Month: August 2025
-
Breaking News
കണ്ണുരുട്ടലും വിരട്ടലും വേണ്ട! ട്രംപിന്റെ ‘ഉമ്മാക്കി’ ഇന്ത്യയില്‍ ചെലവായില്ല, റഷ്യന്‍ എണ്ണ നിര്‍ത്തയില്ല, നിര്‍ത്തുകയുമില്ല
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ‘ശിക്ഷയായി’ അധിക തീരുവ അടിച്ചേല്‍പ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വഴങ്ങാതെ ഇന്ത്യ. താരിഫില്‍ വര്‍ധന വരുത്തിയിട്ടും ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ അര്‍വിന്ദര്‍ സിങ് സാഹ്നി പറഞ്ഞു. റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിന് പിന്നില്‍ ഒറ്റ കാരണം മാത്രമേ ഉള്ളുവെന്നും അത് വിപണിയിലെ വില അടിസ്ഥാനമാക്കി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ ഉദ്ദേശിക്കുന്നതായും രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചെയര്‍മാന്‍ വെളിപ്പെടുത്തി. ‘റഷ്യന്‍ എണ്ണ വാങ്ങലില്‍ ഒരു താല്‍ക്കാലിക തടസ്സവുമില്ല, സാമ്പത്തിക പരിഗണനകളെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ വാങ്ങുന്നത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി അളവ് കൂട്ടാനോ കുറയ്ക്കാനോ ശ്രമങ്ങള്‍ നടത്തുന്നില്ല’ എ.എസ്. സാഹ്നി പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങാതിരിക്കാന്‍ പ്രത്യേകിച്ച് ഉപരോധങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാരില്‍നിന്ന് ഇറക്കുമതി സംബന്ധിച്ച് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണങ്ങളാല്‍…
Read More » -
Breaking News
ധോണി നിരന്തരം ഒഴിവാക്കി; മാനസികമായി തകര്‍ന്ന് ഇടയ്ക്കുവച്ചു വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചു; തുണയായത് സച്ചിന്റെ ഉപദേശം; സേവാഗിന്റെ വെളിപ്പെടുത്തല്‍
മുംബൈ: ധോണി ക്യാപ്റ്റനായതിനുശേഷം ക്രിക്കറ്റ് ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടെന്നും ഇടയ്ക്കുവച്ചു വിരമിക്കാന്‍ ആലോചിച്ചിരുന്നെന്നും വെളിപ്പെടുത്തി ഇന്ത്യന്‍ വെടിക്കെട്ടു താരമായിരുന്ന വീരേന്ദര്‍ സേവാഗ്. അറ്റാക്കിങ് ഗെയിമിലൂടെ ഏതു വമ്പന്‍ എതിരാളിയെയും ബാക്ക്ഫൂട്ടിലാക്കിയിട്ടുള്ള സേവാഗ് ഇന്നും ആരാധരുള്ള കളിക്കാരനാണ്. മൂന്നു ഫോര്‍മാറ്റിനെയും ഒരേ രീതിയില്‍ സമീപിച്ചുവെന്നതാണു മറ്റുള്ളവരില്‍ നിന്നെല്ലാം സ്പെഷ്യലാക്കി മാറ്റുന്നത്. ഏകദിന ക്രിക്കറ്റിലാണ് സെവാഗ് ഏറ്റവുമധികം ഇംപാക്ടുണ്ടാക്കിയതെന്നു കണക്കുകള്‍ പറയുന്നു. 104.33 സ്ട്രൈക്ക് റേറ്റില്‍ 8273 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2011ല്‍ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം ചാംപ്യന്മാരായപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിക്കുകയും ചെയ്തു. പക്ഷെ ഈ ലോകകപ്പ് തനിക്കു നഷ്ടമായേക്കുമായിരുന്നെന്നും അതിനേക്കാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിക്കുമായിരുന്നെന്നും വെളിപ്പെടുത്തിരിയിക്കുകയാണ് സെവാഗ്. പദംജീത്ത് സെവ്റാവത്തിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഒരു തീരുമാനമാണ് ഇങ്ങനെയൊരു കടുപ്പമേറിയ നീക്കത്തിലേക്കു കടക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും സെവാഗ് പറയുന്നു. വിരമിക്കാന്‍…
Read More » -
Breaking News
നിത്യോപയോഗ സാധനങ്ങളുടെ വില കുറയും, ജിഎസ്ടി പരിഷ്‌കാരം ദീപാവലിക്ക്; സ്വകാര്യമേഖലയില്‍ ആദ്യ ജോലി ലഭിക്കുന്നവര്‍ക്ക് 15,000 രൂപ; യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി
ന്യൂഡല്‍ഹി: പുതിയ ജിഎസ്ടി പരിഷ്‌കാരം ദീപാവലിക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയും. മധ്യവര്‍ഗത്തിന്റെ ജീവിതം കൂടുതല്‍ സുഖകരമാക്കും. സ്വകാര്യമേഖലയില്‍ ആദ്യ ജോലി ലഭിക്കുന്നവര്‍ക്ക് 15,000 രൂപ. യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും. പിഎം വികസിത ഭാരത തൊഴില്‍ പദ്ധതി വഴി മൂന്നര കോടി യുവാക്കള്‍ക്ക് പ്രയോജനമുണ്ടാകും. മത്സ്യത്തൊഴിലാളികളെയും കര്‍ഷകരെയും ഇന്ത്യ കൈവിടില്ല. പിന്നോക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും മോദി പറഞ്ഞു. വിദേശ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ എന്തിന് നമ്മള്‍ ആശ്രയിക്കണമെന്ന് മോദി ചോദിച്ചു. ഇന്ത്യയ്ക്ക് സ്വന്തമായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോം വേണം. രാജ്യത്ത് ലക്ഷക്കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍. കോടിക്കണക്കിന് യുവതി യുവാക്കള്‍ ഈ രംഗത്തുണ്ട്. ആഗോള മാര്‍ക്കറ്റുകള്‍ ഇന്ത്യ ഭരിക്കണം. നമുക്ക് സ്വന്തം നിലയ്ക്ക് മുന്നോട്ടു പോകുവാന്‍ കരുത്തുണ്ടെന്ന് മോദി കൂട്ടിച്ചേര്‍ത്തു. രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത…
Read More » -
Breaking News
രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെ ഉത്സവം: 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം: ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
ഡല്‍ഹി: രാജ്യം 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതോടെ രാജ്യത്ത് 79-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി വിവിധ സൈനിക മേധാവിമാരും ഇവിടെ സന്നിഹിതരായിരുന്നു. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പറഞ്ഞു. കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് ഓര്‍മിപ്പിച്ച് ഭരണഘടന ശില്‍പികള്‍ക്ക് ആദരം അര്‍പ്പിച്ച മോദി ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര ജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്നും അറിയിച്ചു. ‘എനിക്ക് മാതൃരാജ്യം പ്രാണനേക്കാള്‍ പ്രധാനമാണ്. വലിയ വെല്ലുവിളികളെയാണ് രാജ്യം മറികടന്നത്. ഗാന്ധിയുടെ തത്വങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പരിശ്രമിക്കാം. വികസിത ഭാരതത്തിനായി പ്രയത്‌നിക്കാം.’- മോദി പറഞ്ഞു.
Read More » -
Breaking News
പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന താമരശ്ശേരി കോരങ്ങാട് സ്വദേശിയായ നാലാം ക്ലാസുകാരി മരിച്ചു. പനി മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനയ.
Read More » -
Breaking News
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം കടുപ്പിക്കാന്‍ സാബു ജേക്കബിന്റെ ട്വന്റി 20; 55 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പറേഷനിലും മത്സരിക്കും; സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള പട്ടിക തയാറാക്കി തുടങ്ങി; നല്ല കുടുംബത്തില്‍നിന്നുള്ള ചെറുപ്പക്കാരെ പരിഗണിക്കുമെന്ന് സാബു ജേക്കബ്
തിരുവനന്തപുരം: കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാര്‍ട്ടി 55 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പറേഷനിലും മത്സരിക്കാനൊരുങ്ങുന്നു. 2015ല്‍ എറണാകുളത്തെ കിഴക്കമ്പലത്തെ വിജയത്തിലൂടെയാണ് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളെ ഞെട്ടിച്ചുകൊണ്ടു രംഗത്തുവന്നത്. കിറ്റക്‌സിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടുകൊണ്ടു പ്രവര്‍ത്തനമാരംഭിച്ച ട്വന്റി 20 തൃക്കാക്കര, മരട്, ആലുവ എന്നിവയ്ക്കു പുറമേ കൊച്ചി കോര്‍പറേഷനിലും ഇക്കുറി മത്സരിക്കും. 2013ല്‍ രൂപീകരിച്ച പാര്‍ട്ടി കിഴക്കമ്പലത്ത് 19ല്‍ 17 സീറ്റുകളും നേടിയാണു 2015ല്‍ വിജയിച്ചത്. 2020ല്‍ കിഴക്കമ്പലത്തിനു പുറമേ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ എന്നീ പഞ്ചായത്തുകളിലും ഭരണം പിടിച്ചു. വെങ്ങോല പഞ്ചായത്തില്‍ ശക്തമായ സാന്നിധ്യമാകാനും ഇവറക്കു കഴിഞ്ഞു. ക്ഷേമം, സുതാര്യത എന്നിവയിലൂന്നിയുള്ള പ്രവര്‍്തനത്തിലൂടെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞതാണ് പാര്‍ട്ടിയുടെ വിജയത്തിനു കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. അഴിമതിക്കറ പുരണ്ട ഇപ്പോഴത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു ബദലാണു തങ്ങളെന്നും ഇവര്‍ അവകാശപ്പെടുന്നു. പാര്‍ട്ടിക്കിപ്പോള്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അടിസ്ഥാനതലത്തില്‍ ശക്തിയുണ്ടെന്നും 55 പഞ്ചായത്തുകളില്‍ മത്സരിക്കുമെന്നും സാബു ജേക്കബ് ദേശീയ…
Read More » -
Breaking News
ലക്ഷ്യം ഇന്ത്യതന്നെ; ചൈനീസ് മോഡലില്‍ ആര്‍മി റോക്കറ്റ് കമാന്‍ഡ് രൂപീകരിക്കാന്‍ പാകിസ്താന്‍; മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഏകോപിപ്പിക്കും; വാചകമടി തുടര്‍ന്നാല്‍ പ്രത്യാഘാതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്‌സതാന്റെ ദീര്‍ഘദൂര മിസൈല്‍ സംവിധാനങ്ങളില്‍ തുളവീണ സാഹചര്യത്തില്‍ പുതിയ സൈനിക വിഭാഗം രൂപീകരിക്കുന്നു. ചൈനയ്ക്കു സമാനമായി ആര്‍മി റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡ് (എആര്‍എഫ്‌സി) രൂപീകരിക്കാന്‍ തീരുമാനിച്ചെന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. പരമ്പരാഗത മിസൈല്‍, റോക്കറ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം സേനയെന്നതിനപ്പുറം ബാലിസ്റ്റിക് മിസൈലുകളുടെയും ഹൈപ്പര്‍ സോണിക് പദ്ധതിയുടെയും മേല്‍നോട്ടവും ഈ വിഭാഗത്തിനായിരിക്കും. ‘ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത സൈനിക വിഭാഗമായിരിക്കും’ ഇതെന്നാണു പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പാക് സൈന്യത്തിന്റെ കരുത്തുകൂട്ടുന്നതായിരിക്കും പുതിയ സേനാവിഭാഗമെന്നും ഷെരീഫ് പറഞ്ഞു. നേരത്തേ, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നടത്തിയ പരേഡില്‍ ഫത്ത 5 അടക്കമുള്ളവ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ തൊട്ടുമുമ്പിലുള്ള മിസൈലുകള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുണ്ടായ യുദ്ധത്തില്‍ ഇന്ത്യക്കെതിരേ ഉപയോഗിച്ചിരുന്നു. മിസൈല്‍ സംവിധാനം ഇന്ത്യയെ ഉദ്ദേശിച്ചാണ് രൂപീകരിക്കുന്നതെന്നു സൈനിക ഉദ്യേഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വ്യോമ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനൊപ്പം മിസൈല്‍ സംവിധാനങ്ങളിലും പാകിസ്താന്‍ ശ്രദ്ധയൂന്നുന്ന വിവരം അറിയാമെന്ന് ഇന്ത്യന്‍ സുരക്ഷാ…
Read More » -
Breaking News
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ; വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ചയും കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഞായറും തിങ്കളും യെല്ലോ അലേര്‍ട്ടാണ്. ഇതിനിടെ ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനുമുള്ള സാധ്യത മുന്‍നിര്‍ത്തി മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ കേരളതീരത്തും ഞായറാഴ്ച വരെ ലക്ഷദ്വീപ് തീരത്തും തിങ്കള്‍ വരെ കര്‍ണാടക തീരത്തുമാണ് വിലക്ക്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ചവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Breaking News
ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ ബാറില്‍നിന്ന് അറസ്റ്റ് ചെയ്തു
ആലപ്പുഴ: കൊമ്മാടി പാലത്തിനു സമീപം മാതാപിതാക്കളെ മകന്‍ കുത്തിക്കൊന്നു. പനവേലി പുരയിടം വീട്ടില്‍ തങ്കരാജന്‍ (70), ആഗ്‌നസ് (65) എന്നിവരാണ് മകന്‍ ബാബുവിന്റെ (47) കുത്തേറ്റ് മരിച്ചത്. കുടുംബ വഴക്കായിരുന്നു കൊലപാതകത്തിനു കാരണം. ബാബു മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. മാതാപിതാക്കളെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട ബാബുവിനെ സമീപത്തെ ബാറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ വീട്ടില്‍ എത്തിയപ്പോഴാണ് ചോരവാര്‍ന്ന നിലയില്‍ നിലത്ത് കിടക്കുന്ന തങ്കരാജനെയും ആഗ്‌നസിനെയും കണ്ടത്. തങ്കരാജ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആഗ്‌നസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ബാബു ഇറച്ചിവെട്ടുകാരനാണ്.
Read More » -
Breaking News
ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടി; ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെ മികച്ച ഉദാഹരണമായി ഓര്‍മ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പഹല്‍ഗാമില്‍ നിരപരാധികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭീരുത്വവും തികച്ചും മനുഷ്യത്വരഹിതവുമായിരുന്നു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ നമ്മുടെ സായുധ സേന തയ്യാറാണെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചു. ഭീകരതയ്ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിലെ മികച്ച ഉദാഹരണമായി ചരിത്രത്തില്‍ ഇത് ഇടം നേടും. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഒറ്റക്കെട്ടായി പ്രതികരിച്ചു. ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഏറ്റവും അനുയോജ്യമായ മറുപടി അതായിരുന്നു. ഇന്ത്യ ആദ്യം ആക്രമിക്കുകയില്ല, എന്നാല്‍ നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കായി തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് ലോകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യലബ്ദിയുടെ സമയത്ത് ഇന്ത്യ കൊടും ദാരിദ്ര്യത്തിലായിരുന്നു. എന്നാല്‍ അതിനുശേഷമുള്ള 78 വര്‍ഷത്തിനിടയില്‍, എല്ലാ മേഖലകളിലും നമ്മള്‍ അസാധാരണമായ പുരോഗതി കൈവരിച്ചു. ഇന്ത്യ ഒരു സ്വാശ്രയ…
Read More »