Month: August 2025
-
Breaking News
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്നും മഴ കനക്കും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കാരണം കേരളത്തില്‍ ശനിയാഴ്ചയും കനത്തമഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ പ്രതീക്ഷിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് നല്‍കി. മറ്റ് ജില്ലകളിലും ചെറിയതോതില്‍ മഴയ്ക്ക് സാധ്യത ഉണ്ട്. ഞായറാഴ്ചയോടെ മഴ കുറയുമെങ്കിലും ബുധനാഴ്ചയോടെ വീണ്ടും ശക്തമാവുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബുധനാഴ്ചയും ഉത്രാടദിനമായ വ്യാഴാഴ്ചയും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കാരണമാണ് ഈ പ്രവചനം.
Read More » -
Breaking News
‘ഇസ്രയേലിന്റെ മരണം’ മുദ്രാവാക്യമാക്കിയ ഹൂതികളുടെ തലയെടുത്ത് ഇസ്രായേല്‍; പ്രധാനമന്ത്രിയും സൈനിക നേതാക്കളും കൊല്ലപ്പെട്ടെന്ന് വിവരം; മുതിര്‍ന്ന ഹൂതി നേതാക്കളെ ഇല്ലാതാക്കുമെന്ന് ഇന്റലിജന്‍സ്; പ്രാഥമിക ലക്ഷ്യം പത്തുപേര്‍
സനാ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ അഹമ്മദ് അല്‍ റഹാവിയും ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു എന്നാണ് യെമനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച യെമന്‍ തലസ്ഥാനമായ സനായിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതി നേതൃത്വത്തെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്. സനായ്ക്ക് പുറത്ത് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയ മുതിര്‍ന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ സനായിലേക്ക് ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ഹൂതികളുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെയാണ് വ്യാഴാഴ്ചത്തെ അക്രമത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതി പ്രധാനമന്ത്രി അല്‍-റഹാവിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായാണ് യെമന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സനായിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കെയാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടതെന്ന് യെമനിലെ അല്‍-ജുംഹുരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍-റഹാവിക്കൊപ്പം അദ്ദേഹത്തിന്റെ കൂട്ടാളികളും കൊല്ലപ്പെട്ടതായി ആദന്‍ അല്‍-ഗാദ് പത്രവും റിപ്പോര്‍ട്ട് ചെയ്തു.…
Read More » -
Breaking News
ആണവ സമ്പുഷ്ടീകരണം: വഴങ്ങിയില്ലെങ്കില്‍ ഇറാനെ കാത്തിരിക്കുന്നത് കടുത്ത ഉപരോധം; ഐക്യരാഷ്ട്ര സഭയില്‍ നീക്കം ആരംഭിച്ച് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും; പിന്തുണച്ച് അമേരിക്കയും ഇസ്രയേലും; സ്‌നാപ് ബാക്ക് നടപടിക്കു കത്തുനല്‍കി; ഇറാന്റെ സാമ്പത്തിക, വ്യാപാര മേഖകള്‍ക്കെല്ലാം വന്‍ തിരിച്ചടിയാകും
ഐക്യരാഷ്ട്രസഭ: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരേ വീണ്ടും ഉപരോധത്തിനു നീക്കമാരംഭിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ മൂന്നു രാജ്യങ്ങളാണു 30 ദിവസത്തെ നടപടി ക്രമങ്ങള്‍ക്കായി ഐക്യരാഷ്ട്ര സഭയ്ക്കു കത്തയച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടു 2015ല്‍ കൊണ്ടുവന്ന കരാര്‍ പാലിക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണു ഇ-3 എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ നടപടി ആരംഭിച്ചത്. ഒക്‌ടോബര്‍ പകുതിയോടെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് ഇപ്പോള്‍ നീക്കമാരംഭിച്ചില്ലെങ്കില്‍ പരാജയപ്പെട്ടേക്കുമെന്നും മൂന്നു രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്ര നീക്കങ്ങളുടെ അന്ത്യമല്ലിതെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് പറഞ്ഞു. യുഎന്‍ ആണവോര്‍ജ ഏജന്‍സിയുമായി ഇറാന്‍ പൂര്‍ണമായി സഹകരിക്കണമെന്നും അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വെയ്‌ഡേഫോള്‍ പറഞ്ഞു. സ്‌നാപ് ബാക്ക് മെക്കാനിസം എന്നറിയപ്പെടുന്ന നടപടി ക്രമങ്ങളുടെ പേരില്‍ ഇറാനുമേല്‍ സമ്മര്‍ദം ചെലുത്താനാണു നീക്കമെന്നും…
Read More » -
Breaking News
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ ചന്ദ്രശേഖര്‍ അന്തരിച്ചു
ബംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് എം.കെ.ചന്ദ്രശേഖര്‍ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച അദ്ദേഹം എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. തൃശൂര്‍ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകള്‍: ഡോ. ദയ മേനോന്‍ (യുഎസ്എ) മരുമക്കള്‍: അഞ്ജു ചന്ദ്രശേഖര്‍, അനില്‍ മേനോന്‍ (യു എസ് എ). സംസ്‌കാരം പിന്നീട്.
Read More » -
Breaking News
അഖിലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്: തൃശൂര്‍ ടൈറ്റന്‍സിനെ തോല്‍പ്പിച്ച് കൊല്ലം സെയ്‌ലേഴ്‌സ്
തിരുവനന്തപുരം: ആവേശപ്പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസിനെ തോല്പിച്ച് കൊല്ലം സെയിലേഴ്സ്. മൂന്ന് വിക്കറ്റിനായിരുന്നു കൊല്ലത്തിന്‍റെ വിജയം. മഴയെ തുടർന്ന് 13 ഓവർ വീതമാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ കൊല്ലം അഞ്ച് പന്തുകൾ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. മികച്ചൊരു ഇന്നിങ്സിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ എം.എസ്.അഖിലാണ് പ്ലെയർ ഓഫ് ദി മാച്ച്. ഓപ്പണർമാർ നിറം മങ്ങിയ മല്‍സരത്തില്‍ ഷോൺ റോജറും അർജുൻ എ.കെയും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് തൃശൂർ ടൈറ്റൻസിന് കരുത്തായത്. രണ്ട് റൺസെടുത്ത ആനന്ദ് കൃഷ്ണനെ പുറത്താക്കി ഏദൻ ആപ്പിൾ ടോമാണ് കൊല്ലത്തിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. തകർത്തടിച്ച് തുടങ്ങിയ അഹ്മദ് ഇമ്രാനെ പുറത്താക്കി ഷറഫുദ്ദീൻ തൃശൂരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. 11 പന്തുകളിൽ നിന്ന് 16 റൺസാണ് അഹ്മദ് ഇമ്രാൻ നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന വരുൺ നായനാരും ഷോൺ റോജറും ചേർന്ന് മികച്ച…
Read More » -
Breaking News
ഓണക്കാലം കഴിഞ്ഞുപോകാന്‍ സര്‍ക്കാരിന് വേണ്ടത് 19,000 കോടി ; രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയായി കടമെടുത്തത് 4000 കോടി ; കഴിഞ്ഞയാഴ്ച 3000 കോടി എടുത്തതിന് പിന്നാലെ 1000 കോടി കൂടി
തിരുവനന്തപുരം: വീണ്ടുമൊരു ഓണക്കാലം വരുമ്പോള്‍ അടിയന്തിര ചെലവുകള്‍ക്കായി സര്‍ക്കാര്‍ വന്‍തുക വായ്പയെടുക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബോണസ് അടക്കമുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി 4000 കോടി രൂപയാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്. ഓണചെലവുകള്‍ക്കായി ഏതാണ്ട് 19000 കോടി രൂപയാണ് സര്‍ക്കാരിന് ആവശ്യമായി വരിക. ഈ മാസം ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ കടമെടുക്കുന്നത്. ജീവനക്കാര്‍ക്ക് ഉത്സവബത്ത, ബോണസ് ഉള്‍പ്പെടെയുള്ള നല്‍കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ചയും 3000 കോടി വായ്പ എടുത്തു ഇതിന് മുന്‍പ് സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തിരുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്. സാമ്പത്തിക വര്‍ഷാന്ത്യ ചിലവുകള്‍ നടക്കുന്ന മാര്‍ച്ച് മാസം പോലെ തന്നെ സര്‍ക്കാരിന് ഓണക്കാലത്തും കൂടുതലായി ചിലവ് വരാറുണ്ട്.
Read More » -
Breaking News
മനുഷ്യരുടെ നിത്യജീവിതത്തില്‍ ഇടപെടാന്‍ അയാളാരാണ്? ആര്‍എസ്എസ് നേതാവിന്റെ മൂന്ന് കുട്ടികള്‍ പ്രസ്താവനയില്‍ ഒവൈസി ; നിങ്ങള്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനാണ് അഭിപ്രായം പറയുന്നത്?
ഓരോ ഇന്ത്യന്‍ ദമ്പതികള്‍ക്കും മൂന്ന് കുട്ടികള്‍ വേണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ എഐഎംഐഎം പ്രസിഡന്റും എംപിയുമായ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇത്തരത്തിലുള്ള ഇടപെടല്‍ നടത്താന്‍ അദ്ദേഹം ആരാണെന്നും അതു പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിറ്റിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒവൈസി ഈ പ്രസ്താവന നടത്തിയത്. മൂന്ന് കുട്ടികള്‍ വേണമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇന്ത്യയുടെ ജനസംഖ്യാപരമായ സാധ്യതകള്‍ ‘പൂര്‍ണ്ണമായും പാഴാക്കിയതുകൊണ്ടാണ്’ അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ഒവൈസി പറഞ്ഞു. 2019-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജനസംഖ്യാ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞത് നമ്മള്‍ മറക്കരുത്. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ വെച്ച് മുസ്ലിങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞതും നമ്മള്‍ മറക്കരുത്. ഇപ്പോള്‍ പെട്ടെന്ന് മോഹന്‍ ഭാഗവത് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പറയുന്നു,’ ഒവൈസി പറഞ്ഞു. ഇന്ത്യയിലെ 65% ആളുകളും 35 വയസ്സില്‍ താഴെയുള്ളവരാണ്. എന്നാല്‍ ഇവര്‍ക്ക് തൊഴിലോ, വിദ്യാഭ്യാസ പരിശീലനമോ നല്‍കുന്നതില്‍ പ്രധാനമന്ത്രി…
Read More » -
Breaking News
അയോദ്ധ്യയ്ക്ക് പിന്നാലെ കാശിയിലും മഥുരയിലും അവകാശവാദം ഉന്നയിച്ച് മോഹന്‍ ഭാഗവത് ; വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെയും മഥുരയിലെ ഈദ്ഗാഹിന്റെയും സ്ഥലങ്ങള്‍ വിട്ടുതരണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: അയോദ്ധ്യയ്ക്ക് പിന്നാലെ വാരണാസിയിലെ ഗ്യാന്‍വ്യാപി മസ്ജിദിന്റെയും മഥുരയിലെ ഈദ്ഗാഹിന്റെയും സ്ഥലങ്ങള്‍ കൂടി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ഈ രണ്ട് ആവശ്യത്തെയും സംഘം പിന്തുണയ്ക്കുന്നതായി ആര്‍എസ്എസ് സര്‍സംഘചാലക് സൂചിപിച്ചു. ആര്‍എസ്എസിന്റെ നൂറാം വര്‍ഷത്തിന്റെ ഭാഗമായി നടന്ന മൂന്ന് ദിവസത്തെ പ്രഭാഷണ പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തെയും ദിവസം നടത്തിയ പ്രഭാഷണത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെയും മഥുരയിലെ ഈദ്ഗാഹിന്റെയും സ്ഥലങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യത്തെ സംഘം പിന്തുണയ്ക്കുന്നതായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സൂചിപ്പിച്ചു. ഈ സ്ഥലങ്ങള്‍ക്കുവേണ്ടിയുള്ള ഏതൊരു പ്രസ്ഥാനവുമായും ബന്ധപ്പെടാന്‍ സംഘ് സ്വയംസേവകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വെറും മൂന്ന് സ്ഥലങ്ങളുടെ കാര്യമായതിനാല്‍ അവകാശവാദം ഉപേക്ഷിച്ചുകൊണ്ട് മറുഭാഗത്തിന് ഇതിനോട് പ്രതികരിക്കാമെന്നും ഭാഗവത് പറഞ്ഞു. മുസ്ലിങ്ങള്‍ സ്വമേധയാ ഈ സ്ഥലങ്ങള്‍ കൈമാറണമെന്ന് ഭാഗവത് നിര്‍ദ്ദേശിച്ചു. ഹിന്ദു സംഘടനയുടെ നേതാവായ എന്നോട് സ്വയംസേവകര്‍ പോലും ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ഇത് സാഹോദര്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും ഈ മൂന്ന് സ്ഥലങ്ങളും എടുത്തോളൂ എന്ന്…
Read More » -
Breaking News
മൂഡ് ഓഫ് ദി നേഷന്‍സിന്റെ സര്‍വേ: സര്‍ക്കാരിന്റെ പ്രകടനം കഴിഞ്ഞ ആറ് മാസത്തിനിടെ അത്ര മെച്ചമല്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞു
ന്യൂഡല്‍ഹി: ഇപ്പോഴും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലയിരുത്തുമ്പോഴും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പ്രകടനം കഴിഞ്ഞ ആറ് മാസത്തിനിടെ അത്ര മെച്ചമല്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍. ഓഗസ്റ്റ് 2025-ലെ ‘മൂഡ് ഓഫ് ദ നേഷന്‍’ സര്‍വേ പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ജനപ്രിയനായ നേതാവാണെങ്കിലും ജനപ്രീതിയില്‍ 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരി 2025-ല്‍ നടന്ന സര്‍വേയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ 62% പേര്‍ ‘നല്ലത്’ എന്ന് വിലയിരുത്തിയിരുന്ന സ്ഥാനത്ത്, ഇപ്പോഴത് 58% ആയി കുറഞ്ഞു. ഈ ചെറിയ കുറവുണ്ടായിട്ടും, 11 വര്‍ഷത്തെ ഭരണത്തിന് ശേഷവും പ്രധാനമന്ത്രി മോദിക്ക് പൊതുജനങ്ങളുടെ ഇടയില്‍ ഇപ്പോഴും ശക്തമായ പിന്തുണയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. മോദിയുടെ മൂന്നാം ടേമിലെ ഇതുവരെയുള്ള പ്രകടനം ‘മികച്ചതാണെന്ന്’ 34.2% പേരും, ‘നല്ലതാണെന്ന്’ 23.8% പേരും അഭിപ്രായപ്പെട്ടു. എന്നാല്‍, ഫെബ്രുവരിയിലെ മുന്‍ സര്‍വേയില്‍ ഇത് 36.1% ആയിരുന്നു, ഇത് അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ ഒരു കുറവ് വന്നിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നു. 12.7% പേര്‍…
Read More »
