Month: August 2025

  • Movie

    രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം ‘പീറ്റർ’ഫസ്റ്റ് ലുക്ക് പുറത്ത്

    സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമിക്കുന്ന ‘പീറ്റർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രാജേഷ് ധ്രുവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടൻ സൗന്ദര്യത്തിന് നടുവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം ഇതിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ നിഗൂഢതകൾ നിറഞ്ഞതാണ്. 30 ദിവസങ്ങൾകൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. ഏറെ വൈകാരികമായ ആഴമുള്ള കഥ പറയുന്ന ചിത്രം, അതോടൊപ്പം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന ഒരു സെൻസിറ്റീവ് ക്രൈം ഡ്രാമ ആയാണ് ഒരുക്കുന്നത്. വഞ്ചന, അതിജീവനം, അപ്രതീക്ഷിത ബന്ധങ്ങൾ എന്നിവയാൽ രൂപപ്പെട്ട ഒരു മനുഷ്യന്റെ ആഴത്തിലുള്ള വ്യക്തിപരമായ യാത്രയാണ് “പീറ്റർ” അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റുകൾ വൈകാതെ പുറത്തു വരും. കന്നഡ,…

    Read More »
  • Breaking News

    നഴ്‌സിങ് ഹോമില്‍ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍; പീഡിപ്പിക്കപ്പെട്ടുവെന്ന് കുടുംബം, ആരോപണ നിഴലില്‍ മാനേജ്‌മെന്റ്; കാമുകന്‍ കസ്റ്റഡിയില്‍

    കൊല്‍ക്കത്ത: ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരില്‍ നഴ്‌സിങ് ഹോമില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. നഴ്‌സിങ് ഹോമിന്റെ നാലാം നിലയിലെ മുറിയില്‍ 24 കാരിയായ യുവതിയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നഴ്‌സിങ് ഹോമിന്റെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും രംഗത്തെത്തി. നഴ്‌സിങ് ഹോമിനെതിരെ യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ പകര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, കുടുംബത്തിന്റെ ആരോപണം നഴ്സിങ് ഹോം മാനേജ്മെന്റ് നിഷേധിച്ചു. യുവതി ആത്മഹത്യ ചെയ്‌തെന്നാണ് മാനേജ്‌മെന്റിന്റെ ഭാഷ്യം. സംഭവം പുറത്തുവന്നതിനു പിന്നാലെ നഴ്‌സിങ് ഹോം പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തതോടെ ആറ് മണിക്കൂര്‍ ഗതാഗത തടസമുണ്ടായി. ഇരയുടെ…

    Read More »
  • Movie

    നിവിൻ പോളി – നയൻ താര ചിത്രം “ഡിയര്‍ സ്റ്റുഡന്‍റ്സ് ” ടീസർ നാളെ

    നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” എന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ നാളെ. നാളെ വൈകുന്നേരം 5 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി – നയൻ താര ടീം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ഈ വർഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാൻ ശ്രീനിവാസൻറെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ,…

    Read More »
  • Breaking News

    ഷുക്കൂര്‍ വധത്തിനു പിന്നാലെ ആക്രമണം; പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

    കണ്ണൂര്‍: തളിപ്പറമ്പറില്‍ ആക്രമണത്തില്‍ പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ വള്ളേരി മോഹനനാണ്(60) ആണ് മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 13 വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം. അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മോഹനന് നേരെ ആക്രമണം ഉണ്ടായത്. മോഹനനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചത്. തലയിലുള്‍പ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനന്‍ ഏറെക്കാലമായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസമാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോഹനന്റെ മരണത്തിന് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം സംബന്ധിച്ച ചര്‍ച്ചകളും സജീവമായി. ഇതോടെ ആരോപണങ്ങള്‍ തള്ളി ലീഗും രംഗത്തെത്തി. മോഹനന്റെ മരണം സിപിഎം രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നാണ് ലീഗിന്റെ ആക്ഷേപം. കടന്നല്‍ക്കുത്തേറ്റ് ചികിത്സയിലിരിക്കെയാണ് മോഹനന്റെ മരണം എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന…

    Read More »
  • Breaking News

    താരങ്ങളെ ഇനി വനിതകള്‍ നയിക്കും; ശ്വേത മേനോന്‍ പ്രസിഡന്റ്; കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; ദേവനും രവീന്ദ്രനും തോറ്റു

    കൊച്ചി: താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്‍ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും എതിരെ നാസർ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിൻ സെക്രട്ടറി…

    Read More »
  • Breaking News

    ബിജെപി ബന്ധം: അവസാന നിമിഷം സി.കെ. ജാനുവിനുള്ള ക്ഷണം പിന്‍വലിച്ച് ലണ്ടന്‍ ആസ്ഥാനമായ ആക്ടിവിസ്റ്റ് ഗ്രൂപ്പ്; ജാനു ആദിവാസി വേട്ടയ്‌ക്കോ ഇസ്ലാമോ ഫോബിയയ്‌ക്കോ എതിരേ സംസാരിച്ചതായി അറിവില്ലെന്ന് ‘ഹൗസ് ഓഫ് അനീറ്റ’

    ലണ്ടന്‍: ബിജെപിയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ആദിവാസി നേതാവ് സി.കെ. ജാനുവിനുള്ള ക്ഷണം പിന്‍വലിച്ച് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന. ഭൂമിയുടെ ഉടമസ്ഥാവകാശം സാമൂഹിക നീതി എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അനീറ്റയാണ് ജാനുവിനുള്ള ക്ഷണം പിന്‍വലിച്ചതായി അറിയിച്ചത്. ചില ആക്ടിവിസ്റ്റുകള്‍ ജാനുവിനു ബിജെപിയുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയതോടെയാണു നടപടിയെന്നാണു വിവരം. ആദിവാസി ഗോത്രമഹാ സഭ നേതാവായ സി.കെ. ജാനു, നിരവധി ഭൂമി സംബന്ധമായ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ വ്യക്തിയാണ്. 2003 ലെ മുത്തങ്ങ സമരം പോലീസിന്റെ നരനായാട്ടിലാണ് അവസാനിച്ചത്. ഈസ്റ്റ് ലണ്ടനില്‍ ഓഗസ്റ്റ് 14ന് നടക്കേണ്ടിയിരുന്ന ചടങ്ങില്‍ പ്രസംഗിക്കാനായിരുന്നു ക്ഷണമെങ്കിലും അംഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണു ക്ഷണം പിന്‍വലിച്ചതെന്നു ഹൗസ് ഓഫ് അനീറ്റ സംഘടനയുടെ ഡയറക്ടര്‍ ഫ്രാന്‍ എഡ്‌ഗേര്‍ലി പറഞ്ഞു. മനുഷ്യരുടെ ഭൂമി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സംഘടനയെന്ന നിലയിലാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ജാനുവിനെ ക്ഷണിച്ചതെന്നും ബംഗാളി മുസ്ലിംകള്‍ അടക്കമുള്ള നിരവധിപ്പേര്‍ സംഘടനയുടെ ഭാഗമാണെന്നും ഇസ്ലാമോഫോബിയയ്‌ക്കെതിരായ നിലപാടെടുക്കുന്ന സംഘടനകൂടിയായതിനാലാണ് ക്ഷണം പിന്‍വലിക്കുന്നതെന്നും അദ്ദേഹം…

    Read More »
  • Breaking News

    ഗാന്ധിജിക്കു മുകളില്‍ സവര്‍ക്കര്‍; സുരേഷ് ഗോപിയുടെ കീഴിലുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍ വിവാദത്തില്‍

    ന്യൂഡല്‍ഹി: ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രവുമായി പെട്രോളിയം മന്ത്രാലയത്തിന്‍റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരടങ്ങുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇതിലാണ് സവര്‍ക്കറുടെ ചിത്രം ഗാന്ധിജിക്കും മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. പോസ്റ്ററിനെതിരെ വിമര്‍ശനം ശക്തമാണ്. മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നു എന്നാണ് സി.പി.എം വിമര്‍ശനം. ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഇന്ത്യയെ ആകെ തലതിരിച്ചിടുകയാണ് ആര്‍.എസ്.എസ് എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി വിമര്‍ശിച്ചു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍.എസ്.എസിനെ പ്രശംസിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. 100 വര്‍ഷം മുന്‍പ് രൂപംകൊണ്ട ആര്‍.എസ്.എസ് ലോകത്തെ ഏറ്റവും വലിയ എന്‍.ജി.ഒ. ആണെന്നും ഒരു നൂറ്റാണ്ടായി നമ്മളെ പ്രചോദിപ്പിക്കുന്നു എന്നുമാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്. രാജ്യത്ത് ഒട്ടേറെ ഭാഷകളുണ്ടെന്നും എല്ലാ ഭാഷകളിലും അഭിമാനിക്കണമെന്നും പറഞ്ഞ മോദി വൈവിധ്യമാണ് രാജ്യത്തിന്‍റെ കരുത്തും അഭിമാനവുമെന്നും പറഞ്ഞു. മോദിയുടെ ആര്‍.എസ്.എസ് പരാമര്‍ശത്തെ സി.പി.എം വിമര്‍ശിച്ചു. പ്രധാനമന്ത്രി രക്തസാക്ഷികളെ അപമാനിച്ചെന്നും നിരോധിക്കപ്പെട്ട വിഭാഗീയ…

    Read More »
  • Breaking News

    രണ്ടു മാസമായി ശമ്പളമില്ല; ആരോഗ്യ മന്ത്രിയോട് നേരിട്ട് കുടിശിക ചോദിച്ചു, ജീവനക്കാര്‍ക്കെതിരെ കേസ്!

    മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ്. രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിനാലാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. സംഘം ചേര്‍ന്ന് ബഹളം വച്ചെന്നും സംഘര്‍ഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.കെ. അനില്‍ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാര്‍ ജീവനക്കാര്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. ഗവ.മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടാനം ചെയ്യാന്‍ ചൊവ്വാഴ്ച മന്ത്രി എത്തിയപ്പോഴായിരുന്നു ജീവനക്കാര്‍ മന്ത്രിയോട് നേരിട്ട് ശമ്പളം ചോദിച്ചെത്തിയത്. എച്ച്ഡിസിക്ക് കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍, എക്‌സറെ ടെക്‌നീഷ്യന്‍മാര്‍, ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്. വേഗത്തില്‍ പോകാന്‍ ഒരുങ്ങിയതോടെ മന്ത്രിയെ കാണണമെന്ന ആവശ്യവുമായി ജീവനക്കാര്‍ ബഹളംവച്ചിരുന്നു.  

    Read More »
  • Breaking News

    ആലപ്പുഴയില്‍ ട്രെയിനിന്റെ ശുചിമുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം, അന്വേഷണം

    ആലപ്പുഴ: ട്രെയിനിന്റെ ശുചിമുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധന്‍ബാദ്- ആലപ്പുഴ എക്സ്പ്രസിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലുമാസം പ്രായമുള്ള ഭ്രൂണമാണ് ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ആലപ്പുഴയില്‍ വെച്ച് ട്രെയിന്‍ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് ഒരു ബോഗിയുടെ ശുചിമുറിയില്‍ ഭ്രൂണം കണ്ടെത്തിയത്. വിവരം ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതില്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഭ്രൂണം കണ്ടെത്തിയ ബോഗി ഒഴിവാക്കി, ധന്‍ബാദ് എക്സ്പ്രസ് രാവിലെ തന്നെ ആലപ്പുഴയില്‍ നിന്നും യാത്ര പുറപ്പെട്ടിട്ടുണ്ട്.    

    Read More »
  • Breaking News

    3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; ദേശീയപാതകളില്‍ വാര്‍ഷിക ഫാസ് ടാഗ് ഇന്നു മുതല്‍; ടോള്‍ നിരക്ക് 80 ശതമാനം വരെ കുറയ്ക്കും

    ന്യൂഡല്‍ഹി: ജോലിക്കോ മറ്റു യാത്രകള്‍ക്കുമയോ ദിവസേന ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി വാര്‍ഷിക ഫാസ് ടാഗ് ഇന്നുമുതല്‍ നിലവില്‍ വരും. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണു വാര്‍ഷിക ഫാസ്ടാഗ് പദ്ധതിയാണ് നിരന്തരം ടോള്‍ നല്‍കി യാത്ര ചെയ്യുന്നവര്‍ക്കു ഗുണം ചെയ്യുന്നത്. നിരന്തരം റീചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം പണവും ലാഭിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടു വരുന്നത്. ഓഗസ്റ്റ് 15ന് പദ്ധതി പ്രാബല്യത്തിലെത്തി. 3000 രൂപയ്ക്കു റീ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 200 തവണ ടോള്‍ കടക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. ഇതിലേതാണോ ആദ്യം എത്തുന്നത് അതാകും പരിഗണിക്കുക. എന്നാല്‍, വാണിജ്യ വാഹനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കു ലഭിക്കും. ഇപ്പോള്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്കു പുതിയ അക്കൗണ്ട് എടുക്കേണ്ടതില്ല. വാര്‍ഷിക പദ്ധതി നിലവിലെ അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ദേശീയ പാതകള്‍, ദേശീയ എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാം. രാജ്മാര്‍ഗ് യാത്ര…

    Read More »
Back to top button
error: