Month: September 2025

  • Breaking News

    ട്രംപ് ഒരുപക്ഷേ ചൂടായേക്കും; ബാക്കിയെല്ലാം വെറും ഷോ! ട്രംപ്- നെതന്യാഹു ബന്ധത്തിലെ അന്തര്‍ധാര; ദേശീയ താത്പര്യങ്ങളുടെ കാര്യത്തില്‍ അമേരിക്കയെ വകവയ്ക്കാത്ത ഇസ്രയേല്‍; ഹിസ്ബുള്ളയ്‌ക്കെതിരായ പേജര്‍ ആക്രമണം മുതല്‍ ഖത്തര്‍ ബോംബിംഗ് വരെ

    വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും സുഹൃദ് രാജ്യമായിട്ടും ഖത്തറിനെതിരായ ആക്രമണത്തിന്റെ പ്രതികരണം ‘താന്‍ അസന്തുഷ്ടനാണ്’ എന്ന ഒറ്റ പ്രസ്താവനയില്‍ ഒതുക്കുകയാണ് ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരി ഡോണള്‍ഡ് ട്രംപ് ചെയ്തത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിനു വെറും നാലുമാസം മുമ്പാണ് ഖത്തര്‍ ഭരണകൂടത്തിലെ ഉന്നതരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയും പ്രതിരോധത്തിലടക്കം കരാറില്‍ എത്തുകയും ചെയ്തത്. ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നു ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ പൊളിറ്റിക്കല്‍ ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ലോക രാഷ്ട്രങ്ങളെല്ലാം അപലപിക്കുകയും ചെയ്തു. പക്ഷേ, ആക്രമണത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതിനൊപ്പം ‘ഹമാസ് ഇല്ലാതാക്കപ്പെടേണ്ട തീവ്രവാദ പ്രസ്ഥാനമാണെന്ന’ പതിവു നിലപാട് ആവര്‍ത്തിക്കാന്‍ ട്രംപ് മറന്നില്ല. ഇതുകൊണ്ടൊന്നും ഇസ്രയേലുമായി അടിസ്ഥാനപരമായുള്ള ബന്ധത്തിലൊന്നും വിള്ളല്‍ വീഴില്ലെന്നാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളുമായും പശ്ചിമേഷ്യന്‍ ബന്ധങ്ങളില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബോംബിംഗിലൂടെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ഇടയിലുള്ള അന്തര്‍ധാരയെക്കുറിച്ചു വ്യക്തമായ സൂചന നല്‍കുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സൈനിക…

    Read More »
  • Breaking News

    ക്ലിനിക്കിലെത്തിയ രോഗികളുമായി ഓറല്‍ സെക്‌സ്; കൊക്കെയ്ന്‍ നല്‍കി ലൈംഗിക ബന്ധം; ഇന്ത്യന്‍ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി കാനഡ; വാസ്തവ വിരുദ്ധമെന്നും അപ്പീല്‍ നല്‍കുമെന്നും സുമന്‍ ഖുല്‍ബ്

    ഒട്ടാവ: ആശുപത്രിയിലെത്തിയ രോഗികളുമായി ലൈംഗികബന്ധം പുലര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്ത് കാനഡ. ജിം ട്രെയിനറായ യുവാവാണ് ഇന്ത്യക്കാരിയായ ഡോക്ടര്‍ സുമന്‍ ഖുല്‍ബിനെതിരെ പരാതി നല്‍കിയത്. കൊക്കെയ്ന്‍ കലര്‍ത്തിയ വിറ്റാമിന്‍ കുത്തിവയ്‌പ്പെടുത്ത് താന്‍ മയങ്ങിക്കിടക്കുമ്പോള്‍ തന്റ സമ്മതമില്ലാതെ ലൈംഗികാവയവങ്ങളില്‍ സുമന്‍ സ്പര്‍ശിച്ചുവെന്നും ചുംബിച്ചുവെന്നും ഓറല്‍ സെക്‌സ് ചെയ്തുവെന്നും കോടതിയില്‍ യുവാവ് മൊഴി നല്‍കി. തുടര്‍ന്ന് ജിം ട്രെയിനറുമായി ലൈംഗികബന്ധവും പുലര്‍ത്തി വന്നു. ഇതേ സമയം തന്നെ മറ്റ് രണ്ട് രോഗികളോടും സുമന്‍ പ്രണയാഭ്യര്‍ഥന നടത്തിയെന്നും വേറെ രണ്ടു രോഗികളെ തന്റെ ബിസിനസ് പാര്‍ട്‌നര്‍മാരാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയായ പുരുഷനെ സുമന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും മറ്റ് രണ്ടുപേരോട് പ്രഫഷനല്‍ അല്ലാതെ പെരുമാറുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തുവെന്നാണ് നാഷനല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളെ രോഗികളായി സുമന്‍ കണ്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെത്തി തന്നെ കണ്ട രോഗികളെ സുഹൃത്തുക്കളായും , ബിസിനസ് പാര്‍ട്‌നര്‍മാരായും സ്വകാര്യ സന്തോഷങ്ങളായും സുമന്‍ കണ്ടുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അതേസമയം,…

    Read More »
  • Breaking News

    ജോലി റോഡ് സൈഡ് തട്ടുകടയില്‍ പാചകക്കാരന്‍, ശമ്പളം മാസം 10,000 രൂപ ; അക്കൗണ്ടില്‍ നടന്നത് 48 കോടികളുടെ ഇടപാട് ; വിവരമറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോള്‍

    ന്യൂഡല്‍ഹി: റോഡ് സൈഡ് ഭക്ഷണശാലയിലെ ഒരു സാധാരണ പാചകക്കാരനായി ജീവിതം തുടങ്ങിയ രവീന്ദ്ര സിംഗ് ചൗഹാന് അതൊരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഭിന്ദ് സ്വദേശിയായ രവീന്ദ്ര, ഗ്വാളിയോറിലെ ഒരു ധാബയില്‍ മാസം വെറും 10,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ തുറന്ന ഒരു ബാങ്ക് അക്കൗണ്ടിലൂടെ 40.18 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം അറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോഴാണ്. 2017-ല്‍ മെഹ്‌റ ടോള്‍ പ്ലാസയില്‍ ജോലി ചെയ്യുന്ന സമയത്ത് ശശി ഭൂഷണ്‍ റായ് എന്ന ഒരു സൂപ്പര്‍വൈസറെ കണ്ടുമുട്ടിയെന്ന് രവീന്ദ്ര ഓര്‍മ്മിക്കുന്നു. രണ്ടുവര്‍ഷത്തിനുശേഷം, 2019-ല്‍, റായ് ഒരു സാധാരണ സന്ദര്‍ശനത്തിനെന്ന വ്യാജേന രവീന്ദ്രയെ ഡല്‍ഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച്, പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ് റായ് രവീന്ദ്രയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. അതിനുശേഷം രവീന്ദ്ര ഗ്വാളിയോറിലേക്ക് മടങ്ങുകയും പിന്നീട് ജോലി തേടി പൂനെയിലേക്ക് പോവുകയും ചെയ്തു. ഈ അക്കൗണ്ടിനെക്കുറിച്ച് അദ്ദേഹം പിന്നീട്…

    Read More »
  • Breaking News

    ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ സംശയിക്കുന്ന വ്യക്തിയുടെ ആദ്യ ചിത്രങ്ങള്‍ എഫ്ബിഐ പുറത്തുവിട്ടു ; കോളേജ് വിദ്യാര്‍ത്ഥിയെന്ന് സംശയം ; കണ്ടെത്താന്‍ ശ്രമം തുടങ്ങി

    യൂട്ടാ: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ സംശയിക്കുന്ന വ്യക്തിയുടെ ആദ്യ ചിത്രങ്ങള്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പുറത്തുവിട്ടു. അമേരിക്കന്‍ യാഥാസ്ഥിതിക പ്രവര്‍ത്തകനും ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഹായിയുമായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ചിത്രവുമായി ബന്ധപ്പെട്ടയാളുടെ വിവരങ്ങള്‍ പങ്കുവെക്കാന്‍ യുഎസ് ഫെഡറല്‍ അന്വേഷണ ഏജന്‍സി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ വ്യക്തിയെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. ചാര്‍ളി കിര്‍ക്കിന്റെ കൊലയാളിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി എഫ്ബിഐ സാള്‍ട്ട് ലേക്ക് സിറ്റി ഓണ്‍ലൈന്‍ ഫോമും പങ്കുവെച്ചു. ബുധനാഴ്ച അമേരിക്കയിലെ യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെയാണ് യാഥാസ്ഥിതിക പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. ഇതുവരെയുള്ള അന്വേഷണത്തില്‍, കിര്‍ക്കിന്റെ കൊലയാളി ഒരു ‘കോളേജ് പ്രായത്തിലുള്ള’ വ്യക്തിയാണെന്നും, അക്രമിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അയാളെ തിരിച്ചറിയാന്‍ കഴിയുമെന്നും എഫ്ബിഐ കൂട്ടിച്ചേര്‍ത്തു. ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ട വനമേഖലയില്‍ നിന്ന് ‘ഉയര്‍ന്ന ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ കണ്ടെടുത്തതായി…

    Read More »
  • Breaking News

    നവ്യയും സൗബിനും പോലീസ് വേഷത്തിൽ”പാതിരാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിൽ !

    കൊച്ചി: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ നവ്യ നായരും സൗബിൻ ഷാഹിറും അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ…

    Read More »
  • Breaking News

    വയനാട് ദുരന്തത്തിന് ഒരു വര്‍ഷമായിട്ടും അവഗണന ; പഞ്ചാബിനും ഹിമാചലിനും വാരിക്കോരി കൊടുത്തു ; പിന്നാലെ ഉത്തരാഖണ്ഡിനും പ്രളയത്തിന്റെ പേരില്‍ 1200 കോടിയുടെ സഹായം

    ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേരളത്തിന് സഹായം നല്‍കുന്ന കാര്യത്തില്‍ മുഖം തിരിച്ചു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമാനഗതിയില്‍ പ്രളയമുണ്ടായ ഉത്തരാഖണ്ഡിനും പഞ്ചാബിനും വാരിക്കോരി നല്‍കുന്നു. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഉത്തരാഖണ്ഡിന് 1,200 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. ഈ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തേ പഞ്ചാബിനും ഹിമാചലിനും യഥാക്രമം 1600 കോടിയും 1500 കോടി ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എസ്ടിആര്‍എഫ് തുക വിനിയോഗത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കേരളത്തിനുള്ള സഹായം തടഞ്ഞുവെച്ചിരിക്കുന്നത്. 2000 കോടി ധനസഹായം ചോദിച്ചിട്ട് 530 കോടിയുടെ വായ്പയാണ് കേന്ദ്രം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത പ്രദേശങ്ങള്‍ വ്യോമനിരീക്ഷണം നടത്തുന്നതിനായി…

    Read More »
  • Breaking News

    ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ ; വെടി ഉതിര്‍ത്തത് വളരെ വിദൂരത്തുള്ള റൂഫ് ടോപ്പില്‍ നിന്ന് ; സംശയിക്കുന്നത് കോളേജ് വിദ്യാര്‍ത്ഥിയെ

    ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കരുത്തനായ അനുകൂലി ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് വളരെ ഉയര്‍ന്ന സാങ്കേതികതയുള്ള തോക്കെന്ന് റിപ്പോര്‍ട്ട്. എത്ര ദൂരത്ത് നിന്നുപോലും കൃത്യമായി വെടിവെച്ച് വീഴ്ത്താന്‍ കഴിയുന്ന തരത്തിലുള്ള ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ വനമേഖലയില്‍ നിന്ന് എഫ്ബിഐ കണ്ടെത്തി. ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം അക്രമി വനമേഖലയിലേക്ക് ഓടിയിരിക്കാമെന്നാണ് എഫ്ബിഐ കരുതുന്നത്. പ്രതി കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് എഫ്ബിഐയുടെ നിഗമനം. പ്രതിയുടെ പാദമുദ്ര, കൈപ്പത്തിയുടെ അടയാളം, കൈത്തണ്ടയുടെ അടയാളം എന്നിവയും ശേഖരിച്ചിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു. കിര്‍ക്കിന്റെ കൊലയാളിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും, ഉടന്‍ തന്നെ അയാളെ തിരിച്ചറിയാന്‍ കഴിയുമെന്നും എഫ്ബിഐ അറിയിച്ചു. യുട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ തോക്ക് അക്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. പ്രസംഗിക്കുന്നതിനിടെയാണ് വിദൂര റൂഫ് ടോപ്പില്‍ നിന്ന് കിര്‍ക്കിന് വെടിയേറ്റത്. കൃത്യം നടത്തിയ ശേഷം അക്രമി കെട്ടിടത്തില്‍ നിന്ന് ചാടി അടുത്തുള്ള താമസസ്ഥലത്തേക്ക് ഓടി രക്ഷപ്പെട്ടതായും…

    Read More »
  • Breaking News

    പള്ളികളെ ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ കേരളത്തില്‍ ഒരുപണിയും നടക്കില്ല ; മതാടിസ്ഥാനത്തില്‍ യോഗം വിളിച്ച സംസ്ഥാനകമ്മറ്റി; ക്രിസ്ത്യാനികളെ വലയിലാക്കാന്‍ ‘ക്രിസ്ത്യന്‍ ഔട്ട് റീച്ച്’ നടത്തി ബിജെപി

    കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ ചരിത്രത്തില്‍ ആദ്യമായി മതാടിസ്ഥാനത്തില്‍ യോഗം വിളിച്ച് സംസ്ഥാന ബിജെപി. കോട്ടയ ത്ത് ഇന്നലെയായിരുന്നു പാര്‍ട്ടിയിലെ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേര്‍ന്നു. ജില്ലകളില്‍ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിര്‍ത്താന്‍ സഭാ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്ക് ചുമതല നല്‍കി. വിവാദമാകാതിരിക്കാന്‍ ‘ക്രിസ്ത്യന്‍ ഔട്ട് റീച്ച്’ എന്ന പേര് ‘സോഷ്യല്‍ ഔട്ട് റീച്ച് സംസ്ഥാന ശില്പശാല’ എന്ന പേരിലേക്ക് മാറ്റിയായിരുന്നു പരിപാടി. എന്നാല്‍ കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകളായിരുന്നു പ്രധാനമെന്നാണ് സൂചനകള്‍. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ ആകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. കോട്ടയത്ത് ക്‌നാനായ കത്തോലിക്കാ സഭാ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാടുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. നിലവില്‍ അഞ്ചംഗ ജില്ലാ കമ്മിറ്റികളെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 30 അംഗ കമ്മിറ്റികളായി…

    Read More »
  • Breaking News

    കമ്യൂണിസ്റ്റുകളുടെ പരിപാടിയില്‍ എന്ത് സുരക്ഷാഭീഷണിയാണ് ; തങ്ങളുടെ സമ്മേളനനഗറില്‍ മുഖ്യമന്ത്രി ഇതിനുമ്മാത്രം പോലീസുകാരെയും കൂട്ടി വന്നത് ഷോ കാണിക്കാനെന്ന് സിപിഐ യുടെ വിമര്‍ശനം

    ആലപ്പുഴ: മുഖ്യമന്ത്രി സമ്മേളനവേദിയില്‍ പോലീസിനെ കൊണ്ടുവന്ന് ഷോ കാണിച്ചെന്ന് പിണറായി വിജയന് സിപിഐ യുടെ വിമര്‍ശനം. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സെമിനാറിന് എത്തിയ മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്തിനെ സ്‌റ്റേഷനില്‍ ഇട്ട് തല്ലിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം പോലീസ്മര്‍ദ്ദനം വാര്‍ത്ത വലിയ വാര്‍ത്തയായിരിക്കെയാണ് വിമര്‍ശനം. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളന വേദിയില്‍ എന്തിനാണ് ഇത്രയും പോലീസെന്നും എന്ത് സുരക്ഷാ പ്രശ്നമാണ് ഇവിടെയുള്ളതെന്നും ചോദ്യം ഉയര്‍ന്നു. സമ്മേളന വേദിയില്‍ പോലീസിനെ കൊണ്ടുവന്ന് ഷോ കാണിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും മുഖ്യമന്ത്രിയുടെ വകുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂല്യങ്ങള്‍ ബലി കഴിക്കുമ്പോള്‍ സിപിഐയ്ക്ക് ചോദ്യം ചെയ്യാന്‍ കഴിയണം. പൊലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടിലാണ് ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെന്നും പരിഹസിച്ചു. കേരളാ പൊലീസില്‍ അടിത്തട്ടുമുതല്‍ മുകള്‍ത്തട്ടുവരെ ക്രിമിനല്‍ ബന്ധമുള്ളവര്‍. എംആര്‍ അജിത്കുമാര്‍…

    Read More »
  • Breaking News

    ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തീകരിക്കാനായി ; ഐസകിന്റെ ഹൃദയം അജിനില്‍ മിടിക്കാന്‍ തുടങ്ങി ; കിംസില്‍ നിന്നും ‘ഹൃദയം’ ലിസി ആശുപത്രിയില്‍ എത്തിച്ചത് എയര്‍ ആംബുലന്‍സില്‍

    കൊച്ചി: അതീവശ്രദ്ധയോടെ എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ച കൊല്ലംകാരന്‍ ഐസകിന്റെ ഹൃദയം അങ്കമാലിക്കാരന്‍ അജിന് ജീവനായി. തിരുവനന്തപുരം കിംസില്‍ നിന്നും കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ച ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ അജിനില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ന് ഉച്ചയോടുകൂടിയാണ് ഐസക്കിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ എത്തിച്ചത്. ഐസക് ജോര്‍ജിന്റെ ഹൃദയം അജിന്‍ ഏലിയാസില്‍ മിടിച്ച് തുടങ്ങിയതായി ലിസി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഏഴാം തീയതിയാണ് 33 കാരനായ ഐസക് ജോര്‍ജിന് വാഹന അപകടത്തില്‍ പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കവെ അപകടത്തില്‍ പെടുകയായിരുന്നു. പരമാവധി ചികിത്സ നല്‍കിയെങ്കിലും ഇന്നലെ മസ്തിഷ്‌ക മരണം സംഭവിച്ചു. അതോടെയാണ് അവയവദാനം നടത്താന്‍ കുടുംബം തീരുമാനിച്ചത്. എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന 29-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയയിലാണ് ഐസക്ക് ജോര്‍ജിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിന് നല്‍കിയത്.

    Read More »
Back to top button
error: