Month: September 2025
-
Breaking News
കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും മന്ത്രിയുമായ പി പി തങ്കച്ചന്‍ അന്തരിച്ചു ; അന്ത്യം വാര്‍ദ്ധക്യസജമായ അസുഖങ്ങളെ തുടര്‍ന്ന് ; കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വം
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും മന്ത്രിയുമായ പി പി തങ്കച്ചന്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യുഡിഎഫ് കണ്‍വീനര്‍ കൂടിയായിരുന്നു. നിയമസഭാ സ്പീക്കര്‍, കൃഷി മന്ത്രി, പ്രതിപക്ഷ ചീഫ് വിപ്പ്, കെപിസിസി വൈസ് പ്രസിഡന്റ് താല്‍ക്കാലിക കെപിസിസി പ്രസിഡന്റ് തുടങ്ങി കേരളത്തിന്റെ ഭരണ-രാഷ്ട്രീയ രംഗത്ത് ദീര്‍ഘകാലം നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്റണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. 13 വര്‍ഷക്കാലം യുഡിഎഫിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ചു. 2005-ല്‍ എ കെ ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ പദവി തങ്കച്ചന്‍ ഏറ്റെടുത്തത്. റവ. ഫാദര്‍ പൗലോസ് പൈനാടത്തിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29-ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968-ല്‍ പെരുമ്പാവൂര്‍ നഗരസഭയിലേക്ക് മത്സരിച്ച് ചെയര്‍മാനായി. 1982 ല്‍ പെരുമ്പാവൂരില്‍…
Read More » -
Breaking News
40 ലക്ഷം കിട്ടാനുള്ള തുക കിട്ടിയില്ല ; നിക്ഷേപിച്ച പണം തിരിച്ചുചോദിച്ചു പോലീസുകാര്‍ ലോണെടുക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തി ; ബിസിനസുകാരന്‍ ബാങ്കിന്റെ ബാത്ത്‌റൂമില്‍ കയറി സ്വയം വെടിവെച്ചു മരിച്ചു
മൊഹാലി: ബാങ്കിന്റെ ബാത്ത്‌റൂമില്‍ കയറി ബിസിനസുകാരന്‍ തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ടു പോലീസുകാര്‍ക്കെതിരേ കേസ്. മൊഹാലിയിലെ ഒരു എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ ശുചിമുറിയില്‍ കയറി രാജ്ദീപ് സിംഗ് എന്ന 45 കാരന്‍ തലയ്ക്ക് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിച്ചിരിക്കുകയാണ്. ഒരു ഇമിഗ്രേഷന്‍ ബിസിനസ് നടത്തുകയായിരുന്ന ഇയാള്‍ വലിയ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് മരിക്കുന്നതെന്നാണ് വെളിപെ്ടപുത്തിയിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോയില്‍, തന്റെ സ്ഥാപനത്തില്‍ നിക്ഷേപിച്ച വന്‍ തുക ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തിരികെ ചോദിക്കുകയാണെന്നും കൊടുക്കാന്‍ കൂട്ടാക്കാതിരുന്നാല്‍ വ്യാജ കേസില്‍ കുടുംബാംഗങ്ങളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഗൂഢാലോചനയ്ക്കും, ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മോഗ സ്വദേശിയായ രാജ്ദീപ്, മൊഹാലിയിലെ സെക്ടര്‍ 80-ല്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. താന്‍ ഉപേക്ഷിച്ച ആത്മഹത്യാക്കുറിപ്പില്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗുര്‍ജോത് സിംഗ് കാലറും,…
Read More » -
Breaking News
സ്‌കൂള്‍ അദ്ധ്യാപികയായ ഭാര്യയെ കാമുകനായ അദ്ധ്യാപകനൊപ്പം പിടിച്ചു ; കോളേജ് അദ്ധ്യാപകനായ ഭര്‍ത്താവ് ഇരുവരെയും ചെരുപ്പ് മാലയിട്ട് നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു
പുരി: കാമുകനുമായി കയ്യോടെ പിടികൂടിയ അദ്ധ്യാപികയായ ഭാര്യയെ കോളേജ് അദ്ധ്യാപകനായ ഭര്‍ത്താവ് ചെരുപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചു. കാമുകനെ വസ്ത്രമെല്ലാം ഉരിഞ്ഞ് അടിവസ്ത്രം മാത്രമിടുവിച്ച് സമാന രീതിയില്‍ തെരുവിലൂടെ നടത്തിക്കൊണ്ടു പോയി. ഒഡിഷയിലെ പുരിയില്‍ നടന്ന സംഭവത്തില്‍ ഇവരുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും അധ്യാപകനാണ്. അവിഹിത ബന്ധം ആരോപിച്ചായിരുന്നു ഈ ക്രൂരത. ഇരുവരേയും പരസ്യമായി അപമാനിക്കുന്നതിന്റെ വീഡിയോ പിടിക്കുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തിട്ടുമുണ്ട്. പോലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവര്‍ പുരിയിലെ നീമാപടയില്‍ ഒരു വാടക വീട്ടിലായിരുന്നു താമസം. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ, അവിഹിതബന്ധം സംശയിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കൂട്ടാളികളോടൊപ്പം ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. വീടിനുള്ളില്‍ മറ്റൊരു പുരുഷ സുഹൃത്തിനൊപ്പം ഇവരെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, ഭര്‍ത്താവ് ഇവരെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു പുറത്തേക്കിടുകയും മര്‍ദ്ദിക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. ആളുകള്‍ നോക്കിനില്‍ക്കെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തിന്റെ അടിവസ്ത്രം…
Read More » -
Breaking News
നേപ്പാളില്‍ കലാപമടങ്ങി, രംഗം ശാന്തമാകുകയും ചെയ്തു ; ഇടക്കാല സര്‍ക്കാരിനെ എഞ്ചിനീയര്‍ കുല്‍മാന്‍ ഘിസിംഗ് നയിച്ചേക്കും ; 70 കടന്ന സുശീല കാര്‍ക്കി് ജെന്‍സീക്ക് അനുയോജ്യമല്ല
കാഠ്മണ്ഡു: അഴിമതി മുന്‍ നിര്‍ത്തി ജെന്‍സീ നടത്തിയ പ്രതിഷേധത്തിനും മന്ത്രിമാരുടെ രാജിക്കും ശേഷം ശാന്തതയിലേക്ക് മടങ്ങിയിരിക്കുന്ന നേപ്പാളില്‍ ഇടക്കാല സര്‍ക്കാര്‍ വരുമെന്നും അതിനെ കുല്‍മാന്‍ ഘിസിംഗ് നയിക്കുമെന്നും റിപ്പോര്‍ട്ട്. നേരത്തേ സുശീല കാര്‍ക്കിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും പ്രായവും യോഗ്യതയും കണക്കാക്കി തള്ളി. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ ഈ സ്ഥാനത്തില്‍ താല്‍പ്പര്യം കാണിച്ചിട്ടില്ലെന്നും, ഹര്‍ക്ക സംപാങ്ങിന് എല്ലാവരെയും ഒന്നിപ്പിക്കാന്‍ കഴിയില്ലെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. അതിനാല്‍, നേപ്പാളിലെ വൈദ്യുതി പ്രതിസന്ധിക്ക് അറുതിവരുത്തിയ എഞ്ചിനീയര്‍, ഒരു ദേശസ്‌നേഹി, എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തി എന്നീ നിലകളില്‍ കുല്‍മാന്‍ ഘിസിംഗിനെ അംഗീകരിക്കുന്നു. നേരത്തെ, മറ്റൊരു വിഭാഗം കാര്‍ക്കിയെ പിന്തുണച്ചിരുന്നു. കാര്‍ക്കി, നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭരണഘടന അനുസരിച്ച്, മുന്‍ ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും ഈ സ്ഥാനത്തിന് അയോഗ്യരാണെന്നും, സുശീല കാര്‍ക്കിയെപ്പോലെ 70 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് ജന്‍സീയെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു സാധ്യതാ സ്ഥാനാര്‍ത്ഥിയായിരുന്ന കാഠ്മണ്ഡു…
Read More » -
Breaking News
‘ഹമാസ് നേതാക്കളെ പുറത്താക്കണം, അവരെ നീതിക്ക് മുന്നില്‍ കൊണ്ടുവരണം, അല്ലെങ്കില്‍ ആ പണി ഞങ്ങള്‍ ചെയ്യും’ ; അമേരിക്കയിലെ 9/11 ഓര്‍മ്മിപ്പിച്ച് ഖത്തറിന് മുന്നറിപ്പ് കൊടുത്ത് ഇസ്രായേല്‍
ദോഹ: ഹമാസ് നേതൃത്വത്തിനെതിരെ ഇസ്രായേല്‍ ലക്ഷ്യം വച്ചുള്ള ആക്രമണം നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം, ഖത്തറിന് പുതിയ മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇത്തവണ യുഎസിലെ 9/11 ആക്രമണങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഭീഷണി. ഹമാസ് നേതാക്കളെ പുറത്താക്കി അവരെ നീതിയുടെ മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ദോഹ അങ്ങനെ ചെയ്തില്ലെങ്കില്‍ ഇസ്രായേല്‍ ‘ജോലി പൂര്‍ത്തിയാക്കും’ എന്ന് കൂട്ടിച്ചേര്‍ത്തു. 9/11 ഭീകരാക്രമണങ്ങളെക്കുറിച്ച് നെതന്യാഹു ഖത്തറിനെയും ലോകത്തെയും ഓര്‍മ്മിപ്പിക്കുകയും യുഎസിനെതിരായ ആക്രമണത്തെ 2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണവുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഭീകരാക്രമണത്തിന്റെ 24-ാം വാര്‍ഷികത്തിന് ഒരു ദിവസം മുമ്പ് പുറത്തിറക്കിയ തന്റെ വീഡിയോ സന്ദേശത്തില്‍ ‘നമുക്ക് ഒരു സെപ്റ്റംബര്‍ 11-ാം തീയതിയും ഒക്ടോബര്‍ 7-ാം തീയതിയും ഉണ്ട്. അത് ഞങ്ങള്‍ ഓര്‍ക്കുന്നു. ആ ദിവസം, ഇസ്ലാമിക തീവ്രവാദികള്‍ ജൂത ജനതയ്ക്കെതിരെ ഹോളോകോസ്റ്റിന് ശേഷമുള്ള ഏറ്റവും ക്രൂരമായ ക്രൂരത നടത്തി.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 11 ആക്രമണത്തിന്…
Read More » -
Breaking News
ഇന്ത്യക്കാര്‍ക്കെതിേരയും വിഷം തുപ്പി; ലിബറല്‍ ചായ്‌വുള്ള കാമ്പസുകളില്‍ യാഥാസ്ഥിതിക നിലപാടുകളുടെ പ്രചാരകന്‍; ട്രംപിന്റെയും തീവ്രനിലപാടുകാരുടെയും കണ്ണിലുണ്ണി; ഭാവി പ്രസിഡന്റായും സാധ്യത കല്‍പ്പിക്കപ്പെട്ടയാള്‍; ആരാണ് കൊല്ലപ്പെട്ട ചാര്‍ലി കിര്‍ക്ക്?
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും പ്രബലനായ യാഥാസ്ഥിതിക ആക്ടിവിസ്റ്റും മാധ്യമ പ്രവര്‍ത്തകനും ഒപ്പം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളും; ആരാണ് ചാര്‍ളി കിര്‍ക്ക് എന്ന് ചോദിച്ചാല്‍ ഇതായിരിക്കും ഉത്തരം. മുപ്പത്തി ഒന്ന് വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. കിര്‍ക്ക് സഹസ്ഥാപകനായ ടേണിംഗ് പോയിന്റ് യു.എസ്.എ എന്ന സംഘടനയുടെ കോളേജിലെ പരിപാടി നടത്തുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. പോലീസ് ഇതിനെ കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകം എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിര്‍ക്കിന്റെ ഞെട്ടിപ്പിക്കുന്ന മരണവാര്‍ത്ത പ്രഖ്യാപിക്കുകയായിരുന്നു. മഹാനായ, ഇതിഹാസം ചാര്‍ളി കിര്‍ക്ക് അന്തരിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാര്‍ളിയെക്കാള്‍ നന്നായി മറ്റാര്‍ക്കും മനസ്സിലായില്ല, അല്ലെങ്കില്‍ മറ്റാര്‍ക്കും അത് ഉണ്ടായിരുന്നില്ല എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പതിനെട്ടാമത്തെ വയസിലാണ് അദ്ദേഹം ടേണിംഗ് പോയിന്റ് ആരംഭിച്ചത്. ലിബറല്‍ ചായ്‌വുള്ള അമേരിക്കയിലെ കോളേജുകളില്‍ യാഥാസ്ഥിതിക ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത് തുടങ്ങിയത്. ഇന്നലെ യൂട്ടാ…
Read More » -
NEWS
നാനാവശത്തും നിരന്ന് ആക്രമണം നടത്തി ഇസ്രായേല്‍ ; ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ഇസ്രായേ പിന്നാലെ യെമനില്‍ ഹൂതികേന്ദ്രങ്ങളും ആക്രമിച്ചു ; കൊല്ലപ്പെട്ടത് 35 പേര്‍, 130 പേര്‍ക്ക് പരിക്ക്
സന: ഖത്തറിന് പിന്നാലെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. തലസ്ഥാനം സനായിലാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും, അവിടെ ഒരു സൈനിക ആസ്ഥാനവും ഒരു ഇന്ധന സ്റ്റേഷനും ആക്രമണത്തിന് ഇരയായ സ്ഥലങ്ങളില്‍ പെടുന്നു. ഗാസ മുനമ്പിലെ യുദ്ധത്തിന്റെ പേരില്‍ ഇസ്രായേലിനെതിരെ ഉപരോധങ്ങളും ഭാഗിക വ്യാപാര വിലക്കും ആവശ്യപ്പെടുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ചൊവ്വാഴ്ച യു.എസ്. സഖ്യകക്ഷിയായ ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഹമാസ് നേതാക്കള്‍ക്ക് പരിക്കേറ്റില്ലെങ്കിലും ആറുപേര്‍ ഈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. നാനാവശത്തുമായി ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇസ്രായേല്‍ ആഗോള ഒറ്റപ്പെടലിലേക്ക് നീങ്ങുകയാണ്. യെമനില്‍ നടത്തിയ ആക്രമണങ്ങളിലൊന്ന് മധ്യ സനായിലെ ഒരു സൈനിക ആസ്ഥാന കെട്ടിടത്തില്‍ ഇടിച്ചുവെന്ന്…
Read More » -
Breaking News
ഗാസയില്‍ ഒരിടത്തും സുരക്ഷയില്ല ; പത്തുലക്ഷം പോരോട് ഒഴിഞ്ഞുപോകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു ഇസ്രായേല്‍ ; ഒന്നുകില്‍ യുദ്ധത്തില്‍ മരിക്കാം, അല്ലാത്തവര്‍ക്ക് പട്ടിണി കിടന്നു മരിക്കാം
ജറുസലേം: ചുറ്റോടുചുറ്റുമുള്ള രാജ്യങ്ങളിലെല്ലാം ആക്രമണം നടത്തുന്ന ഇസ്രായേല്‍ ഗാസയില്‍ കനത്ത ആക്രമണം തുടരുകയാണ്. പലസ്തീനിലെ ഏറ്റവും വലിയ നഗരം പിടിക്കുന്നത് ലക്ഷ്യമിട്ട് നീങ്ങുന്ന ഇസ്രായേല്‍ പത്തുലക്ഷം പോരോട് ഒഴിഞ്ഞുപോകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉയര്‍ന്ന കെട്ടിടങ്ങളില്‍ ബോംബാക്രമണം നടത്തുകയും ഇതിനകം തകര്‍ന്നതും ക്ഷാമം അനുഭവിക്കുന്നതുമായ സ്ഥലത്ത് ആക്രമണങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുമെന്ന് ബുധനാഴ്ച വ്യക്തമാക്കുമെന്നും അറിയിച്ചിരിക്കുകയാണ്. ഹമാസിന്റെ അവസാനത്തെ ശക്തികേന്ദ്രം എന്ന് വിളിക്കുന്ന സ്ഥലത്താണ് തങ്ങള്‍ പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുന്നതെന്നാണ് ഇസ്രായേല്‍ സൈന്യം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം പ്രദേശം വിട്ടുപോയിട്ടുണ്ട്. എന്തു സംഭവിച്ചാലും സ്വന്തം മണ്ണ് വിടില്ലെന്ന് വ്യക്തമാക്കി വൃത്തിഹീനമായ കൂടാര ക്യാമ്പുകളില്‍ ഇപ്പോഴും ആളുകള്‍ താമസിക്കുന്നുമുണ്ട്. സുരക്ഷിത മേഖലയായി കണക്കാക്കുന്ന തെക്കോട്ട് പോകാനാണ് പ്രദേശത്ത് തങ്ങിയിട്ടുള്ളവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഗാസ നഗരം വിട്ടുപോകാന്‍ പലരും വിസമ്മതിക്കുകയാണ്. താമസം മാറാന്‍ ഇനി ശക്തിയോ പണമോ ഇല്ലെന്ന് ഇവര്‍ പറയുന്നു. ഒന്നുകില്‍ യുദ്ധത്തില്‍ മരിക്കാം അല്ലെങ്കില്‍ പട്ടിണിയില്‍ മരിക്കാം. ഓഗസ്റ്റ്…
Read More »

