Month: August 2025

  • Breaking News

    ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ചു കയറി; അപകടം ‘അമ്മ’ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകവെ

    പാലക്കാട്: സിനിമാ നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടിയില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ആറുമണിക്കാണ് അപകടം. കോയമ്പത്തൂരില്‍ നിന്ന് മടങ്ങി വരികയായിരുന്ന ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ണാടി വടക്കുമുറിയില്‍ വച്ച ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. ബിജുക്കുട്ടന്‍ ആയിരുന്നില്ല കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ‘അമ്മ’ ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം. പരുക്കേറ്റ ബിജുക്കുട്ടനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുക്കുട്ടന്റെ കൈക്കാണ് പരുക്ക് പറ്റിയതെന്നും പരുക്ക് സാരമുള്ളതല്ല എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ പിന്‍ഭാഗത്ത് ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയശേഷം ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് തിരിച്ചു.  

    Read More »
  • Breaking News

    രാജ്യത്ത് ജനാധിപത്യം ധ്വംസിക്കപ്പെട്ടു; ഇന്ത്യയെന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി

    തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യം ധ്വംസിക്കപ്പെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികൾ ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നു. ജാതി പറഞ്ഞും മതം പറഞ്ഞുമാണ് വർഗീയ ശക്തികളുടെ ശ്രമം. സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷേമവും വികസനവും ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയാണ്. ഡിജിറ്റൽ സാക്ഷരത അടക്കമുള്ള നേട്ടം കൈവരിച്ച് കേരളം മുന്നേറുകയാണെന്നും  മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. സംസ്ഥാനതല ആഘോഷങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലാണ്  സംഘടിപ്പിച്ചത്.  മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തി  വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. 28 സേനാ വിഭാഗങ്ങൾ പരേഡിൽ പങ്കെടുത്തു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു. തലസ്ഥാനത്തെ വിവിധ സ്കൂൾ വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. മഴ മാറി നിന്ന കാലാവസ്ഥയിലായിരുന്നു തലസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ. കൊല്ലം ആശ്രാമം മൈതാനത്ത് മന്ത്രി വി.ശിവന്‍കുട്ടി പതാക ഉയര്‍ത്തി. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി സജി ചെറിയാൻ…

    Read More »
  • Breaking News

    നല്ലൊരു കമ്മിറ്റി വരും, അമ്മയുടെ ഭരണം നന്നായി കൊണ്ടുപോകും: മോഹന്‍ലാല്‍

    കൊച്ചി: അമ്മ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തെന്നും അംഗങ്ങളുടെ താല്‍പര്യപ്രകാരം നല്ലൊരു കമ്മിറ്റി വരുമെന്നും ഭരണം നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നും മോഹന്‍ലാല്‍. താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്‌ കൊച്ചിയിൽ തുടരുകയാണ്. ഉച്ചയ്ക്ക് ഒരുമണി വരെയാണ് വോട്ടെടുപ്പ്. 2.30മുതൽ വോട്ട് എണ്ണിത്തുടങ്ങും. വൈകിട്ട് നാലിനുശേഷം ഫലം പ്രഖ്യാപിക്കും. അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലും, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലുമാണ് മൽസരം.

    Read More »
  • Breaking News

    തനിക്കെതിരായ ആരോപണം പോലീസിലെ ഗൂഢാലോചന; പി.വി. അന്‍വറിനു വഴങ്ങാത്തതില്‍ പക; അജിത് കുമാറിന്റെ മൊഴിപ്പകര്‍പ്പ് പുറത്ത്; ‘അന്‍വറിനെ കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം’

    തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിനുള്ളിലെ ഗൂഢാലോചനയെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന്റെ മൊഴി. വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നാണെന്നും അന്വേഷണം നടത്തണമെന്നും അജിത്കുമാര്‍ ആവശ്യപ്പെടുന്നു. വിജിലന്‍സ് അന്വേഷണ സംഘത്തിന് അജിത്കുമാര്‍ നല്‍കിയ മൊഴിപ്പകര്‍പ്പ് പുറത്തുവന്നു. വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയിലാണ്. ഫ്‌ളാറ്റ് മറിച്ചുവിറ്റ് ലാഭം നേടിയിട്ടില്ലെന്നും പി.വി അന്‍വറിന് വഴങ്ങാത്തതാണ് ആരോപണത്തിന് കാരണമെന്നും അജിത്കുമാര്‍ മൊഴി നല്‍കി. പി.വി. അന്‍വറുമായി സംസാരിച്ചിരുന്നെന്നും കണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. സംശയങ്ങള്‍ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടെന്നും എ.ഡി.ജി.പിയുടെ മൊഴിയിലുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. വിജിലന്‍സ് കൃത്യമായ പരിശോധന നടത്തിയിട്ടില്ലെന്നും തെളിവുകള്‍ കണക്കിലെടുക്കാതെയുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. അജിത് കുമാര്‍ ഒരു രൂപ അനധികൃതമായി സമ്പാദിച്ചതിന് തെളിവില്ലെന്ന് കാട്ടിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് ഡയറിയും…

    Read More »
  • Breaking News

    മലപ്പുറത്ത് വന്‍ കവര്‍ച്ച; സായുധസംഘം കാര്‍ തടഞ്ഞ് 2 കോടി കവര്‍ന്നു

    മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം രണ്ടു കോടി രൂപ കവര്‍ന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന തെന്നല സ്വദേശി ഹനീഫയുടെ പണമാണ് വാഹനം തടഞ്ഞുനിര്‍ത്തി കവര്‍ന്നത്. തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍ പടിയില്‍ വെച്ചായിരുന്നു സംഭവം. കൊടിഞ്ഞിയില്‍ നിന്ന് പണവുമായി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍, എതിര്‍ ഭാഗത്ത് നിന്ന് കാറില്‍ വന്ന അക്രമി സംഘം പണം തട്ടിയെടുക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി ഇറങ്ങിയ നാലംഗ സംഘമാണ് പണം തട്ടിയെടുത്തത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കിട്ടിയ പണമാണ് സംഘം കവര്‍ന്നതെന്ന് ഹനീഫ പറഞ്ഞു. കേസെടുത്ത താനൂര്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് സൂചിപ്പിച്ചു.  

    Read More »
  • Breaking News

    കസ്റ്റഡിയിലും കലിയടങ്ങാതെ കടുവ! കുടുംബം നശിപ്പിച്ചവരെ തൊലയ്ക്കും; കൊലവിളി തുടര്‍ന്ന് ചെന്താമര

    പാലക്കാട്: കൊലവിളിയുമായി പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസ് പ്രതി ചെന്താമര. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് ചെന്താമര പറഞ്ഞു. വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ചെന്താമരയുടെ കൊലവിളി. ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. 2019ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്. ഇതിന് ശേഷം ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിലെത്തി മറ്റു രണ്ട് കൊലപാതകങ്ങള്‍ കൂടി നടത്തിയത്. ഇരട്ടക്കൊലപാകത്തിന് ശേഷം ചെന്താമര ഒളിവില്‍പ്പോയി. വ്യാപകമായ തിരച്ചിലിന് ശേഷം പോത്തുണ്ടി മേഖലയില്‍നിന്നാണ്…

    Read More »
  • Breaking News

    കുവൈത്ത് മദ്യദുരന്തത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു; 5 മലയാളികള്‍കൂടി മരിച്ചെന്ന് സൂചന; 2 പേര്‍ പിടിയില്‍

    കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ച 13 പേരില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരന്‍ സച്ചിനാണ് (31) മരിച്ചത്. മറ്റ് 5 മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാര്‍ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യന്‍ എംബസിയോ ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വ്യാജമദ്യ നിര്‍മാണകേന്ദ്രം നടത്തിപ്പുകാരായ 2 ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേര്‍ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. ജിലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്‌മദിയ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്. മദ്യനിരോധനമുള്ള കുവൈത്തില്‍ വ്യാജമദ്യം നിര്‍മിച്ചു വിതരണം ചെയ്തവരുടെ വിവരങ്ങള്‍ അധികൃതര്‍ ശേഖരിക്കുന്നുണ്ട്. ഒരേ സ്ഥലത്തു നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കഴിച്ചവര്‍ കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചികിത്സ തേടി ആശുപത്രികളില്‍ എത്തിത്തുടങ്ങിയത്. ലേബര്‍ ക്യാംപുകള്‍ അധികമുള്ള ഇടങ്ങളിലായിരുന്നു ദുരന്തമുണ്ടായത്. കഴിഞ്ഞ…

    Read More »
  • Breaking News

    ആദ്യം സി.ഐ.എ, പിന്നെ എംഐ6; ഇഎംഎസ് സര്‍ക്കാരിനെതിരെ ബ്രിട്ടീഷ് ചാരസംഘടനയും പ്രവര്‍ത്തിച്ചു; വെളിപ്പെടുത്തലുമായി പുസ്തകം

    ന്യൂഡല്‍ഹി: ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ബ്രിട്ടിഷ് ചാരസംഘടനകളായ എംഐ6, എംഐ5 എന്നിവ പ്രവര്‍ത്തിച്ചെന്ന വെളിപ്പെടുത്തലുമായി പുസ്തകം. ‘സ്‌പൈയിങ് ഇന്‍ സൗത്ത് ഏഷ്യ: ബ്രിട്ടന്‍, ദ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആന്‍ഡ് ഇന്ത്യാസ് സീക്രട്ട് വാര്‍’ എന്ന പുസ്തകത്തിലാണു വിവരങ്ങള്‍. ലണ്ടനിലെ കിങ്‌സ് കോളജില്‍ ലക്ചററായ പോള്‍ മക്ഗാറാണ് ഇതെഴുതിയത്. യുഎസിന്റെ ചാരസംഘടന സിഐഎ 1950കളുടെ അവസാനം കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതിന്റെ വിവരങ്ങള്‍ മുന്‍പു തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍, ഇതാദ്യമായാണു ബ്രിട്ടിഷ് ചാരന്‍മാരുടെ പങ്കു വെളിപ്പെടുന്നത്. ജവാഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാരും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവെന്നും പുസ്തകത്തിലുണ്ട്. 1960 വരെ ഇന്ത്യയില്‍ ബ്രിട്ടിഷ് ഹൈക്കമ്മിഷണറായിരുന്ന മാല്‍ക്കം മക്‌ഡൊണാള്‍ഡ് കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്നതിന്റെ ആശങ്ക യുഎസ് എംബസിയുമായി പങ്കുവച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ബ്രിട്ടനില്‍ എത്തിച്ചു കമ്യൂണിസ്റ്റ് ഭരണത്തിന്റെ അപകടത്തക്കുറിച്ചു ബോധ്യപ്പെടുത്താനും ഇവരെ എങ്ങനെ നേരിടണമെന്നു പരിശീലിപ്പിക്കാനും ബ്രിട്ടിഷ് ചാരന്‍മാര്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്നു പദ്ധതിയിട്ടുവെന്നും അടുത്തിടെ ബ്രിട്ടന്‍…

    Read More »
  • Breaking News

    ഒരാളെ തീര്‍ത്തിട്ടുണ്ട്… വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ; കൊലയ്ക്കുശേഷം അയല്‍വീട്ടില്‍ അറിയിച്ചു, കൂസലില്ലാതെ സൈക്കിള്‍ ചവിട്ടിപ്പോയി

    ആലപ്പുഴ: വൃദ്ധ ദമ്പതികളുടെ അതിദാരുണ കൊലപാതകത്തില്‍ നടുങ്ങി നാട്. തങ്കരാജിന്റെ കുടുംബം 30 വര്‍ഷമായി മന്നത്ത് വാര്‍ഡിലാണ് താമസം. മൂത്ത മകനാണ് ബാബു. ഇളയത് മകള്‍ മഞ്ജു. മക്കള്‍ രണ്ടുപേരുടെയും പഠനത്തിനായും മറ്റും തങ്കരാജും ആഗ്‌നസും ഏറെ താല്‍പര്യമെടുത്തെങ്കിലും ബാബു ലഹരിക്കടിമപ്പെട്ടു പോയെന്ന് നാട്ടുകാര്‍ പറഞ്ഞു. തങ്കരാജിനും മുന്‍പ് ഇറച്ചിക്കടയിലായിരുന്നു ജോലി. നേരത്തെ ഇവര്‍ താമസിച്ചിരുന്ന വഴിച്ചേരി കേന്ദ്രീകരിച്ചായിരുന്നു ബാബുവിന്റെ ജോലിയും മറ്റും. കയ്യില്‍ പണമില്ലാതാകുമ്പോള്‍ മാതാപിതാക്കളോട് പണം ചോദിക്കും. അധ്യാപികയായ മകള്‍ കൊടുക്കുന്നതായിരുന്നു മാതാപിതാക്കളുടെ പക്കല്‍ ഉണ്ടാകുക. ഇതേച്ചൊല്ലി ഇവരുടെ വീട്ടില്‍ ബാബു പതിവായി വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇന്നലെ രാവിലെ മഞ്ജുവിന്റെ വീട്ടിലെത്തി ബാബു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. രാത്രിയോടെ ബാബു വീട്ടിലേക്കു പോകുന്നത് അയല്‍വാസികള്‍ കണ്ടു. ഒന്‍പതിനു ശേഷം വീട്ടില്‍ നിന്നു ബഹളവും കരച്ചിലും കേട്ടെങ്കിലും പതിവ് സംഭവമാണെന്നു കരുതി അയല്‍വാസികള്‍ കാര്യമാക്കിയില്ല. ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ ബാറില്‍നിന്ന് അറസ്റ്റ്…

    Read More »
  • Breaking News

    ഏഷ്യാ കപ്പില്‍ ഇന്ത്യ കളിക്കരുതേയെന്നു പ്രാര്‍ഥിക്കുന്നു! വെസ്റ്റ് ഇന്‍ഡീസിനെതിരായ തോല്‍വിക്കു പിന്നാലെ പരിഹാസവുമായി ബാസിത് അലി; കളി നടന്നാല്‍ ടീമിന്റെ സര്‍വനാശം

    ഇസ്ലാമാബാദ്: വെസ്റ്റ്് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെതിരേ വിമര്‍ശനവും പരിഹാസവുമാണ് എല്ലാ മേഖലകളില്‍നിന്നും ഉയരുന്നത്. ഇനി പാകിസ്താനുള്ളത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരമാണ്. എന്നാല്‍, ഈ മത്സരം നടക്കല്ലേയെന്നു പ്രാര്‍ഥിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. സപ്തംബര്‍ 14നു ദുബായിലാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ സൂപ്പര്‍ പോര്. സമീപകാലത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മല്‍സരം നടക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ഇന്ത്യ മല്‍സരത്തില്‍നിന്നു പിന്‍മാറണമെന്നു മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഈ മത്സരം നടക്കരുതേയെന്നു പ്രാര്‍ഥിക്കുന്നതായി ബാസിത് പറയുന്നത്. ALSO READ  ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ്; ധൂര്‍ത്തടിക്കുന്നത് കോടികള്‍; സംപ്രേക്ഷണ അവകാശം വിറ്റഴിച്ചത് നക്കാപ്പിച്ചയ്ക്ക്; സ്‌പോണ്‍സര്‍മാര്‍ നല്‍കാനുള്ളത് കോടികള്‍; ഡീസല്‍ അടിച്ചതില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്; പോലീസിന് ബിരിയാണി വാങ്ങി നല്‍കിയത് രണ്ടുകോടി രൂപയ്ക്ക്; ഞെട്ടിച്ച് ഓഡിറ്റ്…

    Read More »
Back to top button
error: