവിത്രയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആവശ്യപ്പെട്ട പണം നല്‍കാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കിവിട്ടുവെന്നുമാണ് പരാതി. കന്നഡയിലെ പ്രധാന സംവിധായകരില്‍ ഒരാളാണ് എസ്.നാരായണ്‍. ബെംഗളൂരു ജ്ഞാനഭാരതി പോലീസിലാണ് പവിത്ര പരാതി നല്‍കിയത്. സ്ത്രീധനത്തിന്റെ പേരില്‍ നാരായണും മകന്‍ പവനും ക്രൂരമായി മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു. പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നു. എസ്. നാരായണിന് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ പണം ആവശ്യമായി വന്നിരുന്നു. അന്ന് കുറച്ചുപണം തന്റെ മാതാപിതാക്കള്‍ നാരായണിന് നല്‍കി. ഇത് പിന്നീട് തിരിച്ചുനല്‍കിയില്ലെന്നും പവിത്ര പരാതിയില്‍ പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നാരായണും ഭാര്യയും മകന്‍ പവനുമായിരിക്കുമെന്ന് പവിത്ര പരാതിയില്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് ജ്ഞാനഭാരതി പോലീസ് കേസെടുത്തത്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

    Read More »
  • Breaking News

    ഉർവശിയും തേജാലക്ഷ്മിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കരയിൽ നടന്നു

    അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ്, ടെക്സാസ് ഫിലിം ഫാക്ടറി, എവർ സ്റ്റാർ ഇന്ത്യൻ എന്നീ കമ്പനികൾ സംയുക്‌തമായി നിർമ്മിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്നു. ഉർവശി, ശ്രീനിവാസൻ, മുകേഷ്,സിദ്ദിഖ്, സൈജു കുറുപ്പ്, ബോബി കുര്യൻ,റോണി ഡേവിഡ്,അപർണ ദാസ്, തേജാ ലക്ഷ്മി, സിജാ റോസ്,അനന്യ, മിത്ര കുര്യൻ, മീനാക്ഷി രവീന്ദ്രൻ ഷഹീൻ സിദ്ധിഖ്,സുധീർ,സുമേഷ് ചന്ദ്രൻ,ശിവ അജയൻ,മനോജ്‌ ഗംഗാധരൻ ,ശരണ്യ,റോഷ്‌ന ആൻ റോയ് സംവിധായകരായ എം. മോഹനൻ, അരുൺ ഗോപി, വിഷ്ണു ശശി ശങ്കർ, വിഷ്ണു വിനയൻ, കണ്ണൻ താമരക്കുളം, എസ് ജെ സിനു, നിർമ്മാതാക്കളായ ജോബി ജോർജ്, ബാദുഷ, നോബിൾ ജേക്കബ്, ഗിരീഷ് കൊടുങ്ങല്ലൂർ,വില്യം ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട ഉർവശിയെയും ശ്രീനിവാസനെയും മുകേഷും സിദ്ധിഖും ചേർന്ന് ആദരിച്ചു. പാബ്ലോ പാർട്ടിയുടെ പൂജാ ചടങ്ങിൽ ഭദ്ര ദീപം തെളിയിച്ചത് ഉർവശി, സിദ്ദിഖ്, മുകേഷ്, തേജാലക്ഷ്മി, അംജിത് എസ്.കെ…

    Read More »
  • Breaking News

    ഇടിവീരന്‍മാരെ തൊടില്ലെങ്കിലും… എഡിജിപിയുടെ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്ത ഡിവൈഎസ്പിയെ സ്ഥലം മാറ്റി

    പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെയാണ് സ്ഥലംമാറ്റിയത്. എറണാകുളം റൂറല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റം. പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേയ്ക്കും തിരിച്ചുമായിരുന്നു എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര. പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമെ ട്രാക്ടര്‍ ഉപയോഗിക്കാവൂവെന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതാണ് അജിത് കുമാര്‍ ലംഘിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു അജിത് കുമാറിന് കുരുക്ക് മുറുകിയത്. ഈ ദൃശ്യങ്ങള്‍ മേലുദ്യോഗസ്ഥന് കൈമാറിയത് ആര്‍ ജോസായിരുന്നു. ഇപ്പോഴത്തെ സ്ഥലംമാറ്റത്തിന് പിന്നില്‍ ട്രാക്ടര്‍ യാത്രാ വിവാദമെന്നാണ് സൂചന. ഇക്കഴിഞ്ഞ ജൂലൈ പന്ത്രണ്ടിനായിരുന്നു അജിത് കുമാറിന്റെ വിവാദമായ ട്രാക്ടര്‍ യാത്ര. ഇതിനെതിരെ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി അജിക് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. അജിത്…

    Read More »
  • Breaking News

    ഇസ്രയേല്‍ ആക്രമണം ഭരണകൂട ഭീകരത; നെതന്യാഹുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം; രോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്നും ഖത്തര്‍ അമീര്‍

    ദോഹ: ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരമൊരു നടപടിയില്‍ തങ്ങള്‍ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണെന്നും തങ്ങളെ വഞ്ചിച്ചു എന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. ”ഗാസയില്‍ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. രാജ്യാന്തര ക്രിമിനല്‍ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നെതന്യാഹുവിനെ പോലുള്ള ഒരാള്‍ നിയമത്തെക്കുറിച്ചു പ്രസംഗിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം എല്ലാ രാജ്യാന്തര നിയമങ്ങളും ലംഘിച്ചു” ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പറഞ്ഞു. ഖത്തറില്‍ വീണ്ടും ആക്രമണം നടത്താന്‍ മടിക്കില്ലെന്ന നെതന്യാഹുവിന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് ഷെയ്ഖ് തമീ ബിന്നിന്റെ പ്രതികരണം പുറത്തുവരുന്നത്. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കില്‍ വീണ്ടും ഖത്തറില്‍ ആക്രമണം നടത്തുമെന്നായിരുന്നു നെതന്യാഹുവിന്റെ ഭീഷണി. നെതന്യാഹുവിന്റെ പ്രസ്താവനയെ ഖത്തര്‍ അപലപിച്ചിരുന്നു. ഖത്തറിനെ…

    Read More »
  • Breaking News

    ഖത്തറില്‍ വീണ്ടും ആക്രമണം നടത്താന്‍ മടിക്കില്ലെന്നു നെതന്യാഹു; തിരിച്ചടിച്ച് അമീര്‍, ഞങ്ങളെ വഞ്ചിച്ചു, ഇത് ഭരണകൂട ഭീകരത; നെതന്യാഹുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം…

    ദോഹ: ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. ഒരു രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരമൊരു നടപടിയില്‍ തങ്ങള്‍ എത്രമാത്രം രോഷാകുലരാണെന്നത് പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഇത് ഭരണകൂട ഭീകരതയാണെന്നും തങ്ങളെ വഞ്ചിച്ചു എന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. ”ഗാസയില്‍ അവശേഷിക്കുന്ന തടവുകാരുടെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷകളെ ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. രാജ്യാന്തര ക്രിമിനല്‍ കോടതി അന്വേഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നെതന്യാഹുവിനെ പോലുള്ള ഒരാള്‍ നിയമത്തെക്കുറിച്ചു പ്രസംഗിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം എല്ലാ രാജ്യാന്തര നിയമങ്ങളും ലംഘിച്ചു” ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പറഞ്ഞു. ഖത്തറില്‍ വീണ്ടും ആക്രമണം നടത്താന്‍ മടിക്കില്ലെന്ന നെതന്യാഹുവിന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് ഷെയ്ഖ് തമീമിന്റെ പ്രതികരണം പുറത്തുവരുന്നത്. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കില്‍ വീണ്ടും ഖത്തറില്‍ ആക്രമണം നടത്തുമെന്നായിരുന്നു നെതന്യാഹുവിന്റെ ഭീഷണി. നെതന്യാഹുവിന്റെ പ്രസ്താവനയെ ഖത്തര്‍ അപലപിച്ചിരുന്നു. ഖത്തറിനെ…

    Read More »
  • Breaking News

    രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നേരിടുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്നതിലെ ഉദ്ദേശശുദ്ധി എന്താണ്?

    ബീഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ്ഐആർ അഥവാ തീവ്ര പരിഷ്കരണം സൃഷ്ടിച്ച വിവാദങ്ങളും പ്രശ്നങ്ങളും ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ ബീഹാറിലെ ആയിരക്കണക്കിന് വോട്ടർമാരാണ് തങ്ങളെ അകാരണമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്ന പരാതിയുമായി ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെ കണ്ടത്. ബീഹാറിൽ തീവ്ര പരിഷ്കരണത്തിനു ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 65 ലക്ഷം മനുഷ്യരാണ് ഒഴിവാക്കപ്പെട്ടത്. ഈ നടപടി സുപ്രീംകോടതി വരെ ചോദ്യം ചെയ്യപ്പെട്ടു. മരണപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ മനുഷ്യർ ജീവനോടെ സുപ്രീം കോടതിയിൽ ഹാജരായ നാടകീയ കാഴ്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ മരണപ്പെട്ടു എന്ന് അടയാളപ്പെടുത്തിയ മനുഷ്യർക്കൊപ്പം ചായ കുടിക്കുന്ന രാഹുലിന്റെ ചിത്രവും ഏറെ ചർച്ചയായിരുന്നു. ഇത്തരത്തിൽ രാജവ്യാപകമായി വിമർശനങ്ങൾ നേരിട്ട, തിരഞ്ഞെടുപ്പ് കമ്മീഷൻ വഴിവിട്ട് ഭരണകൂടത്തെ സഹായിക്കാൻ വേണ്ടിയാണ് നടപ്പിലാക്കിയത് എന്ന് പ്രതിപക്ഷം ആരോപിക്കുന്ന തീവ്ര പരിഷ്കരണം രാജ്യം…

    Read More »
Back to top button
error: