മാതാപിതാക്കള്‍ക്കൊപ്പം പോകേണ്ട മുത്തശ്ശിക്കൊപ്പം ആന്‍ഡമാനിലേക്ക് പോകണം ; കോടതി ഷെല്‍ട്ടര്‍ഹോമിലേക്ക് വിടാന്‍ നിര്‍ദേശിച്ചു ; 15 കാരി കോടതിയുടെ ഒന്നാം നിലയില്‍ നിന്നും താഴേക്ക് ചാടി

ചെന്നൈ: ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ നടന്ന നാടകീയ സംഭവവികാസങ്ങളില്‍, സര്‍ക്കാര്‍ നടത്തുന്ന പെണ്‍കുട്ടികള്‍ക്കായുള്ള ഒരു ഹോമില്‍ താമസിക്കാന്‍ കോടതി നിര്‍ദ്ദേശിച്ച 15 വയസ്സുകാരി ഒന്നാം നിലയില്‍ നിന്ന് ചാടി. വേര്‍പിരിഞ്ഞ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്ന കൗമാരക്കാരി മുത്തശ്ശിക്കൊപ്പം ആന്‍ഡമാനിലേക്ക് പോകാനായിരുന്നു ആഗ്രഹിച്ചിരുന്നത്.
ഗുരുതരമായി പരിക്കേറ്റ് കൗമാരക്കാരി നഗരത്തിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹമോചിതരാണ്. ഈ വര്‍ഷം ആദ്യം പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അവളുടെ പിതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നു. പിന്നീട് പോലീസ് അവളെ മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. മാതാപിതാക്കളില്‍ ആരോടെങ്കിലും താമസിക്കാന്‍ അവള് വിസമ്മതിക്കുകയും ആന്‍ഡമാന്‍ ദ്വീപുകളില്‍ അമ്മയുടെ അമ്മയോടൊപ്പം താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടിയുമായി ഇടപഴകുകയും രഹസ്യ കൗണ്‍സിലറുടെ റിപ്പോര്‍ട്ട് പരിഗണിക്കുകയും ചെയ്ത ശേഷം, ആന്‍ഡമാനിലെ അന്തരീക്ഷം അവളുടെ സുരക്ഷയ്ക്ക് അനുയോജ്യമല്ലെന്ന് ജസ്റ്റിസുമാരായ എം.എസ്. രമേശ്, വി. ലക്ഷ്മിനാരായണന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിഗമനത്തിലെത്തി. പെണ്‍കുട്ടി പിതാവിനൊപ്പം താമസിക്കാന്‍ തയ്യാറാകാത്തതിനാല്‍, ചെന്നൈയിലെ കെല്ലിസിലുള്ള സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ഉടന്‍ പ്രവേശനം നല്കാന് ബെഞ്ച് ഉത്തരവിട്ടു. ഇതിനിടയിലായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം ഉണ്ടായത്.
കില്പോക്കിലെ മാനസികാരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു മനഃശാസ്ത്രജ്ഞനെക്കൊണ്ട് അവളെ വിലയിരുത്തണമെന്നും, അതിനുള്ള ചെലവുകള്‍ പിതാവ് വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ ഉത്തരവ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് പെണ്‍കുട്ടി കോടതി വളപ്പിലെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അവള്‍ക്ക് ബോധമുണ്ടായിരുന്നു.






