Breaking NewsKeralaLead NewsNEWS
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ ചന്ദ്രശേഖര്‍ അന്തരിച്ചു

ബംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് എം.കെ.ചന്ദ്രശേഖര്‍ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച അദ്ദേഹം എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. തൃശൂര്‍ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകള്‍: ഡോ. ദയ മേനോന്‍ (യുഎസ്എ) മരുമക്കള്‍: അഞ്ജു ചന്ദ്രശേഖര്‍, അനില്‍ മേനോന്‍ (യു എസ് എ). സംസ്‌കാരം പിന്നീട്.






