Month: August 2025
-
Breaking News
രണ്ടരമാസത്തെ ആശുപത്രി ജീവിതത്തിന് ശേഷം അഫാന്‍ വീണ്ടും ജയിലിലേക്ക് ; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ നോക്കി ; പരമാവധിശിക്ഷ ഉറപ്പാക്കാന്‍ പോലീസിന്റെ നീക്കം
തിരുവനന്തപുരം: രണ്ടരമാസത്തെ ആശുപത്രി ജീവിതത്തിന് ശേഷം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്‍ ആശുപത്രി വിട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 25നാണ് അഫാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ആത്മഹത്യാശ്രമം. അതുകൊണ്ടുതന്നെ ആത്മഹത്യാശ്രമം വിചാരണ നടപടികള്‍ക്ക് മേല്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ജയിലില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച അഫാനെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സെല്ലിലേക്ക് മാറ്റി. സെല്ലില്‍ പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ടകൊലപാതകക്കേസില്‍ ഒരേയൊരു പ്രതി മാത്രമുള്ളതിനാല്‍ പരമാവധി ശിക്ഷ പ്രതി അഫാന് ഉറപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പൊലീസ് നടത്തിയിരുന്നു. 750 പേജുകള്‍ ഉള്ള കുറ്റപത്രത്തില്‍ 130 സാക്ഷികള്‍ ഉണ്ട്.മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പ്രതി അഫാന്റെ നീക്കമെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഫര്‍സാനയോട് വൈരാഗ്യം എന്നും കണ്ടെത്തി. പണയംവെക്കാന്‍ നല്‍കിയ സ്വര്‍ണം തിരികെ ചോദിച്ചതാണ്…
Read More » -
Breaking News
പാലാരിവട്ടം പാലം തകര്‍ന്നുവീഴാതെ തന്നെ കേസെടുക്കണമെന്ന് പറഞ്ഞവരാണ് ; ഇപ്പോള്‍ തകര്‍ന്ന പാലങ്ങളുടെ എണ്ണം മൂന്നായി, ആളു മരിച്ചിട്ടും മന്ത്രിക്കെതിരേ കേസില്ലേയെന്ന് പിണറായിയോട് വി.ഡി സതീശന്‍
തിരുവനന്തപുരം: യുഡിഎഫ് കാലത്ത് പാലാരിവട്ടത്ത് തകര്‍ന്നു വീഴാത്ത പാലത്തിന്റെ പേരില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ നോക്കിയവര്‍ ഇപ്പോള്‍ പാലം തകര്‍ന്നുവീഴുമ്പോള്‍ കേസെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവ്. പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് ആക്ഷേപിച്ചവര്‍ ഭരിക്കുമ്പോള്‍ സംസ്ഥാനത്ത് നിരന്തരമായി പാലങ്ങള്‍ തകര്‍ന്നു വീഴുകയാണെന്നും പറഞ്ഞു. അടുത്തിടെ സംസ്ഥാനത്ത് മൂന്നു പാലങ്ങളാണ് തകര്‍ന്നു വീണത്. മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്തവര്‍ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിക്കെതിരെ കേസെടുക്കാന്‍ തയാറുണ്ടോയെന്നും ചോദിച്ചു. നേരത്തെ മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലവും തകര്‍ന്നു വീണിരുന്നതായി വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കൊയിലാണ്ടി ചേമഞ്ചേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലമാണ് ഇന്ന് തകര്‍ന്നത്. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് മാവേലിക്കരയില്‍ കീച്ചേരികടവ് പാലം തകര്‍ന്നു വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് പാലം തകരാതെ തന്നെ കേസെടുക്കണമെന്ന് പറഞ്ഞ കേസെടുക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. അതേ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ്…
Read More » -
Breaking News
ഇറാനിലെ ജലക്ഷാമം പരിഹരിക്കാമെന്ന് ഇസ്രയേല്‍; പാലസ്തീനികള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രയേലിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍
ടെഹ്‌റാന്‍: ഇറാനിലെ ജലക്ഷാമം പരിഹരിക്കാന്‍ സഹായിക്കാമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാഗ്ദാനം നിരസിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. പാലസ്തീനികള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രയേലിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് പെസെഷ്‌കിയാന്‍ എക്‌സില്‍ കുറിച്ചത്. ഗാസയിലെ ജനങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടമാണോ ഇറാനിലേക്ക് വെള്ളം കൊണ്ടുവരുമെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരു ദിവാസ്വപ്നം, അതില്‍ കൂടുതലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇറാനിലെ ജനങ്ങളോട് കപടമായ അനുകമ്പ കാണിക്കുകയാണെന്ന് ടെഹ്‌റാനില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ പെസെഷ്‌കിയാന്‍ വ്യക്തമാക്കി. ‘ഗാസയിലെയും അവിടത്തെ നിസ്സഹായരായ ജനങ്ങളുടെയും ദുരവസ്ഥയിലേക്ക് നോക്കൂ. പ്രത്യേകിച്ച് പട്ടിണി, കുടിവെള്ളത്തിന്റെയും മരുന്നിന്റെയും അഭാവം, ഭരണകൂടത്തിന്റെ ക്രൂരമായ ഉപരോധം എന്നിവ കാരണം ബുദ്ധിമുട്ടുന്നവരെ കാണൂ.’ഇപ്പോഴത്തെ സര്‍ക്കാരില്‍നിന്ന് ഇറാന്‍ ‘സ്വതന്ത്രമാകുമ്പോള്‍’ രാജ്യത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ ഇസ്രയേല്‍ സഹായിക്കുമെന്ന് നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ ഇറാനികളെ അഭിസംബോധന ചെയ്തിരുന്നു. ജൂണില്‍ ഇറാനില്‍ ഇസ്രയേല്‍ നടത്തിയ തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ സൈനിക മേധാവികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍…
Read More » -
Breaking News
കുവൈറ്റിലെ വിഷമദ്യ ദുരന്തം: 40 ഇന്ത്യക്കാര്‍ ചികിത്സയില്‍, കൂടുതലും മലയാളികളെന്ന് ഇന്ത്യന്‍ എംബസി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യ ദുരന്തത്തില്‍ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ മലയാളികള്‍ ആണെന്നാണ് സൂചന. മരണങ്ങള്‍ സംഭവിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ എണ്ണത്തിന്റെ കാര്യത്തില്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 13 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ള ചിലര്‍ ഗുരുതരാവസ്ഥയിലാണzന്നും മറ്റ് ചിലര്‍ അപകടനില തരണം ചെയ്തതായും എംബസി അറിയിച്ചു. മികച്ച വൈദ്യപരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് എംബസി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് വിവരങ്ങളറിയാന്‍ +965 6550158 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വാട്ആപ്പിലോ നേരിട്ടോ ബന്ധപ്പെടാം. പ്രാദേശികമായി നിര്‍മിച്ച മദ്യം വാങ്ങി കഴിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതലാണ് പ്രവാസികളായ തൊഴിലാളികള്‍ ഗുരുതരാവസ്ഥയിലായത്. ഒരേ സ്ഥലത്ത് നിന്നും മദ്യം വാങ്ങി വിവിധ സ്ഥലങ്ങളില്‍വച്ച് കഴിച്ചവരാണ് അപകടത്തില്‍പെട്ടത്. വിവിധ രാജ്യക്കാരായ…
Read More » -
Breaking News
കുന്നംകുളം പന്തല്ലൂരില്‍ മിന്നല്‍ ചുഴലി, വന്‍ നാശം
കുന്നംകുളം : ചൊവ്വന്നൂരിനടുത്ത് പന്തല്ലൂരില്‍ ഇന്ന് രാവിലെ ശക്തമായ മിന്നല്‍ ചുഴലി ഉണ്ടായി. രാവിലെ ഒമ്പതരയോടെയാണ് ചെറിയ മഴയോട് കൂടി ശക്തമായ കാറ്റ് പന്തല്ലൂരില്‍ ആഞ്ഞുവീശിയത്.മെയിന്‍ റോഡില്‍ നിന്നും പന്തല്ലൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് സംഭവം ഉണ്ടായത്. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും വിവിധ പറമ്പുകളിലെ നിരവധി തെങ്ങുകളും മരങ്ങളും വീഴുകയും ചെയ്തിട്ടുണ്ട്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റ് അഞ്ചുമിനിറ്റോളം നീണ്ടുനിന്നു. ഇതിനിടയിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. പന്തല്ലൂര്‍ സ്വദേശി സൈമണ്‍ എന്നയാളുടെ ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞുവീണു.ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.സ്‌കൂള്‍ കുട്ടികളും ,സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന വഴിയാണിത്.സ്‌കൂള്‍ വാഹനങ്ങളുടെ സമയത്തിന് ശേഷമാണ് കാറ്റ് ഉണ്ടായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിഞ്ഞുപോയത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
Read More » -
Breaking News
മരംവീണ് ഗതാഗതം തടസപ്പെട്ടു
കണ്ണാറ: മലയോരഹൈവേയില്‍ ഒരപ്പന്‍പാറയ്ക്ക് സമീപം റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ചടച്ചി ഇനത്തില്‍പ്പെട്ട മരം ഓടിഞ്ഞ് റോഡിലേയ്ക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കണ്ണാറ മുതല്‍ പായ്ക്കണ്ടം വരെയുള്ള മേഖലയില്‍ മറിഞ്ഞുവീഴാറായ നിരവധി മരങ്ങളാണ് റോഡരികില്‍ നില്‍ക്കുന്നത്. ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഏറെ അപകടഭീഷണിയാണ് ഇവ. എന്നാല്‍ അവ മുറിച്ചുനീക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read More » -
Breaking News
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: പരാതികള്‍ ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട് പൊളിച്ചടുക്കി കെ.പി. രാജേന്ദ്രന്‍; പ്രാഥമിക പട്ടിക വന്നപ്പോള്‍ മുതല്‍ നല്‍കിയത് അഞ്ചിലേറെ പരാതികള്‍; എല്ലാം വാങ്ങിവച്ചു; ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ പേരിലും ചേര്‍ത്തു 10 വോട്ട്
തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേടിനെക്കുറിച്ചു തൃശൂരില്‍നിന്നു പരാതികള്‍ ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് വസ്തുതാവിരുദ്ധമെന്നു സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രന്‍. കമ്മീഷന്‍ പരാതികള്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ കൈയിലുണ്ട്. ഫ്‌ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ചു വ്യാജവോട്ടുകള്‍ ചേര്‍ക്കുന്നെന്ന സൂചന കിട്ടിയപ്പോള്‍തന്നെ 2024 മാര്‍ച്ച് 25ന് പരാതി നല്‍കി. ക്രമക്കേടുകളെക്കുറിച്ചു ഫ്‌ളാറ്റുകളിലെത്തി നേരിട്ടു പരിശോധിച്ചു. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചൂണ്ടിക്കാട്ടി. 2024 ഏപ്രില്‍ 25ന് വീണ്ടും പരാതി നല്‍കി. വോട്ടെടുപ്പു ദിനമായ 26ന് ക്രമവിരുദ്ധമായ വോട്ടുകള്‍ ഉള്‍പ്പെടുത്തിയ പട്ടികയാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നത്. പാര്‍ട്ടിയുടെ പോളിംഗ് ഏജന്റുമാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ഹരിശ്രീ സ്‌കൂളിലെ ബൂത്തുകളില്‍ വോട്ടു ചെയ്യാനെത്തിയവര്‍ക്കു മടങ്ങിപ്പോകേണ്ടിവന്നു. ക്രമക്കേടിനെക്കുറിച്ച് അന്നു വൈകീട്ട് തെരഞ്ഞെടുപ്പു കമ്മീഷനും വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. 27നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ മുഖ്യ നിരീക്ഷക വിളിച്ചുകൂട്ടിയ യോഗത്തിലും ക്രമക്കേടിനെക്കുറിച്ചു ബോധ്യപ്പെടുത്തി. ഇടയ്ക്കു നടന്ന നാലഞ്ചു യോഗങ്ങളിലും ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിനു രേഖയുണ്ട്. ക്രമക്കേടുകളെക്കുറിച്ച് മേയ്…
Read More » -
Breaking News
ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കിയ 65 ലക്ഷം വോട്ടര്‍മാരുടെ പേരുകളും പ്രസിദ്ധീകരിക്കണം ; ഒഴിവാക്കിയതിന്റെ കാരണങ്ങളും പറയണം ; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
പാറ്റ്‌ന: ബിഹാറിലെ വോട്ടര്‍ പട്ടികയിലെ നീക്കം ചെയ്ത പേരുകളും നീക്കം ചെയ്യാത്തതിന്റെ കാരണങ്ങളുംഓണ്‍ലൈനായി വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശം. ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടര്‍മാരുടെ പേരുകളും അവരുടെ പേരുകള്‍ ഒഴിവാക്കിയതിന്റെ കാരണങ്ങളും പ്രസിദ്ധീകരിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ബിഹാറില്‍ ഇല്ലാതാക്കിയ വോട്ടര്‍ പട്ടികയുടെ സോഫ്റ്റ് കോപ്പികള്‍ ഇലക്ഷന്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (എപിഐസി) നമ്പര്‍ ഉപയോഗിച്ച് തിരയാന്‍ കഴിയണമെന്നും സുപ്രീം കോടതി പറഞ്ഞു. ജില്ലാ ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ബൂത്ത് ലെവല്‍, ജില്ലാ ലെവല്‍ ഓഫീസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി ഇസിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്, പ്രാദേശിക പത്രങ്ങള്‍, ദൂരദര്‍ശന്‍, റേഡിയോ, അല്ലെങ്കില്‍ ഏതെങ്കിലും ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എന്നിവയിലൂടെ ഇസിഐക്ക് വ്യാപകമായ പ്രചാരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. 65 ലക്ഷം പേരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക എല്ലാ പഞ്ചായത്ത് ഭവനുകളിലും ബ്ലോക്ക് വികസന,…
Read More » -
Breaking News
തൃശൂര്‍ കോണ്‍ഗ്രസിലെ അടി തീരുന്നില്ല; ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ല; ഐഎന്‍ടിയുസി പരിപാടിയില്‍ പങ്കെടുക്കാതെ വി.ഡി. സതീശന്‍ മടങ്ങി; തുമ്മിയാല്‍ തെറിക്കുന്ന മൂക്കെങ്കില്‍ പോകട്ടെന്ന് തുറന്നടിച്ച് നേതാക്കള്‍; വിമര്‍ശനവുമായി ആര്‍. ചന്ദ്രശേഖറും
തൃശൂര്‍: ഐ എന്‍ടിയുസിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. ടൗണ്‍ഹാളിലെ സമ്മേളന സ്ഥലത്തേക്കുള്ള യാത്രാ മധ്യേയാണു മടക്കം. ചടങ്ങിലേക്കു ഡിസിസി പ്രസിഡന്റിനെ ക്ഷണിച്ചില്ലെന്നതാണു കാരണമെന്നാണു വിവരം. ഐ എന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബഹിഷ്‌കരിച്ചത് വരും ദിവസങ്ങളിലും വിവാദമായേക്കും. ഡിസിസി പ്രസിഡന്റ് വിലക്കിയതുകൊണ്ടാണു പ്രതിപക്ഷ നേതാവ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന് ഐഎന്‍ടിയുസി ജില്ല പ്രസിഡന്റ് സുന്ദര കുന്നത്തുള്ളി യോഗത്തില്‍ തുറന്നടിച്ചു. -ഇത് ഐ എന്‍ടിയുസിയുടെ പരിപാടിയാണ്. മറ്റാളുകളെ കോലംകെട്ടി കൊണ്ടിരുത്തേണ്ട വേദിയല്ല. നാട്ടിലെ ഒരുപാടാളുകളെ വേദിയിലിരുത്തി മാലയിട്ടു സ്വീകരിക്കാന്‍ സൗകര്യമില്ല. കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഞങ്ങളൊക്കെ സദസിലാണ് ഇരുന്നത്. ഇവിടെയിരിക്കുന്നത് ചുമട്ടു തൊഴിലാളികളാണ്. ഓട്ടോറിക്ഷക്കാരുടെ പരിപാടി അവര്‍ക്കു മാത്രമായി നടത്തുന്നതാണ്. ഇതാണു സംഘടനാ രീതി. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരിപാടി ഇതേ വേദിയില്‍ നടന്നു. അന്നും തനിക്കും മുന്‍ ഡിസിസി പ്രസിഡന്റ് ജോസ്…
Read More » -
Breaking News
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെ തിരിച്ചുവരാന്‍ കോഹ്ലി ; ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ കയറാന്‍ 54 റണ്‍സ് കൂടി മതി ; എലൈറ്റ് പട്ടിക വഴി ചരിത്രത്തിലേക്ക് കയറും
ന്യൂഡല്‍ഹി: ടെസ്റ്റ്, ട്വന്റി മത്സരങ്ങളില്‍ നിന്നും വിരമിച്ച വിരാട്‌കോഹ്ലി ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയിലൂടെ അവധിക്കാലം മതിയാക്കാന്‍ ഒരുങ്ങുകയാണ്്. എലൈറ്റ് പട്ടികയിലെ ഒരു ഇതിഹാസത്തെ മറികടക്കാന്‍ വെറും 54 റണ്‍സ് മാത്രം അകലെയാണ് താരം. ഏകദിന ക്രിക്കറ്റില്‍ വിരാടിന് 14181 റണ്‍സുണ്ട്. ശ്രീലങ്കയുടെ സംഗക്കാരയെ മറികടക്കാനാണ് കോഹ്ലി ഒരുങ്ങുന്നത്് 2024 ലോകകപ്പിന് ശേഷം അദ്ദേഹം ടി20യില്‍ നിന്ന് വിരമിച്ച കോഹ്ലി 2025 മെയ് മാസത്തില്‍ ടെസ്റ്റ് ക്രിക്കറ്റും മതിയാക്കിയിരുന്നു. 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വിരാട് 2027 ലെ ഏകദിന ലോകകപ്പ് കളിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്‍ നായകന്‍ രോഹിത്ശര്‍മ്മയും ഓസീസിനെതിരേയുള്ള ഏകദിന പരമ്പരയിലൂടെ തിരിച്ചുവരും. ഒന്നിലധികം ഏകദിന റെക്കോര്‍ഡുകള്‍ക്ക് ഉടമയായ വിരാട് സംഗക്കാരയെ മറികടന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കളിക്കാരനാകും. 2008 ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച വിരാട് 302 ഏകദിനങ്ങളില്‍ നിന്ന് 14181 റണ്‍സ് നേടിയിട്ടുണ്ട്. 463 ഏകദിനങ്ങള്‍ കളിച്ച്…
Read More »