Breaking NewsKeralaLead NewsNEWS

‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാന്‍ പാടില്ല! അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’

കൊച്ചി: അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍തല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അഞ്ചാലുംമൂടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായും വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തി അതില്‍ പങ്കാളികളായ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യം കുട്ടിയാണ് അധ്യാപകനെ തല്ലി താഴെയിട്ടത്. പിന്നാലെ അധ്യാപകന്‍ എഴുന്നേറ്റ് കുട്ടിയെ തല്ലി. അധ്യാപകന് അടി കിട്ടിയാലും കുട്ടിയെ തല്ലാന്‍ പാടില്ലെന്നാണ് നമ്മുടെ നിലപാടെന്നും മന്ത്രി പറഞ്ഞു.

Signature-ad

അതേസമയം കെ ടെറ്റ് പാസാകാത്ത എല്ലാ അധ്യാപകരെയും പിരിച്ചുവിടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കിയാല്‍ കേരളത്തില്‍ വലിയ കെടുതികള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കസ്റ്റഡി മര്‍ദന വിവാദത്തിലും മന്ത്രി പ്രതികരിച്ചു. നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. പ്രശ്നങ്ങള്‍ ഊതി പെരുപ്പിച്ച് കാണിക്കുകയാണ്. ചില മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന് ഒത്താശ ചെയ്യുകയാണ്. ഏറ്റവും കൂടുതല്‍ പൊലീസ് മര്‍ദ്ദനം നടന്നത് യുഡിഎഫ് കാലത്താണെന്നും ശിവന്‍കുട്ടി ആരോപിച്ചു.

Back to top button
error: