Breaking NewsKeralaLead NewsNEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്നും മഴ കനക്കും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കാരണം കേരളത്തില്‍ ശനിയാഴ്ചയും കനത്തമഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ പ്രതീക്ഷിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് നല്‍കി. മറ്റ് ജില്ലകളിലും ചെറിയതോതില്‍ മഴയ്ക്ക് സാധ്യത ഉണ്ട്.
ഞായറാഴ്ചയോടെ മഴ കുറയുമെങ്കിലും ബുധനാഴ്ചയോടെ വീണ്ടും ശക്തമാവുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബുധനാഴ്ചയും ഉത്രാടദിനമായ വ്യാഴാഴ്ചയും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കാരണമാണ് ഈ പ്രവചനം.






