Breaking NewsKerala

ഓണക്കാലം കഴിഞ്ഞുപോകാന്‍ സര്‍ക്കാരിന് വേണ്ടത് 19,000 കോടി ; രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയായി കടമെടുത്തത് 4000 കോടി ; കഴിഞ്ഞയാഴ്ച 3000 കോടി എടുത്തതിന് പിന്നാലെ 1000 കോടി കൂടി

തിരുവനന്തപുരം: വീണ്ടുമൊരു ഓണക്കാലം വരുമ്പോള്‍ അടിയന്തിര ചെലവുകള്‍ക്കായി സര്‍ക്കാര്‍ വന്‍തുക വായ്പയെടുക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബോണസ് അടക്കമുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി 4000 കോടി രൂപയാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്.

ഓണചെലവുകള്‍ക്കായി ഏതാണ്ട് 19000 കോടി രൂപയാണ് സര്‍ക്കാരിന് ആവശ്യമായി വരിക. ഈ മാസം ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ കടമെടുക്കുന്നത്. ജീവനക്കാര്‍ക്ക് ഉത്സവബത്ത, ബോണസ് ഉള്‍പ്പെടെയുള്ള നല്‍കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ചയും 3000 കോടി വായ്പ എടുത്തു

Signature-ad

ഇതിന് മുന്‍പ് സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തിരുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്.  സാമ്പത്തിക വര്‍ഷാന്ത്യ ചിലവുകള്‍ നടക്കുന്ന മാര്‍ച്ച് മാസം പോലെ തന്നെ സര്‍ക്കാരിന് ഓണക്കാലത്തും കൂടുതലായി ചിലവ് വരാറുണ്ട്.

 

Back to top button
error: