Month: September 2025
-
Breaking News
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അടിച്ചു തകര്‍ത്ത് വെസ്റ്റിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് ; ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരമായി ; കരിയറില്‍ ഇതുവരെ 18 കിരീടങ്ങള്‍
ന്യൂഗയാന: ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ (ജിഎഡബ്ല്യു) പരാജയപ്പെടുത്തി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് (ടികെആര്‍) 2025-ലെ കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടി. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിക്ക് ഇത് അഞ്ചാം കിരീടമാണ്. ഈ വിജയത്തോടെ വെസ്റ്റിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് നിരവധി റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്. ഫൈനലില്‍ നാല് ക്യാച്ചുകളെടുത്ത പൊള്ളാര്‍ഡ്, പിന്നീട് 12 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് കളി മാറ്റിമറിച്ചു. നിക്കോളാസ് പൂരന്‍ നയിച്ച ടീമിനെതിരെ ടികെആര്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് നേടിയത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് (പിഒടിടി) അവാര്‍ഡ് നേടിയ പൊള്ളാര്‍ഡ്, സി.പി.എല്‍. ചരിത്രത്തില്‍ ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് നേടി. 30 വയസ്സിനു ശേഷം രണ്ട് തവണ ഈ അവാര്‍ഡ് നേടുന്ന ഏക താരവും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കൂടിയായ പൊള്ളാര്‍ഡാണ്. ഞായറാഴ്ച നേടിയ വിജയം പൊള്ളാര്‍ഡിന്റെ കരിയറിലെ 18-ാമത്തെ ടി20 ടൂര്‍ണമെന്റ്…
Read More » -
Breaking News
ഏഴൂമാസം തീരാത്ത ഏഴു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന് ട്രംപിന്റെ അവകാശവാദം ; ഇന്ത്യാ പാക് യുദ്ധം ഇതില്‍പെടുമെന്ന് വീണ്ടും ; ഒരു രാജ്യത്തെ ഒരു നേതാവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ ഇന്ത്യ-പാക് യുദ്ധമടക്കം 7 യുദ്ധങ്ങള്‍ അവസാനിപ്പി ച്ചുവെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടു 80-ാമത് യു.എന്‍.ജി.എ. സെഷനില്‍ സംസാരിച്ച ട്രംപ്, ‘മറ്റൊരു പ്രസിഡന്റോ നേതാവോ ഇതിന് അടുത്തെത്തില്ലെന്നും പറഞ്ഞു. ഐക്യരാഷ്ട്രസഭ പോലും ഒരു യുദ്ധങ്ങളെങ്കിലും പരിഹരിക്കാന്‍ ശ്രമിക്കുക പോലും ചെയ്തിട്ടില്ലെന്നും പറഞ്ഞു. ഇസ്രായേല്‍, ഇറാന്‍, ഇന്ത്യ, പാകിസ്ഥാന്‍, റുവാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, തായ്ലന്‍ഡ്, കംബോഡിയ, അര്‍മേനിയ, അസര്‍ബൈജാന്‍, ഈജിപ്ത്, എത്യോപ്യ, സെര്‍ബിയ, കൊസോവോ എന്നീ യുദ്ധങ്ങളാണ് ട്രംപിന്റെ അവകാശവാദത്തില്‍ ഉള്ളത്. ”അവ ഒരിക്ക ലും അവസാനിക്കില്ലെന്ന് അവര്‍ പറഞ്ഞു, ചിലത് 31 വര്‍ഷമായി നടന്നുകൊണ്ടി രിക്കുന്നു, ഒന്ന് 36 വര്‍ഷം പഴക്കമുള്ളതാണ്. എണ്ണമറ്റ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട 7 യുദ്ധ ങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചു” 80-ാമത് യു.എന്‍.ജി.എ. സെഷനില്‍ സംസാരിച്ച ട്രംപ്, കൂട്ടിച്ചേ ര്‍ത്തു. തുടര്‍ന്ന് ഐക്യരാഷ്ട്രസഭയെ അദ്ദേഹം വിമര്‍ശിച്ചു. ”ഐക്യരാഷ്ട്രസഭ ഒരു യുദ്ധങ്ങള്‍ പോലും പരിഹരിക്കാന്‍ ശ്രമിച്ചില്ല. അത് അതിന്റെ കഴിവുകള്‍ക്ക് അടുത്തെങ്ങുമെത്തുന്നില്ല. അത് വെറും…
Read More » -
Breaking News
ബീഹാറിന് പിന്നാലെ കേരളത്തിലും വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങി രാഹുല്‍ഗാന്ധി ; സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിന് പിന്നാലെ കേരളത്തിലും വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങി പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. അടുത്ത മാസം സമ്മേളനം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. ബീഹാറില്‍ 16 ദിവസങ്ങളിലായി നടത്തിയ വോട്ട് അധികാരയാത്ര ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ മറ്റു സംസ്ഥാന ങ്ങളിലും നടത്താന്‍ എഐസിസി തീരുമാനിച്ചത്. ‘വോട്ട് ചോരി’ വിഷയത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് വോട്ട് അധികാര്‍ സമ്മേളനം നടത്താനൊ രുങ്ങുകയാണ് കെപിസിസി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് രാഹുല്‍ഗാന്ധി നടത്തിയ വാര്‍ ത്താ സമ്മേളനങ്ങള്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം നല്‍കിയെന്നാണ് സംസ്ഥാനത്തെ കോണ്‍ ഗ്രസ് വിലയിരുത്തുന്നത്. ആ രാഹുല്‍ഗാന്ധിയെ തന്നെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം നടത്തിയാല്‍ അത് സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മറ്റു പരിപാടി കളും കെപിസിസി ആലോചിക്കുന്നുണ്ട്. വോട്ട് ചോര്‍ച്ച വിവാദം തൃശ്ശൂര്‍ ലോക്സഭാ മണ്ഡല ത്തില്‍…
Read More » -
Breaking News
വാഹനക്കടത്ത് രാജ്യ സുരക്ഷയ്ക്ക് ഭീഷണി; നടന്‍മാരെ ചോദ്യം ചെയ്യും; യൂസ്ഡ് കാറുകളുടെ ഇറക്കുമതി നിയമ വിരുദ്ധം; പരിവാഹന്‍ വെബ്‌സൈറ്റിലും കൃത്രിമം; ഇന്ത്യന്‍, അമേരിക്കന്‍ എംബസികളുടെ വ്യാജ രേഖയുണ്ടാക്കി: കസ്റ്റംസിന്റേത് ഗുരുതര ആരോപണങ്ങള്‍
കൊച്ചി: ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി 36 വണ്ടികള്‍ പിടിച്ചെടുത്ത് കസ്റ്റംസ്. കഴിഞ്ഞ ആറുമാസമായി അന്വേഷണത്തിലായിരുന്നു. റജിസ്‌ട്രേഷന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ആര്‍മിയുടെവരെ രേഖകള്‍ വ്യാജമായി നിര്‍മിച്ചു. പലതിനും ഇന്‍ഷൂറന്‍സും ഫിറ്റ്‌നസും ഇല്ലായിരുന്നു. രണ്ട് വര്‍ഷമായി തട്ടിപ്പ് നടക്കുന്നെന്നും കസ്റ്റംസ്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി പറ്റില്ല. പരിവാഹന്‍ വെബ്‌സൈറ്റിലും വ്യാപക കൃത്രിമം നടന്നെന്നു കസ്റ്റംസ് പറഞ്ഞു. വാഹനക്കടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ജിഎസ്ടി ഉള്‍പ്പെടെ വെട്ടിപ്പ് നടത്തി. ഇന്ത്യന്‍, അമേരിക്കന്‍ എംബസികളുടെ കൃത്രിമ രേഖയുണ്ടാക്കി. നിയമ വിരുദ്ധമായാണ് വാഹനങ്ങളുടെ വില്‍പനയെന്നും കസ്റ്റംസ്. ദുല്‍ഖറും അമിത് ചക്കാലയ്ക്കലും അടക്കമുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. നടന്‍മാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. അതേസമയം, കൊച്ചിയിലെ റെയ്ഡില്‍ നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചക്കാലക്കലിന്റെയും കാറുകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീടിന് സമീപത്തെ ഗാരേജിലും പരിശോധന നടന്നു. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടില്‍ റെയ്ഡ് നടന്നങ്കിലും വാഹനങ്ങളൊന്നും പിടിച്ചെടുത്തില്ല. ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കാറുകള്‍ ഇന്ത്യയിലെത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍…
Read More » -
Breaking News
മെഡിക്കല്‍ കോളേജുകള്‍ മാത്രം പോര, ചികിത്സിക്കാന്‍ സീനിയര്‍ ഡോക്ടര്‍മാരും വേണം ; തട്ടിക്കൂട്ട് സംവിധാനമാണെങ്കില്‍ തട്ടിക്കൂട്ട് ഡോക്ടര്‍മാരും തട്ടിക്കൂട്ട് ചികിത്സയുമേ ജനങ്ങള്‍ക്ക് കിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ മാത്രം പോര അവിടെ ചികിത്സി ക്കാന്‍ സീനിയര്‍ഡോക്ടര്‍മാരും വേണമെന്ന് ഡോക്ടര്‍ ഹാരീസ് ചിറയ്ക്കല്‍. തട്ടിക്കൂട്ട് സംവി ധാനങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ ഇവിടെ തട്ടിക്കൂട്ട് ഡോക്ടര്‍മാരാക്കും കൂടുതല്‍ ഉണ്ടാവു കയെന്നും തട്ടിക്കൂട്ട് ചികിത്സയാകും ജനങ്ങള്‍ക്ക് ലഭിക്കുകയെന്നും ഹാരീസ് ചിറയ്ക്കല്‍ വ്യക്ത മാക്കി. ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടാന്‍ ജില്ലാ താലൂക്ക് ആശുപത്രികളാണ് പ്രധാനമായും വേണ്ടതെന്നും സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും സീനിയര്‍ ഡോക്ടര്‍മാരി ല്ലെന്നും ഡോ. ഹാരിസ് ചിറക്കല്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ആശുപത്രികളില്‍ ട്രോമ കെയര്‍ സെന്ററുകള്‍ അടക്കം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു. വിദേശത്ത്നിന്ന് പഠിച്ച് വരുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും നിലവാരം വളരെ മോശമാണെന്നും ഹാരിസ് പറഞ്ഞു. പരിശീലനത്തിന് എത്തുന്ന ഇവര്‍ക്ക് സ്റ്റിച്ച് ഇടാനോ മരുന്നിന്റെ ഡോസോ ബ്ലഡ് സാംപിള്‍ എടുക്കാനോ അറിയില്ലെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നതെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങുമ്പോള്‍ അവിടേക്ക് കൃത്യമായ നിയമനം നടത്തണം. നിലവിലെ സംവിധാനങ്ങളില്‍ നിന്നും ഡോക്ടര്‍മാരെ വലിച്ച് നിയമിക്കുന്നത് ചതിയാണ്. ഈ…
Read More » -
Breaking News
കലയെ ഉള്‍ക്കാള്‍ച്ചയോടെയും സ്നേഹത്തോടെയും സ്വീകരിച്ച ബുദ്ധിയുള്ള മലയാള പ്രേക്ഷകര്‍ക്ക് ; ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് സ്വീകരിച്ച് മലയാളനടന്‍ മോഹന്‍ലാല്‍
ന്യൂഡല്‍ഹി: ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് കലയെ ഉള്‍ക്കാള്‍ച്ചയോടെയും സ്നേഹത്തോടെയും സ്വീകരിച്ച ബുദ്ധിയുള്ള മലയാള പ്രേക്ഷകര്‍ക്ക് കൂടി അവാര്‍ഡ് സമര്‍പ്പിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഈ നിമിഷം തന്റേത് മാത്രമല്ലെന്നും ഇത് മലയാള സിനിമ കുടുംബത്തിന്റേതാകെയാണെന്നും പറഞ്ഞ മോഹന്‍ലാല്‍ അവാര്‍ഡ് തന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും പറഞ്ഞു. ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് താനെന്നും കേരളത്തില്‍ നിന്നും ഈ പുരസ്‌കാരത്തിന് അര്‍ഹനായ രണ്ടാമത്തെ വ്യക്തിയാണ് താനെന്നും മോഹന്‍ലാല്‍ പ്രസംഗത്തില്‍ പറഞ്ഞു. ‘മലയാള സിനിമയുടെ പാരമ്പര്യത്തിനും ക്രിയാത്മക തയ്ക്കും ലഭിക്കുന്ന ബഹുമതിയാണിത്. ഏറ്റുവാങ്ങി മലയാളത്തിന്റെ മോഹന്‍ലാല്‍. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രസംഗം മുഴുവന്‍ ഇംഗ്ലീഷിലായിരുന്നെങ്കിലും എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്ന് അദ്ദേഹം മലയാളത്തില്‍ പറഞ്ഞു. സിനിമാ ആരാധകരൊക്കെ നിറഞ്ഞ കൈയടിയോടെയാണ് ആ വാക്കുകള്‍ സ്വീകരിച്ചത്. പുരസ്‌കാരം നന്ദിയിലും ഉത്തരവാദിത്ത ത്തിലും തന്നെ കൂടുതല്‍ വേരൂന്നിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത് അഭിമാനത്തിന്റേയും കൃതജ്ഞതയുടേയും…
Read More » -
Breaking News
സഞ്ജുവിന്റെ ക്യാച്ച് കത്തുന്നു; ഹസ്തദാന വിവാദത്തിനു പിന്നാലെ ഐസിസിക്കു വീണ്ടും പരാതി നല്‍കി പാകിസ്താന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ്; രൂക്ഷ വിമര്‍ശനവുമായി വഖാര്‍ യൂനുസും വസീം അക്രവും
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തില്‍ തേഡ് അംപയറുടെ തീരുമാനത്തിനെതിരേ ഐസിസിക്കു പരാതി നല്‍കി പാകിസ്താന്‍. നേരത്തേ കൈകൊടുക്കല്‍ വിവാദത്തിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു പരാതി നല്‍കിയിരുന്നു. ഇക്കുറി ഹര്‍ദിക് പാണ്ഡ്യയുടെ ബോളില്‍ സഞ്ജു എടുത്ത വിവാദ ക്യാച്ചിന്റെ പേരിലാണു പരാതി. വെടിക്കെട്ട് താരം ഫഖര്‍ സമാന്റെ പുറത്താകലാണ് വന്‍ വിവാദത്തിനു വഴിവച്ചത്. ഇതിനെതിരേ മുന്‍ പാക് ഇതിഹാസങ്ങളായ വഖാര്‍ യൂനിസും രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തിതിരിക്കുകയാണ്. അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്നു കരുതുന്നില്ലെന്നാണ് കമന്ററിക്കിടെ ഇരുവരും തുറന്നടിച്ചത്. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ പാകിസ്താന്റെ ഇന്നിങ്സിലെ മൂന്നാം ഓവറിലായിരുന്നു കളിയിലെ ഏറ്റവും വലിയ വിവാദം. വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സെന്ന നിലയിലാണ് പാക് ടീം ഈ ഓവര്‍ ആരംഭിച്ചത്. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ഫഖര്‍ സമാനും (ആറു ബോളില്‍ 11) സാഹിബ്സദ ഫര്‍ഫാനുമായിരുന്നു (6 ബോളില്‍ 6) ക്രീസില്‍. ഫഖറാണ് സ്ട്രൈക്ക് നേരിട്ടത്. ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോള്‍ ഫഖര്‍ പോയിന്റ്…
Read More » -
Breaking News
ഭക്തിയില്‍ ആര്‍എസ്എസുകാര്‍ എട്ടാംക്ലാസ്സില്‍ എട്ടുതവണ തോറ്റവരെന്ന് എം.വി. ജയരാജന്‍ ; ഗുരുവായൂരില്‍ പാവങ്ങള്‍ക്ക് കൃഷ്ണനെ തൊഴാന്‍ അവകാശം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകള്‍
പത്തനംതിട്ട: ഗുരുവായൂരില്‍ പാവപ്പെട്ടവര്‍ക്ക് കൃഷ്ണനെ തൊഴാന്‍ അവകാശം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകളായ എകെജിയും കൃഷ്ണപിള്ളയുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജന്‍. അയ്യപ്പസംഗം നടത്തിയപ്പോള്‍ പിണറായിക്ക് ഭക്തിയുണ്ടോയെന്നാണ് ചിലര്‍ ചോദിക്കുന്നതെന്നും ഭക്തിയില്‍ സിപിഎമ്മുകാര്‍ പിഎച്ച്ഡി യാണെന്നും പറഞ്ഞു. എകെജിയും കൃഷ്ണപിള്ളയും അന്ന് സമരം ചെയ്തപ്പോഴും ഭക്തിയുണ്ടോയെന്ന് ചോദ്യമുയര്‍ന്നിരുന്നെന്നും പറഞ്ഞു. ഭക്തിയില്‍ സിപിഐഎമ്മുകാര്‍ പിഎച്ച്ഡിയും ആര്‍എസ്എസുകാര്‍ എട്ടാം ക്ലാസില്‍ എട്ടുതവണ തോറ്റവരാണെന്നും പരിഹസിച്ചു. ആഗോള അയ്യപ്പസംഗമം നടത്തിയപ്പോള്‍ പിണറായി വിജയന്‍ അയ്യപ്പഭക്തനാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ബിജെപി വിമര്‍ശിച്ചത്. എന്നാല്‍ ഭഗവത്ഗീതയില്‍ ഭക്തനെക്കുറിച്ച് പറഞ്ഞിരിക്കുന്ന വിശകലനം അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മുഖ്യമന്ത്രി ഉദ്ധരിച്ചിരുന്നു. വര്‍ഗ്ഗീയവാദികള്‍ ഭക്തരല്ലെന്നും എല്ലാവരേയും സമഭാവനയോടെ കാണുന്നയാളാണ് ഭക്തനെന്നും ജാതി മത വര്‍ണ്ണ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്ത് എല്ലാവരും വന്നുചേരുന്ന സന്നിധിയാണ് ശബരിമലയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ശബരിമല വിശ്വാസി സംഗമത്തില്‍ ഇതിന് തമിഴ്‌നാട് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ മറുപടിയും നല്‍കിയിരുന്നു.…
Read More » -
Breaking News
ഫീസ് ഉയര്‍ത്തുന്നത് അമേരിക്കന്‍ ഗ്രാമങ്ങളില്‍ പണിയാകും ; ഡോക്ടര്‍മാരുടെ ക്ഷാമം ഉണ്ടാകുമെന്ന് വിലയിരുത്തല്‍ ; എച്ച്1 ബി വിസ നിബന്ധനയില്‍ നിന്നും ഡോക്ടര്‍മാരെ ഒഴിവാക്കാന്‍ ആലോചന
വാഷിംഗ്ടണ്‍: കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി ട്രംപ് ഭരണകൂടം കൊണ്ടുവന്നിരിക്കുന്ന എച്ച1ബി വിസാ നിബന്ധനയില്‍ നിന്നും ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. അമേരിക്കയിലെ ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമാവാനുള്ള സാധ്യത പ്രധാന മെഡിക്കല്‍ സംഘടനകള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ ഇളവ് കൊണ്ടുവരുന്നത്. അതിവിദഗ്ദ്ധര്‍ക്കുള്ള എച്ച്-1ബി വിസ അപേക്ഷകര്‍ക്ക് ഫീസ് 100,000 ഡോളര്‍ ആക്കി അടുത്തിടെ അമേരിക്ക ഉയര്‍ത്തിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട വിജ്ഞാപനത്തില്‍ ‘സാധ്യമായ ഒഴിവാക്കലുകള്‍ അനുവദിക്കുന്നു എന്നും ഡോക്ടര്‍മാരും മെഡിക്കല്‍ റെസിഡന്റ്‌സും ഉള്‍പ്പെടാമെന്ന് വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലര്‍ റോജേഴ്‌സ് ബ്ലൂംബര്‍ഗ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ അനുസരിച്ച്, ചില തൊഴിലാളികളെ വ്യക്തിഗതമായി നിയമിക്കുന്നതോ, ഒരു പ്രത്യേക കമ്പനിക്കോ വ്യവസായത്തിനോ വേണ്ടി ജോലി ചെയ്യുന്നതോ ‘ദേശീയ താല്‍പ്പര്യത്തിന്’ അനുസൃതമാണെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി തീരുമാനിച്ചാല്‍ ഉയര്‍ന്ന അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയതായി നിര്‍ദ്ദേശിച്ച വിസ ഫീസ് യുഎസിലേക്ക് വരുന്ന അന്താരാഷ്ട്ര മെഡിക്കല്‍…
Read More » -
Breaking News
പ്രത്യേക വൈദഗ്ദ്ധ്യവും ബിരുദവുമുള്ള വിദേശ തൊഴിലാളികളെ മൂന്ന് വര്‍ഷത്തേക്ക് പണിക്ക് വെയ്ക്കാം ; നിലവില്‍ അമേരിക്കയിലുള്ളത് 700,000 എച്ച്-1ബി വിസ ഉടമകള്‍
ന്യൂയോര്‍ക്ക്: കുടിയേറ്റം നിയന്ത്രിക്കാനായി ട്രംപിന്റെ ഏറ്റവും പുതിയ ഉപകരണം എച്ച്‌വണ്‍ ബി വിസയ്ക്കുള്ള ഫീസ് കൂത്തനെ ഉയര്‍ത്തിയതായിരുന്നു. പ്രത്യേക വൈദഗ്ദ്ധ്യവും ബാച്ചിലര്‍ ബിരുദവുമുള്ള വിദേശ തൊഴിലാളികളെ മൂന്ന് വര്‍ഷ കാലയളവിലേക്ക് നിയമിക്കാന്‍ തൊഴിലുടമകളെ സഹായിക്കുന്ന സംവിധാനമാണ് എച്ച്-1ബി വിസ. മൂന്ന് വര്‍ഷം കൂടി നീട്ടാനും സാധിക്കും. നിലവില്‍ രാജ്യത്ത് ഏകദേശം 700,000 എച്ച്-1ബി വിസ ഉടമകളും, അര ദശലക്ഷത്തോളം ആശ്രിതരും ഉണ്ടെന്ന് ക്യാപിറ്റല്‍ ഇക്കണോമി ക്‌സിലെ സാമ്പത്തിക വിദഗ്ദ്ധന്‍ സ്റ്റീഫന്‍ ബ്രൗണ്‍ ഒരു കുറിപ്പില്‍ വ്യക്തമാക്കി. 2012 മുതല്‍ അംഗീകരിക്കപ്പെട്ട എച്ച്-1ബി വിസകളില്‍ 60 ശതമാനവും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ക്കുള്ളതാണെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നു. എന്നാല്‍ ആശുപത്രികള്‍, ബാങ്കുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് നിരവധി തൊഴിലുടമകള്‍ എന്നിവര്‍ക്കും എച്ച്-1ബി വിസ അപേക്ഷിക്കാന്‍ കഴിയും. വര്‍ഷം തോറും അനുവദിക്കുന്ന പുതിയ വിസകളുടെ എണ്ണം 65,000 ആയി നിജപ്പെടുത്തി യിട്ടുണ്ട്, കൂടാതെ ബിരുദാനന്തര ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ക്ക് 20,000 അധിക വിസകളും നല്‍കുന്നു.…
Read More »