അവസരം അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും: ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനം; റിക്രൂട്മെന്റ് റാലി ഓഗസ്റ്റ് 27 മുതല്‍, പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ വ്യോമസേനയില്‍ സയന്‍സ് ഇതര വിഷയങ്ങളിലെ അഗ്നിവീര്‍ (Agniveervayu Intake 01/2026) തിരഞ്ഞെടുപ്പിനു റിക്രൂട്മെന്റ് റാലി നടത്തുന്നു. ഓഗസ്റ്റ് 27 മുതലാണ് റാലി. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമാണ് അവസരം. 4 വര്‍ഷത്തേക്കാണു നിയമനം. കേരളത്തില്‍ നിന്നുള്ള പുരുഷന്മാര്ക്ക് ഓഗസ്റ്റ് 30, 31 തീയതികളിലും വനിതകള്‍ക്ക് സെപ്റ്റംബര്‍ 5, 6 തീയതികളിലും ചെന്നൈയിലാണു റാലി. ചെന്നൈ താംബരം എയര്‍ഫോഴ്സ് സ്റ്റേഷനാണു (8 എയര്‍മെന്‍ സിലക്ഷന്‍ സെന്റര്‍) റിക്രൂട്മെന്റ് റാലി വേദി.
പത്താംക്ലാസ് ജയിച്ചോ? ബിഎസ്എഫില്‍ 3588 ഒഴിവില്‍ അവസരമുണ്ട്; പെയിന്റര്‍, ഇലക്ട്രിഷ്യന്‍ ഉള്‍പ്പെടെ നിയമനം
ന്മയോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 50% മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ്/പ്ലസ്ടു ജയം/ തത്തുല്യം. ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം.
അല്ലെങ്കില്‍
50% മാര്‍ക്കോടെ 2 വര്‍ഷ വൊക്കേഷനല്‍ കോഴ്സ് ജയം. ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. വൊക്കേഷനല്‍ കോഴ്സിന് ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കില്‍ പ്ലസ്ടു/പത്താം ക്ലാസില്‍ ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം.
അല്ലെങ്കില്‍
50% മാര്‍ക്കോടെ 3 വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഓട്ടമൊബീല്‍/കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ഐടി). ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം. ഡിപ്ലോമ തലത്തില്‍ ഇംഗ്ലിഷ് ഒരു വിഷയമല്ലെങ്കില്‍ പ്ലസ്ടു/പത്താം ക്ലാസില്‍ ഇംഗ്ലിഷിന് 50% മാര്‍ക്ക് വേണം.
ന്മപ്രായം: 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉള്‍പ്പെടെ). എന്റോള്‍ ചെയ്യുമ്പോള്‍ പ്രായപരിധി 21.
ന്മശാരീരികയോഗ്യത: ഉയരം: പുരുഷന്മാര്ക്ക്: കുറഞ്ഞത് 152 സെ.മീ. സ്ത്രീകള്‍ക്ക്: 152 സെ.മീ. പുരുഷന്മാര്ക്കു നെഞ്ചളവ് 77 സെന്റിമീറ്റര്‍. കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാന്‍ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം.
ന്മകാഴ്ച യോഗ്യത: കാഴ്ചശക്തി: ഓരോ കണ്ണിനും 6/12, (കണ്ണടയോടെ 6/6). ദീര്‍ഘദൃഷ്ടി: +2.0D ഹ്രസ്വദൃഷ്ടി: 1D (± 0.50 D വിഷമദൃഷ്ടി ഉള്‍പ്പെടെ), കളര്‍ വിഷന്‍: CP-II)
ന്മതിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളുള്ള ഫിസിക്കല്‍ ഫിറ്റ്നെസ് ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവ നടത്തും. അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുമുണ്ട്. ഒന്നാം ഘട്ട കായികക്ഷമതാ പരീക്ഷയില്‍ 1.6 കി.മീ. ഓട്ടം പൂര്‍ത്തിയാക്കണം.(പുരുഷന്മാര് 7 മിനിറ്റിനും വനിതകള്‍ 8 മിനിറ്റിനും ഉള്ളില്‍)
രണ്ടാം ഘട്ട ശാരീരികക്ഷമതയില്‍ പുരുഷന്മാര് ഒരു മിനിറ്റിനുള്ളില്‍ 10 പുഷപ്, 10 സിറ്റപ്, 20 സ്ക്വാട്സ് എന്നിവയും വനിതകള്‍ 10 സിറ്റപ് (ഒന്നര മിനിറ്റില്‍), 15 സ്ക്വാട്സ് (ഒരു മിനിറ്റില്‍) എന്നിവയും പൂര്‍ത്തിയാക്കണം. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജെക്ടീവ് പരീക്ഷയും റാലി ദിവസം തന്നെ നടത്തും.
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങളും റാലിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഹാജരാക്കേണ്ട രേഖകളും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും https://agnipathvayu.cdac.in






