Month: September 2025
-
Breaking News
‘ചെവിക്കു നുള്ളിക്കോ, ഇതെല്ലാം ഓര്‍ത്തു വയ്ക്കും, വൃത്തികേടു കാണിക്കുന്ന ഒരുത്തനും കാക്കിയിട്ടു നടക്കില്ല’
കൊച്ചി: ”ചെവിക്കു നുള്ളിക്കോ. ഞങ്ങള്‍ ഇതെല്ലാം ഓര്‍ത്തു വയ്ക്കും. വൃത്തികേടു കാണിക്കുന്ന ഒരുത്തനും കാക്കിയിട്ടു നടക്കില്ല. അത്രമാത്രം തോന്ന്യാസവും അസംബന്ധവുമാണ് കാണിക്കുന്നത്”, പൊലീസിനു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മുന്നറിയിപ്പ്. എസ്എഫ്‌ഐകെഎസ്‌യു സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ കെഎസ്‌യു പ്രവര്‍ത്തകരെ കൊടുംകുറ്റവാളികളെ പോലെ തലയില്‍ തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവ് രൂക്ഷമായി പ്രതികരിച്ചത്. പിണറായി വിജയന്‍ ഭരണത്തില്‍ കേരളത്തിലെ പൊലീസ് ഏറ്റവും ജനവിരുദ്ധ പൊലീസായി മാറിക്കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ”കെഎസ്‌യു നേതാക്കളെ കഴുത്തില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കി. അവര്‍ തീവ്രവാദികളാണോ? കൊടും കുറ്റവാളികളാണോ? എവിടേക്കാണ് കേരളത്തിലെ പൊലീസ് പോകുന്നത്? രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവര്‍ പൊലീസ് സേനയിലുണ്ട്. വൃത്തികേടുകള്‍ക്കും അഴിമതിക്കും അവര്‍ കൂട്ടുനില്‍ക്കും. ഞങ്ങളുടെ കുഞ്ഞുങ്ങളെ തലയില്‍ കറുത്ത തുണിയുമിട്ട് കയ്യാമവും വച്ച് തീവ്രവാദികളെപ്പോലെ കോടതിയില്‍ കൊണ്ടുവന്നതിന് മറുപടി പറയിക്കും” സതീശന്‍ പറഞ്ഞു. വടക്കാഞ്ചേരിയില്‍ കെഎസ്യു പ്രവര്‍ത്തകരെ തലയില്‍ തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ പൊലീസ്…
Read More » -
Breaking News
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം, തിങ്കളാഴ്ച സഭയില്‍
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് തന്നെ ഇതിന് ഉത്തരവിടാന്‍ കഴിയും. അടുത്ത നിയമസഭാ യോഗത്തില്‍ ബില്‍ അവതരിപ്പിക്കുമെങ്കിലും സങ്കീര്‍ണമായ കടമ്പകളാണ് മുന്നിലുള്ളത്. ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും ഉള്‍പ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്. വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച ബില്ലും അംഗീകരിച്ചു.
Read More » -
Breaking News
‘പാര്‍ട്ടിയിലെ ഒരു വിഭാഗം എന്റെ രക്തത്തിന് വേണ്ടി ദാഹിച്ചു, ഒരു അനീതിയും ചെയ്തിട്ടില്ല’; ആത്മഹത്യക്ക് മുന്‍പുള്ള കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ വീഡിയോ സന്ദേശം പുറത്ത്
കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നല്ലേടത്തിന്റെ അവസാന വീഡിയോ സന്ദേശം പുറത്ത്. പൊലീസിന് കൈമാറിയത് ലഭിച്ച വിവരങ്ങളാണ്. തന്നെ ഗൂഢാലോചനക്കാരനായി ചിത്രീകരിച്ചെന്നും ഒരുവിഭാഗം തന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുവെന്നും ജോസ് പറയുന്നു. പ്രതിസന്ധിയില്‍ പാര്‍ട്ടി നേതാക്കള്‍ കൈവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ‘ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താന്‍ വലിയ അഴിമതിക്കാരനും ഗൂഢാലോചനക്കാരനുമാണെന്നൊക്കെ പറഞ്ഞ് വലിയ പ്രചരണങ്ങള്‍ ചിലരുടെ ഭാഗത്തുനിന്ന് ഉണ്ട്. ഒരാളില്‍ നിന്നും പോലും അനര്‍ഹമായ കാര്യങ്ങള്‍ നാളിതുവരെ കൈപ്പറ്റാതെ പൊതുപ്രവര്‍ത്തനം നടത്തിയ ആളാണ് ഞാന്‍. ഈ ആരോപണങ്ങള്‍ ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് താങ്ങാന്‍ ആവുന്നതല്ല. സഹായം തേടി എന്നെ സമീപിച്ചവരെ സഹായിച്ചതല്ലാതെ ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. എന്റെ പ്രവര്‍ത്തനത്തില്‍ ആസൂയപൂണ്ടവര്‍ എന്നെ ഈ സമൂഹത്തില്‍ ഇല്ലാതാക്കാന്‍ വേണ്ടി, എന്റെ രക്തത്തിന് വേണ്ടി, എന്റെ മക്കളുടെ ഭാവി നശിപ്പിക്കുന്ന രീതിയില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു പരിഷ്‌കൃതസമൂഹത്തില്‍ നിന്നും എനിക്ക് ലഭിക്കേണ്ട പിന്തുണയല്ല…
Read More » -
Breaking News
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് രണ്ടല്ല, 17 പേര്‍; മുന്‍ കണക്ക് തിരുത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേര്‍ മാത്രമാണ് മരിച്ചതെന്ന നേരത്തേയുള്ള കണക്കാണ് വകുപ്പ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം കേരളത്തില്‍ ഈ വര്‍ഷം 17 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണമാണ് സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി (51) ആണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിനിയായ പത്തുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്താണ് അമീബിക് മസ്തിഷ്‌കജ്വരം? കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ,…
Read More » -
Breaking News
കുട്ടികള്‍ ഉയരത്തില്‍നിന്നു തലയിടിച്ചു വീണാല്‍ എന്തുചെയ്യണം?
രോഗം ഏതുതന്നെ ആയാലും പ്രഥമശുശ്രൂഷ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വീഴ്ചയിലുണ്ടാകുന്ന ചെറിയ മുറിവ്, ചെറിയ പൊള്ളല്‍ തുടങ്ങിയവയൊക്കെ ഡോക്ടറെ കാണാതെ വീട്ടിലുള്ള ഫസ്റ്റ്എയ്ഡ് ഉപയോഗിച്ചുതന്നെ മാറ്റാന്‍ സാധിക്കും. എന്നാല്‍ വെറുമൊരു പ്രാഥമിക പരിചരണം മാത്രമല്ല പ്രഥമ ശുശ്രൂഷകള്‍. ചില നേരങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്നു വരാം. നിത്യജീവിതത്തില്‍ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്നതാണ് കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. കുട്ടികള്‍ ഉയരത്തില്‍ നിന്നു തലയിടിച്ചു വീണാല്‍ എന്തു ചെയ്യുമെന്ന് പരിശോധിക്കാം. മിക്കവാറും കുട്ടികള്‍ വീഴ്ചയ്ക്കു ശേഷം ഒന്നു മയങ്ങുകയോ ഛര്‍ദിക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ രണ്ടിലധികം തവണ തുടരെയുള്ള ഛര്‍ദി, ദീര്‍ഘനേരത്തെ മയക്കം, ഉദാസീനത, പിടിവാശി, കഠിനമായ തലവേദന അല്‍പസമയത്തേക്കെങ്കിലുമുള്ള അബോധാവസ്ഥ, അപസ്മാരം, മൂക്കിലോ ചെവിയിലോ നിന്നു രക്തസ്രാവം, കാഴ്ചയ്ക്കുള്ള തകരാറ്, ഓര്‍മക്കുറവ്, കൈകാലുകളുടെ ബലക്കുറവ് എന്നിവയൊക്കെ മസ്തിഷ്‌കത്തിനു ഗുരുതര ക്ഷതമേറ്റതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണമേതെങ്കിലുമുണ്ടെങ്കില്‍ കുട്ടിക്കു തീര്‍ച്ചയായും സിടി സ്‌കാന്‍ ചെയ്യണം. ഛര്‍ദിയുണ്ടെങ്കില്‍ ഒരു വശം ചരിച്ചു കിടത്തേണ്ടതാണ്. നാക്കു പിന്നിലേക്ക് വീണുപോകാതിരിക്കാനാണിത്. തലയില്‍…
Read More » -
Breaking News
ഓഹരി വിപണിയില്‍ ലാഭ വാഗ്ദാനം; പൊലീസ് ഉദ്യോഗസ്ഥന്‍ ഒന്നരക്കോടി രൂപ തട്ടി, പരാതി
തിരുവനന്തപുരം: ഓഹരി വിപണിയില്‍ ലാഭമുണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍ ഒന്നരക്കോടി രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സിപിഒ: രവിശങ്കറിനെതിരെയാണ് പരാതി. ഭരതന്നൂര്‍ സ്വദേശി വിജയന്‍ പിള്ള, സഹോദരന്‍ മുരളീധരന്‍ എന്നിവരില്‍ നിന്ന് പൊലീസ് പണം തട്ടിയെന്നാണ് പരാതി. 2020ല്‍ ഡിജിപി ഓഫീസില്‍ ജോലി ചെയ്യവെയാണ് രവിശങ്കര്‍ പണം തട്ടിയത്. പൊലീസില്‍ ഒരുപാട് പേര്‍ക്ക് ലാഭവിഹിതം ഉണ്ടാക്കി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചാണ് പണം തട്ടിയതെന്ന് പരാതിക്കാര്‍ പറയുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. രവിശങ്കറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി എഫ്ഐആറുകളുണ്ട്. നിലവില്‍ രവിശങ്കര്‍ കല്‍പ്പറ്റ പൊലീസ് ക്യാംപില്‍ ഡ്യൂട്ടിയിലാണ്. തട്ടിയെടുത്ത പണം കൊണ്ട് രവിശങ്കര്‍ പല സ്ഥലങ്ങളിലായി വസ്തു വാങ്ങിയതായി വിവരം ലഭിച്ചിരുന്നതായി പരാതിക്കാര്‍ പറയുന്നു. കേസില്‍ പരാതി നല്‍കിയെങ്കിലും രവിശങ്കറിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പരാതിക്ക് പിന്നാലെ കുറച്ച് ദിവസത്തേക്ക് ഉദ്യോഗസ്ഥാനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നാണ്…
Read More » -
Breaking News
ദി കോൾ ഓഫ് ബ്ലൂ!! പുതിയ നിറങ്ങളിൽ യമഹ ആർ15
കൊച്ചി: ‘ദി കോൾ ഓഫ് ബ്ലൂ’ കാമ്പയിന്റെ ഭാഗമായി ഇന്ത്യ യമഹ മോട്ടോർസ് പുതിയ ആർ15 അവതരിപ്പിച്ചു. ആർ15എം, ആർ 15 വേർഷൻ 4, ആർ15 എസ് എന്നീ മോഡലുകളാണ് പുതിയ നിറങ്ങളിൽ പുറത്തിറങ്ങുന്നത്. പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരം 17,581 രൂപ കിഴിവോടെ 1,50,000 രൂപ മുതലാണ് പ്രൈസ് റേഞ്ച്. മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, ഗ്രാഫിക്‌സോടു കൂടിയ റേസിംഗ് ബ്ലൂ, മാറ്റ് പേൾ വൈറ്റ് എന്നീ നിറങ്ങളിലാണ് പുതിയ ശ്രേണി. ഇന്ത്യയിൽ ആദ്യമായാണ് മാറ്റ് പേൾ വൈറ്റ് അവതരിപ്പിക്കുന്നത്. എൻട്രി ലെവൽ സൂപ്പർസ്‌പോർട് ബൈക്കായ ആർ15 രാജ്യത്ത് ഇതിനകം പത്തു ലക്ഷത്തിലധികം യൂണിറ്റുകൾ വിൽപന നടത്തിയിട്ടുണ്ട്. 155 സിസി ലിക്വിഡ് കൂൾ എഞ്ചിൻ, ഡെൽറ്റാബോക്‌സ് ഫ്രെയിം, ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം, സ്ലിപ്പർ ക്ലച്ച്, അപ്‌സൈഡ് ഡൗൺ ഫോർക്‌സ് എന്നീ ഫീച്ചറുകളോടെയാണ് ആർ15 പുതുക്കിയ പതിപ്പ് വിപണിയിലെത്തുന്നത്.
Read More » -
Breaking News
കര്‍ക്കിന്റെ കൊലയാളി കോക്‌സ്, പ്രതിയെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് പിതാവ്; വിശ്വസ്തന് മരണാനന്തരബഹുമതിയായി ‘പ്രസിഡന്‍ഷ്യല്‍ മെഡല്‍’ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കര്‍ക്കിനെ വെടിവച്ചു കൊന്നത് അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നെന്ന് ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ്. കൊലപാതകം നടന്ന യൂട്ടാ സര്‍വകലാശാല ക്യാംപസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സിയോണ്‍ നാഷനല്‍ പാര്‍ക്കിനു സമീപത്തു നിന്നാണ് റോബിന്‍സനെ അറസ്റ്റ് ചെയ്തതെന്നും സ്‌പെന്‍സര്‍ കോക്‌സ് അറിയിച്ചു. ക്യാംപസില്‍ സംവാദ പരിപാടിക്കിടെയാണ് ചാര്‍ലി കര്‍ക് (31) വെടിയേറ്റു മരിച്ചത്. അക്രമിക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. കറുത്ത മേല്‍വസ്ത്രവും കറുത്ത ഗ്ലാസും തൊപ്പിയും ധരിച്ചയാള്‍ വെടിവയ്പിനു ശേഷം രണ്ടാം നിലയില്‍ നിന്ന് ചാടി ഓടിമറയുന്നതിന്റെ ദൃശ്യവും പുറത്തുവന്നു. ദൃശ്യത്തിലുള്ളത് മകനാണെന്ന് മനസ്സിലാക്കി റോബിന്‍സനിന്റെ പിതാവാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തന്നെ അന്വേഷണ സംഘത്തിന് വിവരം നല്‍കുകയും ചെയ്തു. അക്രമി കസ്റ്റഡിയിലായെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഒരു അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു. കര്‍ക്കിനു മരണാനന്തര ബഹുമതിയായി ‘പ്രസിഡന്‍ഷ്യല്‍…
Read More » -
Breaking News
റിന്‍സിയുടെ അറസ്റ്റിന് പിന്നാലെ പുറത്തായത് ലൊക്കേഷനുകളിലെ ലഹരിയൊഴുക്കിന്റെ കണക്ക്; ക്രിപ്റ്റോ കറന്‍സിയും താരങ്ങളുടെ പേരും ചാറ്റുമടക്കം ചര്‍ച്ചയുമായി; ‘വിഐപി’കളെ തൊടാന്‍ പോലീസ് മെനക്കെട്ടില്ല; ഒടുവില്‍ പിടിച്ചത് ‘മെത്തഫെറ്റമിനുമായി’!
കൊച്ചി: രാസലഹരി കേസില്‍ അറസ്റ്റില്‍ ആയ റിന്‍സി മുംതാസിനു ഹൈകോടതി ജാമ്യം അനുവദിച്ചത് പിടികൂടിയ ലഹരി കൊമേഴ്‌സ്യല്‍ അളവിലല്ലായിരുന്നുവെന്നത് പരിഗണിച്ച്. ജൂലൈ 9നാണ് റിന്‍സി മുംതാസിനെയും സുഹൃത്തായ യാസര്‍ അറഫാത്തിനെയും കൊച്ചിയില്‍ ഉള്ള ഫ്ലാറ്റില്‍ 22.55 ഗ്രാം എം.ഡി.എം.എ അടക്കം പിടികൂടിയെന്ന ആരോപണത്തില്‍ അറസ്റ്റു ചെയ്തത്. എന്നാല്‍ എന്നാല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പിടിച്ചെടുത്ത വസ്തു എം.ഡി.എം.എ അല്ലെന്ന് കണ്ടെത്തി. പിടിച്ചെടുത്തത് മെത്തഫെറ്റമിനെന്നായിരുന്നു പരിശോധന ഫലം. പിടികൂടിയ ലഹരി കൊമേഴ്‌സ്യല്‍ അളവിലല്ലായിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് കോടതി റിന്‍സിക്ക് ജാമ്യം അനുവദിച്ചത്. അതായത് ലഹരിയുമായാണ് റിന്‍സി അറസ്റ്റിലായതെന്ന് സാരം. റിന്‍സിയുടെ അറസ്റ്റിന് ശേഷം പല വിവരങ്ങളും പോലീസിന് കിട്ടിയിരുന്നു. എന്നാല്‍ ഇതിലേക്കൊന്നും അന്വേഷണം നീണ്ടില്ല. സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് രാസലഹരി വില്പന നടത്തി എന്നതാണ് ഇവര്‍ക്കെതിരെ ഉണ്ടായ ആരോപണം. കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നിന്നാണ് റിന്‍സിയെയും സുഹൃത്തിനെയും പൊലീസ് പിടികൂടിയത്.സിനിമ പ്രമോഷന്‍ വര്‍ക്കുകളിലും റിന്‍സി പ്രവര്‍ത്തിച്ചിരുന്നു. ആടുജീവിതം, കാട്ടാളന്‍, മാര്‍ക്കോ എന്ന…
Read More »
