Month: August 2025

  • Breaking News

    ഓണ’ക്കൊള്ള’! സ്വകാര്യബസിന് ബെംഗളൂരു-തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 4100 രൂപ വരെ! കണ്ണുതുറക്കാതെ റെയില്‍വേ

    തിരുവനന്തപുരം: ഓണമായതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ദീര്‍ഘദൂര സ്വകാര്യ ബസുകള്‍. ബെംഗളൂരു-തിരുവനന്തപുരം ടിക്കറ്റ് നിരക്ക് എസി സ്ലീപ്പര്‍ ബസുകളില്‍ 1500 മുതല്‍ 2500 വരെയുണ്ടായിരുന്നത് 2950 മുതല്‍ 4100 രൂപ വരെയാണു വര്‍ധിപ്പിച്ചിരിക്കുന്നത്. നോണ്‍ എസി ബസുകളിലെ നിരക്കും ഇരട്ടിയായിട്ടുണ്ട്. നോണ്‍ എസി സീറ്റര്‍ ബസുകളില്‍ നിരക്ക് 2000 രൂപയായി. കെഎസ്ആര്‍ടിസി ഒട്ടേറെ സ്‌പെഷലുകള്‍ പ്രഖ്യാപിച്ചെങ്കിലും സെപ്റ്റംബര്‍ 3ന് ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള സര്‍വീസുകളിലൊന്നും സീറ്റുകള്‍ ഒഴിവില്ല. സ്ഥിരമായുള്ള 7 ബസുകള്‍ക്കു പുറമേ പുതിയ ബസുകള്‍ ഉപയോഗിച്ച് 9 അധിക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടും ഒറ്റ ബസിലും എറണാകുളത്തേക്ക് അന്നു ടിക്കറ്റില്ല. ഓണം കഴിഞ്ഞു കൂടുതല്‍ പേരും മടങ്ങുന്ന സെപ്റ്റംബര്‍ 7 ഞായറാഴ്ച സ്വകാര്യ എസി സ്ലീപ്പര്‍ നിരക്ക് 4949 രൂപ വരെയായിട്ടുണ്ട്. തിരുവനന്തപുരം-ചെന്നൈ ബസ് നിരക്കും ഗണ്യമായി കൂട്ടിയിട്ടുണ്ട്. 2650 മുതല്‍ 4300 രൂപ വരെയാണു നിരക്കുകള്‍. 7ന് ചെന്നൈ, ബെംഗളൂരു റൂട്ടുകളിലും ട്രെയിനുകളില്‍ ടിക്കറ്റില്ല. തിരുവനന്തപുരം-ബെംഗളൂരു സ്‌പെഷല്‍ ട്രെയിനില്‍…

    Read More »
  • Breaking News

    ‘ഇനി നിയമവഴിയില്‍’; എല്‍എല്‍ബി വിദ്യാര്‍ഥിനിയായി സാന്ദ്ര തോമസ്; ‘പുതിയ തുടക്കം, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്നു തെളിയിക്കും’

    ബംഗളുരു: നിര്‍മ്മാതാവ് സാന്ദ്ര തോമസ് ഇനി നിയമ വിദ്യാര്‍ഥി. ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയിലാണ് അവര്‍ പഠനം ആരംഭിച്ചത്. സാന്ദ്ര തന്നെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിവരം പങ്കുവച്ചതും. പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നും അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ സ്ത്രീകള്‍ക്ക് ഏതു പ്രായത്തിലും അണിയാമെന്ന് തെളിയിക്കുകയാണ് താനെന്നും അവര്‍ കുറിച്ചു. സാന്ദ്രയുടെ കുറിപ്പിങ്ങനെ: ‘ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. എന്റെ എല്‍എല്‍ബി യാത്രയുടെ ഭാഗമായി ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. രണ്ട് കുട്ടികളുടെ അമ്മ, മുന്നില്‍ രണ്ട് വലിയ സിനിമാ പ്രൊജക്ടുകള്‍, സംരംഭക, ഇന്‍ഡസ്ട്രിയിലെ കരുത്തന്‍മാര്‍ക്കെതിരായ കഠിനമായ നിയമയുദ്ധം എന്നിങ്ങനെ ഒരായിരം കാര്യങ്ങള്‍.. വളര്‍ച്ച ഒരിക്കലും അവസാനിക്കില്ലെന്ന ഉറച്ച വിശ്വാസക്കാരിയാണ് ഞാന്‍. നിയമം എക്കാലവും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന ഒന്നാണ്. കേവലമൊരു ഡിഗ്രിക്കുമപ്പുറം ധൈര്യം, നിലപാട്, നീതിയ്ക്കായി ഒരു ഇടമുണ്ടാക്കല്‍ എന്നിവയും കൂടിച്ചേരുന്നതാണത്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും സ്വപ്നങ്ങളെ പിന്തുടരുന്നു, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്ന്…

    Read More »
  • Breaking News

    ‘അറപ്പുളവാക്കുന്നതും മനുഷ്യത്വമില്ലാത്തതുമായ പ്രവൃത്തി’: വീഡിയോ പുറത്തുവിട്ട ലളിത് മോദിക്കെതിരേ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി; ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മൈക്കല്‍ ക്ലാര്‍ക്കിനും വിമര്‍ശനം

    കൊച്ചി: സ്ലാം ഗേറ്റ് വിഡിയോ പുറത്തുവിട്ട സംഭവത്തില്‍ ലളിത് മോദിക്കും മൈക്കല്‍ ക്ലാര്‍ക്കിനും എതിരെ ആഞ്ഞടിച്ച് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തമ്മിലുണ്ടായ ‘സ്ലാംഗേറ്റ്’ സംഭവത്തിന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് വിമര്‍ശനം. മുന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കമ്മീഷണര്‍ ലളിത് മോദിക്കും മുന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ രൂക്ഷ ഭാഷയിലാണ് ഭുവനേശ്വരി പ്രതികരിച്ചത്. 2008-ലെ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിന് ശേഷമുണ്ടായ ‘സ്ലാംഗേറ്റ്’ സംഭവത്തിന്റെ അതുവരെ കാണാത്ത ദൃശ്യങ്ങള്‍ ഓസ്ട്രേലിയന്‍ താരത്തിന്റെ ‘ബിയോണ്ട്23 പോഡ്കാസ്റ്റിന്റെ’ ഏറ്റവും പുതിയ എപ്പിസോഡിലാണ് മോദിയും ക്ലാര്‍ക്കും വെളിപ്പെടുത്തിയത്. പുറത്തുവിട്ട ദൃശ്യങ്ങളില്‍, മത്സരം കഴിഞ്ഞുള്ള ഹസ്തദാനത്തിനിടെ ഹര്‍ഭജന്‍ തന്റെ കൈപ്പത്തിയുടെ പുറംകൊണ്ട് ശ്രാശാന്തിനെ അടിക്കുന്നത് കാണാം. ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്നു, ഹര്‍ഭജന്റെ ടീം പഞ്ചാബിനോട് 66 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ശ്രീശാന്ത് കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു,…

    Read More »
  • Breaking News

    കണ്ണൂരില്‍ മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം; വൈകിയത് മൂന്ന് ട്രെയിനുകള്‍

    കണ്ണൂര്‍: പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം മദ്യലഹരിയില്‍ ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി മുഴക്കി ട്രാക്കില്‍ കിടന്ന് പരാക്രമം നടത്തിയത്. പിടിച്ചുമാറ്റാനെത്തിയവരെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത് ആര്‍പിഎഫിനു കൈമാറി. അതിനിടെ മൂന്ന് ട്രെയിനുകളാണ് വൈകിയത്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കില്‍ ഇരുപ്പുറപ്പിച്ച പ്രതിയെ ആദ്യം കണ്ടത് ട്രാക്കിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരാണ്. മാറാന്‍ പറഞ്ഞവരോട് അസഭ്യം പറഞ്ഞും കല്ലെറിയാന്‍ ശ്രമിച്ചുമായിരുന്നു പരാക്രമം. പിന്നാലെ ആത്മഹത്യ ഭീഷണി മുഴക്കി. മദ്യലഹരിയിലായിരുന്ന ഇയാളെ പഴയങ്ങാടി പൊലീസെത്തി പിടിച്ചുമാറ്റുകയായിരുന്നു. അതിനിടെ, ഒരു ഗുഡ്സ് ട്രെയിനും രണ്ടു പാസഞ്ചര്‍ ട്രെയിനുകളും സ്റ്റേഷനു സമീപം പിടിച്ചിട്ടു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉളളതായി പൊലീസ് പറഞ്ഞു. കണ്ണൂരില്‍ നിന്നെത്തിയ ആര്‍പിഎഫ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ട്രെയിന്‍ തടഞ്ഞതടക്കമുളള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.  

    Read More »
  • Breaking News

    ഒരു ദിവസം 17 വാഴപ്പഴം കഴിക്കാമെന്ന് ഇന്‍ഫ്ളുവന്‍സര്‍; ശരിക്കും എത്ര എണ്ണം കഴിക്കാം?

    ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു വീഡിയോയില്‍ ഇന്‍ഫ്ളുവന്‍സറായ മിഷേല്‍ തോംസണ്‍ ഒരു ദിവസം 17 വാഴപ്പഴം കഴിക്കാറുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. എന്താല്ലേ.. ഒരു ദിവസം 17 വാഴപ്പഴം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുമോ? സംശയമുണ്ടോ..വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ അമിതമായി വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. അതിന് ഉത്തരം പറയുകയാണ് പൂനയിലെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ സുഹാസ് ഉഡ്ഗികര്‍. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ‘വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. വാഴപ്പഴത്തില്‍ ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിക്കുന്നത് വയറ് നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നു’ . ഇങ്ങനെയൊക്കെ പറയുമ്പോഴും ഇതിന്റെ മറുവശം കൂടി പറയുകയാണ് അദ്ദേഹം. ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്താന്‍ വാഴപ്പഴം ഒരു നല്ല മാര്‍ഗമാണെങ്കിലും അമിതമായി കഴിക്കുന്നത് വയറുവേദന,ഓക്കാനം, ഛര്‍ദി, വയറ് വീര്‍ക്കല്‍ എന്നിവയുണ്ടാകാന്‍ കാരണമാകുന്നു. ഇനി പ്രമേഹരോഗികളുടെ കാര്യമെടുത്താല്‍ ചിലര്‍ ഷുഗറുള്ളതുകൊണ്ട് ആഹാരം നിയന്ത്രിക്കാന്‍ വാഴപ്പഴം കഴിച്ചേക്കാം എന്ന് കരുതാറുണ്ട്. അതിലും പ്രശ്നമുണ്ട്. പ്രമേഹ രോഗികള്‍ക്ക്…

    Read More »
  • Breaking News

    പ്രധാനമന്ത്രിക്കും രക്ഷയില്ല; മെലോണിയുടെയും പ്രതിപക്ഷനേതാവിന്റെയും മോര്‍ഫ് ചിത്രങ്ങള്‍ പോണ്‍സൈറ്റില്‍; ഇറ്റലിയില്‍ വിവാദം

    റോം: പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, പ്രതിപക്ഷ നേതാവ് എല്ലി ഷ്‌ലൈന്‍ എന്നിവരുള്‍പ്പെടെയുള്ള ഇറ്റലിയിലെ പ്രമുഖരായ വനിതകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി പോണ്‍ വെബ്‌സൈറ്റ്. ഏഴുലക്ഷത്തോളം വരിക്കാരുള്ള, ഇറ്റാലിയന്‍ പ്ലാറ്റ്‌ഫോമിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. റാലികളിലും ടിവി പരിപാടികളിലും പങ്കെടുക്കുന്നതും ബിക്കിനി ധരിച്ച് അവധിക്കാലം ആഘോഷിക്കുന്നതുമായ വനിതാ രാഷ്ട്രീയക്കാരുടെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളായ വലേറിയ കാമ്പാന്യ, അലീസിയ മെറാനി, അലസാന്ദ്ര മൊറേറ്റി, ലിയ ക്വാര്‍ട്ടപെല്ലെ തുടങ്ങി നടിമാരുടേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ മോശം രീതിയില്‍ വെബ്സൈറ്റില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. തന്റെ നീന്തല്‍ വേഷത്തിലുള്ള ചിത്രങ്ങളും പൊതു-സ്വകാര്യ ജീവിതത്തിലെ ചിത്രങ്ങളും അതിലുണ്ടെന്ന് വലേറിയ പ്രതികരിച്ചു. ചിത്രങ്ങള്‍ക്ക് വളരെ മോശം കമന്റുകളാണ് വരുന്നത്. ഇത്തരം സൈറ്റുകള്‍ അടച്ചുപൂട്ടുകയും നിരോധിക്കുകയും വേണമെന്ന് അലീസിയ മെറാനി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മെലോണി പ്രതികരിച്ചില്ലെന്ന് ഇറ്റാലിയന്‍ പത്രമായ കൊറിയേര ഡെല്ല സെറ റിപ്പോര്‍ട്ട് ചെയ്തു.…

    Read More »
  • Breaking News

    പുലര്‍ച്ചെ 2 മണിയോടെ ഉഗ്ര സ്ഫോടന ശബ്ദം, ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയില്‍; കണ്ണൂരില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം, പൊട്ടിത്തെറി ബോംബ് നിര്‍മാണത്തിനിടെ?

    കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി. പടക്ക നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന. സ്‌ഫോടനത്തില്‍ വീട് തകര്‍ന്നു. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. രാത്രി രണ്ടു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. വാടക വീടാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. രണ്ടുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗോവിന്ദന്റെ എന്നായാളുടെ വീടാണ് തകര്‍ന്നത്. അനൂപ് മാലിക് എന്നയാളാണ് വീട് വാടകയ്ക്കെടുത്തത്. അനൂപിനു പടക്ക കച്ചവടം ഉണ്ടെന്നു പറയപ്പെടുന്നു. രാത്രി രണ്ടു മണിക്കാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് അയല്‍വാസി പറഞ്ഞു. ‘ വീടിനു പുറകുവശത്ത് ഒരാളുടെ മൃതശരീരം കണ്ടു. ശരീരത്തിനു മുകളില്‍ മണ്ണ് വീണു കിടക്കുന്നുണ്ട്. താമസക്കാരെ പരിചയമില്ല. രാത്രിയാണ് താമസക്കാര്‍ വരുന്നത്. വീട്ടില്‍ ലൈറ്റ് ഇടാറില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ ആളുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, സ്ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്ന് സൂചന. ശനിയാഴ്ച പുലര്‍ച്ചെ 1.51-ഓടെ ഉഗ്ര സ്ഫോടനം കേട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നോക്കുമ്പോള്‍…

    Read More »
  • Breaking News

    സ്ഥിര നിക്ഷേപത്തിന് 12 ശതമാനം പലിശ: തൃശൂരില്‍ വീണ്ടും നിധിത്തട്ടിപ്പ്; ചെയര്‍മാന്‍ അടക്കം മുങ്ങിയിട്ട് ഒരു വര്‍ഷം; നിക്ഷേപകര്‍ക്ക് നഷ്ടമായത് 300 കോടി

    തൃശൂര്‍: സഹകരണ-നിക്ഷേപത്തട്ടിപ്പ് വ്യാപകമായ തൃശൂരില്‍ 300 കോടിയുടെ തട്ടിപ്പു കൂടി പുറത്ത്. നഗരത്തിനടുത്ത് കൂര്‍ക്കഞ്ചേരി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന മാനവ കെയര്‍ കേരള (എംസികെ) നിധി ലിമിറ്റഡാണ് തട്ടിപ്പ് നടത്തിയത്. ഒരു വര്‍ഷത്തിലേറെയായി ചെയര്‍മാന്‍ അടക്കം സ്ഥാപന നടത്തിപ്പുകാരെല്ലാം മുങ്ങിയിരിക്കുകയാണ്. ഹെഡ് ഓഫീസ് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളും പൂട്ടി. തൃശൂര്‍ മുപ്ലിയം തേക്കിലക്കാടന്‍ വീട്ടില്‍ ടി.ടി. ജോസാണ് ചെയര്‍മാന്‍. ഭാര്യ ബീന ഉള്‍പ്പെടെ ഒന്‍പതു ഡയറക്ടര്‍മാരുമുണ്ട്. കേരളത്തിലുടനീളം ശാഖകള്‍ തുറന്ന് സ്ഥിരനിക്ഷേപം, സ്വര്‍ണവായ്പ, ചിട്ടി, പ്രതിദിന കളക്ഷന്‍ എന്നിവയിലൂടെയാണ് 300 കോടി തട്ടിയത്. 12 ശതമാനമാണ് സ്ഥിര നിക്ഷേപത്തിന് പലിശ വാഗ്ദാനം ചെയ്തിരുന്നത്. തുടക്കത്തില്‍ കൃത്യമായ പലിശ നല്‍കി വിശ്വാസം നേടി. അതുവഴി കൂടുതല്‍ ഇടപാടുകാരേയും കൂടുതല്‍ നിക്ഷേപവും കണ്ടെത്തി. 2024 മെയ് മുതല്‍ നിക്ഷേപവും പലിശയും മുടങ്ങി. സ്ഥാപനം വിപുലമാക്കുകയാണെന്നും പുതിയ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ തുടങ്ങുകയാണെന്നും പറഞ്ഞ് നിക്ഷേപകരെ വഞ്ചിച്ചു. ഒക്ടോബറോടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചു. ആദ്യഘട്ടത്തില്‍ പരാതിപ്പെട്ടവര്‍ക്ക് നേരേ…

    Read More »
  • Breaking News

    സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി: രാഹുലിനെതിരായ കേസില്‍ ആറ് പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കും

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസില്‍ പ്രത്യേക സംഘം ഇന്ന് പരിശോധന തുടങ്ങും. ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന പരാതികള്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി. 6 പരാതിക്കാരില്‍ നിന്നും ഇന്ന് മുതല്‍ മൊഴിയെടുക്കും. കൈവശമുള്ള തെളിവുകള്‍ ഹജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നല്‍കും. വെളിപ്പെടുത്തല്‍ നടത്തിയവര്‍ ഇതേവരെ പരാതി നല്‍കിയിട്ടില്ല. നിലവിലെ പരാതിക്കാരുടെ മൊഴിപ്രകാരം വെളിപ്പെടുത്തല്‍ നടത്തിയവരെ നേരില്‍ കണ്ട് മൊഴിയെടുക്കാണ് പൊലീസ് നീക്കം. സൈബര്‍ തെളിവുകളും പരിശോധിക്കും. ഇതിനായി സൈബര്‍ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Read More »
  • Breaking News

    പ്രൊഫഷണല്‍ ടാലന്റ് പൂള്‍ 172 ശതമാനം വളര്‍ച്ച നേടി: കേരളം രാജ്യത്തെ ഒന്‍പതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനം; ഗള്‍ഫ് മേഖലകളില്‍ നിന്ന് സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ തിരിച്ചെത്തുന്നു

    കൊച്ചി: കേരളം രാജ്യത്തെ ഒന്‍പതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനമെന്ന് ലിങ്ക്ഡ് ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട്. തൊഴില്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ കേരളം മുന്നേറിയെന്നും അടിസ്ഥാന വൈദഗ്ധ്യത്തിനപ്പുറം നൈപുണ്യം കൈവരിക്കേണ്ട കാലമാണ് വരുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിന്റെ തൊഴിലാളി ശക്തിയില്‍ വളര്‍ച്ചയുണ്ടായെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണല്‍ ടാലന്റ് പൂള്‍ 172 ശതമാനം വളര്‍ച്ച നേടി എന്നും വ്യക്തമാക്കുന്നു. അതേസമയം 2030-ഓടെ അടിസ്ഥാന വൈദഗ്ധ്യം വേണ്ട തൊഴില്‍ മേഖലകളില്‍ 30 ശതമാനം വരെ മാറ്റംവരുകയോ അപ്രസക്തമാകുകയോ ചെയ്യുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നൈപുണ്യ കേരളം ആഗോള ഉച്ചകോടിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ തൊഴിലാളി ശക്തിയുടെ 40 ശതമാനവും കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ്. കൂടുതല്‍ പ്രൊഫഷണലുകളും സോഫ്റ്റ്‌വെര്‍ എന്‍ജിനിയര്‍, അക്കൗണ്ടന്റ്, അധ്യാപനം എന്നീ മേഖലകളിലാണ്. കേരളത്തിന്റെ തൊഴിലാളി ശക്തിയില്‍ 37% വനിതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ ശരാശരി 30 ശതമാനമാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന്, പ്രധാനമായും…

    Read More »
Back to top button
error: