Breaking NewsKeralaLead NewsNEWS

ഡിവൈഎഫ്‌ഐ നേതാവിന്റെ ന്യായീകരണത്തിന്റെ മുനയൊടിച്ച് പുറത്താക്കപ്പെട്ട മുന്‍ സിപിഐഎം പ്രവര്‍ത്തകന്‍ ; ശബ്ദരേഖ താനും ശരത്പ്രസാദും നടത്തിയത് തന്നെയെന്ന് നിബിന്‍ ശ്രീനിവാസന്‍

തൃശ്ശൂര്‍: ശബ്ദം എഡിറ്റ് ചെയ്തിരിക്കാമെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ന്യായീകരണ ത്തിനിടയില്‍ ജില്ലാനേതാക്കള്‍ക്കെതിരേ രൂക്ഷമായത ആരോപണം വരുന്ന തൃശൂരിലെ പാര്‍ട്ടി നേതാവിന്റെ ശബ്ദരേഖ ശരിവെച്ച് മുന്‍ പാര്‍ട്ടിക്കാരന്‍. തൃശൂരിലെ സിപിഐഎം നേതാക്കളുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ ഡിവൈഎ ഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് തന്നോട് സംസാരിക്കുന്ന സംഭാഷണമാ ണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നത് മുന്‍ പാര്‍ട്ടിക്കാരന്‍ നിബിന്‍ ശ്രീനിവാസനാണ്.

ശരത് പ്രസാദ് തന്നോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നതെന്നും നേതാക്കള്‍ ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ശരത് പ്രസാദിനെതിരെ പാര്‍ട്ടി എന്ത് നടപടി സ്വീകരിക്കുമെന്ന് നിബിന്‍ ചോദിച്ചു. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് നേരത്തേ നിബിനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയതെന്നും അവകാശപ്പെട്ടു. അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തന്നെ പുറത്താക്കി യതെന്ന് നിബിന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Signature-ad

തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് സംഘടന നടപടിയെടുത്തത്. അഴിമതി ക്കെതിരെ തന്റെ പോരാട്ടം തുടരും. അഴിമതി സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ട റി എം വി ഗോവിന്ദന് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. അതില്‍ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയതെന്നും നിബിന്‍ ശ്രീനിവാ സ് പറഞ്ഞു. പുറത്തുവന്ന ശബ്ദരേഖയില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമാണ് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ ശരത് പ്രസാദ് നടത്തുന്നത്.

സിപിഐഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുമെന്നാണ് ശരത് പ്രസാദ് പറയുന്നത്. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാല്‍ മാസം കിട്ടുന്നതെന്നും ജില്ലാ ഭാരവാഹി ആയാല്‍ അത് 25,000 ത്തിന് മുകളിലാ കും. പാര്‍ട്ടി കമ്മിറ്റിയില്‍ വന്നാല്‍ 75,000 മുതല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രന്‍ പറയുന്നു.

Back to top button
error: