കാഫാ നോഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഒമാനെയും ഇന്ത്യ പരാജയപ്പെടുത്തി ; പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിയ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി, ഷൂട്ടൗട്ടില്‍ ജിതിന്‍ എംഎസും ലക്ഷ്യംകണ്ടു

ന്യൂഡല്‍ഹി: കാഫ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഒമാനെ പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയവും അധിക സമയവും പൂര്‍ത്തിയാകുമ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നായിരുന്നു ഇന്ത്യന്‍ വിജയം.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ ഇന്ത്യയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് ഒമാന്‍ വലചലിപ്പിച്ചു. അല്‍ യഹ്‌മദിയായിരുന്നു സ്‌കോറര്‍. ഗോള്‍വല ചലിപ്പിക്കുന്നത് നോക്കിനില്‍ക്കാനെ ഇന്ത്യന്‍ സംഘത്തിന് കഴിഞ്ഞുള്ളൂ. 81ാം മിനിറ്റില്‍ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി.
രാഹുല്‍ ഭേക്കെയുടെ ഷോട്ട് ഹെഡറിലൂടെ ഉദാന്ത സിങ് വലയിലാക്കുകയായിരുന്നു. പിന്നാലെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോളുമായി സമനില പാലിച്ചു. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്കായി രാഹുല്‍ ഭേക്കെ, ലാലിയന്‍സുവാല ചങ്തെ, ജിതിന്‍ എം എസ് എന്നിവര്‍ ലക്ഷ്യംകണ്ടു.






