Month: September 2025

  • Breaking News

    ‘വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ അനിച്ചേട്ടന്റെ ഭൗതിക ശരീരത്തിനു മുന്നില്‍വന്ന് കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെയുണ്ടായിരുന്നു’; തിരുമല അനിലിന്റെ ആത്മഹത്യയില്‍ പോസ്റ്റുമായി ബിജെപി കൗണ്‍സിലര്‍; നേതൃത്വം ഇടപെട്ടതോടെ മുക്കി; ബിജെപിയെ വലച്ച് സഹകരണ സംഘം ക്രമക്കേട്

    തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനെതിരെ ഫെയ്സ്ബുക്ക് കുറിപ്പിട്ട് വലിയവിള ഡിവിഷന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ്. നേതൃത്വത്തിന്റെ ശാസനയെത്തിയതോടെ കുറിപ്പ് മുക്കിയ ഇയാള്‍ പിന്നീട് തിരുത്തലുമായും രംഗത്തുവന്നു. വലിയവിള കൗണ്‍സിലര്‍ പി എസ് ദേവിമയുടെ ഭര്‍ത്താവ് സുനില്‍കുമാറാണ് നേതൃത്വത്തിനെതിരെ കുറിപ്പിട്ടത്. ‘വായ്പയെടുത്ത് വര്‍ഷങ്ങളോളം തിരിച്ചടയ്ക്കാതിരുന്നിട്ട് അനി ചേട്ടന്റെ ഭൗതികശരീരത്തിന് മുന്നില്‍ വന്നുനിന്ന് കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെയുണ്ടായിരുന്നു’എന്നാണ് സുനില്‍കുമാര്‍ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്. ‘കാശിനുവേണ്ടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടവരെ പാര്‍ടിയും സംഘവും തിരിച്ചറിയണം. സംഘം എന്നുദ്ദേശിച്ചത് കേരളത്തിലെ സംഘത്തിനെയാണ്’ എന്നും കുറിച്ചിരുന്നു. കേരളത്തിലെ സംഘത്തേക്കാള്‍ ഭേദമാണ് വടക്കരായ സംഘികളെന്നും ആദ്യത്തെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. എന്നാലിത് ചൊവ്വാഴ്ച പിന്‍വലിച്ചു. തന്റെ വാചകങ്ങളെ വളച്ചൊടിച്ച് മുതലെടുപ്പ് നടത്തുകയാണെന്നും മരണവാര്‍ത്ത അറിഞ്ഞപ്പോഴുള്ള വികാരത്തിലാണ് കുറിപ്പിട്ടതെന്നുമായി വിശദീകരണം. മണിക്കൂറുകള്‍ക്കുശേഷം ഈ കുറിപ്പും സമൂഹമാധ്യമത്തില്‍നിന്ന് നീക്കി. വായ്പയെടുത്തവരുടെ രാഷ്ട്രീയം താന്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായി ഇട്ട പോസ്റ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വീണ്ടുമൊരു കുറിപ്പിട്ട് തടിതപ്പി. തിരുമല…

    Read More »
  • Breaking News

    ലേഡീസ് ഒണ്‍ലി! വെടിവച്ചിട്ടതും എടുത്തുകൊണ്ടു പോയതും പെണ്‍പട; വനിതകള്‍ മാത്രമടങ്ങിയ ഏറ്റുമുട്ടല്‍ ടീമുമായി യു.പി പോലീസ്

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതികളെ ഏറ്റുമുട്ടലിലൂടെ പിടികൂടുന്നത് ഒരു വാര്‍ത്തയല്ല. എന്നാല്‍ ഇപ്പോള്‍ ഏറ്റുമുട്ടലിലൂടെ പ്രതിയെ പിടികൂടിയത് വാര്‍ത്തകളില്‍ നിറയുകയാണ്. പ്രതിയ്ക്കെതിരെ വെടിയുര്‍ത്തിക്കുന്ന നിലയിലേയ്ക്ക് ആ ഏറ്റുമുട്ടല്‍ മാറുകയും ചെയ്തിരുന്നു. ഒരു സംഘം വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തവണ ഏറ്റുമുട്ടലിലൂടെ പ്രതിയെ പിടികൂടിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഏറ്റുമുട്ടലിനും വെടിവയ്പ്പിനും ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രം അടങ്ങുന്ന ഒരു സംഘം കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നത്. പതിവ് രാത്രി പരിശോധനയ്ക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. എസ്എച്ച്ഒ മഹിളാ താന, റിതു ത്യാഗി, രണ്ട് വനിതാ സബ് ഇന്‍സ്പെക്ടര്‍മാരായ വിനീത യാദവ്, ഭുവനേശ്വരി സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ജിതേന്ദ്രയെ പിടികൂടി. വനിതാ സബ് ഇന്‍സ്പെക്ടര്‍മാരായ മമത കുമാരി, നീതു സിംഗ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വിജയ് നഗറിലെ സെക്ടര്‍-9ല്‍ താമസിക്കുന്ന ജിതേന്ദ്രയെയാണ് സംഘം പിടികൂടിയത്. ജിതേന്ദ്ര പത്തിലധികം മോഷണ, കവര്‍ച്ച…

    Read More »
  • Breaking News

    ഏകീകൃത സിവില്‍ കോഡ് വരും, ശബരിമല കേന്ദ്രം ഏറ്റെടുക്കും; മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്: സുരേഷ് ഗോപി

    കോട്ടയം: ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ ശബരിമല പ്രശ്നം തീരും. ശബരിമല വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. കോട്ടയത്തെ പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആല്‍ത്തറയില്‍ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഏകീകൃത സിവില്‍ കോഡ് ഉടന്‍തന്നെ വരുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. ഇതു വന്നു കഴിഞ്ഞാല്‍ ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്ല് പിന്നാലെ കൊണ്ടുവരും. ക്ഷേത്രങ്ങള്‍ക്കായി ദേശീയ സംവിധാനവും നിലവില്‍ വരുന്നതാണ്. ഇതോടെ കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരും. അതിന് കീഴിലാകും ക്ഷേത്രങ്ങള്‍. അത് വരാന്‍ ആകില്ല എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രതലത്തില്‍ ദേവസ്വം ബോര്‍ഡ് പോലൊരുസംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവര്‍ത്തനം ഒരേ രീതിയിലാകും. കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. എയിംസ് വന്നാല്‍ കേരളത്തിന്റെ തലയിലെഴുത്ത് മാറും. അതിനായി…

    Read More »
  • Breaking News

    ചങ്ങലയില്‍ ബന്ധിച്ച് റബര്‍ മരത്തില്‍ പൂട്ടിയിട്ട നിലയില്‍ അജ്ഞാത മൃതദേഹം; മുഖത്തുള്‍പ്പെടെ പൊള്ളലേറ്റ നിലയില്‍, രണ്ടാഴ്ച പഴക്കം; സമീപം കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും

    കൊല്ലം: കയ്യും കാലും ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച് റബര്‍ മരത്തില്‍ പൂട്ടിയ നിലയില്‍ രണ്ടാഴ്ചയോളം പഴക്കമുള്ള അജ്ഞാതന്റെ മൃതദേഹം പുനലൂര്‍ മുക്കടവില്‍ കുന്നിന്‍ പ്രദേശത്തെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ കാണപ്പെട്ടു. പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ മുക്കടവ് പാലത്തില്‍ നിന്നും 600 മീറ്ററോളം അകലെ കുന്നിന്‍ പ്രദേശത്താണ് മൃതദേഹം കണ്ടത് പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വന്മള വാര്‍ഡിന്റെ ഭാഗമാണ് ഇവിടം ഇന്നലെ ഉച്ചതിരിഞ്ഞ് കാന്താരി ശേഖരിക്കാന്‍ തോട്ടത്തില്‍ എത്തിയ സ്ഥലവാസികളാണ് മൃതദേഹം കണ്ടത്. സമീപത്തുനിന്നും കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ റബര്‍ മരങ്ങള്‍ ടാപ്പിങ് നടത്തിയിരുന്നില്ല. ഈ ഭാഗത്ത് പരക്കെ കാട് പടര്‍ന്ന് കിടക്കുകയുമായിരുന്നു. അതിനാല്‍ അല്‍പം ദൂരെ നിന്നാല്‍ മൃതദേഹം കാണാനാകാത്ത സ്ഥിതിയിലായിരുന്നു. മുഖവും ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ സാധിക്കാത്തവിധം ജീര്‍ണിച്ച നിലയിലാണ്. മുഖം അടക്കം പല ഭാഗങ്ങളിലും പൊള്ളലേറ്റതായി കണ്ടതായും പൊലീസ് പറഞ്ഞു. കഴുത്തില്‍ സ്വര്‍ണമെന്നു കരുതുന്ന മാലയും ഉണ്ടായിരുന്നു. പുനലൂര്‍…

    Read More »
  • Breaking News

    കിടപ്പറയിലെ കടമകള്‍ നിറവേറ്റുന്നില്ലന്ന്; 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ; കൗണ്ടര്‍ കേസ് നല്‍കി ഭര്‍ത്താവ്

    ബെംഗളൂരു: ലൈംഗിക ശേഷിയില്ലെന്ന് ആരോപിച്ച കോടികള്‍ ആവശ്യപ്പെട്ട ഭാര്യയ്ക്ക് എതിരേ പരാതി നല്‍കി ഭര്‍ത്താവ്. ബെംഗളൂരുവിലാണ് സംഭവം. ഗോവിന്ദരാജ് നഗറില്‍ താമസിക്കുന്ന 35-കാരനാണ് പരാതിക്കാരന്‍. കഴിഞ്ഞ മെയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ഭര്‍ത്താവും ഭാര്യയും ബെംഗളൂരുവിലെ രാജാജി നഗറിലാണ് താമസിച്ചിരുന്നത്. വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷവും ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല. ഭാര്യയുടെ നിര്‍ബന്ധപ്രകാരം ലൈംഗിക പരിശോധനയ്ക്ക് വിധേയനായി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തനിക്ക് കഴിയുമെന്നും യാതൊരു ശാരീരിക പ്രശ്നങ്ങളുമില്ലെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി ഇയാള്‍ പരാതിയില്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം കാരണമുള്ള വിമുഖതയാകാം ഇതിന് കാരണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും ഡോക്ടര്‍മാര്‍ ഭാര്യയെ ഉപദേശിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ദാമ്പത്യപരമായ കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നഷ്ടപരിഹാരമായി 2 കോടി രൂപ ഭാര്യ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ തര്‍ക്കം വഷളായി. ഓഗസ്റ്റ് മാസത്തില്‍ തന്റെ വീട്ടില്‍ ഭാര്യയും ബന്ധുക്കളും അതിക്രമിച്ച് കയറി തന്നെയും കുടുംബാംഗങ്ങളെയും കയ്യേറ്റം ചെയ്തതായും ഇയാള്‍ പരാതിയില്‍ ആരോപിക്കുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍,…

    Read More »
  • Breaking News

    ബിജെപിക്ക് ആറ്റുനോറ്റ് കിട്ടിയ മണ്ഡലം കൈവെടിയുമോ? തൃശൂരിൽ സർവത്ര ക്രമക്കേട്!! ബിജെപി അങ്കലാപ്പിൽ, ഇങ്ങനെയാണോ ജയിച്ചത്?

    രാഹുൽ ഗാന്ധിയുടെ ഒന്നാം പത്രസമ്മേളനം പോലെ തന്നെ വോട്ട് മോഷണത്തെ സംബന്ധിച്ചുള്ള രണ്ടാം പത്രസമ്മേളനവും രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ഇതോടൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് തൃശ്ശൂരിൽ 24,472 വോട്ടുകൾ ഡിലീറ്റ് ചെയ്യപ്പെട്ടുവെന്ന വാർത്ത. മാത്രമല്ല അലാൻഡിൽ സംഭവിച്ചതിന് സമാനമായി രാജ്യത്തുടനീളം വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരുടെ പേര് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന പരാതികൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു. പല വോട്ടർമാരും പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ മാത്രമാണ് വോട്ടർ പട്ടികയിൽ നിന്നും തങ്ങളുടെ പേര് ഒഴിവാക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞത് സോഷ്യൽ മീഡിയയിലും ക്യാമ്പസുകളിലും രാഹുലിന്റെ വോട്ടുചോരി പോരാട്ടത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒരുപക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴികെ മറ്റെല്ലാവർക്കും ഈ വിഷയം അന്വേഷിക്കേണ്ടതിന്റെയും നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ആദ്യ പത്രസമ്മേളനം കഴിഞ്ഞപ്പോൾ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചത് കള്ള വോട്ടുകൾ ചേർത്തതിലൂടെയാണ് എന്ന ആരോപണം ഉന്നയിച്ചവരിൽ പ്രതിപക്ഷ നേതാക്കൾ മുതൽ മുതിർന്ന മാധ്യമപ്രവർത്തകർ വരെ…

    Read More »
  • Breaking News

    മണ്ഡലത്തില്‍ 38 ദിവസങ്ങള്‍ക്ക് ശേഷം; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി, എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷ

    പാലക്കാട്: ലൈംഗികാരോപണങ്ങള്‍ക്കിടയില്‍ ആദ്യമായി പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് രാഹുലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് എംഎല്‍എ മണ്ഡലത്തിലെത്തിയത്. ഇന്ന് രാവിലെ 10.30ന് മാധ്യമങ്ങളെ കാണുമെന്ന് രാഹുല്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു. അതേസമയം രാഹുല്‍ മണ്ഡലത്തിലെത്തിയാല്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചന കണക്കിലെടുത്ത് എംഎല്‍എ ഓഫീസില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.  

    Read More »
  • Breaking News

    ഭാര്യയുടെ ബാഗ് പിടിച്ചുപറിക്കാന്‍ശ്രമം: മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റു; പ്രതി കോഴിക്കോട്ട് പിടിയില്‍

    മുംബൈ: ട്രെയിനിലെ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തില്‍ പ്രതിയെ കോഴിക്കോട്ടുനിന്നു അറസ്റ്റ് ചെയ്തു. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനു കഴിഞ്ഞമാസം 8നു കോഴിക്കോട്ട് അറസ്റ്റിലായ സൈഫ് ചൗധരിയാണ് (40) മുംബൈ കേസിലെയും പ്രതിയെന്നു കണ്ടെത്തിയതോടെ കുര്‍ള പൊലീസ് കേരളത്തില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആയുര്‍വേദ ഡോക്ടര്‍ ദമ്പതികളായ യോഗേഷ് ദേശ്മുഖ്, ദീപാലി എന്നിവര്‍ കഴിഞ്ഞ ജൂണ്‍ 4ന് എല്‍ടിടി നാന്ദേഡ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണു ദീപാലിയുടെ ബാഗ് പ്രതി മോഷ്ടിക്കാന്‍ ശ്രമിച്ചത്. അതു പ്രതിരോധിച്ച അവര്‍ ബഹളംവച്ചതോടെ ഭര്‍ത്താവും ബര്‍ത്തില്‍ നിന്നിറങ്ങി. ബാഗ് തിരികെ വാങ്ങിക്കാന്‍ ശ്രമിക്കുന്നതിനിടെ, മോഷ്ടാവിനൊപ്പം ദമ്പതികളും ട്രാക്കിലേക്കു വീണു. അതിനിടെ, യോഗേഷിന്റെ ഇടതു കൈപ്പത്തിയിലൂടെ ട്രെയിന്‍ കയറിയിറങ്ങി. പരുക്കേറ്റ ഭര്‍ത്താവുമായി ട്രാക്കിനു കുറുകെ കടന്ന് റോഡിലെത്തിയ ദീപാലി തന്നെയാണു പൊലീസിനെ വിവരം അറിയിച്ചതും സ്വകാര്യ വാഹനം തടഞ്ഞുനിര്‍ത്തി യോഗേഷിനെ ആശുപത്രിയിലെത്തിച്ചതും. ട്രെയിനില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 9 വയസ്സുള്ള മകളെ റെയില്‍വേ പൊലീസാണു കല്യാണ്‍…

    Read More »
  • Breaking News

    ജഡ്ജിമാരുടെയും ജീവനക്കാരുടെയും ശമ്പളം അടക്കം മുടങ്ങും; രാജ്യാന്തര ക്രിമിനല്‍ കോടതിക്കെതിരേ ഉപരോധത്തിന് അമേരിക്ക; പ്രവര്‍ത്തനം അടിമുടി പ്രതിസന്ധിയിലാകും; ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ പ്രതികാര നടപടി; ദേശീയ താത്പര്യത്തിന് ഭീഷണിയെന്നു മാര്‍ക്കോ റൂബിയോ

    വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന്റെ പ്രതികാരമായി രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക. കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍തന്നെ അപകടത്തിലാക്കുന്ന നീക്കമാണിതെന്നു വിലയിരുത്തുന്നു. ഇന്റര്‍നാഷണല്‍ കോടതിയിലെ നിരവധി ജഡ്ജിമാര്‍ക്കെതിരേ യുഎസ്എ ഇപ്പോള്‍തന്നെ ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണു നടപടി ക്രമങ്ങള്‍തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള അമേരിക്കയുടെ നീക്കമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയുടെ പേരുതന്നെ ഉള്‍പ്പെടുത്തി ഉപരോധ പട്ടികയിറക്കുമെന്നാണു വിവരമെന്ന് ആറു സോഴ്‌സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പേരു വെളിപ്പെടുത്തിയില്ലെങ്കിലും ‘സ്ഥാപനങ്ങള്‍ക്കുനേരെ നടപ്പാക്കുന്ന’ ഉപരോധമാണ് ഐസിസിക്കെതിരേയും ഉദ്ദേശിക്കുന്നത്. ഉപരോധത്തിന്റെ തിരിച്ചടികള്‍ എന്തൊക്കെയാകുമെന്നു വിലയിരുത്താന്‍ ജഡ്ജിമാര്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തിരുന്നു. ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെങ്കിലും താമസിയാതെ എല്ലാം വ്യക്തമാകുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനും പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായ നടപടികളുടെ പേരിലാണു പണം നല്‍കുന്നതു നിര്‍ത്താന്‍ ആലോചിക്കുന്നതെന്നും എന്തൊക്കെ നിയന്ത്രണങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ‘നിര്‍ണായകമായ…

    Read More »
  • Breaking News

    പേര് പോലെ തന്നെ പ്രശസ്തമായ കാര്‍ കമ്പവും ; 5.8 കോടി രൂപയുടെ ഫെറാറി മുതല്‍ 2.4 കോടിയുടെ മെഴ്സിഡസ് വരെ ; ദുല്‍ഖര്‍ സല്‍മാന്റെ ആഡംബര കാര്‍ ശേഖരത്തില്‍ വമ്പന്‍മാര്‍

    ഇന്ത്യയിലെ പാന്‍ ഇന്ത്യന്‍ നടന്മാര്‍ക്കിടയില്‍ നിര്‍ണ്ണായകമായ സ്ഥാനമുള്ള ദുല്‍ഖര്‍ സല്‍മാന്റെ പേരു പോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ കാര്‍ കമ്പവും. ദുല്‍ഖര്‍ ഒരു വലിയ കാര്‍ കളക്ടറും അതിനെ ഇഷ്ടപ്പെടുന്ന ആളുമാണ്, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തില്‍ ഒന്ന് അദ്ദേഹത്തിനുണ്ട്. ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ് തടയുന്നതിനായി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് ‘നുംഖോര്‍’ എന്ന രഹസ്യനാമത്തില്‍ രാജ്യവ്യാപകമായി ഒരു ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ ആദ്യം റെയ്ഡ് നടന്ന വീടും മറ്റൊന്നായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തില്‍ ഒന്ന് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ആഡംബര കാര്‍ ശേഖരത്തിലെ ചില പ്രധാന കാറുകളില്‍ ഒന്നാമത്തേത് ഫെറാറി 296 ജിറ്റിബിയാണ്. റൊസോ റൂബിനോ ഫെറാറി 296 GTB ദുല്‍ഖറിന്റെ ഗാരേജിലെ ആദ്യത്തെ ഹൈബ്രിഡ് ഫെറാറിയാണ്. ഇന്ത്യയില്‍ ഏകദേശം 5.88 കോടി രൂപയാണ് ഇതിന്റെ വില. ദുല്‍ഖറിന്റെ റോസോ റൂബിനോ മെറ്റാലിസാറ്റോ കാര്‍ ചെന്നൈയില്‍ വെച്ച് പലതവണ കണ്ടിട്ടുണ്ട്. ഈ…

    Read More »
Back to top button
error: